മകനെ സ്വകാര്യ ബസ് ജീവനക്കാരന് ആക്രമിക്കുന്നത് കണ്ട് അച്ഛന് കുഴഞ്ഞ് വീണ് മരിച്ചു. ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് പിതാവു കുഴഞ്ഞുവീണു മരിച്ചത്. ഫോര്‍ട്ട്കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് (54) മരിച്ചത്. ഇന്നലെ രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്തായിരുന്നു സംഭവം.
ഫസലുദ്ദീന്റെ മകന് ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചത്. സൈഡ് നല്‍കാത്തതിനെ ചൊല്ലിയാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് - വൈറ്റില റൂട്ടിലോടുന്ന നര്‍മ്മദ ബസ് അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണു ഫര്‍ഹാന്റെ മൊഴി.
തുടര്‍ന്നു ഫര്ഹാന് ബസിനു മുന്നില്‍ കാര്‍ കൊണ്ടുവന്നിട്ടു തടഞ്ഞ് ചോദ്യം ചെയ്തു.തര്‍ക്കമുണ്ടായപ്പോള്‍ ബസ് ജീവനക്കാരന് കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചു. തടയുന്നതിനിടെ ഫര്‍ഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീന്‍ കുഴഞ്ഞുവീണത്. ഉടന്‍ പറവൂര്‍ താലൂക്ക് ആശുപ്രതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാര്‍ വാഹനവുമായി കടന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റിലായി. ചെറായി സ്വദേശി ടിന്റു ആണ് അറസ്റ്റിലായത്.