അസമിനെ തകര്‍ത്ത ആദ്യ വിജയത്തിന് ശേഷം സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് നേരിടാനൊരുങ്ങുന്നത് ഗോവയെ. തുടര്‍ച്ചയായ രണ്ടാം ജയ പ്രതീക്ഷയോടെയാണ് കേരളം ഇന്ന് ഗോവയെ എതിരിടാനൊരുങ്ങുന്നത്.
അരുണാചലില്‍ രാത്രി 7ന് തുടങ്ങുന്ന മത്സരത്തില്‍ പക്ഷെ എതിരാളികളായ ഗോവ അത്ര മോശക്കാരല്ല. ഗോവ യോഗ്യത റൗണ്ടില്‍ കേരളത്തെ തോല്‍പിച്ച ഒരേയൊരു ടീമാണ്.
ആദ്യ മത്സരത്തില്‍ ഗോവ- അരണുചാല്‍ മത്സരം സമനിലയില്‍ അവസാനിച്ചതിനാല്‍ ഗോവയ്ക്ക് ഇന്ന് ജയം അനിവാര്യവും. എന്നാല്‍ ജയത്തോടെ കളത്തിലിറങ്ങുന്ന ആശ്വാസം കേരളത്തിനുണ്ട്. ആസാമിനെ നേരിട്ട കേരളം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്.
മത്സരം ആരംഭിച്ച് 19 -ാം മിനുട്ടില്‍ ലീഡ് എടുക്കാന്‍ കേരളത്തിനായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അബ്ദു റഹീം ആണ് കേരളത്തിന് ലീഡ് നല്‍കിയത്. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ക്ക് കരുത്തരായ അസമിനെ തകര്‍ത്ത കേരളം ആ വിജയം തുടരാം എന്ന പ്രതീക്ഷയിലായിരിക്കും ഇന്നിറങ്ങുക. കരുത്തരായ ഗോവയെ കേരളം ഇന്ന് നേരിടാനൊരുങ്ങുമ്പോള്‍ രാത്രി 7ന് മികച്ച ഒരു മത്സരത്തിനായിരിക്കും കാണികള്‍ സാക്ഷ്യം വഹിക്കുക.