18
MAR 2021
THURSDAY
1 GBP =104.15 INR
1 USD =83.41 INR
1 EUR =89.27 INR
breaking news : യുകെയില്‍ ഏറ്റവും വിലയേറിയതും വില കുറഞ്ഞതുമായ വീടുകള്‍ ലഭിക്കുന്ന നഗരങ്ങള്‍ ഏതൊക്കെ? എറ്റവും പുതിയ പട്ടിക  ഇതാ.... വിലകൂടിയ വീടുകളുടെ കാര്യത്തില്‍ ഒന്നാമത് ലണ്ടന്‍ തന്നെ! >>> സ്‌കൂളുകളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍; സുരക്ഷിതത്വം തോന്നുന്നത് അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം, വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകരും >>> പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി >>> ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ച ലോക സമ്പന്നരില്‍ ഒരാളായ ബിസിനസുകാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റു; 1.2 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കിയത് വില്‍റ്റ്ഷെയറിലെ സ്വകാര്യ കളക്ടര്‍ >>> ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും >>>
Home >> HOT NEWS

HOT NEWS

യുകെയില്‍ ഏറ്റവും വിലയേറിയതും വില കുറഞ്ഞതുമായ വീടുകള്‍ ലഭിക്കുന്ന നഗരങ്ങള്‍ ഏതൊക്കെ? എറ്റവും പുതിയ പട്ടിക  ഇതാ.... വിലകൂടിയ വീടുകളുടെ കാര്യത്തില്‍ ഒന്നാമത് ലണ്ടന്‍ തന്നെ!

യുകെയില്‍ ഏറ്റവും വിലയേറിയതും വില കുറഞ്ഞതുമായ വീടുകള്‍ ലഭിക്കുന്ന നഗരങ്ങളുടെ വിവരങ്ങള്‍ പുറത്ത്. പട്ടികയനുസരിച്ച് അബെര്‍ഡീനിലാണ് ഏറ്റവും കുറഞ്ഞ ചിലവില്‍ വീടുകള്‍ വാങ്ങാന്‍ സാധിക്കുക.  അതേസമയം ഏറ്റവും കുറഞ്ഞ വാടകയ്ക്ക് വീട് ലഭിക്കുന്നത് കാര്‍ലിസില്‍ സിറ്റിയിലാണ്. അബര്‍ഡീനില്‍ രണ്ട് കിടപ്പുമുറികള്‍ വരെയുള്ള വീടുകള്‍ക്ക് ശരാശരി വില £102,601 ആണ്. ഇതില്‍ 20% ഡിപ്പോസിറ്റായി പരിഗണിച്ചാല്‍, അബര്‍ഡീനില്‍ ആദ്യമായി വാങ്ങുന്നയാള്‍ക്ക് മോര്‍ട്ട്‌ഗേജ് ചിലവായി പ്രതിമാസം ഏകദേശം £406 നല്‍കിയാല്‍ മതിയാവും. അതേസമയം കാര്‍ലിസില്‍ ഉള്ള ശരാശരി വാടക £607 ആണ്.  ബ്രിട്ടനിലുടനീളം 50 ലധികം നഗരങ്ങളില്‍ പഠനം നടത്തിയതിന് ശേഷമാണ് ഗവേഷകര്‍ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ സെന്റ് ആല്‍ബന്‍സ് ആണ് ലണ്ടന് ശേഷം ഏറ്റവും ഉയര്‍ന്ന വില വരുന്ന സിറ്റി. ഇവിടെ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും സ്ഥലത്തെ വീടുകളുടെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കേംബ്രിഡ്ജും വിഞ്ചസ്റ്ററും കരസ്ഥമാക്കി. ലണ്ടന് പുറത്ത് ഏറ്റവും കൂടുതല്‍ വാടക ആവശ്യപ്പെടുന്ന നഗരമായി ഓക്‌സ്‌ഫോര്‍ഡിനെ പട്ടികയില്‍ കാണാം.അബര്‍ഡീന് ശേഷം ഏറ്റവും കുറഞ്ഞ വിലയില്‍ വീടുകള്‍ ലഭിക്കുന്ന നഗരം നഗരമായി ബ്രാഡ്ഫോര്‍ ആണ്. ഇവിടെ ശരാശരിയുള്ള വീടുകളുടെ വില £107,929 ആണ്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് വീടുകള്‍ ലഭിക്കുന്ന നഗരങ്ങള്‍: 1. അബര്‍ഡീന്‍, £102,601, £406 2. ബ്രാഡ്ഫോര്‍ഡ്, £107,929, £400 3. സണ്ടര്‍ലാന്‍ഡ്, £111,263, £413 4. കാര്‍ലിസ്ലെ, £111,268, £413 5. പ്രെസ്റ്റണ്‍, £112,273, £416 6. ഹള്‍, £113,920, £423 7. ഡണ്ടി, £116,191, £460 8. സ്റ്റോക്ക്-ഓണ്‍-ട്രെന്റ്, £117,113, £434 9. ഡര്‍ഹാം, £125,957, £467 10. ഡോണ്‍കാസ്റ്റര്‍, £128,062, £475 ഏറ്റവും ഉയര്‍ന്ന തുകയില്‍ വീടുകള്‍ ലഭിക്കുന്ന നഗരങ്ങള്‍: 1. ലണ്ടന്‍, £501,934, £1,862 2. സെന്റ് ആല്‍ബന്‍സ്, £391,964, £1,454 3. കേംബ്രിഡ്ജ്, £361,429, £1,341 4. വിന്‍ചെസ്റ്റര്‍, £344,638, £1,278 5. ഓക്‌സ്‌ഫോര്‍ഡ്, £338,085, £1,254 6. ബ്രൈറ്റണ്‍, £335,402, £1,244 7. ബ്രിസ്റ്റോള്‍, £280,112, £1,039 8. ചെംസ്‌ഫോര്‍ഡ്, £262,522, £974 9. യോര്‍ക്ക്, £244,834, £908 10. എഡിന്‍ബര്‍ഗ്, £239,028, £946

സ്‌കൂളുകളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍; സുരക്ഷിതത്വം തോന്നുന്നത് അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം, വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകരും

അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കും, മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് അധ്യാപകര്‍ വ്യക്തമാക്കി. ഒപ്പം ഹോമോഫോബിയ, വംശീയത, സെക്സിസം എന്നിവയും വര്‍ദ്ധിക്കുന്നു.  ലൈംഗികമായ പെരുമാറ്റങ്ങളുടെ നല്ലൊരു ശതമാനവും സ്ത്രീകള്‍ക്കാണ് നേരിടേണ്ടി വരുന്നത്. ബുധനാഴ്ച കാര്‍മാര്‍തെന്‍ഷയരിലെ സ്റ്റേറ്റ് സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥി രണ്ട് അധ്യാപകരെയും സഹവിദ്യാര്‍ത്ഥിയെയും കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് കൊലക്കുറ്റത്തിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളുകളില്‍ ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങള്‍ അപൂര്‍വ്വമാണെങ്കിലും സ്‌കൂള്‍ അന്തരീക്ഷം സുരക്ഷിതമല്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നുണ്ട്. എല്ലാ ദിവസവും സുരക്ഷിതമായി തോന്നുന്നുവെന്ന് കേവലം 39% വിദ്യാര്‍ത്ഥികളാണ് അഭിപ്രായപ്പെട്ടത്. അതേസമയം 69% ഹെഡ്ടീച്ചേഴ്സും, സീനിയര്‍ സ്റ്റാഫും സ്‌കൂള്‍ സുരക്ഷിതമെന്ന് വിലയിരുത്തി. സെക്കന്‍ഡറി സ്‌കൂളുകള്‍ സമാധാനപരമാണെന്ന് 16% സ്‌കൂള്‍ ടീച്ചേഴ്സും, 13% വിദ്യാര്‍ത്ഥികളും മാത്രമാണ് അംഗീകരിക്കുന്നതെന്നും എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സര്‍വ്വെ വെളിപ്പെടുത്തുന്നു.

ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ച ലോക സമ്പന്നരില്‍ ഒരാളായ ബിസിനസുകാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റു; 1.2 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കിയത് വില്‍റ്റ്ഷെയറിലെ സ്വകാര്യ കളക്ടര്‍

ടൈറ്റാനിക്കില്‍ യാത്രചെയ്ത ഏറ്റവും ധനികനായ വ്യക്തിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ്ണ പോക്കറ്റ് വാച്ച് 1.2 മില്യണ്‍ പൗണ്ടിന് ലേലത്തില്‍ പോയി.  ടൈറ്റാനിക് മെമ്മോറബിലിയയ്ക്ക് എക്കാലത്തെയും ഉയര്‍ന്ന തുകയ്ക്ക് വാച്ച് ശനിയാഴ്ച യുഎസിലെ ഹെന്റി ആല്‍ഡ്രിഡ്ജ് ആന്‍ഡ് സണ്‍, വില്‍റ്റ്ഷെയറിലെ ഒരു സ്വകാര്യ കളക്ടര്‍ക്കാണ് വിറ്റത്. വാച്ചിന്റെ യഥാര്‍ത്ഥ ഉടമയായ ബിസിനസുകാരനായ ജോണ്‍ ജേക്കബ് ആസ്റ്റര്‍, 1912-ല്‍ തന്റെ 47-ാം വയസ്സില്‍, തന്റെ പുതിയ ഭാര്യ മഡലിനോടൊപ്പമാണ് കപ്പലില്‍ കയറിയത്.  ടൈറ്റാനിക് പുരാവസ്തുക്കള്‍ക്കായി നല്‍കിയ ഏറ്റവും ഉയര്‍ന്ന തുക കപ്പല്‍ മുങ്ങിയപ്പോള്‍ വായിച്ച വയലിന്‍ ആയിരുന്നു. 1.1 മില്യണ്‍ പൗണ്ടിനായിരുന്നു അത് ലേലത്തില്‍ പോയത്. 2013 ല്‍ ഇതേ ലേലശാലയിലായിരുന്നു ഇതും വിറ്റത്.  വാങ്ങുന്നയാള്‍ അടച്ച ഫീസും നികുതിയും ഉള്‍പ്പെടെയാണ് 1.2 മില്യണ്‍ പൗണ്ടെന്ന് ലേലത്തില്‍ പങ്കെടുത്തവരുടെ വക്താവ് പറഞ്ഞു. ശനിയാഴ്ച പോക്കറ്റ് വാച്ചിന്റെ അതേ ലേലത്തില്‍ ഫീസും നികുതിയും ഉള്‍പ്പെടെ 360,000 പൗണ്ടിന് വയലിന്‍ കേസ് വിറ്റു. വില്‍പനയില്‍ ടൈറ്റാനിക് മെമ്മോറബിലിയയ്ക്ക് ലഭിച്ച വില 'തികച്ചും അവിശ്വസനീയമാണ്' എന്ന് ലേലക്കാരന്‍ ആന്‍ഡ്രൂ ആല്‍ഡ്രിഡ്ജ് പിഎ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സമ്പന്ന ആസ്റ്റര്‍ കുടുംബത്തിലെ ഒരു പ്രമുഖ അംഗമായിരുന്ന മികച്ച രീതിയില്‍ വസ്ത്രം ധരിച്ച ആസ്റ്ററിനെ സഹയാത്രികര്‍ അവസാനമായി കണ്ടപ്പോള്‍ അദ്ദേഹം സിഗരറ്റ് വലിക്കുകയും സഹയാത്രികനുമായി സംസാരിക്കുകയും ചെയ്യുകയായിരുന്നു. .ഏഴ് ദിവസത്തിന് ശേഷം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുക്കുകയും ജെജെഎ ആലേഖനം ചെയ്ത 14 കാരറ്റ് സ്വര്‍ണ്ണ വാല്‍തം പോക്കറ്റ് വാച്ച് കണ്ടെത്തുകയും ചെയ്തു. ടൈറ്റാനിക്കിലെ ഏറ്റവും ധനികനായ യാത്രക്കാരനായാണ് ആസ്റ്റര്‍ അറിയപ്പെടുന്നത്. അക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും ധനികരായ ആളുകളില്‍ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കപ്പെട്ടിരുന്നത്. ഏകദേശം 87 മില്യണ്‍ ഡോളര്‍ ആസ്തി ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് . ആദ്യം, കപ്പല്‍ ഗുരുതരമായ അപകടത്തിലാണെന്ന് ആസ്റ്റര്‍ വിശ്വസിച്ചില്ല, പക്ഷേ പിന്നീട് അത് മുങ്ങുകയാണെന്ന് വ്യക്തമായി. അര്‍ദ്ധരാത്രിക്ക് ശേഷം അദ്ദേഹം ഭാര്യയെ ലൈഫ് ബോട്ടിലേക്ക് കയറ്റി വിട്ടു.അതിനാല്‍ ദുരന്തത്തെ മഡലീന്‍ ആസ്റ്റര്‍ അതിജീവിച്ചു, അവരുടെ ഭര്‍ത്താവിന്റെ മൃതദേഹം ഏപ്രില്‍ 22-ന് കപ്പല്‍ മുങ്ങിയ സ്ഥലത്തുനിന്ന് വളരെ അകലെയല്ലാതെ കണ്ടെടുക്കുകയും ചെയ്തു. ആസ്റ്ററിന്റെ മകന്‍ വിന്‍സെന്റ് തന്റെ പിതാവിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി വില്യം ഡോബിന്റെ മകന് വാച്ച് കൈമാറുകയായിരുന്നു. 

അഞ്ച് റസ്റ്റോറന്റുകളില്‍ നിന്നായി അകത്താക്കിയത് ആയിരം പൗണ്ടിന്റെ ഭക്ഷണം; വെയില്‍സില്‍ ബില്ലടക്കാതെ മുങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍, ദൃശ്യങ്ങള്‍ വൈറല്‍

വിവിധ റസ്റ്റോറന്റുകളില്‍ നിന്നായി വിലയുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടക്കാതെ മുങ്ങിയ യുകെ ദമ്പതികള്‍ അറസ്റ്റില്‍. ആന്‍ മക്‌ഡൊണാഗ്(39), ബെര്‍ണാഡ് മക്‌ഡൊണാഗ്(41) എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ അടുത്ത മാസം കോടതിയില്‍ വാദം കേള്‍ക്കും. ആന്‍ മക്ഡൊണാഗിനെതിരെ നാല് മോഷണക്കേസുകളും ചുമത്തിയിട്ടുണ്ട്. പോര്‍ട്ട് ടാല്‍ബോട്ടിലെ (വെയില്‍സ്) സാന്‍ഡ്ഫീല്‍ഡില്‍ നിന്നുള്ള ദമ്പതികള്‍ അഞ്ച് റസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം ബില്ലടക്കാതെ കടന്നുകളയുകയായിരുന്നുവെന്ന് ദ മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. 1000 പൗണ്ടിന്റെഭക്ഷണമാണ് കഴിച്ചത്. ദമ്പതികളുടെ സിസിടിവി ദൃശ്യങ്ങള്‍ വിവിധ റസ്റ്റോറന്റ് ഉടമകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഇവരെ തിരിച്ചറിയാന്‍ സഹായിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയായിരുന്നു. നാലു പേരടങ്ങുന്ന സംഘം വിലയുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിച്ചതിനു ശേഷം തിടുക്കത്തില്‍ പുറത്തുപോവുകയും ആന്‍ മക്‌ഡൊണാഗിനെയും ഒരു ചെറിയ കുട്ടിയെയും ബില്ലയക്കാന്‍ ഏല്‍പ്പിക്കുകയുമായിരുന്നുവെന്ന് ഒരു റസ്റ്റോറന്റ് ഉടമ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. തുടര്‍ന്ന് പണം അടക്കാനായി യുവതി കാര്‍ഡ് നല്‍കി. അത് പ്രവര്‍ത്തിക്കാതെ വന്നപ്പോള്‍ കാറില്‍ നിന്നും മറ്റൊരു കാര്‍ഡ് കൊണ്ടുവരാമെന്ന് പറഞ്ഞ് പുറത്തേക്കു പോവുകയും ചെയ്തു. യുവതി പുറത്തുപോയപ്പോള്‍ കുട്ടിയോട് അവിടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 10 സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ കുട്ടി കാറിനടുത്തേക്ക് ഓടിപ്പോയതായി റസ്റ്റോറന്റ് ഉടമ പറയുന്നു. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു.

എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത്

ഡിപ്ലീഷന്‍ സിന്‍ഡ്രം എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍ അമരുമ്പോളും ജീവിക്കാന്‍ കൊതിച്ച്, ജീവിക്കാന്‍ പോരാടി മരണം വരിച്ച 19 കാരിയായ ഇന്ത്യന്‍ വംശജ സുദിക്ഷ തിരുമലേഷിന്റെ കുടുംബത്തോട് ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കാന്‍ ഉത്തരവ്. അപൂര്‍വ്വമായ ഡീജനറേറ്റീവ് രോഗം സുദിക്ഷ കഴിഞ്ഞ സെപ്റ്റംബറിലാണ്മരണത്തിന് കീഴടങ്ങിയത്. ഇപ്പോള്‍ കുടുംബത്തിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവ് ഇറങ്ങിയത്. ആറ് മാസത്തിലേറെ ആശുപത്രിയില്‍ ചെലവഴിച്ചത് മൂലം മരണത്തിന് മുന്‍പ് നല്‍കിയ ചൈല്‍ഡ്കെയര്‍ വിഭാഗത്തിലെ യൂണിവേഴ്സല്‍ ക്രെഡിറ്റിന് പെണ്‍കുട്ടിക്ക് അര്‍ഹതയില്ലെന്നാണ് ഡിഡബ്യുപി പറയുന്നത്.  മകളുടെ ജീവന്‍ നിലനിര്‍ത്താന്‍ എന്‍എച്ച്എസിനെതിരായ നിയമപോരാട്ടത്തിന് മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് കഴിഞ്ഞു. ഈ ഘട്ടത്തിലാണ് വീണ്ടും 5000 പൗണ്ടോളം തിരിച്ചടയ്ക്കാന്‍ ആവശ്യം നേരിടുന്നത്. മകളുടെ അവസ്ഥയെ കുറിച്ച് ഡിപ്പാര്‍ട്ട്മെന്റിനെ അതാത് സമയങ്ങളില്‍ കൃത്യമായി അറിയിച്ച ശേഷമാണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. 'കുടുംബത്തിന് ഇത് കനത്ത ആഘാതമാണ്. ഞങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ സിസ്റ്റം ഞങ്ങളെ അടിച്ച് വീഴ്ത്തുകയാണ്. നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു, അതിനുള്ള ശിക്ഷയാണ്', പിതാവ് തിരുമലേഷ് ഹേമചന്ദ്രന്‍ പ്രതികരിച്ചു.  ജീവന്‍ രക്ഷാ ഉപാധികളുടെ സഹായത്തോടെയായിരുന്നു സുദിക്ഷ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അവരുടെ കാര്യത്തില്‍ എല്ലാ പ്രതീക്ഷയും അസ്തമിച്ച എന്‍എച്ച്എസ് ട്രസ്റ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ഉറച്ചപ്പോള്‍, അവസാനം വരെ അതിനെതിരെ നിയമ പൊരാട്ടം നടത്തിയ ഈ 19 കാരി അവസാനം ഹൃദയാഘാതത്താല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജീവിതത്തിലെക്ക് തിരിച്ചു വരുന്നതിനുള്ള എല്ലാ സാധ്യതയും അവസാന നിമിഷം വരെ തന്റെ മകള്‍ക്ക് ഉണ്ടായിരുന്നു എന്ന് സുദിക്ഷയുടെ പിതാവ് തിരുമലേഷ് ഹേമചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. 2012ല്‍ കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്ന് സുദിക്ഷക്ക് കൃത്രിമ മാര്‍ഗ്ഗത്തിലൂടെയായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. മാത്രമല്ല, കൃത്യമായ ഇടവേളകളില്‍ അവര്‍ ഡയാലിസിസിനും വിധേയയായിരുന്നു.

മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം

മലയാളിയായ മുന്‍ കാമുകിയെ പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന ഈസ്റ്റ് ലണ്ടനിലെ ഹോട്ടലില്‍ വെച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിയ്ക്ക് ജയില്‍ ശിക്ഷ. 25-കാരന്‍ ശ്രീറാം അംബര്‍ലയ്ക്ക് ആണ് ഓള്‍ഡ് ബെയ്ലി കോടതി 16 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.  2016-ല്‍ ഹൈദരാബാദിലെ കോളേജ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. എഞ്ചിനീയറിംഗ് പഠിക്കവെ തനിക്കൊപ്പം താമസിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ശാരീരികമായി അക്രമിക്കുകയും ചെയ്തതോടെ 2019-ല്‍ യുവതി പ്രണയം അവസാനിപ്പിച്ചു. ഇതിന് ശേഷം 2022 ഫെബ്രുവരിയില്‍ മാസ്റ്റേഴ്സ് പഠനത്തിനായി ലണ്ടനിലെ യൂണിവേഴ്സിറ്റിയിലേക്കാണ് ഇവര്‍ എത്തിയത്. ഇവിടെ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തുകയായിരുന്നു.  വിദ്യാര്‍ത്ഥിനി താമസിച്ച സ്ഥലത്ത് അപ്രതീക്ഷിതമായി എത്തുകയും, ബ്ലാക്ക്മെയില്‍ ചെയ്ത് വിവാഹത്തിനായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഈസ്റ്റ് ലണ്ടനിലെ റെസ്റ്റൊറന്റില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യവെയാണ് അമ്പര്‍ല യുവതിയെ അക്രമിച്ചത്. സംഭവത്തില്‍ ഒരു മാസത്തോളം വിദ്യാര്‍ത്ഥിനി അത്യാഹിത വിഭാഗത്തിലായിരുന്നു. അക്രമത്തിന് മുന്‍പ് 'കത്തി ഉപയോഗിച്ച് മനുഷ്യനെ എങ്ങനെ എളുപ്പം കൊല്ലാമെന്നും', 'യുകെയില്‍ വെച്ച് വിദേശിയായ വ്യക്തി ഒരാളെ കൊന്നാല്‍ എന്ത് സംഭവിക്കുമെന്നും' അംബെര്‍ല ഗൂഗിളില്‍ തിരഞ്ഞു. രണ്ട് വര്‍ഷത്തോളമായി ഇയാളുടെ അക്രമം നേരിട്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. ശാരീരികമായി ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. റസ്റ്റോറന്റിലെ ഉപഭോക്താക്കളുടെ മുന്നില്‍ വെച്ച് ഒന്‍പത് തവണയാണ് ഇയാള്‍ യുവതിയെ കുത്തിയത്. കുത്തേറ്റ് നിലത്ത് വീണ യുവതിയെ അക്രമി വീണ്ടും കുത്തുകയായിരുന്നു. രക്ഷിക്കാന്‍ എത്തിയ മറ്റു ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം, കത്തി സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഴുത്തിലെ 10 ഇഞ്ച് ആഴത്തിലുള്ള മുറിവുള്‍പ്പടെ നിരവധി മുറിവുകള്‍ ഏറ്റ യുവതിക്ക് ആറ് ശസ്ത്രക്രിയകള്‍ക്ക് വിധേയയാകേണ്ടി വന്നു. നെഞ്ചിലും, കൈകളിലും വയറിലും മുതുകിലും കുത്തേറ്റിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ തന്നെ വധശിക്ഷ വിധിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുവാനായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്. 

കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു

പങ്കാളിയെ കുത്തി കൊലപ്പെടുത്തി തോട്ടത്തില്‍ കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയായ പ്രൈമറി സ്‌കൂള്‍ അധ്യാപിക ഫിയോണ ബീല്‍ (50)കുറ്റം സമ്മതിച്ചു. നോര്‍ത്താംപ്ടണിലാണ് സംഭവം. 42 കാരനായ നിക്കോളാസ് ബില്ലിംഗ്ഹാമിനെ കാണാതായി നാല് മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ കുഴിച്ചിട്ട ശരീരാഅവശിഷ്ടങ്ങള്‍ നോര്‍ത്താംപ്ടണില്‍ 2022 മാര്‍ച്ചില്‍ കണ്ടെത്തിയത്. പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം കേസ് വഴിതിരിച്ചു വിടാന്‍ അവര്‍ നിക്കോളാസിന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും സന്ദേശം അയക്കുകയും ചെയ്തുവെന്ന് വിചാരണയില്‍ തെളിഞ്ഞു. ബില്‍ഡറായ ബില്ലിംഗ്ഹാമിന്റെ കഴുത്തില്‍ ബീല്‍ കത്തി കുത്തി ഇറക്കിയന്നെ് തെളിയിക്കുന്നതില്‍ പ്രോസിക്യൂട്ടര്‍ ഹ്യൂ ഡേവീസ് കെസി പുനര്‍വിചാരണയില്‍ വിജയിച്ചു. കുളി കഴിഞ്ഞ് ഫിയോണ ബീല്‍ അദ്ദേഹത്തിന് ലൈംഗികബന്ധം വാഗ്ദാനം ചെയ്തു, തുടര്‍ന്ന് സ്ലീപ്പ് മാസ്‌ക് ധരിച്ചിരുന്ന അദ്ദേഹത്തിന്റെ കഴുത്തില്‍ അവര്‍ കുത്തുകയായിരുന്നു. ഒരുപക്ഷേ അവരുടെ കട്ടിലില്‍ കേബിളില്‍ അദ്ദേഹത്തെ ബന്ധിപ്പിച്ച ശേഷമായിരിക്കാം കൃത്യം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ബീല്‍ അവളുടെ പങ്കാളിയെ കോണിപ്പടികളിലൂടെ വലിച്ചിറക്കി മൂര്‍ സ്ട്രീറ്റിലെ അവരുടെ വീട്ടിലെ തോട്ടത്തില്‍ അടക്കം ചെയ്തു. കഴിഞ്ഞ വര്‍ഷം നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന മുന്‍ വിചാരണയെ തുടര്‍ന്ന് 10 ആഴ്ചയ്ക്ക് ശേഷം ജൂറി ഡിസ്ചാര്‍ജ്ജ് ചെയ്ത പുനരന്വേഷണത്തിന്റെ തുടക്കത്തില്‍ നരഹത്യ ഭാഗികമായി അവര്‍ സമ്മതിച്ചിരുന്നു. നോര്‍ത്താംപ്ടണിലെ ഈസ്റ്റ്ഫീല്‍ഡ് അക്കാദമിയില്‍ ആറാം വര്‍ഷം അദ്ധ്യാപികനായി ജോലി ചെയ്തിരുന്ന പ്രതി 2021 നവംബര്‍ 1 നും 12 നും ഇടയില്‍ ജോലിക്ക് ഹാജരായിരുന്നില്ലെന്നാണ് ആ ട്രയല്‍ രേഖകള്‍ പറയുന്നത്. രണ്ടുപേര്‍ക്കും കോവിഡ് -19 ബാധിച്ചിട്ടുണ്ടെന്നും ഒറ്റപ്പെടേണ്ടതുണ്ടെന്നും പറയാന്‍ നവംബര്‍ ആദ്യം ബില്ലിംഗ്ഹാമിന്റെ ഫോണില്‍ നിന്ന് ബീല്‍ നിരവധി ആളുകള്‍ക്ക് സന്ദേശം അയച്ചു. കൂടാതെ താനും ബില്ലിംഗ്ഹാമും വേര്‍പിരിഞ്ഞതായി ബീല്‍ തന്റെ സഹോദരിമാര്‍ക്ക് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു.  ബില്ലിംഗ്ഹാം മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയെന്ന വാദം 'തികച്ചും തെറ്റാണ്' എന്ന് പ്രോസിക്യൂട്ടര്‍മാര്‍ ജൂറിമാരോട് പറഞ്ഞു. 2020ലെ ആദ്യ കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് തങ്ങളുടെ ബന്ധം വഷളായതായി ആദ്യ വിചാരണയില്‍ തെളിവ് നല്‍കി ബീല്‍ പറഞ്ഞു. കൊലപാതകത്തെക്കുറിച്ചോ അതിന് ശേഷമുള്ള മാസങ്ങളെക്കുറിച്ചോ തനിക്ക് കൂടുതല്‍ ഓര്‍മ്മയുണ്ടായിരുന്നില്ലെന്നും എന്നാല്‍ ബില്ലിംഗ്ഹാം കൊല്ലപ്പെടുന്നതിന് മുമ്പ് 'വളരെയധികം കഞ്ചാവ്' പുകവലിച്ചിരുന്നതായും അവര്‍ പറഞ്ഞു. അവരുടെ ആദ്യ വിചാരണയില്‍ ജൂറിമാരോട് ലൈംഗികവേളയില്‍ ഇര തന്നെ തുപ്പുകയും ഭീഷണിപ്പെടുത്തുകയും ക്രൂരവും നിന്ദ്യവുമായ പെരുമാറ്റത്തിന് വിധേയനാകുകയും ചെയ്തു എന്ന അവകാശവാദം ഉണ്ടായിരുന്നു. പുനര്‍വിചാരണയില്‍, ജഡ്ജി മാര്‍ക്ക് ലുക്രാഫ്റ്റ് പ്രതിയോട് പറഞ്ഞു: 'ഇന്ന് രാവിലെ നിങ്ങള്‍ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി, നിങ്ങള്‍ക്ക് മുമ്പ് പറഞ്ഞതുപോലെ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും.' ജൂറി അംഗങ്ങള്‍ കോടതിമുറി വിട്ടപ്പോള്‍ കണ്ണീരണിഞ്ഞ ബീലിനോട് മെയ് 29 മുതല്‍ രണ്ട് ദിവസത്തെ ശിക്ഷാവിധി കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍

ട്രൂപ്പിംഗ് ദി കളര്‍, ഡി-ഡേ അനുസ്മരണങ്ങള്‍, സമ്മര്‍ ഗാര്‍ഡന്‍ പാര്‍ട്ടികള്‍, റോയല്‍ അസ്‌കോട്ട്, ശരത്കാല വിദേശ യാത്രകള്‍ എന്നിങ്ങനെ അടുത്ത് വരുന്ന ചില വലിയ ഇവന്റുകളില്‍ ചാള്‍സ് രാജാവ് പങ്കെടുക്കുമോ എന്ന കാര്യം  അനിശ്ചിതത്വത്തില്‍.  കാന്‍സര്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇക്കാര്യത്തില്‍ വൈദ്യോപദേശം അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്നാണ് കൊട്ടാരം പറയുന്നത്. എന്നാല്‍ ഇത് ഒരു 'പൂര്‍ണ്ണ വേനല്‍ക്കാല പരിപാടി' ആയിരിക്കില്ലെന്നും കൊട്ടാരം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തെ തുര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതും തുടര്‍ന്ന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനും പിന്നാലെ രാജാവ് പതിവ് പൊതു പരിപാടികള്‍ ഭാഗികമായി നിര്‍ത്തി വച്ചിരുന്നു.  കാമില രാജ്ഞിയുമായി അദ്ദേഹം അടുത്ത ആഴ്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം സന്ദര്‍ശിക്കുകയും രോഗികളെയും ജീവനക്കാരെയും കാണുകയും കാന്‍സര്‍ ഗവേഷണത്തിനുള്ള തന്റെ പിന്തുണ അറിയിക്കുകയും ചെയ്യും.  പ്രധാനമന്ത്രിയുമായുള്ള പതിവ് കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ, രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ സ്വകാര്യ ജോലികള്‍ ചെയ്യുന്നുണ്ടെങ്കിലും, ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക പൊതു ഇടപഴകലായിരിക്കും ഈ സന്ദര്‍ശനം. വിന്‍ഡ്സറിലെ ഒരു ഈസ്റ്റര്‍ സണ്‍ഡേ ചര്‍ച്ചില്‍, അഭ്യുദയകാംക്ഷികളെ അഭിവാദ്യം ചെയ്തും ആളുകളുടെ കൈ കുലുക്കിയും അദ്ദേഹം ജനക്കൂട്ടത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ജൂണ്‍ അവസാനത്തോടെ, രാജാവ് രാഷ്ട്രത്തലവന്റെ റോളില്‍ ജപ്പാനിലെ ചക്രവര്‍ത്തിയെ സ്വീകരിക്കും. 1998 ന് ശേഷം ജപ്പാന്റെ ആദ്യത്തെ ഔദ്യോഗിക ബ്രിട്ടീഷ് സന്ദര്‍ശനമായിരിക്കും ഇത്.  അത്തരം സന്ദര്‍ശനങ്ങളില്‍ സാധാരണയായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഒരു വിരുന്നും ഒരു വാഹന പരേഡും ഉണ്ടാകും. എന്നാല്‍ രാജാവിന്റെ അപ്പോളത്തെ ആരോഗ്യ അവസ്ഥയെ ആശ്രയിച്ച് ഈ സന്ദര്‍ശനത്തിന് ചില മാറ്റങ്ങള്‍ ഉണ്ടാകാം. രാജകുടുംബത്തിന് ഈ വര്‍ഷത്തിന്റെ തുടക്കം ദുഷ്‌കരമായിരുന്നു. വെയില്‍സ് രാജകുമാരിയും ക്യാന്‍സറിന് ചികിത്സയിലാണ്. അതേസമയം, തന്റെ കാന്‍സര്‍ രോഗനിര്‍ണയം മുതല്‍, തനിക്ക് രോഗമുക്തി ആശംസിക്കുന്ന എല്ലാ സന്ദേശങ്ങളും കാര്‍ഡുകളും തന്നെ എത്രമാത്രം ആശ്വസിപ്പിക്കുന്നുവെന്ന് രാജാവ് പറഞ്ഞിട്ടുണ്ട്.

കാന്‍സര്‍ പ്രതിരോധ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പുമായി യുകെ.; സ്‌കിന്‍ ക്യാന്‍സെറിനെതിരായ ലോകത്തിലെ ആദ്യ വാക്സിന്‍ കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍, നൂറുകണക്കിന് രോഗികളില്‍ പരീക്ഷണം തുടങ്ങി

സ്‌കിന്‍ ക്യാന്‍സറിനെതിരായ ലോകത്തിലെ ആദ്യത്തെ വ്യക്തിഗതമായ എംആര്‍എന്‍എ കാന്‍സര്‍ വാക്സിന്‍ നൂറുകണക്കിന് രോഗികളില്‍ യുകെ ഡോക്ടര്‍മാര്‍ പരീക്ഷിക്കാന്‍ തുടങ്ങി. ക്യാന്‍സറിനെ ശാശ്വതമായി സുഖപ്പെടുത്താനുള്ള നിര്‍ദ്ദിഷ്ട വാക്‌സിന്റെ സാധ്യതയെ ഈ രംഗത്തെ വിദഗ്ധര്‍ വാനോളം പ്രശംസിച്ചു. ആഗോളതലത്തില്‍ സ്‌കിന്‍ ക്യാന്‍സര്‍ പ്രതിവര്‍ഷം 132,000 ആളുകളെ ബാധിക്കുന്നതായാണ് കണക്കുകള്‍. റേഡിയോ തെറാപ്പി, മരുന്നുകള്‍, കീമോതെറാപ്പി എന്നിവയും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ടെങ്കിലും നിലവില്‍ ശസ്ത്രക്രിയയാണ് പ്രധാന ചികിത്സ. ഇപ്പോള്‍ വിദഗ്ധര്‍ ഓരോ രോഗിക്കും ഇഷ്ടാനുസൃതമായി നിര്‍മ്മിച്ച പുതിയ ജാബുകള്‍ പരീക്ഷിക്കുകയും രോഗം തിരികെ വരാതിരിക്കാന്‍ കാന്‍സര്‍ കോശങ്ങളെ വേട്ടയാടാന്‍ അവരുടെ ശരീരത്തിന് കരുത്ത് പകരുകയും ചെയ്യുകയാണ്.  രണ്ടാം ഘട്ട പരീക്ഷണത്തില്‍ വാക്‌സിനുകള്‍ മെലനോമ രോഗികളില്‍ വീണ്ടും ക്യാന്‍സര്‍ വരാനുള്ള സാധ്യത ഗണ്യമായി കുറച്ചതായി കണ്ടെത്തി. ഇപ്പോള്‍ അവസാന ഘട്ടം 3, ട്രയല്‍ ആരംഭിച്ചിരിക്കുകയാണ്.  യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് (UCLH) ഡോക്ടര്‍മാര്‍ ഇത് പെംബ്രോലിസുമാബ് അല്ലെങ്കില്‍ കീട്രൂഡയ്ക്ക് തുടങ്ങിയ മരുന്നുകള്‍ക്കൊപ്പം നല്‍കാറുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.  മോഡേണ, മെര്‍ക്ക് ഷാര്‍പ്പ്, ഡോം (MSD) എന്നീ രണ്ട് കമ്പനികള്‍ ചേര്‍ന്ന് തയാറാക്കിയ വാക്‌സിന്‍ എന്‍എച്ച്എസില്‍ വൈകാതെ ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷ. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളിലെ വിദഗ്ധരും ഇത് രോഗികളില്‍ പരീക്ഷിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. വൈകാതെ ഇവ വ്യാപകമായി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.  വാക്‌സിന്‍ ഒരു വ്യക്തിഗത നിയോആന്റിജന്‍ തെറാപ്പി ആണ്. ഒരു രോഗിയുടെ പ്രത്യേക തരം ക്യാന്‍സറിനും ട്യൂമറിനുമെതിരെ പോരാടാന്‍ ഇത് രോഗപ്രതിരോധ സംവിധാനത്തെ പ്രേരിപ്പിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.mRNA-4157 (V940) എന്നറിയപ്പെടുന്ന വാക്‌സിന്‍ ട്യൂമര്‍ നിയോആന്റിജനുകളെ ലക്ഷ്യമിടുന്നു, ഇത് രോഗിയില്‍ മുഴകള്‍ പ്രകടിപ്പിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തിന് തിരിച്ചറിയാന്‍ കഴിയുന്ന ട്യൂമറിലെ അടയാളങ്ങളാണിവ. ജബ് 34 നിയോആന്റിജന്‍സ് വരെ കോഡിംഗ് വഹിക്കുകയും ഒരു രോഗിയുടെ ക്യാന്‍സറിലെ തനതായ മ്യൂട്ടേഷനുകളെ അടിസ്ഥാനമാക്കി ആന്റിട്യൂമര്‍ രോഗപ്രതിരോധ പ്രതികരണം സജീവമാക്കുകയും ചെയ്യും. 

തൃശൂര്‍ പൂരത്തിനിടെ ചുംബിക്കാനും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാനും ശ്രമം; ബ്രിട്ടീഷ് വ്‌ളോഗറുടെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ, നാണംകെട്ട് മലയാളികള്‍

ബ്രിട്ടീഷ് വംശജയായ വ്ളോഗര്‍ക്കെതിരേ തൃശ്ശൂര്‍ പൂരത്തിനിടെ ലൈംഗിക അതിക്രമം നടന്നതായി പരാതി. സ്ത്രീയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും കൂടെയുള്ള അമേരിക്കാരനായ യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ബ്രിട്ടനില്‍നിന്നുള്ള യുവാവും യുവതിയുമാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതിന്റെ വീഡിയോയും വ്ളോഗര്‍മാര്‍ പുറത്തുവിട്ടു. പൂരത്തിനിടെ വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാള്‍ വനിതയെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി യുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. എന്നാല്‍, കേസെടുത്തിട്ടില്ല. സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. ഒട്ടേറെ മലയാളികള്‍ വീഡിയോയ്ക്കടിയില്‍ കമന്റിട്ട് യുവതിയോട് സംഭവത്തില്‍ മാപ്പു പറയുന്നുണ്ട്. യുവതിയും സുഹൃത്തും ഇന്ത്യയിലെ ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇന്‍സ്റ്റയില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 

More Articles

വെയില്‍സിലെ സ്‌കൂളില്‍ നടന്ന കത്തി കുത്തില്‍ 13 കാരിയായ പെണ്‍കുട്ടിക്ക് പിന്നാലെ 15 കാരനും അറസ്റ്റില്‍; പെണ്‍കുട്ടിക്കെതിരെ ചുമത്തിയത് മൂന്ന് വധശ്രമ കുറ്റങ്ങള്‍
ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍; ഇംഗ്ലണ്ടിലെ നഴ്സുമാര്‍ ശരാശരി ഒരാഴ്ച സിക് ലീവ് എടുത്തുവെന്ന് കണക്കുകള്‍, ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നു
എന്‍എച്ച്എസിന്റെ കാന്‍സര്‍ ലക്ഷ്യങ്ങള്‍ ബഹുദൂരം പിന്നില്‍; അടിയന്തിര കാന്‍സര്‍ പരിശോധനക്ക് വിധേയരാകുന്നവരുടെ എണ്ണം 30 ലക്ഷമായപ്പോളും 40% കേസുകളും തിരിച്ചറിയുന്നത് രോഗം വഷളായ ശേഷം
വൈ ഷുഡ് ബോയ്‌സ് ഹാവ് ഓള്‍ ദി ഫണ്‍ ..? യുകെയിലെ പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും എന്ന് പഠനം, 'കുട്ടി കുടിയന്‍'മാരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാമത് ഇംഗ്ലണ്ടിലെ കുട്ടികള്‍!
വെയില്‍സിലെ അമ്മന്‍ഫോര്‍ഡില്‍ സ്‌കൂളില്‍ രണ്ട് അധ്യാപികമാര്‍ക്കും വിദ്യാര്‍ഥിക്കും കുത്തേറ്റു; പെണ്‍കുട്ടി വധശ്രമക്കേസില്‍ അറസ്റ്റില്‍, കുറ്റകൃത്യം നടത്തിയ കത്തി കണ്ടെത്തി
ഹൃദയാഘാതമോ, സ്ട്രോക്കോ സംഭവിച്ചാല്‍ എന്‍എച്ച്എസ് ആംബുലന്‍സുകളെ സമയത്തിന് പ്രതീക്ഷിക്കേണ്ട! രോഗികളുടെ അരികിലെത്താന്‍ ആംബുലന്‍സുകള്‍ക്ക് ദീര്‍ഘ സമയം വേണ്ടിവരുന്നു
കൊവിഡ് ലോക്ഡൗണിന് ശേഷം ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് പതിറ്റാണ്ടിലെ ഏറ്റവും മോശം പരീക്ഷാഫലം; വിദ്യാഭ്യാസ നയത്തില്‍ മാറ്റം വേണമെന്നും സര്‍ക്കാര്‍ ഫണ്ടിങ്ങ് വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യം
റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാടകയ്ക്ക് നല്‍കി യുകെയിലെ 100-ലധികം എംപിമാര്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നത് 10,000 പൗണ്ടിന് മുകളില്‍; പട്ടികയിലെ 83 ഭൂവുടമകളും ടോറികള്‍

Most Read

British Pathram Recommends