ഭാര്യയെ കൊന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ബെംഗളൂരുവിലെ മഡിവാളയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ 28കാരന് പൃഥ്വിരാജ് സിങാണ് പൊലീസ് പിടിയില്‍ ആയത്. ഭാര്യ ജ്യോതി കുമാരിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവാവ് തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം ലഭിക്കുകയും പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ ആണ് പ്രതി അറസ്റ്റിലാകുന്നത്.
ഒന്‍പതുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. പിന്നീട് ബെംഗളൂരുവില്‍ താമസവും തുടങ്ങി. എന്നാല്‍ വിവാഹശേഷം ഭാര്യ തന്നെയും വീട്ടുകാരെയും അപമാനിക്കുന്നത് പതിവാക്കിയെന്നും ലൈംഗിക ബന്ധം നിഷേധിച്ചെന്നും ഭര്‍ത്താവ് പറയുന്നു.
കല്യാണം ഉറപ്പിച്ചപ്പോള്‍ യുവതിക്ക് 28 വയസ്സെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍ 38 വയസ്സുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. സുഹൃത്ത് സാമിര്‍ കുമാറിന്റെ സഹായത്തോടെയാണ് ഭാര്യയെ കൊന്നതെന്നും ഇയാള്‍ സമ്മതിച്ചു. കൂട്ടുപ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഉഡുപ്പിയിലേക്ക് യാത്ര പോയ ശേഷം അവിടെ വച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം മലയിടുക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.