സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരത്തിന് ഇന്ന് തുടക്കം. കേരളത്തിന്റെ ആദ്യ മത്സരം അസമിനെതിരെ. അരുണാചല്‍ പ്രദേശില്‍ ആണ് മത്സരം.
പ്രാഥമിക റൗണ്ടിലെ ആദ്യ 3 ജയങ്ങള്‍ക്ക് പിന്നാലെ ഗോവയ്ക്കുമുന്നില്‍ അടിപതറിയ കേരളം എറണാകുളത്തെയും കണ്ണൂരിലെയും കഠിന പരിശീലനത്തിന് ശേഷം തന്ത്രങ്ങള്‍ മെനഞ്ഞാണ് ഫൈനല്‍ റൗണ്ടില്‍ ഇറങ്ങുന്നത്.
7 തവണ ചാമ്പ്യന്മാരും 8 തവണ റണ്ണര്‍ അപ്പുകളുമായ കേരളം എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ആദ്യ പോരാട്ടത്തിന് അസമിനെതിരെ ഇറങ്ങുന്നത്.
അസമിന് പുറമെ അരുണാചല്‍, മേഘലയ, സര്‍വീസസ് എന്നിവരാണ് കേരളത്തിനൊപ്പം എ ഗ്രൂപ്പില്‍. പ്രാഥമിക റൗണ്ടില്‍ 5 കളികളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ 20 ഗോള്‍ നേടിയാണ് അസം എത്തുന്നത്. കേരളമാകട്ടെ 12 ഗോളുകള്‍ നേടിയപ്പോള്‍ 2 ഗോളുകള്‍ വഴങ്ങി. ഇന്ന് മൂന്ന് മത്സരങ്ങള്‍ നടക്കും. മേഘലയ സര്‍വീസസിനെയും ഗോവ അരുണചല്‍പ്രദേശിനെയും നേരിടും.