അധ്യാപക നിയമനത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമനം സ്റ്റേ ചെയ്ത നടപടി നിയമപരമാണ്. സ്വജനപക്ഷപാതം കണ്ടത് കൊണ്ടാണ് നിയമന നടപടി റദ്ദാക്കിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. കെ കെ രാഗേഷിന്റെ ഭാര്യ ആയതുകൊണ്ടാണ് നിയമനം ലഭിച്ചത്. ചാന്‍സലര്‍ എന്ന നിലയിലെ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നിയമനം മരവിപ്പിക്കുന്നതിനുമുന്പ് സര്‍വ്വകലാശാല അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടില്ലാത്തതിനാല്‍ ഗവര്‍ണറുടെ നടപടി ചട്ട പ്രകാരമല്ലെന്നും ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. കോടതിയില്‍ പോകുമെന്നാണ് വിിസി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇതിനു മറുപടിയായാണ് ണവര്ണറുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്റ്റേ ചെയ്തത്. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാണ് പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് കണ്ണൂര്‍ വൈസ് ചാന്‍സലറെ ഗവര്‍ണര്‍ അറിയിച്ചത്.