18
MAR 2021
THURSDAY
1 GBP =106.31 INR
1 USD =83.44 INR
1 EUR =90.54 INR
breaking news : റെസ്റ്റോറന്റ് വെടിവയ്‌പ് ആസൂത്രിതം.. പിന്നിൽ തുർക്കി, കുർദിഷ് കുടിപ്പകയെന്ന് പോലീസ്, ആക്രമി ലക്ഷ്യമിട്ടത് വെടിയേറ്റ യുവാക്കളെ! മലയാളി പെൺകുട്ടിയ്ക്ക് വെടിയേറ്റത് ലക്ഷ്യംതെറ്റി; അപകടനില തരണം ചെയ്തിട്ടില്ല, മരിയ ലണ്ടനിലെത്തിയത് അവധിക്കാലം ആഘോഷിക്കാൻ! >>> ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെയിലെ മലയാളി വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാമത് ഓള്‍ യുകെ വടംവലി മത്സരം, ഒന്നാം സമ്മാനം 1251 പൗണ്ടും ട്രോഫിയും >>> കിടപ്പു രോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി, ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു >>> 'അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്' ഭര്‍ത്താവിന്റെ കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതി >>> വാണിജ്യ കോളുകള്‍ക്ക് ഇനി 160-ല്‍ തുടങ്ങുന്ന പ്രത്യേക നമ്പര്‍, ലക്ഷ്യം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുക >>>
Home >> ASSOCIATION
യുകെ മലയാളികളുടെ കൂട്ടായ്മ സഹൃദയ- ദ കെന്റ് കേരളൈറ്റ്‌സിന് പുതിയ തേരാളികള്‍,  ജനുവരി 28ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ആണ് പുതുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്

സ്വന്തം ലേഖകൻ

Story Dated: 2024-02-05

വള്ളംകളി, വടംവലി, പൂക്കള മത്സരം, ക്രിക്കറ്റ് ടൂര്‍ണമെന്റ്, സ്റ്റേജ് ഷോകള്‍ ഒക്കെ കൂടാതെ നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുമായി യുകെയില്‍ അങ്ങോളമിങ്ങോളമുള്ള മലയാളികളുടെ സ്പന്ദനമായി മാറിയ രജിസ്റ്റേര്‍ഡ് ചാരിറ്റി സംഘടനയായ 'സഹൃദയ - ദ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സിന് പുതിയ സാരഥ്യം.

മികവാര്‍ന്ന സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ മറ്റ് മലയാളി അസോസിയേഷനുകള്‍ക്ക് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ പതിനേഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന UKയിലെ മലയാളി കൂട്ടായ്മ, സഹൃദയ ദ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് കഴിഞ്ഞ ജനുവരി 28ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ 2024 -25 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ആല്‍ബര്‍ട്ട് ജോര്‍ജ്ജ് (പ്രസിഡന്റ്) ഷിനോ ടി.പോള്‍(ജനറല്‍ സെക്രട്ടറി), അഞ്ജു അബി കൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), ജിനു തങ്കച്ചന്‍(ജോ. സെക്രട്ടറി), റോജിന്‍ മാത്യൂ(ട്രഷറര്‍), നിയാസ് മൂത്തേടത്ത് (ജോ. ട്രെഷറര്‍), ജോജോ വര്‍ഗീസ് (പ്രോഗ്രാം കോഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

കൂടാതെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി സാജു മാത്യു, അജിത് വെണ്മണി, ഫെബി ജേക്കബ്, സേവ്യര്‍ ഫ്രാന്‍സീസ്, നാരായണ്‍ പി, ധനേഷ് ബി, ജിജിത് കൃഷ്ണ, ബേസില്‍ സാജു, ലൗലി സാബു, ലോല സണ്ണി, സ്മിത ബിജു, പ്രിയ സതീഷ് കൂടാതെ ഓഡിറ്റേഴ്‌സ് ആയി സുജ ജോഷി, മനോജ് കോത്തുര്‍, ജെയ്‌സണ്‍ ആലപ്പാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.

പോയ വര്‍ഷം ആവേശോജ്ജ്വല പരിപാടികള്‍ നടത്തി കഴിഞ്ഞ കമ്മിറ്റിയെ മാതൃകാപരമായി നയിച്ച സാജു മാത്യൂ, നിയാസ്, ഷീന ജോജോ, സുരേഷ് ജോണ്‍, ഫെബി ജേക്കബ്ബ്, ജോഷി സിറിയക്ക് എന്നിവരെയും യോഗം ഐകകണ്‌ഠേന പ്രശംസിക്കുകയും കൃതജ്ഞത അറിയിക്കുകയും ചെയ്തു. ഒപ്പം 'സഹൃദയ'യുടെ സ്‌പോണ്‍സേഴ്‌സിനോടും യോഗം നന്ദി രേഖപ്പെടുത്തി.

2024-25 വര്‍ഷത്തിലേക്കുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ട്, കലാ, കായിക, സാംസ്‌കാരിക, സാമൂഹിക സേവന രംഗങ്ങളില്‍ 'സഹൃദയ' യുടെ നിറസാന്നിദ്ധ്യം നിലനിര്‍ത്തുവാനും, യുകെ മലയാളികളുടെ അഭിമാനമായ 'സഹൃദയ'യെ ഉന്നതിയിലേക്കു നയിക്കുവാന്‍ കഴിയുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ ശ്രമിയ്ക്കുമെന്നും അതിനായി എല്ലാ അംഗങ്ങളുടെയും ഒപ്പം യുകെ മലയാളി സമൂഹത്തിന്റേയും നിസീമമായ സഹകരണവും, പങ്കാളിത്തവും ഉണ്ടാകണമെന്നും പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു.

More Latest News

ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെയിലെ മലയാളി വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാമത് ഓള്‍ യുകെ വടംവലി മത്സരം, ഒന്നാം സമ്മാനം 1251 പൗണ്ടും ട്രോഫിയും

മലയാള മണ്ണില്‍ നിന്നും യുകെയിലെത്തി കഴിവു തെളിയിച്ച മലയാളികളുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെയിലെ മലയാളി വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാമത് ഓള്‍ യുകെ വടംവലി മത്സരം 2024 അരങ്ങേറുവാന്‍ പോകുന്നു. ഈമാസം എട്ടിന് ശനിയാഴ്ചയാണ് മത്സരം നടക്കുക. ബാസില്‍ഡണിലെ സെന്റ് ആന്‍ ലൈന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചു നടക്കുന്ന മത്സരത്തില്‍ നിരവധി ടീമുകളാണ് പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1251 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 801 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 501 പൗണ്ടും ട്രോഫിയും നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് 251 പൗണ്ടും ട്രോഫിയുമാണ് സമ്മാനിക്കുക. കൂടാതെ അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനക്കാര്‍ക്ക് പ്രൈസ് മണിയും ട്രോഫിയും ലഭിക്കും. മത്സരിക്കാനുള്ള ടീമുകളുടെ രജിസ്ട്രേഷന്‍ ഇപ്പോഴും തുടരുകയാണ്. ഇതോടൊപ്പം രുചിയേറിയ നാടന്‍ വിഭവങ്ങളുടെ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കും. നിങ്ങളേവരേയും ബാസില്‍ഡണിലെ വടംവലി പോരാട്ട വേദിയിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:Basil chacko -07714855313 Ajith Kumar -07765162470

കിടപ്പു രോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി, ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. നാടിനെ നടുക്കിയ സംഭവം വെള്ളിയാഴ്ച രാത്രിയാണ് നടന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കിടപ്പ് രോഗിയായ മകള്‍ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശേഷം ഇവര്‍ ആത്മഹത്യ ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

'അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്' ഭര്‍ത്താവിന്റെ കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതി

മധുര : ഭര്‍ത്താവ് വാങ്ങിയ കൈക്കൂലിപ്പണം കൊണ്ട് ഭാര്യ ജീവിതം ആസ്വദിച്ചെങ്കില്‍ സംഭവത്തില്‍ ഭാര്യയും കുറ്റക്കാരിയെന്ന് കോടതി. മദ്രാസ് ഹൈക്കോടതി ആണ് ഈ സംഭവത്തില്‍ വിധി പറഞ്ഞത്. എന്നാല്‍  ഭര്‍ത്താവ് കൈക്കൂലി വാങ്ങിയ കേസില്‍ തന്നെ ശിക്ഷിച്ച വിചാരണക്കോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഭര്‍ത്താവ് കൈക്കൂലി വാങ്ങുന്നതു തടയാനുള്ള ഉത്തരവാദിത്വം ഭാര്യയ്ക്കുണ്ടെന്ന് മധുര ബെഞ്ചിലെ ജസ്റ്റിസ് കെകെ രാമകൃഷ്ണന്‍ ആണ് അറിയിച്ചത്. അഴിമതിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയെന്നതു തന്നെയാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാള്‍ അഴിമതി നടത്തുമ്പോള്‍ അയാളും ഒപ്പം കുടുംബവുമാണ് നാശമാവുന്നത്. അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്- കോടതി പറഞ്ഞു. വീട്ടില്‍ നിന്നാണ് അഴിമതി തുടങ്ങുന്നത്. വീട്ടുകാരി അഴിമതിയില്‍ പങ്കാളിയെങ്കില്‍ അതിന് ഒരു അവസാനവും ഉണ്ടാവില്ല. ഹര്‍ജിക്കാരിയായ ദൈവനായകി ഭര്‍ത്താവിന്റെ അഴിമതിപ്പണം കൊണ്ടു സുഖജീവിതം നയിച്ചയാളാണ്. അതുകൊണ്ടുതന്നെ ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥയാണെന്ന് കോടതി വ്യക്തമാക്കി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് 1992ലാണ് പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ശക്തിവേലിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തത്. വിചാരണയ്ക്കിടെ ശക്തിവേല്‍ മരിച്ചു. ഭാര്യ ദൈവനായകി ഒരു വര്‍ഷം തടവു ശിക്ഷയും ആയിരം രൂപ പിഴയും ഒടുക്കണമെന്നായിരുന്നു പ്രത്യേക കോടതിയുടെ വിധി.

വാണിജ്യ കോളുകള്‍ക്ക് ഇനി 160-ല്‍ തുടങ്ങുന്ന പ്രത്യേക നമ്പര്‍, ലക്ഷ്യം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുക

വാണിജ്യ കോളുകള്‍ക്ക് പ്രത്യേക നമ്പര്‍ അനുവദിക്കാനൊരുങ്ങി കേന്ദ്ര ടെലികോം മന്ത്രാലയം. പല നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നതു കാരണം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രീതിയിലേക്ക് മാറുന്നത്. അനുവദിക്കുന്നത് 160-ല്‍ തുടങ്ങുന്ന പത്തക്ക നമ്പറാണ്. ഇത്തരം നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ ആവശ്യക്കാര്‍ക്ക് മാത്രം സ്വീകരിക്കാവുന്നതാണ്. ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് 140-ല്‍ തുടങ്ങുന്ന നമ്പറുകള്‍ അനുവദിച്ചിട്ടുണ്ടായിരുന്നു.  ഉപഭോക്താക്കള്‍ സാധാരണയായി ഇത്തരം കോളുകളോട് പ്രതികരിക്കാറില്ല. യഥാര്‍ഥസ്ഥാപനങ്ങള്‍ ഇതോടെ തങ്ങളുടെ പത്തക്ക നമ്പറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് തട്ടിപ്പുകാരും അവസരമാക്കി.

മഴ ശക്തമാകുന്നു, പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം

കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. തുടക്കത്തില്‍ തന്നെ മഴ തകര്‍ത്ത് പെയ്ത് പലയിടങ്ങളിലും വെള്ളം കയറി. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്.  എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മഞ്ഞപ്പിത്തം ബാധിച്ച സ്ഥലങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം. കുടിവെള്ളത്തില്‍ മഴ വെള്ളം കലരുന്നതിനാല്‍ കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങള്‍ക്കെതിരേയും ശ്രദ്ധയുണ്ടാവണം. ഭക്ഷണം മൂടിവയ്ക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. എല്ലാ സ്‌കൂളുകളും കുടിവെള്ള സ്രോതസുകളുടെ ശുദ്ധത ഉറപ്പാക്കണം. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം നല്‍കണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Other News in this category

  • ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെയിലെ മലയാളി വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാമത് ഓള്‍ യുകെ വടംവലി മത്സരം, ഒന്നാം സമ്മാനം 1251 പൗണ്ടും ട്രോഫിയും
  • അയര്‍ക്കുന്നം-മറ്റക്കരക്കാര്‍ ഒരുമിക്കുന്ന ഏഴാമത് സംഗമം: കുടുംബാംഗങ്ങള്‍ സ്നേഹ സൗഹൃദങ്ങള്‍ പുതുക്കുവാനായി ഒത്തുചേരുന്ന സംഗമം ജൂണ്‍ 29ന് ബര്‍മിംഗ്ഹാമില്‍
  • സൈമാ സ്നേഹ സംഗീത രാവ് മ്യൂസിക്കല്‍ ലൈവ് ഷോ പ്രസ്റ്റണില്‍ നാളെ, പ്രശസ്ത ഗായിക മേഘ്നക്കുട്ടിയും പീറ്റര്‍ ചേരാനല്ലൂരും ഒന്നിക്കുന്നു
  • ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന് ഇന്ന് ലണ്ടനില്‍ വന്‍ സ്വീകരണം; ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലില്‍ വൈകിട്ട് ആറു മണി മുതലാണ് ചടങ്ങുകള്‍ 
  • ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷനു നവ നേതൃത്വം, അസോസിയേഷന്റെ 19ാം മത് വാര്‍ഷിക പൊതുയോഗം ആഷ്ഫോര്‍ഡ് സെന്റെ സൈമണ്‍സ് ഹാളില്‍ വച്ച് നടന്നു
  • വാറിംഗ്ടണിലെ വിക്ടോറിയ പാര്‍ക്ക് സ്റ്റേഡിയത്തില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 22ന്, ആവേശം നിറഞ്ഞ തുടക്കം കുറിച്ച് രജിസ്ട്രേഷന്‍
  • കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോയ്ക്കും സൗന്ദര്യ മത്സരത്തിനും മത്സരാര്‍ത്ഥികളില്‍ നിന്നും ആവേശകരമായ പ്രതികരണം
  • നവ നേതൃത്വനിരയുമായി 'കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍'; റോബിന്‍ കുര്യാക്കോസ് പ്രസിഡന്റ്, വിന്‍സന്റ് കുര്യന്‍ സെക്രട്ടറി, സനല്‍കുമാര്‍ ട്രഷറര്‍
  • 'യുക്മ കേരളപൂരം വള്ളംകളി - 2024'ന് ഇന്ന് മുതല്‍ അപേക്ഷിക്കാം, രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂണ്‍ 15 വരെ, ടീം രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തുവിട്ടു, ഇക്കുറി വനിതകള്‍ക്ക് പ്രദര്‍ശന മത്സരവും നടക്കും
  • സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ യുകെയിലെ ചാലക്കുടി ചങ്ങാത്തത്തിന്റെ 'ആരവം 2024', ജൂണ്‍ 29ന് കലാ മത്സരങ്ങളും കലാവിരുന്നും ഡിജെ നൈറ്റുമായി ആഘോഷത്തിനൊരുങ്ങുന്നു
  • Most Read

    British Pathram Recommends