18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.54 INR
1 EUR =90.04 INR
breaking news : ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം >>> തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അല്ലു അര്‍ജ്ജുന്‍, ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും കാണിച്ച് താരത്തിനെതിരെ കേസ് >>> യുകെ ഇന്നലെ കടന്നു പോയത് ഈ വര്‍ഷത്തിലെ ഏറ്റവും ചുടേറിയ ദിവസത്തിലൂടെ; ഇന്ന് അതിലും ചൂട് കൂടി പുതിയ റെക്കോഡ് രേഖപ്പെടുത്തിയേക്കാമെന്ന് മെറ്റ് ഓഫീസ്, ചില ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത >>> 'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താം, പ്രകൃതിയെ സംരക്ഷിക്കാന്‍ പുതിയ ക്യാമ്പയിന്‍ >>> സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം, ഒടുവില്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു പേരും ഞെട്ടി!!! >>>
Home >> CINEMA
'സുരേഷ് ഗോപി നായകനായ ചിത്രത്തില്‍ വില്ലനാകാന്‍ ആ നടനോട് പറഞ്ഞപ്പോള്‍ ആദ്യം പേടിച്ച് പറ്റില്ലെന്ന് പറഞ്ഞു, ഒടുവില്‍ സമ്മതം മൂളി, അന്ന് മുതല്‍ മലയാളത്തിന് ലഭിച്ചത് മികച്ച വില്ലനെ' വിജി തമ്പി പറയുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-04-28

സൂപ്പര്‍ താരങ്ങളെ വെച്ച് വിജയ ചിത്രങ്ങള്‍ നിര്‍മ്മിച്ച വ്യക്തിയാണ് വിജി തമ്പി. പ്രേക്ഷകരെ കരയിപ്പിച്ച സൂര്യ മാനസവും, മകച്ച ത്രില്ലിങ് എക്‌സ്പീരിയന്‍സ് പകര്‍ന്ന വിറ്റ്‌നസും, കോരിത്തരിപ്പിക്കുന്ന മാസ്സ് ആക്ഷന്‍ പകര്‍ന്ന താന്തോന്നിയും സത്യമേവജയതേയും ഏറെ ചിരിപ്പിച്ച ആരോഗ്യ ശ്രീമാനും എല്ലാം വിജി തമ്പിയുടെ സംവിധാനത്തില്‍ പിറന്നതാണ്.

25 ചിത്രങ്ങള്‍ ആണ് വിജി തമ്പിയുടെ സംവിധാനത്തില്‍ പിറന്നത്. ഒരു സംവിധായകന് ഒരു നടന്റെ കരിയറില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് വിജി തമ്പി നേരത്തെ തെളിയിച്ചിട്ടുണ്ട്. ഇന്ന് വില്ലന്‍മാരെല്ലാം കോമഡി ചെയ്യുമ്പോഴും കൊമേഡിയന്‍മാരെല്ലാം വില്ലന്‍മാരാകുമ്പോഴും അതൊരു പുതിയ സംഭവം അല്ലെന്ന് വിജി തമ്പി നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്.

അതിന് തെളിവാണ് വിജി തമ്പി സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സുരേഷ് ഗോപി ചിത്രം. വലിയൊരു താരനിരയാല്‍ സമ്പന്നമായ ചിത്രമായിരുന്നു സത്യമേവ ജയതേ. ഐശ്വര്യ, ഹേമന്ത് രാവണ്‍, സിദ്ദിഖ്, രാജന്‍ പി ദേവ്, ബാലചന്ദ്രമേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയചന്ദ്രന്‍ ആദ്യമായി സംഗീതം നിര്‍വഹിച്ച ചിത്രം കൂടിയായിരുന്നു സത്യമേവ ജയതേ. എന്നാല്‍ മറ്റൊരു വലിയ പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

ചിത്രത്തില്‍ വില്ലനും നടനും ഒരേ പ്രാധാന്യം നല്‍കുന്നുണ്ട്. പക്ഷെ വില്ലനാകാന്‍ സംവിധായകന്റെ മനസ്സില്‍ ഉണ്ടായിരുന്നത് സിദ്ദിഖിനെ ആയിരുന്നു. പക്ഷെ അതുവരെയുള്ള സിദ്ദിഖ് ചെ്തു പോന്ന കഥാപാത്രങ്ങള്‍ വെച്ച് സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്ക് സിദ്ദിഖിനെ വില്ലനാക്കാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നും. പക്ഷെ തനിക്ക് അതിന് നല്ല ധൈര്യമായിരുന്നെന്നും വിജി തമ്പി പറയുന്നു.

വിജി തമ്പിയുടെ വാക്കുകള്‍ ഇങ്ങനെ:
''സത്യമേവ ജയതേ എന്ന സിനിമയില്‍ പ്രധാനിയായി ഒരു വില്ലന്‍ ഉണ്ടായിരുന്നെങ്കിലും നാട്ടിലെ കഥാപാത്രമായ മറ്റൊരു വില്ലനെ കൂടി തിരക്കഥാകൃത്ത് ചേര്‍ത്തിരുന്നു. ബാലു ഭായ് എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. ഇത് ആര് ചെയ്യുമെന്ന് ചര്‍ച്ച വന്നു. സിദ്ദിഖിനെ കൊണ്ട് ചെയ്യിച്ചാല്‍ കൊള്ളാമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ പലര്‍ക്കും സിദ്ദിഖിന്റെ അന്നത്തെ ഇമേജില്‍ വിശ്വാസക്കുറവുണ്ടായിരുന്നു. എന്നാലും മുന്നോട്ടു പോകാന്‍ ഞാന്‍ തീരുമാനിച്ചു. ആ സമയത്തു തന്നെ സിദ്ദിഖ് ഇടയ്ക്ക് ഷൂട്ടിംഗ് സെറ്റില്‍ എത്തുമായിരുന്നു. അങ്ങിനെയൊരു ദിവസം സിദ്ദിഖ് വന്ന സമയത്ത് ഞാന്‍ കാര്യം പറഞ്ഞു.

''ഏയ്..ഞാന്‍ ചെയ്താല്‍ ഇത് നിക്കത്തില്ല തമ്പി. ഒരു ഇംപാക്ടും ഉണ്ടാകില്ല. സുരേഷ് ഗോപിക്ക് എതിരായിട്ട് നില്‍ക്കുമ്പോള്‍ സൈസ് വൈസ് പോലും ഞാന്‍ ചേരില്ല'' എന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. പക്ഷേ, ഏതൊരു തരത്തിലുള്ള ഗെറ്റപ്പും ചേരുന്നയാളാണ് സിദ്ദിഖ് എന്ന് എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. അങ്ങിനെ ബാലു ഭായിയിലൂടെ വില്ലനായുള്ള സിദ്ദിഖിന്റെ അരങ്ങേറ്റം നടന്നു.

സിദ്ദിഖിന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ആയിരുന്നു ആദ്യം എടുത്തത്. സിദ്ദിഖ് തകര്‍പ്പനായിട്ട് പെര്‍ഫോം ചെയ്തു. കഴിഞ്ഞയുടന്‍ സുരേഷ് ഗോപി സിദ്ദിഖിനെ കെട്ടിപ്പിടിച്ചു. ഗംഭീരമായടാ എന്നായിരുന്നു സുരേഷിന്റെ കമന്റ്. പിന്നീട് മലയാള സിനിമയിലെ ഏറ്റവും വലിയ വില്ലനായി സിദ്ദിഖ് മാറുകയായിരുന്നു.'' വില്ലന്‍ എന്ന നിലയില്‍ സിദ്ദിഖിന്റെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു എന്നത് പ്രത്യേകതയാണ്.

More Latest News

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അല്ലു അര്‍ജ്ജുന്‍, ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും കാണിച്ച് താരത്തിനെതിരെ കേസ്

തെലുങ്ക് ആരാധകര്‍ക്ക് ആവേശമാണ് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍. താരം പ്രത്യക്ഷപ്പെടുന്ന പൊതു ഇടങ്ങളില്‍ ആരാധകരുടെ തിക്കും തിരക്കും പതിവാണ്. ഇപ്പോഴിതാ താരത്തിന് നേരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്‌ കേസെടുത്തിരിക്കുകയാണ് പൊലീസ്. ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് താരത്തിന് നേരെ കേസ്.  സംഭവം വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടിയതിനാണ് നന്ദ്യാല്‍ പൊലീസ് കേസെടുത്തത്. ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും എഫ്‌ഐആറിലുണ്ട്.സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി. അല്ലു അര്‍ജുന്റെ സുഹൃത്തായ വെഎസ്ആര്‍സിപി സ്ഥാനാര്‍ഥി ശില്പ രവി ചന്ദ്ര റെഡ്ഢിക്കെതിരെയും കേസെടുത്തു. അല്ലു അര്‍ജുനെ കാണാന്‍ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.

'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താം, പ്രകൃതിയെ സംരക്ഷിക്കാന്‍ പുതിയ ക്യാമ്പയിന്‍

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നടത്തുന്ന ക്യാമ്പയിന്‍ വ്യത്യസ്തമാകുന്നു. 'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താനാണ് സിഎസ്‌ഐആര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിലൂടെ വന്‍ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാനാകുമെന്ന് ബോംബെ ഐഐടി പ്രൊഫ. ചേതന്‍ സിങ് സോളങ്കി പറഞ്ഞു. ഊര്‍ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം എന്നിവയെക്കുറിച്ച് എല്ലാവരേയും ഓര്‍മിപ്പിക്കുക എന്നതാണ് ചുളിവുകള്‍ നല്ലതാണ് എന്ന ക്യാംപയ്ന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്തെങ്കിലും ചെയ്യാതിരിക്കുക എന്നതാണ് കാലാവസ്ഥ വ്യതിയാനം പരിഹരിക്കാനുള്ള ഏറ്റവും എളുപ്പ വഴി. ഓരോ ജോഡി വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നത് 200 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിന് തുല്യമാണ്. അതിനാല്‍, ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഒരാള്‍ക്ക് 200 ഗ്രാം വരെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംസ്‌കാരം ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടര്‍ന്നാല്‍ വലിയ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ സാധിക്കുകയും അദ്ദേഹം പറഞ്ഞു.കാലാവസ്ഥാമാറ്റം നേരിടാന്‍ ചുളിവുകളുള്ള വസ്ത്രം 'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ നിലവില്‍ 6,25,000 ആളുകള്‍ ക്യാംപയ്‌നിന്റെ ഭാഗമാണ്. അതിലൂടെ എല്ലാ തിങ്കളാഴ്ചകളിലും നമ്മള്‍ക്ക് 1,25,000 കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ സാധിക്കും. ഈ വര്‍ഷം അവസാനത്തോടെ ഒരു കോടിയിലധികം ആളുകള്‍ ക്യാംപയ്‌നിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സോളങ്കി പറഞ്ഞു.

സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം, ഒടുവില്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു പേരും ഞെട്ടി!!!

വര്‍ഷങ്ങളായി താമസിക്കുന്ന വീടിനുള്ളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത രഹസ്യ അറകള്‍ കാണപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീട്ടുടമയെ അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളായിരിക്കും വീടനുള്ളില്‍ കാണപ്പെടുന്നത് എന്നത് ഏറെ അത്ഭുതകരമാണ്. ഇത്രയും നാള്‍ ജീവിച്ചിരുന്ന വീട്ടില്‍ ഇങ്ങനെയൊരു സംഭവം ദൃശ്യമാകുമ്പോള്‍ ആര്‍ക്കും ഞെട്ടലുണ്ടാകും. അത്തരം ഒരു സംഭവം ആണ് അറോറ ബ്ലെസിംഗ്സ്റ്ററും അദ്ദേഹത്തിന്റെ സുഹൃത്തും താമസിക്കുന്ന മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇരുവരും താമസിക്കുന്ന മുറിക്കുള്ളില്‍ വളരെ അസാധാരണമായ ദുര്‍ഗന്ധം ആണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇതിന് കാരണം എന്താണെന്ന് രണ്ടു പേര്‍ക്കും മനസ്സിലായില്ല. മുറിക്കുള്ളില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ രണ്ടു പേരും പരസ്പരം അങ്ങോടും ഇങ്ങോടും ഈ പേര് പറഞ്ഞ് പരസ്പരം പഴിചാരാന്‍ ആരംഭിച്ചു. ഒടുവില്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ വന്നപ്പോള്‍ അതെന്തെന്ന് അന്വേഷിക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചു.  ഒടുവില്‍ ഓരോ ഇടവും അങ്ങനെ ഇരുവരും മുറികളോരോന്നായി അന്വേഷണം ശക്തമാക്കി. ഒടുവില്‍ കിടപ്പ് മുറിയുടെ കാര്‍പ്പെറ്റ് മാറ്റിയപ്പോള്‍ അതിനടിയില്‍ ഒരു ഇരുമ്പിന്റെ അടപ്പ് കണ്ടെത്തി. ദുര്‍ഗന്ധം അവിടെ നിന്നാണെന്ന് ഇരുവര്‍ക്കും വ്യക്തമായി. അങ്ങനെ ഒരു പബ്ലറെ വിളിച്ച് പരിശോധിച്ചപ്പള്‍ അത് ഒരു സെപ്റ്റിക്ക് ലൈനാണെന്നും അതാണ് മുറിയിലെ ദുര്‍ഗന്ധത്തിന്റെ കാരണമെന്നും മനസിലായി. ഈ കണ്ടെത്തല്‍ ഇരുവരും വീഡിയോയില്‍ ചിത്രീകരിച്ച് ടിക്ടോക്കില്‍ പങ്കുവച്ചപ്പോള്‍ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അത്ഭുതപ്പെട്ടു. കിടപ്പുമുറിയുടെ തൊട്ട് താഴെ സെപ്റ്റിക്ക് ടാങ്കിലേക്കുള്ള പൈപ്പ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് മറ്റ് ചിലര്‍ എഴുതി.  ടിക് ടോക്കില്‍ ഏറെ പേര്‍ വീഡിയോ കണ്ടു. വീഡിയോയില്‍ മാന്‍ഹോളിന്റെ മൂടി ഉയര്‍ത്തുമ്പോള്‍ മലിനജല പൈപ്പ് ലൈന്‍ വെളിപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. അത്തരമൊരു മാന്‍ഹോള്‍ തങ്ങളുടെ കിടപ്പുമുറിക്കുള്ളിലൂടെ ഒഴുകുന്നത് ഇരുവര്‍ക്കും അറിയില്ലായിരുന്നുവെന്നത് വീഡിയോയില്‍ വ്യക്തം.സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വാടക വീടുകളിലും വില്‍പനയ്ക്ക് വച്ച വീടുകളിലും ഇത്തരത്തില്‍ എന്തെങ്കിലുമൊക്കെ കണ്ടെത്താന്‍ കഴിയുമെന്ന് കുറിച്ചു. സുരക്ഷിതത്വം വെറും സങ്കല്പമാണെന്ന് എഴുതിയവരും ഉണ്ടായിരുന്നു. വീട്ടിനുള്ളിലൂടെ എങ്ങനെയാണ് സെപ്റ്റിക് ലൈന്‍ കടന്നുപോവുക എന്നായിരുന്നു മറ്റൊരാളുടെ സംശയം. കിടപ്പുമുറിയില്‍ ഇത്തരം സംഗതികള്‍ പാടില്ലെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി.'  

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി റൈന്‍ ഇട്ടീര, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്

ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ വിജയിയായ റൈന്‍ ഇട്ടീരക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കൊടകര സ്വദേശിയാണ് റൈന്‍ ഇട്ടീര. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.  www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.  

ഇന്ന് പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍, പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും

പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ സഹകാര്‍മികത്വത്തിലും നടത്തും. ഇന്ന് ഒന്‍പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഇടവക മെത്രാപോലീത്താ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ ഇടവക സന്ദര്‍ശനവും ആശിര്‍വാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥനയോടും നേര്‍ച്ച കാഴ്ചകളോടും വന്നു സംബന്ധിക്കുവാന്‍ ക്ഷണിക്കുന്നു.

Other News in this category

  • തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അല്ലു അര്‍ജ്ജുന്‍, ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും കാണിച്ച് താരത്തിനെതിരെ കേസ്
  • 'സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല' 'ആവേശ'ത്തില്‍ അമ്പാന്റെ ആ ഒരു ഡയലോഗില്‍ പിടിച്ച് മോശം കമന്റുകള്‍
  • രണ്‍വീര്‍ ദീപിക വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍, പക്ഷെ രണ്‍വീറിന്റെ ആ വാക്കുകള്‍ കേട്ട് ആരാധകര്‍ തന്നെ ഉറപ്പിച്ചു ആ വാര്‍ത്തകളെല്ലാം തെറ്റാണെന്ന്
  • 'അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു' പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ഏറ്റവും സ്‌നേഹം നിറഞ്ഞ അഭിനന്ദനം അറിയിച്ച് രാം ചരണ്‍
  • 'അതുവരെ ഒന്നിനോടും പേടി തോന്നാത്ത എനിക്ക് പക്ഷെ അന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം പേടി തോന്നി' പ്രചോദിപ്പിക്കുന്ന കഥ പങ്കുവെച്ച് രജനീകാന്ത്
  • 'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്, പ്രമോഷന് മുടക്കേണ്ട തുക ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടിയാണ് മാറ്റിവച്ചത്' രാജമൗലി പറയുന്നു
  • 'അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും, ഇനി അന്വേഷണമോ നടപടിയോ വേണ്ട' റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നു
  • 'അത് എന്റെ സ്‌നേഹം ആണ്, അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്‍പര്യം ഇല്ല' എന്ന് ദിലീപ്, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരാധകരും
  • 'ഞാന്‍ നായകനായ ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു, പക്ഷെ അത്ര ഭംഗി ഇല്ലാതിരുന്നതുകൊണ്ട് പിന്നീട് എന്നെ തേടി അവസരങ്ങളൊന്നും വന്നില്ല': മോശം അനുഭവം പറഞ്ഞ് അല്ലു അര്‍ജ്ജുന്‍ 
  • കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ താരങ്ങള്‍, പക്ഷെ രണ്‍വീറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ദീപികയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തു!!! എന്ത് സംഭവിച്ചെന്ന് ആരാധകര്‍
  • Most Read

    British Pathram Recommends