അയല്‍വാസിയുടെ കോഴികളെ ഫ്ളാഷ് ലൈറ്റ് ഉപയോഗിച്ച് പേടിപ്പിച്ച് കൊന്ന യുവാവിന് തടവു ശിക്ഷ വിധിച്ച് കോടതി. സംഭവം ചൈനയില്‍.
അയല്ക്കാരന്റെ കോഴികളെ അടുത്ത വീട്ടുകാരനായ ഗൂ സ്നക്ക് എന്നയാളാണ് കൊന്നത്. 2022ലാണ് ഗൂവും അയല്‍വാസി ഴോങ്ങും തമ്മില്‍ തര്‍ക്കം തുടങ്ങുന്നത്. ഗൂവിന്റെ വീട്ടുവളപ്പിലുള്ള മരങ്ങള്‍ ഴോങ്ങ് അനുവാദമില്ലാതെ മുറിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം.
വഴക്കിനെ തുടര്‍ന്ന് ഗൂ ഴോങ്ങിന്റെ കോഴി ഫാമിലെത്തി കോഴികളെ ഫ്ളാഷ് ലൈറ്റ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. പക്ഷികള്‍ പേടിച്ചാ് ചത്തത്. ലൈറ്റ് കണ്ട് കോഴികള്‍ പേടിച്ചോടുകയും തമ്മില്‍ കൂട്ടിയിടിച്ച് ചാവുകയുമായിരുന്നു. ഇത്തരത്തില്‍ 460 കോഴികളാണ് ചത്തത്. ഇത് കാട്ടി ഴോങ്ങ് പൊലീസില്‍ പരാതിപ്പെട്ടതോടെ ബാക്കി കോഴികളെയും ഗൂ കൊല്ലുകയായിരുന്നു. ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് നഷ്ടമാണ് ഴോങ്ങ് നേരിട്ടത്. യഹങ്യാങ് കൗണ്ടിയിലെ കോടതിയാണ് ഇയാള്‍ക്ക് ആറു മാസം തടവുശിക്ഷ വിധിച്ചത്.