18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : യുഎസ്സിലുള്ളവരുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റില്‍ ചീവീടും, 'സിക്കാഡ സ്‌പെഷ്യല്‍' ഡിന്നര്‍ പാര്‍ട്ടികള്‍ വരെ നടത്താന്‍ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ >>> അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ >>> മാഞ്ചസ്റ്റര്‍ നിറഞ്ഞ് മാലാഖമാർ..! എന്‍എംസി ചീഫ് സാം ഫോസ്റ്റര്‍ അറിവിന്റെ മഹാസംഗമം ‘കേരള നഴ്സ് യുകെ സമ്മേളനത്തിന് തിരിതെളിച്ചു, മലയാളി നഴ്സുമാരുടെ സേവനത്തെ വാനോളം പുകഴ്ത്തി വെയില്‍സ് ചീഫ് നഴ്‌സ്, സമ്മേളനത്തിന്റെ സ്പന്ദനങ്ങൾ ഒന്നൊന്നായി അനുഭവിച്ചറിയാം >>> സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും >>> സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍  >>>
Home >> NEWS
ലീഡ്സ് സെന്റ് ജെയിംസ് ആശുപത്രിയില്‍ ബോംബ് അക്രമണ ശ്രമം പോലീസ് തകര്‍ത്തു; 27കാരന്‍ പിടിയില്‍, രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു, ബോംബ് സ്‌ക്വാഡിലെ അംഗത്തിന്റെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2023-01-21

ലീഡ്സിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ ബോംബ് ആക്രമണം നടത്താനെത്തിയ 27-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെ ആശുപത്രിയുടെ മെറ്റേണിറ്റി വിംഗിന് സമീപത്തുനിന്നാണ് ഇയാളെ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡിലെ അംഗത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. ആശുപത്രിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ പിടികൂടിയിട്ടുണ്ടെന്നുമാണ് സംഭവത്തില്‍ വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് പറയുന്നത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലുള്ളവരെയും നാട്ടുകാരെയും ഒന്നടങ്കം നടുക്കിയ സംഭവം. ഭീകരാക്രമണത്തിന്റെ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്.

27 കാരനെ പിടികൂടിയതിന് പിന്നാലെ ആശുപത്രിയിലെ ഭൂരിഭാഗം പേരെയും ഒഴിപ്പിച്ച് പരിശോധന നടത്തി. ഇയാളെ 2000ത്തിലെ ടെററിസം ആക്ട് പ്രകാരം സെക്ഷന്‍ 41 ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് ബ്രിട്ടീഷ് പോലിസ് യുവാവിനെ അറസ്റ്റ് ചെയ്ത വിവരം പുറത്ത് വിട്ടത്. സായുധനായ അക്രമി അടുത്ത് കൂടെ നടന്നുപോയ ആളോട് സംശയാസ്പദമായി പെരുമാറിയതാണ് അക്രമം തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയും, അക്രമണം തകര്‍ക്കുകയുമായിരുന്നു. 

പ്രതിയെ കുറിച്ച് പോലീസിന് മുന്‍ അറിവുകളില്ല. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. 'രാവിലെ അറസ്റ്റിലായ 27-കാരന്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. വൈകുന്നേരം ടെററിസം ആക്ട് 2000-ലെ സെക്ഷന്‍ 41 പ്രകാരം വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. തീവ്രവാദ പ്രവര്‍ത്തനത്തിന് തയ്യാറെടുപ്പ് നടത്തുകയും, നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന സംശയത്തിലാണ് ഇത്', കൗണ്ടര്‍ ടെററിസം പോലീസിംഗ് നോര്‍ത്ത് ഈസ്റ്റ് വ്യക്തമാക്കി.

വിദഗ്ധരുടെ സഹായം ഉള്‍പ്പടെ സ്വീകരിച്ചാണ് നിലവില്‍ അന്വേഷണം മുന്‍പോട്ട് പോകുന്നത്. ഉച്ചമുതല്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങളും, ബോംബ് നിര്‍വീര്യമാക്കുന്ന യൂണിറ്റും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 2021-ല്‍ ലിവര്‍പൂള്‍ വുമണ്‍സ് ഹോസ്പിറ്റലിന് പുറത്തുവെച്ച് വെച്ച് നടന്ന ബോംബ് സ്ഫോടനത്തിനെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. 

More Latest News

യുഎസ്സിലുള്ളവരുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റില്‍ ചീവീടും, 'സിക്കാഡ സ്‌പെഷ്യല്‍' ഡിന്നര്‍ പാര്‍ട്ടികള്‍ വരെ നടത്താന്‍ ഇഷ്ടപ്പെടുന്ന ജനങ്ങള്‍

നമ്മുടെ നാട്ടില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത സാധനം മറ്റൊരു നാട്ടില്‍ അവരുടെ ഇഷ്ട വിഭവം ആയിരിക്കും. നമുക്ക് ചെറു പ്രാണികളെയോ ചിലതരം മൃഗങ്ങളെയോ ഭക്ഷണമാക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. പക്ഷെ മറ്റിടങ്ങളില്‍ അത് അവരുടെ ഇഷ്ട വിഭവം ആയേക്കാം. അത്തരത്തില്‍ യുഎസ്സിലെ ഒട്ടുമിക്ക ആളുകളുടെയും ഇഷ്ടഭക്ഷണമാണ് ചീവീട്.  'സിക്കാഡ ഫ്രൈ' എല്ലാം ആ നാട്ടുകാരുടെ പ്രിയ വിഭവമാണത്രേ. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും വിദഗ്ധരുടെ അഭിപ്രായത്തില്‍, സിക്കാഡയില്‍ കൊഴുപ്പ് കുറവും പ്രോട്ടീന്‍ കൂടുതലുമാണത്രെ. നട്ട് പോലെയായതിനാല്‍ തന്നെ അവയെ വറുത്ത തരത്തില്‍ പെടുന്ന ഭക്ഷണത്തിലെ പ്രിയപ്പെട്ട ചേരുവയില്‍ ഒന്നാക്കി മാറ്റുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സില്‍, ഭക്ഷണപ്രേമികള്‍ സലാഡുകളിലും ബേക്കണ്‍ വിഭവങ്ങളിലും സിക്കാഡകളെ ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്. കൂടാതെ സിക്കാഡ തന്നെ പ്രധാന ചേരുവ വരുന്ന വിഭവങ്ങളും ഉണ്ട്.  പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൗത്ത് കരോലിനയില്‍ നേരത്തെ ഒരു സിക്കാഡ പാര്‍ട്ടി തന്നെ സംഘടിപ്പിച്ചിരുന്നത്രെ. സൗത്ത് കരോലിനയിലെ ജനങ്ങള്‍ സിക്കാഡ ഡിന്നര്‍ പാര്‍ട്ടികള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മുന്‍ ഡയറക്ടര്‍ സിക്കാഡകളെ തോട്ടത്തില്‍ നിന്നും പിടിക്കരുതെന്നും അല്ലാതെയുള്ള മരങ്ങളില്‍ നിന്നും പിടിക്കണം എന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തോട്ടങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.

അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ

വാഷിങ്ടണ്‍ : പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല. ക്യാമ്പസിന് സമീപമുള്ള വീട്ടിലെ വളര്‍ത്തു പൂച്ചയാണ് മാക്‌സ്. കഴിഞ്ഞ നാല് വര്‍ഷമായി ക്യാമ്പസിലെ സ്ഥിര സന്ദര്‍ശകനാണ് ഇവന്‍. രാവിലെ തന്നെ ക്യാമ്പസിലെത്തുന്ന മാക്‌സ് വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ്. ശനിയാഴ്ചയാണ് സര്‍വകലാശാല മാക്സിന് ഓണററി ഡോക്ടറേറ്റായ ഡോക്ടര്‍ ഓഫ് ലിറ്റര്‍-അച്വര്‍ നല്‍കിയത്. മനുഷ്യരുമായുള്ള സൗഹൃദത്തിനും സാമൂഹ്യ ഇടപഴകലിനുമാണ് പൂച്ചയ്ക്ക് ഡോക്ടറേറ്റ്. ആഷ്‌ലി ഡോ ആണ് മാക്‌സിന്റെ ഉടമ. പൂച്ചയുടെ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ക്കും ശ്രദ്ധാപൂര്‍വ്വമുള്ള പെരുമാറ്റത്തിനുമാണ് ഈ ഓണറി ബിരുദം നല്‍കി ആദരിച്ചത്. ന്യൂ ഇംഗ്ലണ്ട് ക്യാമ്പസ് സ്‌കൂളിന് സമീപത്തുള്ള വീട്ടിലെ പൂച്ചയാണ് മാക്‌സ്. ക്യാമ്പസിനുള്ളിലെ സജീവ സാന്നിധ്യമായ ഈ പൂച്ച അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രിയപ്പെട്ടവളാണ്. വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണ് മാക്‌സിനും ഓണററി ബിരുദം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാക്‌സ് ഇനി മുതല്‍ 'ഡോ. മാക്‌സ്' ആണെന്നുള്ള വിവരം വെര്‍മോണ്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കാസില്‍ടണ്‍ കാമ്പസ് ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. സ്റ്റില്‍ മാക്‌സിനെ വിശേഷിപ്പിച്ചിരിക്കുന്നത് വര്‍ഷങ്ങളായി 'കാസില്‍ടണ്‍ കുടുംബത്തിലെ വാത്സല്യമുള്ള അംഗം' എന്നാണ്. വിദ്യാര്‍ത്ഥികളോടൊപ്പം എല്ലാ ദിവസവും ക്യാമ്പസില്‍ എത്തുന്ന മാക്‌സ്, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ്. പൂച്ചയുടെ സൗഹാര്‍ദ്ദപരമായ പെരുമാറ്റവും വിവേകപൂര്‍വ്വമുള്ള ഇടപെടലുകളും ആരെയും ആകര്‍ഷിക്കുന്നതാണ് എന്നാണ് കാസില്‍ടണ്‍ ക്യാമ്പസ് ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുന്നത്. വിദ്യാര്‍ഥികള്‍ ക്യാമ്പസിലേക്ക് പോകുന്നത് എല്ലാ ദിവസവും നിരീക്ഷിക്കുമായിരുന്ന പൂച്ച കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലാണ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് ക്യാമ്പസില്‍ എത്തിത്തുടങ്ങിയതെന്നാണ് മാക്സിന്റെ ഉടമ ആഷ്ലി ഡൗ പറയുന്നത്. ക്യാമ്പസ് ടൂറുകളില്‍ പങ്കെടുക്കാനും വിദ്യാര്‍ത്ഥികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുമാണ് മാക്‌സ് ഇഷ്ടപ്പെടുന്നതെന്നും ആഷ്ലി ഡൗ കൂട്ടിച്ചേര്‍ത്തു.

സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും

സേവനം യുകെയുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും ജൂണ്‍ 16ന്  ഞായറാഴ്ച 10 മണി മുതല്‍ ശിവഗിരി ആശ്രമത്തില്‍ വച്ചു നടക്കും. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സംഗമമായ ഈ വേദിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകയൂണിറ്റ് പ്രസിഡന്റ് : ബിനേഷ് ഗോപി : 07463555009യൂണിറ്റ് സെക്രട്ടറി : വിപിന്‍ കുമാര്‍ : 07799249743  

സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍ 

ഒരുമയുടെയും സ്നേഹത്തിന്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന്‍ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 13 ന് ഹെയ്സല്‍ഗ്രൂ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍ വിഷു  ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.പ്രസിഡണ്ട് ഷൈജു തോമസ് ,സെക്രട്ടറി ജോണ്‍ ജോജി ,ട്രഷര്‍ ബിന്‍സ് ജോസഫ് ,വൈസ് പ്രസിഡന്റ് ജോസ് ജോസഫ് ,ജോയിന്‍ സെക്രട്ടറി ക്രിസ്റ്റീന്‍ മേരി ,ജോയിന്‍ ട്രഷറര്‍ വര്‍ഗീസ് പൗലോസ് എന്നിവരെയും,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ ആയി ഹരീഷ് നായര്‍ ,ബിനോയ് ബെന്നി ,മനോജ് ജോണ്‍ ,റോയി മാത്യു ,റോണി പൗലോസ് ,സിബി ജോസ് ,സാന്റോ കോണിക്കര ,അരുണ്‍ സെല്‍വരാജന്‍,റീന സ്റ്റീഫന്‍സണ്‍ ,സുജിതാ ടി,ബാബു റോയ് ,ചിക്കു മരിയ ,ടിനു സെബാസ്റ്റ്യന്‍, റോഷിനി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷൈജു തോമസ് പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും അതോടൊപ്പം സംഘടനയെ പുതിയ തലങ്ങളില്‍ എത്തിക്കാന്‍ ആത്മാര്‍ത്ഥത നിറഞ്ഞ ,ഉറച്ച കാല്‍വെപ്പുകളോടെ ,കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കി.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം

ബംഗളുരു :  എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എന്‍ജിനാണ് തീപിടിത്തമുണ്ടായത്. അപകടം മനസ്സിലായതോടെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.  വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം. 179 യാത്രക്കാരും ആറു വിമാനജോലിക്കാരുമായി കൊച്ചിയിലേക്കു തിരിച്ച വിമാനമാണ് അപകടമുനമ്പില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11.10 നായിരുന്നു സംഭവം. ബംഗളുരു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടനെ എന്‍ജിനു തീപിടിക്കുകയായിരുന്നു. വലതുഭാഗത്തെ എന്‍ജിനിലായിരുന്നു അഗ്‌നിബാധ. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ അലമുറയിട്ടു.  തുടര്‍ന്ന് സുരക്ഷാസംവിധാനങ്ങളൊരുക്കി തിരികെ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. മുഴുവന്‍ യാത്രികരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

Other News in this category

  • മാഞ്ചസ്റ്റര്‍ നിറഞ്ഞ് മാലാഖമാർ..! എന്‍എംസി ചീഫ് സാം ഫോസ്റ്റര്‍ അറിവിന്റെ മഹാസംഗമം ‘കേരള നഴ്സ് യുകെ സമ്മേളനത്തിന് തിരിതെളിച്ചു, മലയാളി നഴ്സുമാരുടെ സേവനത്തെ വാനോളം പുകഴ്ത്തി വെയില്‍സ് ചീഫ് നഴ്‌സ്, സമ്മേളനത്തിന്റെ സ്പന്ദനങ്ങൾ ഒന്നൊന്നായി അനുഭവിച്ചറിയാം
  • കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി!
  • മാഞ്ചെസ്റ്ററിൽ മലയാളി നഴ്‌സുമാരുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങി! വിതംഷാ ഫോറം സെന്ററിൽ നാളെ രാവിലെ എട്ടുമണി മുതൽ രജിസ്‌ട്രേഷൻ, എഡ്യുക്കേഷൻ സെഷനുകളിൽ നഴ്‌സുമാരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും; കേരള നഴ്‌സസ് യുകെയുടെ പ്രഥമ കൺവെൻഷൻ
  • മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ
  • പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല
  • പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
  • നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു
  • ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം
  • കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും
  • എയർ ഇന്ത്യ സമരം: യുകെ മലയാളികളടക്കം പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടി മറ്റ് വിമാനക്കമ്പനികൾ! യുകെയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകളും മുടങ്ങി; സമരം ഒത്തുതീർന്നെങ്കിലും ചൊവ്വാഴ്ച്ച വരെ സർവീസുകൾ തടസ്സപ്പെടും
  • Most Read

    British Pathram Recommends