18
MAR 2021
THURSDAY
1 GBP =106.19 INR
1 USD =83.13 INR
1 EUR =90.35 INR
breaking news : മക്കളും മരുമക്കളും യുകെയിലും കാനഡയിലും, പുതുമണവാളനും മണവാട്ടിയുമായി ചാക്കോച്ചൻ മാസ്റ്ററും റോസ്‌ലിൻ ടീച്ചറും! അപൂർവ്വ ഒത്തുചേരലിൽ ഇല്ലാതായത് റിട്ടയർ ജീവിതത്തിന്റെ ഏകാന്തത; കെയർ ഹോമുകൾ അപ്രിയമാകുമ്പോൾ, വാർദ്ധക്യത്തിൽ ഇണക്കൂട്ടു തേടുന്നവർ കൂടുന്നു >>> ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷനു നവ നേതൃത്വം, അസോസിയേഷന്റെ 19ാം മത് വാര്‍ഷിക പൊതുയോഗം ആഷ്ഫോര്‍ഡ് സെന്റെ സൈമണ്‍സ് ഹാളില്‍ വച്ച് നടന്നു >>> ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി, മുഴുവന്‍ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു >>> അതിഥിത്തൊഴിലാളികളുടെ മകളായ 12 വയസ്സുകാരിയെ കാണാതായ സംഭവം: രണ്ടുവര്‍ഷത്തിലേറെയായി പ്രണയം, കൂട്ടിക്കൊണ്ട് പോയത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ >>> നായകന്‍ സഞ്ജു സാംസണ്‍ തന്നെ, പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്‍ഫോ തെരഞ്ഞെടുത്ത ഐ.പി.എല്‍ ഇലവനിലാണ് സഞ്ജു ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി സ്ഥാനം പിടിച്ചത് >>>
Home >> BP SPECIAL NEWS
മകന്‍ മരിച്ചു, 28കാരിയായ മരുമകളെ 70കാരനായ അമ്മായിയച്ചന്‍ വിവാഹം ചെയ്തു... ഗ്രാമത്തിലുള്ളവരാരും അറിയാതെ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത്...

സ്വന്തം ലേഖകൻ

Story Dated: 2023-01-28

ഗൊരഖ്പുര്‍ : വിധവയായ മരുമകളെ അമ്മായിയച്ചന്‍ വിവാഹം ചെയ്തു. ഞെട്ടിക്കുന്ന സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തില്‍.

ഉത്തര്‍പ്രദേശുകാരനായ കൈലാസ് യാദവ് എന്ന 70കാരനാണ് മരുമകളെ വിവാഹം ചെയ്തത്. ബാര്‍ഹാല്‍ഗന്‍ജ് പൊലീസ് സ്റ്റേഷനില്‍ ചൗകിദാര്‍ ആണ് കൈലാസ് യാദവ്. ഇയാളുടെ ഭാര്യ മരിച്ചിട്ട് 12 വര്‍ഷങ്ങളായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകനും മരിക്കുകയായിരുന്നു. 

മകന്‍ മരിച്ചതോടെ മരുമകള്‍ ഒറ്റക്കാവാതിരിക്കാന്‍ ഇയാള്‍ 28കാരിയായ മരുമകള്‍ക്ക് വേറെ വിവാഹം നടത്തികൊടുത്തിരുന്നു. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല എന്ന് മാത്രമല്ല അധികം വൈകാതെ മരുമകള്‍ പൂജ ഇയാള്‍ക്കരികിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

പിന്നീടാണ് വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇയാള്‍ മരുമകളായ പൂജയെ വിവാഹം ചെയ്തത്. ഗ്രാമത്തിലെ ആരും അറിയാതെ നടത്തിയ വിവാഹം പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തറിയുകയായിരുന്നു. പൊലീസ് ഈ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

 

More Latest News

ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷനു നവ നേതൃത്വം, അസോസിയേഷന്റെ 19ാം മത് വാര്‍ഷിക പൊതുയോഗം ആഷ്ഫോര്‍ഡ് സെന്റെ സൈമണ്‍സ് ഹാളില്‍ വച്ച് നടന്നു

ആഷ്ഫോര്‍ഡ് : കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 19ാം മത് വാര്‍ഷിക പൊതുയോഗം ആഷ്ഫോര്‍ഡ് സെന്റെ സൈമണ്‍സ് ഹാളില്‍ വച്ച് പ്രസിഡന്റ് ആല്‍ബിന്‍ എബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്നു. ജോയിന്റ് സെക്രട്ടറി ശ്രീദേവി യോഗത്തിന് സ്വാഗതം ആശംസിച്ചു. ശേഷം സെക്രട്ടറി ജോമോന്‍ സാബു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ സോണി ജേക്കബ് വാര്‍ഷിക കണക്ക്അവതരിപ്പിക്കുകയും ചെയ്തു തുടര്‍ന്ന് 2024- 2025 വര്‍ഷത്തെ ഭാരവാഹികളായി ജിബി ജോണി (പ്രസിഡന്റ്) ഹണി ജോണ്‍ (വൈസ് പ്രസിഡന്റ്) സോജ മധുസൂധനന്‍ (സെക്രട്ടറി) സോജിത്ത് വെള്ളപ്പനാട്ട് ( ജോ സെക്രട്ടറി) ട്വിങ്കിള്‍ തൊണ്ടിക്കല്‍ (ട്രഷറര്‍) ഇവര്‍ക്കൊപ്പം ജോണ്‍സണ്‍ മാത്യൂസ്, സോണി ജേക്കബ്, മിനി ജിജോ, ശ്രീദേവി മാണിക്കന്‍, ജോമോന്‍ സാബു, സിനി ബിനോയി, രാജീവ് തോമസ്, ആല്‍ബിന്‍ എബ്രഹാം, ഡോ സുധീഷ് കെ, സന്തോഷ് പൊനി, കാര്‍ത്തിക് കെഎന്നിവരെ കമ്മറ്റി മെമ്പേഴ്സായും ഏക കണ്ഠമായി തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ പുതിയ ഉണര്‍വ്വോടെ ,കരുത്തോടെ 20ാംവയസ്സിലേക്ക് കാല്‍വയ്ക്കുന്ന ഈ വേളയില്‍ പുതിയ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടേയും പിന്തുണ സംയുക്ത പ്രസിഡന്റ് ജിബി ജോണി അഭ്യര്‍ത്ഥിച്ചു. മുന്‍കാലങ്ങളിലെ പോലെ എല്ലാ പരിപാടികള്‍ക്കും സമയക്ലിപ്തത പാലിച്ചതുപോലെ ഈ വര്‍ഷവും സമയക്ലിപ്തത പാലിക്കണമെന്ന് സെക്രട്ടറി സോജ മധുസൂദനന്‍ എല്ലാ അംഗങ്ങളേയും ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തി. ട്വിങ്കിള്‍ തൊണ്ടിക്കല്‍ സദസ്സിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം അവസാനിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ജോബി ജോണിയുടെ അധ്യക്ഷതയില്‍ നടന്ന ആദ്യ കമ്മറ്റി മീറ്റിങ്ങില്‍ ജൂലൈ 20 ക്രിക്കറ്റ് ബാര്‍ബിക്യൂ, ആഗസ്ത് 10 സ്പോര്‍ട്സ് ഡേ, സെപ്തംബര്‍ 28 ഓണാഘോഷം എന്നിവ നടത്താന്‍ തീരുമാനിച്ചു.

ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി, മുഴുവന്‍ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു

ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. പെട്ടന്നുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുള്ള യാത്രക്കാരെ ഒഴിപ്പിച്ചു.  വിമാനം കൂടുതല്‍ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. രാവിലെ അഞ്ച് മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മുഴുവല്‍ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ച് വരികയാണെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു. ഇന്ന് രാവിലെ 5.35 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. അന്വേഷണത്തിനായി വിമാനം ഐസലേഷന്‍ ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

അതിഥിത്തൊഴിലാളികളുടെ മകളായ 12 വയസ്സുകാരിയെ കാണാതായ സംഭവം: രണ്ടുവര്‍ഷത്തിലേറെയായി പ്രണയം, കൂട്ടിക്കൊണ്ട് പോയത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ

കഴിഞ്ഞ ഞായറാഴ്ച ആലുവ എടയപ്പുറം ഭാഗത്തുനിന്ന് പെണ്‍കുട്ടിയെ കാണാതായ സംഭവം വാര്‍ത്തയായിരുന്നു. പക്ഷെ അതിവേഗം തന്നെ പന്ത്രണ്ട് വയസ്സുകാരിയെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മാണിക്കി(18)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ടു പോയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം കൂട്ടികൊണ്ടുപോവുകയായിരുന്നു. ഫോണിലൂടെയും നേരിട്ടും പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ചശേഷം നിര്‍ബന്ധിച്ചാണ് ഒപ്പംകൊണ്ടുപോയത്. ഇയാളുമായി പെണ്‍കുട്ടി രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്നും പോലീസ് പറഞ്ഞു. ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി വാഹനങ്ങളും അമ്പതോളം സി.സി.ടി.വികളും പോലീസ് പരിശോധിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ രാത്രി ഒമ്പത് മണിയോടെ അങ്കമാലിക്കടുത്ത് ഒരു വീട്ടിലുണ്ടെന്ന് മനസിലാക്കുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് പെണ്‍കുട്ടി കടയില്‍ സാധനം വാങ്ങാനായി പോയത്. പക്ഷെ ആറു മണിയായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.  ഡി.വൈ.എസ്.പി. എ. പ്രസാദ്, ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജുദാസ്, എസ്.ഐ. കെ. നന്ദകുമാര്‍ സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.എം. മനോജ്, ടി.ബി. സന്ധ്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

നായകന്‍ സഞ്ജു സാംസണ്‍ തന്നെ, പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്‍ഫോ തെരഞ്ഞെടുത്ത ഐ.പി.എല്‍ ഇലവനിലാണ് സഞ്ജു ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി സ്ഥാനം പിടിച്ചത്

ഐ.പി.എല്‍ 17ാം സീസണിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഐ.പി.എല്‍ ഇലവനില്‍ നായകനായി സഞ്ജു സാംസണ്‍. പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്‍ഫോ തെരഞ്ഞെടുത്ത ഐ.പി.എല്‍ ഇലവനിലാണ് സഞ്ജു ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി സ്ഥാനം പിടിച്ചത്. കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ശ്രേയസ് അയ്യരേയും റണ്ണേഴ്സപ്പായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സീനും ടീമില്‍ ഇടംലഭിച്ചില്ല. ക്വാളിഫയര്‍ രണ്ടില്‍ ഹൈദരാബാദിനോട് തോറ്റെങ്കിലും രാജസ്ഥാനായി സീസണിലുടനീളമുള്ള സഞ്ജുവിന്റെ ക്യാപ്റ്റന്‍സി പരിഗണിക്കുകയായിരുന്നു. ഓപ്പണര്‍മാരായ ആര്‍.സി.ബി താരം വിരാട് കോലിയും കൊല്‍ക്കത്ത താരം സുനില്‍ നരെയ്നും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറിലാണ് സഞ്ജുവിന്റെ സ്ഥാനം. സഞ്ജുവിന്റെ സഹതാരവും റണ്‍വേട്ടയില്‍ മൂന്നാമതുമായ റിയാന്‍ പരാഗാണ് നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്നത്. ലഖ്നൗവിനായി തകര്‍ത്തടിച്ച നിക്കോളാസ് പുരാന്‍ അഞ്ചാമത് എത്തുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വെടിക്കെട്ട് ബാറ്റര്‍ ട്രൈസ്റ്റന്‍ സ്റ്റബ്സും ഇടംപിടിച്ചു. കൊല്‍ക്കത്തയുടെ ആന്ദ്രെ റസലാണ് ഫിനിഷറുടെ റോളില്‍ ഇറങ്ങുന്നത്. സ്പെഷലിസ്റ്റ് സ്പിന്നറായി ഡല്‍ഹിയുടെ കുല്‍ദീപ് യാദവ് സ്ഥാനംപിടിച്ചു. കൊല്‍ക്കത്തയുടെ യുവതാരം ഹര്‍ഷിത് റാണ, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ, രാജസ്ഥാന്‍ റോയല്‍സിന്റെ സന്ദീപ് ശര്‍മ എന്നിവരാണ് പേസര്‍മാരായി ക്രിക് ഇന്‍ഫോയുടെ ഐപിഎല്‍ ഇലവനില്‍ ഇടം നേടിയത്.  

49കാരിയുടെ ഇടുപ്പില്‍ സൂചി തറച്ചിട്ട് മൂന്ന് വര്‍ഷം, ശസ്ത്രക്രിയയിലൂടെ സൂചി നീക്കം ചെയ്ത് ഡോക്ടര്‍മാര്‍

ഏറെ നാളുണ്ടായി ശരീരത്തില്‍ തറച്ച സൂചിയുമായി കഴിഞ്ഞ യുവതിക്ക് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ മോചനം. മൂന്ന് വര്‍ഷമായി 49-കാരിയുടെ ഇടുപ്പില്‍ തറച്ചിരുന്ന സൂചിയാണ് ശസത്രക്രിയയിലൂടെ പുറത്തെടുത്തത്. ഡല്‍ഹി സ്വദേശി രംഭ ദേവിയാണ് യുവതി. മൂന്ന് വര്‍ഷം മുന്‍പ് തയ്യല്‍ ജോലി ചെയ്യുന്നതിനിടെയാണ് അബദ്ധത്തില്‍ സൂചി ഇടുപ്പില്‍ തറച്ച് കയറിയത്. തയ്യില്‍ ജോലിക്കിടെ രംഭ ദേവി സൂചി കട്ടിലില്‍ കുത്തി വച്ചു. ഇതിനിടെ ഓര്‍ക്കാതെ രംഭ കട്ടിലില്‍ ഇരിക്കുകയായിരുന്നു. പിന്നാലെ ഒടിഞ്ഞ സൂചിയുടെ ഒരു ഭാഗം കട്ടിലില്‍ കണ്ടു. ബാക്കി മറ്റെവിടെയെങ്കിലും വീണിരിക്കാമെന്ന് അവര്‍ കരുതി. ദിവസങ്ങള്‍ പിന്നിട്ടതോടെ 49-കാരിക്ക് ഇടുപ്പിന് വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന അസഹനീയമായതോടെയാണ് ആശുപത്രിയിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇടുപ്പിലെ പേശികള്‍ക്കിടയില്‍ സൂചിയുടെ ഭാഗം തറച്ചതായി കണ്ടെത്തി. സങ്കീര്‍ണത ചൂണ്ടിക്കാട്ടി മിക്ക ഡോക്ടര്‍മാരും ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചു. സര്‍ ഗംഗാറാം ആശുപത്രിയിലെ വിദഗ്ധരാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. അത്യാധുനിക ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. നിലവില്‍ രംഭ ദേവിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Other News in this category

  • വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് വധുവിനെ കണ്ട വരന്‍ ഞെട്ടി, താന്‍ 'ചതിക്കപ്പെട്ടെന്ന്' ആരോപിച്ച് വിവാഹ മോചനം ആവശ്യപ്പെട്ട് വരന്‍
  • മനുഷ്യന്റെ കണ്ണുകള്‍ക്ക് വ്യക്തമാകുന്നതിനേക്കാള്‍ വേഗതയില്‍ ഒരു മിന്നല്‍ പ്രകടനം, റൂബിക്‌സ് ക്യൂബ് പരിഹരിച്ചത് 10 സെക്കന്‍ഡില്‍ താഴെ സമയമെടുത്ത്, സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡും
  • പ്രതിയുടെ കുടുംബ പശ്ചാത്തലം മികച്ചത്, പോക്‌സോ കേസിലെ പ്രതിക്ക് 'പെരുമാറ്റം നന്നാവാന്‍' അവസരം നല്‍കി കോടതി, ജില്ലാ ആശുപത്രിയില്‍ സേവനം ചെയ്യാന്‍ കോടതി നിര്‍ദ്ദേശം
  • സീസൈഡ് വ്യൂ വേണമെന്ന് ഹോട്ടല്‍ ബുക്ക് ചെയ്തപ്പോള്‍ ആവശ്യപ്പെട്ടു, റൂമിലെത്തിയപ്പോള്‍ മനസ്സിലാക്കുന്നത് ആരും ഇതുവരെ പറ്റിക്കപ്പെടാത്ത രീതിയില്‍ 'ചതിവ്' പറ്റിയെന്ന്
  • മുടി മുറിക്കുന്നത് പേടി, അപൂര്‍വ്വമായ അവസ്ഥ കാരണം ഇതുവരെ മുടി മുറിക്കാത്ത പന്ത്രണ്ട് വയസ്സുകാരന്‍, കുട്ടിയുടെ അവസ്ഥ അംഗീകരിക്കാതെ സ്‌കൂള്‍ അധികൃതര്‍ 
  • ഒന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയതാണ്, ജീവിതം തന്നെ മാറി മറിഞ്ഞു!!! അതിഭാഗ്യവാനായ യുവാവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ താരമാണ്
  • വീട്ടില്‍ വളര്‍ത്തിയിരുന്ന എക്സല്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായകളില്‍ നിന്നും ആക്രമണം, ലണ്ടനില്‍ അമ്പതുകാരിക്ക് ദാരുണാന്ത്യം, നായകളെ പൊലീസ് പിടികൂടി
  • ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കോടിക്കണക്കിന് രൂപ അക്കൗണ്ടില്‍, സത്യസന്ധനായ അക്കൗണ്ട് ഉടമ ചെയ്തത് ഇങ്ങനെ, സംഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
  • യുഎസ്സിലുള്ളവരുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റില്‍ ചീവീടും, 'സിക്കാഡ സ്‌പെഷ്യല്‍' ഡിന്നര്‍ പാര്‍ട്ടികള്‍ വരെ നടത്താന്‍ ഇഷ്ടപ്പെടുന്ന ജനങ്ങള്‍
  • 500 കിലോമീറ്റര്‍ അകലെയുള്ള കാമുകിയെ കാണാന്‍ താമസം തന്നെ കാറിലേക്കാക്കി കാമുകന്‍!!! തപണയത്തിന് കണ്ണും മൂക്കും മാത്രമല്ല അതിര്‍ത്തിയും ഇല്ലെന്ന് കാമുകന്‍
  • Most Read

    British Pathram Recommends