വടക്കന്‍ ലണ്ടനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ഒരു അമ്മയുടേയും മകളുടെയും ശവസംസ്കാര ചടങ്ങുകള്‍ക്കിടെ നടന്ന വെടിവെയ്പ്പില്‍ ഏഴു വയസ്സുള്ള ഒരു പെണ്‍കുട്ടിയുള്‍പ്പടെ ആറുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. സംസ്കാര ചടങ്ങിന്റെ അവസാനം വെളുത്ത പ്രാവുകളെ പറത്തി വിട്ടപ്പോള്‍ ഒരാള്‍ ഒരു കറുത്ത കാര്‍ വന്ന് നിന്ന് അതില്‍ നിന്നും വെടിവയ്പ്പ് ആരംഭിച്ചപ്പോള്‍ ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയൊളിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ശവസംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കാനായി എത്തിയ ഒരാളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് സ്ത്രീകളും ഏഴും പന്ത്രണ്ടും വയസുകാരായ രണ്ട് കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.
കാറില്‍ നിന്നും ഒരാള്‍ പുറത്തേക്ക് ചടിയിറങ്ങി തുരുതുരെ നിറയുതിര്‍ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഏഴും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളും നാല് സ്ത്രീകളുമാണ് പരിക്കുകളോടെ അശുപത്രിയില്‍ ഉള്ളതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടനില്‍ നടന്ന ഏറ്റവും വലിയ കൂട്ട വെടിവെപ്പുകളില്‍ ഒന്നാണിത്.