18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.54 INR
1 EUR =90.04 INR
breaking news : വോള്‍വര്‍ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം;  കൊലക്കുറ്റം ചുമത്തി 19, 22 വയസ്സുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു, നാലുപേര്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം >>> 'ഗുണാകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ദേഹത്ത് ഉണ്ടായത് ഓറിയോ ബിസ്‌ക്കറ്റ്, ഉറുമ്പ് കടി സഹിച്ചാണ് ഭാസി ആ രംഗങ്ങള്‍ ചെയ്തത്' തുറന്ന് പറഞ്ഞ് ചിദംബരം >>> മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ദീപികയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു, ക്യാമറ തട്ടിത്തെറിപ്പിച്ച് താരം, 'സ്വകാര്യത മാനിക്കാന്‍ പഠിക്കണം' എന്ന് സോഷ്യല്‍ മീഡിയ >>> ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം >>> തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അല്ലു അര്‍ജ്ജുന്‍, ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും കാണിച്ച് താരത്തിനെതിരെ കേസ് >>>
Home >> HOT NEWS

HOT NEWS

വോള്‍വര്‍ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം;  കൊലക്കുറ്റം ചുമത്തി 19, 22 വയസ്സുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു, നാലുപേര്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം

വോള്‍വര്‍ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിക്കുകയും നാല് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കൊലപാതക കുറ്റം ആരോപിച്ച് രണ്ട്‌പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഡണ്‍സ്റ്റാള്‍ ഹില്‍ പ്രദേശത്തെ ഒരു വീട്ടിലായിരുന്നു സംഭവം. ഏകദേശം 20 വയസ്സ് പ്രായമുള്ള രണ്ട് യുവതികളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചതായി വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് പറഞ്ഞു. മൂന്ന് പുരുഷന്മാരെയും മറ്റൊരു സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീയുടെ നില ഗുരുതരമാണ്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 19ഉം 22ഉം വയസ്സുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.  അഗ്‌നിശമന സേനയുമായി ചേര്‍ന്ന് തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയും സ്ഥലത്ത് നിരീക്ഷണം തുടരുകയുമാണ്.  ഇയായ മറ്റൊരാളെ ആംബുലന്‍സ് സര്‍വീസ് സംഭവസ്ഥലത്ത് നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് ഫയര്‍ സര്‍വീസ് പറഞ്ഞു. മൂന്ന് ഫയര്‍ എഞ്ചിനുകളും രണ്ട് 4×4 ബ്രിഗേഡ് റെസ്പോണ്‍സ് വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് ഫയര്‍ സര്‍വീസ് അവരുടെ വെബ്സൈറ്റിലെ ഒരു പ്രസ്താവനയില്‍ പറഞ്ഞു.  വോള്‍വര്‍ഹാംപ്ടണ്‍, ഫാലിംഗ്‌സ് പാര്‍ക്ക്, ടിപ്റ്റണ്‍, ബില്‍സ്റ്റണ്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള 20 അഗ്‌നിശമന സേനാംഗങ്ങളാണ് ദൗത്യത്തില്‍ അണിനിരന്നത്. പുലര്‍ച്ചെ മൂന്ന് മണിക്ക് മുമ്പ് തീ അണച്ചതായി പ്രസ്താവനയില്‍ പറയുന്നു.

യുകെ ഇന്നലെ കടന്നു പോയത് ഈ വര്‍ഷത്തിലെ ഏറ്റവും ചുടേറിയ ദിവസത്തിലൂടെ; ഇന്ന് അതിലും ചൂട് കൂടി പുതിയ റെക്കോഡ് രേഖപ്പെടുത്തിയേക്കാമെന്ന് മെറ്റ് ഓഫീസ്, ചില ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ഞായറാഴ്ച വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി റേഖപ്പെടുത്തിയേക്കാമെന്ന് മെറ്റ് ഓഫീസ്. യുകെയിലെ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസമാണ് ശനിയാഴ്ച രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കിയ മെറ്റ് ഓഫീസ് എന്നാല്‍ ഇന്ന് ആ റെക്കേഡ് തിരുത്തിയേക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ ഈസ്റ്റ് സസെക്‌സിലെ ഹെര്‍സ്റ്റ്മോണ്‍സെക്‌സില്‍ താപനില 25.9C (78.6F) ആയി ഉയര്‍ന്നിരുന്നു. വടക്കന്‍ സ്‌കോട്ട്ലന്‍ഡില്‍ കാസ്ലിയില്‍ 25.7C ആണ് താപനില രേഖപ്പെടുത്തിയത്. വെയില്‍സിലെ ഗോഗെര്‍ഡനില്‍ 25.1C, വടക്കന്‍ അയര്‍ലണ്ടിലെ മഗില്ലഗനില്‍ 23.8c എന്നിങ്ങനെയായിരുന്നു താപനില ഉയര്‍ന്നത്.  ഞായറാഴ്ച ഇംഗ്ലണ്ടില്‍ ഇത് കൂടുതല്‍ ചൂടായിരിക്കുമെന്ന് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നതിനാല്‍ റെക്കോര്‍ഡുകള്‍ അധികം നീണ്ടുനില്‍ക്കാന്‍ സാധ്യതയില്ല എന്ന് യുകെയുടെ നാഷണന്‍ വെതര്‍ ആന്‍ഡ് ക്ലൈമറ്റ് സര്‍വ്വീവും പറഞ്ഞു. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഞായറാഴ്ച ചൂട് പ്രതീക്ഷിക്കുന്നില്ലെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകന്‍ സൈമണ്‍ പാട്രിഡ്ജ് പറഞ്ഞു. ചൂടുള്ള വായു ഇംഗ്ലണ്ടിന്റെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതിനാല്‍ രാജ്യത്തിന്റെ മധ്യഭാഗങ്ങളില്‍ താപനില 27 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടിമിന്നല്‍ മുന്നറിയിപ്പുകള്‍ യുകെയുടെ ചില ഭാഗങ്ങളില്‍ ഞായറാഴ്ച ഇടിമിന്നലിനും ഉച്ചകഴിഞ്ഞ് കനത്ത മഴയ്ക്കും ഇതിന് മുമ്പ് ചൂടും ഉണ്ടാകുമെന്നും മെറ്റ് ഓഫീസ് പ്രതീക്ഷിക്കുന്നു. മൂന്ന് മഞ്ഞ ഇടിമിന്നല്‍ മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. 12:00 BST നും 22:00 നും ഇടയില്‍ ഇടിമിന്നല്‍ പ്രതീക്ഷിക്കുന്ന വെയില്‍സിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടെ, യുകെയുടെ പടിഞ്ഞാറന്‍ ഭാഗത്തെ മിക്ക പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് ബാധകമാണ്.  രണ്ടാമത്തേത് 11:00 നും 19:00 നും ഇടയിലുള്ള വടക്കന്‍ അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പകുതിയിലേക്കുള്ളതാണ്. മൂന്നാമത്തേത് ഞായറാഴ്ച 14:00 മുതല്‍ തിങ്കളാഴ്ച 04:00 വരെ സ്‌കോട്ട്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ക്കുള്ളതാണ്. യെല്ലോ വാണിംഗ് ഉള്ള പ്രദേശങ്ങളില്‍ യാത്രാ തടസ്സം അടക്കം പ്രതീക്ഷിക്കുന്നുണ്ട്. മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഡ്രൈവിംഗ് ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നും വൈദ്യുതി മുടങ്ങാനുള്ള ചെറിയ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മാന്ദ്യത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ പറുന്നുയര്‍ന്ന് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ; രണ്ട് വര്‍ഷത്തിനിടെ ഏറ്റവും വലിയ മുന്നേറ്റം; കണ്‍സര്‍വേറ്റീവുകള്‍ക്ക്പുത്തന്‍ പ്രതീക്ഷ

പൊതു തിരഞ്ഞെടുപ്പ് അടുത്തുവരവേ പ്രധാനമന്ത്രി ഋഷി സുനകിനും കൂട്ടാളികള്‍ക്കും ആശ്വാസമായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്‍ഖെ പുറിയ കണക്കുകള്‍. യുകെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. 2021 നു ശേഷമുള്ള ഏറ്റവും കൂടിയ വളര്‍ച്ച നിരക്കാണ് ഇത്. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച 0.4 ശതമാനത്തിലും മികച്ച പ്രകടനമാണ് രാജ്യം നേടിയത്. പണപ്പെരുപ്പം കുറയുന്നതിനും രാജ്യം ആശാവാഹമായ പുരോഗതിയാണ് നേടിയത്.  വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക എന്നിവരെ മറികടക്കാനും ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് സാധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ബ്രക്സിറ്റ് മുതല്‍ ജി7 രാജ്യങ്ങളില്‍ മൂന്നാമത്തെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന രാജ്യമാണ് യുകെ. യുഎസും, കാനഡയും മാത്രമാണ് മുന്നില്‍. യൂറോപ്യന്‍ എതിരാളികളായ ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നിവര്‍ പിന്നിലാണ്. സമ്പദ് വ്യവസ്ഥയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഋഷി സുനാക് നേരത്തെ തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് ഈ വാര്‍ത്ത ആശ്വാസമായി മാറുന്നത്. അടുത്ത മാസത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാധ്യതകളും തെളിയുന്നുണ്ട്.  

ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരുടെ പട്ടികയില്‍ ഇടം നേടി യുകെയിലെ മലയാളി ബാലന്‍; 11 കാരനായ ധ്രുവ് മെന്‍സയില്‍ അംഗത്വം നേടിയത് 162 സ്‌കോറുമായി

ഒരാളുടെ ബുദ്ധിശക്തിയുടെ അളവാണ് അയാളുടെ ഐക്യു. ലോകത്തിലെ ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന ഐക്യു പരീക്ഷണ വേദിയാണ് ഇംഗ്ലണ്ട് ആസ്ഥാനമായുള്ള മെന്‍സ. അതീവബുദ്ധിമാന്‍മാര്‍ എന്ന് മെന്‍സ വിലയിരുത്തുന്നത് ലോകത്തിലെ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തെ മാത്രമാണ്. ഈ സൊസൈറ്റിയില്‍ അംഗത്വം നേടിയിരിക്കുകയാണ് തെക്കന്‍ ലണ്ടനില്‍ താമസിക്കുന്ന, 11 കാരനായ മലയാളി ബാലന്‍ ധ്രുവ് പ്രവീണ്‍. ഏപ്രിലില്‍ നടന്ന പ്രവേശന പരീക്ഷയില്‍ ധ്രുവ് 162 സ്‌കോര്‍ നേടിയാണ് ബുദ്ധിശാലികളുടെ സംഘത്തില്‍ ആംഗമായിരിക്കുന്നത്.  'ഇവന്റെ അച്ഛനാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. കുടുംബം മൊത്തം ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു', എന്നായിരുന്നു ധ്രുവിന്റെ പിതാവ് പ്രവീണ്‍ കുമാറിന്റെ പ്രതികരണം.  സറ്റണിലെ റോബിന്‍ ഹുഡ് ജൂനിയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ധ്രുവ്. എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മികച്ച പ്രതിഭയാണ് ഈ ബാലന്‍ എന്നായിരുന്നു റോബിന്‍ ഹുഡ് ജൂനിയര്‍ സ്‌കൂളിലെ ഹെഡ് ടീച്ചര്‍ എലിസബത്ത് ബ്രോര്‍സിന്റെ പ്രതികരണം. അംഗീകരിക്കപ്പെട്ട ഒരു ബുദ്ധി പരീക്ഷയില്‍ പങ്കെടുക്കുന്നവരില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ രണ്ടു ശതമാനം പേര്‍ക്ക് മാത്രമായിരിക്കും മെന്‍സ പ്രവേശനം നല്‍കുക. ചെല്‍സിയ ക്ലബ്ബിന്റെ കടുത്ത ആരാധകനായ ധ്രുവ്, തന്റെ ആദ്യ കാലത്ത് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഉള്ള കുട്ടിയായിട്ടാണ് പാരിഗണിക്കപ്പെട്ടിരുന്നത്. 21 വര്‍ഷം മുന്‍പ് കേരളത്തില്‍ നിന്നും ലണ്ടനിലെത്തിയ പ്രവീണ്‍ കുമാര്‍ പറയുന്നത് രണ്ടു വര്‍ഷത്തിലെ ക്ലാസ്സിലൊക്കെ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ധ്രുവ് എന്നാണ്. എന്നാല്‍, പിന്നീട് അവന്‍ മാറുകയായിരുന്നു എന്നും പ്രവീണ്‍ കുമാര്‍ പറയുന്നു. ധ്രുവ് നേടിയ സ്‌കോര്‍ ഉയര്‍ന്നതാണെന്നും, ആ ബാലന് മുന്നില്‍ വലിയ സാധ്യതകള്‍ ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും മെന്‍സ വക്തവും പ്രതികരിച്ചു. മെന്‍സ എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ഥം മേശ എന്നാണ്. ലോകത്തെ അതിബുദ്ധിമാന്‍മാരെല്ലാം വലിയൊരു മേശയ്ക്കു ചുറ്റും കൂടിയിരിക്കുന്നു എന്ന സങ്കല്‍പ്പമാണ് അത്. മെന്‍സ സൊസൈറ്റി അംഗീകരിച്ച ഏതെങ്കിലും ഐക്യു ടെസ്റ്റില്‍ പങ്കെടുത്താല്‍ ഇതിന്റെ ഭാഗമാകാം. ടെസ്റ്റില്‍ നിശ്ചിതശതമാനത്തിനു മുകളിലുള്ള ഉയര്‍ന്ന സ്‌കോര്‍ നേടണം. മെന്‍സയുടെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈന്‍ പരീക്ഷയ്ക്കു പരിശീലിക്കാം: www.mensa.org          

അറ്റകുറ്റപ്പണികള്‍ക്കായി  എം25 ന്റെ ഒരു ഭാഗം വാരാന്ത്യത്തില്‍ അടക്കും; യാത്രകള്‍ക്ക് കാലതാമസം നേരിടുമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്, ട്രാഫിക് പുന:ക്രമീകരണങ്ങള്‍ ഇങ്ങനെ....

വാരാന്ത്യത്തില്‍ സറേയിലെ M25 ന്റെ ഒരു ഭാഗം അടക്കുന്നതിനാല്‍ ആവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്യാന്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ട് അധികൃതര്‍. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന  അറ്റകുറ്റ പണികള്‍പൂര്‍ത്തീകരിക്കുന്നതിനാണ് അടച്ചുപൂട്ടല്‍. വാഹനമോടിക്കുന്നവര്‍ക്ക് നീണ്ട കാലതാമസവും റോഡില്‍ വന്‍ തിരക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്.  വെള്ളിയാഴ്ച 21:00 BST മുതല്‍ ഒമ്പത് (A243 ലെതര്‍ഹെഡ്), 10 (A3 വിസ്ലി) ജംഗ്ഷനുകള്‍ക്കിടയില്‍ മോട്ടോര്‍വേ അടച്ചു. ഇത് തിങ്കളാഴ്ച 06:00 ന് വീണ്ടും തുറക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്യാന്‍ സീനിയര്‍ പ്രോജക്ട് മാനേജര്‍ ഡാന്‍ കിറ്റ്രെഡ്ജ് വാഹനമോടിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു. 16 ടണ്‍ വീതം ഭാരമുള്ള 68 ബീമുകളും 40 ടണ്‍ ഭാരമുള്ള നാല് ബീമുകളും അടങ്ങുന്ന പുതിയ പാലം സ്ഥാപിക്കാനായാണ് അടച്ചുപൂട്ടുന്നതെന്ന് ദേശീയ പാത അറിയിച്ചു. സാധാരണ ട്രാഫിക്കില്‍ രണ്ട് ദിശകളിലും രണ്ട് ഓവര്‍ഹെറ്റ് വാഹനങ്ങള്‍ക്ക് ഗാറ്റ്വിക്കിനും ഹീത്രൂവിനും ഇടയില്‍ നാല് ഡൈവേര്‍ഷന്‍ റൂട്ടുകള്‍ ഉണ്ട്.  10-നും 11-നും ഇടയില്‍ M25-ന്റെ അഞ്ച് മൈല്‍ (8 കി.മീ.) ദൂരം മാര്‍ച്ചില്‍ അടച്ചിരുന്നു. 1986-ല്‍ മോട്ടോര്‍വേ തുറന്നതിനുശേഷം ആദ്യമായാണ് എല്ലാ പാതകളും പകല്‍സമയത്ത് ഷട്ട്ഡൗണ്‍ ചെയ്യുന്നത്. അടച്ചിട്ടിട്ടും, ഡ്രൈവര്‍മാരോട് സര്‍ക്കാര്‍ ഏജന്‍സി 'സര്‍റേയിലേക്ക് വരുന്നത് തുടരാന്‍' പറഞ്ഞിട്ടുണ്ട്. സീനിയര്‍ പ്രോജക്ട് മാനേജര്‍ ജോനാഥന്‍ വേഡ് പറഞ്ഞു: 'സറേ ഒരു വലിയ കൗണ്ടിയാണ്, അതിനാല്‍ നിലവിലുള്ള പോലെ തന്നെ തുടരുക.' മോട്ടോര്‍വേയിലേക്കുള്ള 317 മില്യണ്‍ പൗണ്ടിന്റെ നവീകരണത്തിന്റെ ഭാഗമായുള്ള ഇംപ്രൂവ്മെന്റ് സ്‌കീമില്‍, യാത്രകള്‍ സുരക്ഷിതമാക്കുന്നതിനുള്ള പാതകളുടെ എണ്ണത്തില്‍ വര്‍ദ്ധനവും ട്രാഫിക് ഫ്‌ലോ മെച്ചപ്പെടുത്തുന്നതിന് പുതിയ ജംഗ്ഷന്‍ ലേഔട്ടും കാണാനാകും. വര്‍ഷാവസാനത്തിന് മുമ്പ് മൂന്ന് അടച്ചുപൂട്ടലുകള്‍ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്, അടുത്തത് ഓഗസ്റ്റില്‍ ഷെഡ്യൂള്‍ ചെയ്യും.

20 വര്‍ഷം മുമ്പ് മോഷണ ശ്രമത്തിനിടെ പോലീസുകാരിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസ്; ഒളിവില്‍ കഴിഞ്ഞ 75 കാരനായ പ്രതിയെ പാകിസ്ഥാന്‍ ബ്രിട്ടന് കൈമാറി, ജീവപര്യന്തം തടവിന് വിധിച്ച് കോടതി

ഏകദേശം 20 വര്‍ഷം മുമ്പ് മോഷണ ശ്രമം തടയുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരനായിരുന്ന 75 കാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.2005 നവംബര്‍ 18-ന് ബ്രാഡ്ഫോര്‍ഡില്‍ ഷാരോണ്‍ ബെഷെനിവ്സ്‌കി എന്ന പോലീസ് കോണ്‍സ്റ്റബിളിനെ വെടിവെച്ച് കൊന്ന പിരണ്‍ ദിത്ത ഖാന്‍ രണ്ട് പതിറ്റാണ്ടോളം പാകിസ്ഥാനില്‍ ഒളിവ് ജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നിന്ന് നാടുകടത്തപ്പെട്ട ഖാനെ, ലീഡ്‌സ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം കൊലപാതക കുറ്റത്തിന് ശിക്ഷിക്കുകയായിരുന്നു.  കൊല്ലപ്പെട്ട ഷാരോണ്‍ ബെഷെനിവ്സ്‌കിയുടെ ധൈര്യവും ജോലിയോടുള്ള പ്രതിബദ്ധതയും അന്നത്തെ ദിവസം അവരുടെ ജീവന്‍ നഷ്ടപ്പെടുത്തി എന്ന് ജഡ്ജി, ജസ്റ്റിസ് ഹില്യാര്‍ഡ് പറഞ്ഞു. അദ്ദേഹം ഖാനോട് പറഞ്ഞു: 'ഞാന്‍ അവര്‍ക്ക് നല്‍കുന്ന പ്രശംസാ വാചകം അവരുടെ നഷ്ടപ്പെട്ട ജീവിതത്തിന് പകരമാകില്ല. ഞാന്‍ പറയുന്ന ഒരു വാചകത്തിനും നിങ്ങള്‍ ചെയ്ത തെറ്റിന് പരിഹാരമല്ല.  ബ്രാഡ്ഫോര്‍ഡിലെ മോര്‍ലി സ്ട്രീറ്റിലെ യൂണിവേഴ്സല്‍ എക്സ്പ്രസ് ട്രാവല്‍ ഏജന്റ്‌സില്‍ നടന്ന സായുധ കവര്‍ച്ചയെ തന്റെ സഹപ്രവര്‍ത്തകയായ പിസി തെരേസ മില്‍ബേണിനൊപ്പം നേരിടുന്നതിനിടെ ബെഷെനിവ്സ്‌കി മാരകമായി ആക്രമിക്കപ്പെടുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥരും ഉച്ച കഴിഞ്ഞ 3:30 ന് സംഭവസ്ഥലത്തെത്തി. എന്നാല്‍ അവര്‍ പ്രവേശന കവാടത്തിനടുത്ത് എത്തിയപ്പോള്‍, മൂന്ന് പേര്‍ പരിസരത്ത് നിന്ന് ഇരുവര്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. പിസി മില്‍ബേണിന് ഗുരുതരമായി പരിക്കേറ്റു. കൊലപാതകത്തിന് തൊട്ടുപിന്നാലെ, പ്രതി പാകിസ്ഥാനിലേക്ക് കടന്നു കളഞ്ഞ പ്രതിയെ 2020 ജനുവരിയില്‍ പാക്  അധികാരികള്‍ അറസ്റ്റ് ചെയ്യുകയും 2023-ല്‍ യുകെയ്ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. ഹൃദ്രോഗവും നടുവേദനയുമുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ തനിയ്ക്ക് ഉണ്ടെന്ന് ഖാന്‍ കോടതിയെ അറിയിച്ചപ്പോള്‍, നിയമത്തെ വെട്ടിച്ച് രാജ്യം വിട്ട നിങ്ങള്‍ നിങ്ങള്‍ക്ക് ചെറുപ്പവും ആരോഗ്യവും ഉള്ള കാലങ്ങളില്‍ സ്വാതന്ത്ര്യത്തിലായിരുന്നല്ലോ എന്ന് ജഡ്ജി തിരിച്ചു ചോദിച്ചു. ഖാന്റെ പ്രായം കാരണം അവസാന വര്‍ഷങ്ങളില്‍ അയാള്‍ അവിടെ മരിക്കേണ്ടി വരുമെന്ന് പ്രതിവാദം ഉന്നയിച്ച പീറ്റര്‍ റൈറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ട്രെയിനുകളില്‍ സീറ്റ് ഒഴിവ് കണ്ടാല്‍ ബാക്ക്പാക്ക് വെയ്ക്കുന്ന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് ട്രെയിന്‍ ഗാര്‍ഡുമാര്‍; യാത്രക്കാരെ 'നല്ലപിള്ള'യാക്കാന്‍ ഇതല്ലാതൊരു മാര്‍ഗമില്ലെന്ന് വിലയിരുത്തല്‍

യാത്രയ്ക്കിടെ ട്രെയിന്‍ സീറ്റില്‍ ബാഗ് വച്ച് ആശ്വാസത്തോടെ പുറം കാഴ്ചകളില്‍ മുഴുകും മുമ്പ് ട്രെയിന്‍ ഗാര്‍ഡുമാരുടെ പുതിയ മുന്നറിയിപ്പിനെ കുറിച്ച് അറിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ പോക്കറ്റ് കാലിയാകും. ഇത്തരത്തില്‍ ഒഴിവുള്ള സീറ്റില്‍ ബാഗ് വെയ്ക്കുന്ന യാത്രക്കാര്‍ക്കെതിരെ പിഴ ചുമത്തുമെന്നാണ് ഗാര്‍ഡുമാര്‍ ഭീഷണി മുഴക്കുന്നത്. ട്രെയിനുകളില്‍ തിരക്കേറിയ സമയത്ത് സീറ്റുകളില്‍ ലഗേജ് വെയ്ക്കുന്ന യാത്രക്കാര്‍ക്ക് റെയില്‍ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതായാണ് കസ്റ്റമേഴ്സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ സീറ്റുകള്‍ പിടിച്ചുവെയ്ക്കുന്നതിന് പിഴ ഈടാക്കുന്നത് നീതീകരിക്കാനാവാത്ത കാര്യമാണെന്ന് ട്രെയിന്‍ വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു. ആളില്ലാത്ത സീറ്റുകളില്‍ ലഗേജ് വെയ്ക്കുന്ന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കാനുള്ള നടപടിക്രമങ്ങള്‍ ഇല്ലെന്ന് നാഷണല്‍ റെയില്‍ സമ്മതിക്കുന്നു. എന്നാല്‍ അധിക ലഗേജ് ചാര്‍ജ് ഈടാക്കാന്‍ വ്യക്തിഗത ഓപ്പറേറ്റര്‍മാര്‍ക്ക് അധികാരമുണ്ട്. ഇത് പൊതുവില്‍ നടപ്പാക്കാറില്ലെന്ന് മാത്രം. നാഷണല്‍ റെയില്‍ കണ്ടീഷന്‍സ് ഓഫ് ട്രാവല്‍ പ്രകാരം യാത്രക്കാര്‍ക്ക് മൂന്ന് പീസ് ലഗേജ് മാത്രമാണ് അനുവദിക്കുക. ചെയറുകളില്‍ ബാഗ് വെയ്ക്കാന്‍ ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഫീസ് ഈടാക്കാം. മൂന്നിലേറെ ബാഗുകളോ, ഒരു മീറ്ററില്‍ കൂടുതല്‍ നീളമുള്ളതോ ഇതിനായി കണക്കാക്കാം. സാധാരണയായി ഇത്തരം പിഴകള്‍ നല്‍കാറില്ലെങ്കിലും മോശം പെരുമാറ്റം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഭീഷണി മുഴക്കുന്നത്. യാത്രക്കാരെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ഭീഷണിയുടെ ഉദ്ദേശമെന്നാണ് ചിലരുടെ നിരീക്ഷണം.  

സംഗീത ഉപകരണങ്ങളും പുസ്തകങ്ങളും ശില്പങ്ങളുമടക്കം കൂറ്റര്‍ ഹൈഡ്രോളിക് പ്രസ്സ് കൊണ്ട് തച്ചുടച്ച് പുതിയ ഐപാഡിന്റെ പരസ്യം; വ്യാപക വിമര്‍ശനത്തിന് പിന്നാലെ  ക്ഷമാപണം നടത്തി ആപ്പിള്‍

'മനുഷ്യാനുഭവത്തിന്റെ നാശം('destruction of the human experience) എന്ന പേരില്‍ പുറത്തിറക്കിയ തങ്ങളുടെ പുതിയ ഐപാഡ് പരസ്യം വിവാദമായതിന് പിന്നാലെ ക്ഷമാപണം നടത്തി ആപ്പിള്‍. ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് ചൊവ്വാഴ്ച പുറത്തിറക്കിയ പരസ്യത്തില്‍ സംഗീതോപകരണങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടെയുള്ള സര്‍ഗ്ഗാത്മക വസ്തുക്കളുടെ ശേഖരം ഒരു ഭീമന്‍ ഹൈഡ്രോളിക് പ്രസ്സ് തകര്‍ക്കുന്നതാണ് ഉള്ളടക്കം. ഒരു ഐപാഡ് പ്രോ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ്, ഒരു പിയാനോയും മെട്രോനോമും മുതല്‍ പെയിന്റ് ടിന്നുകളും ഒരു ആര്‍ക്കേഡ് ഗെയിമും വരെയുള്ള വിവിധ ഇനങ്ങള്‍ മെഷീന്‍ തകര്‍ക്കുകയാണ്. തുടര്‍ന്ന് ഒരു വോയ്സ്ഓവര്‍ പ്രസ്താവിക്കുന്നു: ''എക്കാലത്തെയും ഏറ്റവും ശക്തമായ ഐപാഡ് ഏറ്റവും കനം കുറഞ്ഞതാണ്.'' ഒരു ഐപാഡിന് മാനവികതയുടെ സാംസ്‌കാരിക വൈദഗ്ദ്ധ്യം കേവലം 5 മില്ലീമീറ്ററോളം ആഴമുള്ള ഒരു വസ്തുവിലേക്ക് ഞെരുക്കാന്‍ കഴിയുമെന്നതിന്റെ സൂചനയാണ് ഇതെന്ന് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ വിമര്‍ശിച്ചു. മനുഷ്യാനുഭവത്തിന്റെ നാശത്തെയെണ് പരസ്യം പ്രതിനിധീകരിക്കുന്നുവെന്ന് നടന്‍ ഹ്യൂ ഗ്രാന്റ് എക്സില്‍ എഴുതി. തന്റെ വ്യവസായത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനത്തെ വിമര്‍ശിച്ച യുഎസ് ചലച്ചിത്ര നിര്‍മ്മാതാവായ ജസ്റ്റിന്‍ ബേറ്റ്മാന്‍ X-ല്‍ എഴുതി: ''കലകളെ തകര്‍ക്കുന്ന ഒരു പരസ്യം ആപ്പിള്‍ ചെയ്തത് എന്തുകൊണ്ട്? ടെക്, AI എന്നതിന്റെ അര്‍ത്ഥം കലയെയും സമൂഹത്തെയും പൊതുവെ നശിപ്പിക്കുക എന്നതാണ്. ഇതടക്കമുള്ള വ്യാപക വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ആപ്പിള്‍ മാപ്പ് പറയുകയും പരസ്യം തെറ്റായി വിലയിരുത്തപ്പെടുമെന്ന് സമ്മതിക്കുകയും ചെയ്തു. 'ഞങ്ങളുടെ ഡിഎന്‍എയില്‍ സര്‍ഗ്ഗാത്മകതയുണ്ട്, ലോകമെമ്പാടുമുള്ള സര്‍ഗ്ഗാത്മകതയെ ശാക്തീകരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത് ഞങ്ങള്‍ക്ക് പ്രധാനമാണ്,' ആപ്പിളിന്റെ മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ടോര്‍ മൈഹ്രെന്‍ ട്രേഡ് പ്രസിദ്ധീകരണമായ ആഡ് ഏജിന് അയച്ച പ്രസ്താവനയില്‍ പറഞ്ഞു. ''ഉപയോക്താക്കള്‍ സ്വയം പ്രകടിപ്പിക്കുന്ന അസംഖ്യം വഴികള്‍ ആഘോഷിക്കുകയും ഐപാഡിലൂടെ അവരുടെ ആശയങ്ങള്‍ ജീവസുറ്റതാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഈ വീഡിയോ അതിന് വിരുദ്ധമായ രീതില്‍ പ്രചരിക്കപ്പെട്ടതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.'' പരസ്യം കുക്കിന്റെ എക്സ് അക്കൗണ്ടിലും യൂട്യൂബിലും ഓണ്‍ലൈനില്‍ തുടരുന്നുണ്ടെങ്കിലും ടിവിയില്‍ കാണിക്കാനുള്ള പദ്ധതി ആപ്പിള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്.  ''ആപ്പിള്‍ തന്നെ ബിഗ് ബ്രദറായി മാറിയെന്ന് തോന്നുന്നു, നമുക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാനോ അവഗണിക്കാനോ കഴിയാത്ത വിധത്തില്‍ നമ്മുടെ ഡിജിറ്റല്‍ ജീവിതത്തെ സൂക്ഷ്മമായി രൂപപ്പെടുത്തുന്നു. പുതിയ ഐപാഡ് പ്രോ പരസ്യം, അതിശയകരമാണെങ്കിലും, നമ്മുടെ സര്‍ഗ്ഗാത്മകത ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒരു ഭാവിയെക്കുറിച്ച് സൂചന നല്‍കുന്നു, കൂടാതെ എല്ലാ ഭൗതികതയും സാങ്കേതികവിദ്യയുടെ നിരന്തരമായ മാര്‍ച്ചിന് കീഴില്‍ തകര്‍ന്നിരിക്കുന്നു.''യുകെ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ഇങ്ക്‌ലിംഗ് കള്‍ച്ചറിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ സ്ലെവിന്‍ ലിങ്ക്ഡ്ഇനില്‍ എഴുതി.  Meet the new iPad Pro: the thinnest product we’ve ever created, the most advanced display we’ve ever produced, with the incredible power of the M4 chip. Just imagine all the things it’ll be used to create. pic.twitter.com/6PeGXNoKgG — Tim Cook (@tim_cook) May 7, 2024  

നോര്‍ത്ത് ലണ്ടനില്‍ ബസ് സ്റ്റോപ്പിന് സമീപം 60 കാരിയെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയ 22 കാരന്‍ അറസ്റ്റില്‍; ആക്രമണം കവര്‍ച്ചയ്ക്കിടെയെന്ന് ദൃക്‌സാക്ഷി

നോര്‍ത്ത് ലണ്ടനില്‍ തെരുവില്‍ പട്ടാപ്പകല്‍ 60 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്തു. രാവിലെ 11.50ന് എഡ്വെയറിലെ ബേണ്‍ഡ് ഓക്ക് ബ്രോഡ്വേയില്‍ വച്ചാണ് യുവതിക്ക് കുത്തേറ്റത്. ഒരു ബസ് സ്റ്റോപ്പിന് സമീപം തെരുവില്‍ പരിക്കേറ്റ നിലയില്‍ ഒരു സ്ത്രീയെ തങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ആംബുലന്‍സ് സേവനത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും തുടര്‍ന്ന് ലണ്ടന്‍ എയര്‍ ആംബുലന്‍സില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് ട്രോമ ടീമും സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം 22 കാരനായ ഒരാളെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഫോറന്‍സിക് പരിശോധനകള്‍ക്കായി ലൈംസ്ഡേല്‍ ഗാര്‍ഡന്‍സിന്റെ ജംഗ്ഷനു സമീപമുള്ള ബേണ്‍ഡ് ഓക്ക് ബ്രോഡ്വേയില്‍ ആക്രമണം നടന്ന പ്രദേശം വളഞ്ഞിരിക്കുകയാണ്. കവര്‍ച്ചയ്ക്കിടെ അക്രമി സ്ത്രീയെ പലതവണ കുത്തുകയും അയാളെ പൊതുജനങ്ങള്‍ പിന്തുടരുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.  സംഭവത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 101 എന്ന നമ്പറില്‍ വിളിക്കുകയോ @MetCC എന്ന ഐഡിയില്‍ X-ല്‍ തങ്ങളെ ബന്ധപ്പെടുകയോ CAD3105/9May ഉദ്ധരിക്കുകയോ ചെയ്യണമെന്ന് പോലീസ് അറിയിച്ചു. അജ്ഞാത ഫോണ്‍ ലൈന്‍ ക്രൈംസ്റ്റോപ്പേഴ്‌സിനെ 0800 555 111 എന്ന നമ്പറില്‍ ബന്ധപ്പെട്ടും വിവരം കൈമാറാം

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു മരണം കൂടി; കേംബ്രിഡ്ജില്‍ കാന്‍സര്‍ ബാധിച്ച് വിടവാങ്ങിയത് നഴ്‌സായ മിനി മാത്യു, യുകെ മലയാളികള്‍ക്കിടയില്‍ കാന്‍സര്‍ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു

യുകെ മലയാളികളെ തേടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി എത്തിയത് മൂന്ന് മരണ വാര്‍ത്തകളാണ്. ഇതില്‍ രണ്ടും കാന്‍സര്‍ മരണങ്ങളാണ്. മരണമടഞ്ഞത് നഴ്്‌സുമാരും. പീറ്റര്‍ബറോയില്‍ സ്നോബി സനിലും ഇപ്പോള്‍ കേംബ്രിഡ്ജില്‍ മരണമടഞ്ഞത് കോട്ടയം കുറ്റിക്കലിലെ സൗത്ത് പാമ്പാടിയിലെ മിനി മാത്യു (46) വും ആണ.് കാന്‍സര്‍ ബാധിച്ച് കുറച്ചു നാളായി ചികിത്സയിലായിരുന്നു മിനി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ് സ്ഥിരി ഗുരുതരമായത്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിഫലമാക്കിയാണ് മിനി മരണത്തിനു കീഴടങ്ങിയത്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. പീറ്റര്‍ബറോയില്‍ മരണമടഞ്ഞ എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനില്‍ (44) ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോള്‍ കാന്‍സര്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്നോബി കെയര്‍ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭര്‍ത്താവ് സനില്‍ മാത്യു. ഏകമകന്‍ ആന്റോ സനില്‍. സ്നോബിയുടെ സഹോദരി മോളിയും ഭര്‍ത്താവ് സൈമണ്‍ ജോസഫും പീറ്റര്‍ബോറോയില്‍ ഇവരുടെ അടുത്തുതന്നെയാണ് താമസം. പീറ്റര്‍ബോറോയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹം കുടുംബത്തിന് ആശ്വാസമായി കൂടെയുണ്ട്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന മലയാളി വിദ്യാര്‍ത്ഥിയായ പാലക്കാട് സ്വദേശിയായ വിഘ്‌നേഷ് വെങ്കിട്ടരാമന്‍ (36) മേയ് 7നാണ് ഗ്‌ളാസ്ഗോയിലെ താമസ സ്ഥലത്ത് വച്ച് മരണമടഞ്ഞത്.  2022 സെപ്റ്റംബറില്‍ ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോടെ എംബിഎ പഠനം പൂര്‍ത്തിയാക്കിയ വിഘ്‌നേഷ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ ഗ്ലാസ്‌ഗോയില്‍ താമസിച്ചു വരികയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. 16-ാം തീയതി പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ റൂമില്‍ കണ്ടെത്തിയത്.  വെങ്കിട്ടരാമനും കുടുംബവും ഡെല്‍ഹിയില്‍ താമസിക്കുന്നവരാണ്. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിച്ച്, യുകെയില്‍ ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു അദ്ദേഹം. ഏപ്രില്‍ അവസാനം വരെ അദ്ദേഹത്തിന് ജോലി നേടാനായില്ല. കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും ഉടന്‍ ജോലി ലഭിക്കുമെന്നും പ്രതീക്ഷിച്ചിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം.  മെയ് 6 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹത്തിന് പാനിക് അറ്റാക്ക് ഉണ്ടായെന്നും ബോധരഹിതനായെന്നും എമര്‍ജന്‍സി സര്‍വീസ് അദ്ദേഹത്തെ പരിശോധിക്കുകയും ഇസിജി ചെയ്യുകയും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. മെയ് 7 ന് രാവിലെ അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നല്ല മാനസികാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. വൈകുന്നേരം നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ മുറി തുറന്നപ്പോഴാണ് തറയില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുപോകും.

More Articles

ഷെഫീല്‍ഡില്‍ ശോചനീയാവസ്ഥയില്‍ കഴിഞ്ഞിരുന്ന 22 നായ്ക്കളെ പോലീസ് പിടികൂടി;  കൂടുതലും നിരോധിത എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ടവയെന്ന് സൂചന 
ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയവുമായി വീണ്ടും സജീഷ് ടോം; ബേസിങ്‌സ്റ്റോക്ക് കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം സ്വന്തമാക്കി കോട്ടയംകാരന്റെ വിജയക്കുതിപ്പ്
നോര്‍ത്ത് ലണ്ടനില്‍ വാള്‍ ആക്രമണത്തിനിരയായ തന്റെ ജീവന്‍ രക്ഷിച്ച എന്‍ എച്ച് എസിന് നന്ദി പറഞ്ഞ് 35 കാരനായ ഐടി എഞ്ചിനീയര്‍; കൊല്ലപ്പെട്ട 14 കരന്റെ സ്മരണയ്ക്കായി ഹൈനോള്‍ട്ടില്‍ മെഴുകുതിരി പ്രകടനം നടത്തും
സസ്തനികളില്‍ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നുവെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ട്;  വൈറസിന്റെ പരിണാമത്തിലുള്ള മറ്റൊരു ചുവടുവയ്പ്പാണെന്ന് വിദഗ്ധര്‍
സോഷ്യല്‍ മീഡിയയിലെ ലൈംഗിക ചൂഷണത്തില്‍ നിന്ന് തങ്ങളുടെ കുട്ടികളെ രക്ഷിതാക്കള്‍ക്ക് എങ്ങനെ സംരക്ഷിക്കാം? മാനവും പണവും മനസ്സമാധാനവും പോകുന്ന പ്രശ്‌നം ഗുരുതരം, പരിഹാരം നിസ്സാരം
യുകെയില്‍ നിസ്സാര കാര്യങ്ങള്‍ക്ക് വരെ ജോലി നഷ്ടപ്പെടുന്ന കെയറര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്: മലയാളികള്‍ അടക്കമുള്ളവര്‍ കടുത്ത ആശങ്കയില്‍, 7 കെയര്‍ഹോമുകള്‍ ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ നിരത്തിയ കാരണങ്ങള്‍ ഇവയാണ്
എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ
ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും

Most Read

British Pathram Recommends