18
MAR 2021
THURSDAY
1 GBP =104.51 INR
1 USD =83.48 INR
1 EUR =89.98 INR
breaking news : യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു മരണം കൂടി; കേംബ്രിഡ്ജില്‍ കാന്‍സര്‍ ബാധിച്ച് വിടവാങ്ങിയത് നഴ്‌സായ മിനി മാത്യു, യുകെ മലയാളികള്‍ക്കിടയില്‍ കാന്‍സര്‍ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു >>> ഒരു മണിക്കൂര്‍ കൊണ്ട് 1100ലധികം മരങ്ങളെ കെട്ടിപ്പിടിച്ചു, നിബന്ധനകളെല്ലാം പാലിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചതോടെ സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് >>> ഓട്ടോറിക്ഷയ്ക്കു 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി നല്‍കി, ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടന്നു >>> വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ മധുരം വിളമ്പിയില്ല, പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കും >>> എയർ ഇന്ത്യ സമരം: യുകെ മലയാളികളടക്കം പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടി മറ്റ് വിമാനക്കമ്പനികൾ! യുകെയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകളും മുടങ്ങി; സമരം ഒത്തുതീർന്നെങ്കിലും ചൊവ്വാഴ്ച്ച വരെ സർവീസുകൾ തടസ്സപ്പെടും >>>
യുകെ മലയാളികളെ തേടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി എത്തിയത് മൂന്ന് മരണ വാര്‍ത്തകളാണ്. ഇതില്‍ രണ്ടും കാന്‍സര്‍ മരണങ്ങളാണ്. മരണമടഞ്ഞത് നഴ്്‌സുമാരും. പീറ്റര്‍ബറോയില്‍ സ്നോബി സനിലും ഇപ്പോള്‍ കേംബ്രിഡ്ജില്‍ മരണമടഞ്ഞത് കോട്ടയം കുറ്റിക്കലിലെ സൗത്ത് പാമ്പാടിയിലെ മിനി മാത്യു (46) വും ആണ.് കാന്‍സര്‍ ബാധിച്ച് കുറച്ചു നാളായി ചികിത്സയിലായിരുന്നു മിനി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ് സ്ഥിരി ഗുരുതരമായത്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിഫലമാക്കിയാണ് മിനി മരണത്തിനു കീഴടങ്ങിയത്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. പീറ്റര്‍ബറോയില്‍ മരണമടഞ്ഞ എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനില്‍ (44) ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോള്‍ കാന്‍സര്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്നോബി കെയര്‍ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭര്‍ത്താവ് സനില്‍ മാത്യു. ഏകമകന്‍ ആന്റോ സനില്‍. സ്നോബിയുടെ സഹോദരി മോളിയും ഭര്‍ത്താവ് സൈമണ്‍ ജോസഫും പീറ്റര്‍ബോറോയില്‍ ഇവരുടെ അടുത്തുതന്നെയാണ് താമസം. പീറ്റര്‍ബോറോയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹം കുടുംബത്തിന് ആശ്വാസമായി കൂടെയുണ്ട്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന മലയാളി വിദ്യാര്‍ത്ഥിയായ പാലക്കാട് സ്വദേശിയായ വിഘ്‌നേഷ് വെങ്കിട്ടരാമന്‍ (36) മേയ് 7നാണ് ഗ്‌ളാസ്ഗോയിലെ താമസ സ്ഥലത്ത് വച്ച് മരണമടഞ്ഞത്.  2022 സെപ്റ്റംബറില്‍ ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോടെ എംബിഎ പഠനം പൂര്‍ത്തിയാക്കിയ വിഘ്‌നേഷ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ ഗ്ലാസ്‌ഗോയില്‍ താമസിച്ചു വരികയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. 16-ാം തീയതി പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ റൂമില്‍ കണ്ടെത്തിയത്.  വെങ്കിട്ടരാമനും കുടുംബവും ഡെല്‍ഹിയില്‍ താമസിക്കുന്നവരാണ്. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിച്ച്, യുകെയില്‍ ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു അദ്ദേഹം. ഏപ്രില്‍ അവസാനം വരെ അദ്ദേഹത്തിന് ജോലി നേടാനായില്ല. കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും ഉടന്‍ ജോലി ലഭിക്കുമെന്നും പ്രതീക്ഷിച്ചിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം.  മെയ് 6 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹത്തിന് പാനിക് അറ്റാക്ക് ഉണ്ടായെന്നും ബോധരഹിതനായെന്നും എമര്‍ജന്‍സി സര്‍വീസ് അദ്ദേഹത്തെ പരിശോധിക്കുകയും ഇസിജി ചെയ്യുകയും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. മെയ് 7 ന് രാവിലെ അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നല്ല മാനസികാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. വൈകുന്നേരം നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ മുറി തുറന്നപ്പോഴാണ് തറയില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുപോകും.
യുകെയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന മലയാളി വിദ്യാര്‍ത്ഥി മേയ് 7 ഗ്ളാസ്‌ഗോയിലെ താമസ സ്ഥലത്ത് വച്ച് മരണമടഞ്ഞു. പാലക്കാട് സ്വദേശിയായ വിഘ്നേഷ് വെങ്കിട്ടരാമന്‍ (36) ആണ് അന്തരിച്ചത്. 2022 സെപ്റ്റംബറില്‍ ഗ്ലാസ്‌ഗോ സര്‍വകലാശാലയില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോടെ എംബിഎ പഠനം പൂര്‍ത്തിയാക്കിയ വിഘ്നേഷ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ ഗ്ലാസ്ഗോയില്‍ താമസിച്ചു വരികയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. 16-ാം തീയതി പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ റൂമില്‍ കണ്ടെത്തിയത്.  വെങ്കിട്ടരാമനും കുടുംബവും ഡെല്‍ഹിയില്‍ താമസിക്കുന്നവരാണ്. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിച്ച്, യുകെയില്‍ ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു അദ്ദേഹം. ഏപ്രില്‍ അവസാനം വരെ അദ്ദേഹത്തിന് ജോലി നേടാനായില്ല. കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും ഉടന്‍ ജോലി ലഭിക്കുമെന്നും പ്രതീക്ഷിച്ചിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം.  മെയ് 6 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹത്തിന് പാനിക് അറ്റാക്ക് ഉണ്ടായെന്നും ബോധരഹിതനായെന്നും എമര്‍ജന്‍സി സര്‍വീസ് അദ്ദേഹത്തെ പരിശോധിക്കുകയും ഇസിജി ചെയ്യുകയും മറ്റ് പ്രശ്‌നങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. മെയ് 7 ന് രാവിലെ അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നല്ല മാനസികാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. വൈകുന്നേരം നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ മുറി തുറന്നപ്പോഴാണ് തറയില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുപോകും. ഗ്ലാസ്ഗോയിലെ സുഹൃത്തുക്കള്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ്. വെങ്കട്ട രാമന്റെ നിര്യാണത്തില്‍ സ്‌കോട്ട്‌ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ബിജു ജേക്കബ് മുട്ടേല്‍ അനുശോചനം അറിയിച്ചു. പരേതന്റെ കുടുംബത്തിന് എല്ലാ സഹായവുമായി സ്‌കോട്ട്‌ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. വിഘ്നേഷിന്റെ ആകസ്മിക വിയോഗത്തില്‍ ബ്രിട്ടീഷ് പത്രം ടീമും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി തകര്‍ന്നടിയുമെന്നാണ് പ്രവചനങ്ങള്‍. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത് ജനങ്ങള്‍ ടോറി ഭരണത്തിന്റെ ജീവനെടുക്കുമെന്നാണ് കരുതുന്നത്. കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ ഭരണപക്ഷം തകര്‍ന്നടിഞ്ഞതിന് പിന്നാലെ ടോറി എംപിയായ നതാലി എല്‍ഫിക്കി ലേബര്‍ പാര്‍ട്ടിയിലേയ്ക്ക് മറുകണ്ടം ചാടിയത് ഭരണപക്ഷത്തിന് കടുത്ത തിരിച്ചടിയായി. സുനകിന്റെ കീഴില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിവുകേടിന്റെയും വിഭാഗീയതയുടെയും പര്യായമായി മാറിക്കൊണ്ടിരിക്കുക യാണെന്നായിരുന്നു അവരുടെ പ്രാധാന ആരോപണം. ജനപ്രതിനിധി സഭയില്‍ പ്രധാനമന്ത്രിയുടെ ചോദ്യോത്തര പരിപാടി ആരംഭിച്ച ഉടനെയായിരുന്നു നാടകീയ സംഭവങ്ങള്‍ .  രണ്ടാഴ്ച മുമ്പ് കണ്‍സര്‍വേറ്റീവ് എംപിയും മുന്‍ മന്ത്രിയുമായിരുന്ന സാന്‍ പോള്‍ട്ടറും ലേബര്‍ പാര്‍ട്ടിയിലേയ്ക്ക് കൂറു മാറിയിരുന്നു. ടോറി എംപിമാരുടെ കൂറുമാറ്റം ബ്രിട്ടീഷ് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ നാടകീയ നീക്കങ്ങള്‍ക്കാണ് കളമൊരുക്കുന്നത്.  അതേസമയം, പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുന്ന ടോറി എംപിമാരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ബോറിസ് ജോണ്‍സന് കീഴില്‍ ചാന്‍സലറായി സേവനം നല്‍കിയ നദീം സവാഹിയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ പോരാടാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സ്ട്രാറ്റ്ഫോര്‍ഡ്-അപ്പോണ്‍-എവോണിനെ പ്രതിനിധീകരിക്കാന്‍ പുതിയ ഊര്‍ജ്ജസ്വലതയുള്ള കണ്‍സര്‍വേറ്റീവ് വരാന്‍ ഇതാണ് ശരിയായ സമയമെന്ന് സവാഹി പ്രഖ്യാപിച്ചു. 2010-ലാണ് ഇദ്ദേഹം ഇവിടെ നിന്നും ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം സവാഹിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍ പദവിയില്‍ നിന്നും സുനാകിന് പുറത്താക്കേണ്ടി വന്നിരുന്നു. ടാക്സ് ഇടപാടുകള്‍ സംബന്ധിച്ച് എച്ച്എംആര്‍സി അന്വേഷണത്തില്‍ വിവരങ്ങള്‍ നല്‍കാതെ വന്നത് വിവാദമായതോടെയായിരുന്നു ഇത്. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുന്ന 64-ാമത്തെ കണ്‍സര്‍വേറ്റീവ് എംപിയാണ് സവാഹി.
ഇംഗ്ലണ്ടിലെ മരുന്ന് ക്ഷാമം നിലവില്‍ വളരെ അപകടകരമായ നിലയിലാണെന്നും രോഗികള്‍ക്ക് മരണം വരെ സംഭവിക്കാമെന്നും ഫാര്‍മസിസ്റ്റുകളുടെ മുന്നറിയിപ്പ്. സാഹചര്യം വളരെ ഗുരുതരമാണെന്നും രോഗികള്‍ക്ക് അവരുടെ കുറിപ്പടിയുടെ ഒരു ഭാഗം മരുന്ന് മാത്രമേ നിലവിലെ സാഹചര്യത്തില്‍ വിതരണം ചെയ്യാന്‍ കഴിയന്നുള്ളൂ എന്നും ഫാര്‍മസിസ്റ്റുകള്‍ പറയുന്നു.  റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കമ്മ്യൂണിറ്റി ഫാര്‍മസി ഇംഗ്ലണ്ട് (സിപിഇ) പ്രകാരം നൂറുകണക്കിന് വ്യത്യസ്ത മരുന്നുകള്‍ ലഭിക്കാന്‍ പ്രയാസമോ അസാധ്യമോ ആയിത്തീര്‍ന്നിരിക്കുന്നു. ഇത്തരത്തില്‍ മരുന്നുകളുടെ വ്യാപകവും പലപ്പോഴും നീണ്ടുനില്‍ക്കുന്നതുമായ ക്ഷാമം രോഗിയുടെ ആരോഗ്യത്തിനും ക്ഷേമത്തിനും അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ദുരിതത്തിന് കാരണമാവുകയും ചെയ്യുന്നുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കമ്മ്യൂണിറ്റി ഫാര്‍മസികളും രോഗികളും നേരിടുന്ന മരുന്ന് വിതരണ വെല്ലുവിളികള്‍ നിര്‍ണായകമാണെന്ന് ിപിഇയുടെ ചീഫ് എക്‌സിക്യൂട്ടീവ് ജാനറ്റ് മോറിസണ്‍ പറഞ്ഞു. ''വൈവിധ്യമാര്‍ന്ന ക്ലിനിക്കല്‍, ചികിത്സാ ആവശ്യങ്ങളുള്ള രോഗികളെ അനുദിനം ബാധിക്കുന്നു, ഇത് അസൗകര്യങ്ങള്‍ക്കപ്പുറമാണ്, ഇത് നിരാശയിലേക്കും ഉത്കണ്ഠയിലേക്കും ക്രമേണ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നതിലേക്കും നയിക്കുന്നു. ''ചില രോഗികള്‍ക്ക് അവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭിക്കാത്തത് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാം, അവര്‍ക്ക് A&E സന്ദര്‍ശിക്കേണ്ടി വരും. മരുന്നുകളുടെ ദൗര്‍ലഭ്യം രോഗികള്‍ക്ക് സമയബന്ധിതമായി നിര്‍ണായകമോ ജീവന്‍ രക്ഷിക്കാന്‍ സാധ്യതയുള്ളതോ ആയ ചില മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള കാലതാമസത്തിലേക്ക് നയിക്കുന്നു. ടൈപ്പ് 2 പ്രമേഹം, എഡിഎച്ച്ഡി, അപസ്മാരം എന്നിവയ്ക്കുള്ള പ്രധാന മരുന്നുകള്‍ക്ക് സമീപ മാസങ്ങളില്‍ രൂക്ഷമായ ദൗര്‍ലഭ്യമാണ് നേരിട്ടത്. കഴിഞ്ഞ വര്‍ഷം എച്ച്ആര്‍ടി, അഡ്രിനാലിന്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെയും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  
Latest News
വളരെ വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് അല്ലെങ്കില്‍ വ്യത്യസ്തമായ കാര്യങ്ങളിലൂടെ ലോകറെക്കോര്‍ഡ് സ്വന്തമാക്കുന്നവരെ കുറിച്ച് ഇതിനു മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവാവ്.  ഒരു മണിക്കൂര്‍ കൊണ്ട് 1100 -ലധികം മരങ്ങളെ കെട്ടിപ്പിടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഘാനയില്‍ നിന്നുള്ള 29 -കാരനായ അബൂബക്കര്‍ താഹിരു ശ്രദ്ധിക്കപ്പെടുന്ന്. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരം എന്നൊക്കെ തോന്നുമെങ്കിലും സംഭവം പല തരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇദ്ദേഹം ലക്ഷ്യം നേടിയത്.  പരിസ്ഥിതി പ്രവര്‍ത്തകനും ഫോറസ്റ്റ് വിദ്യാര്‍ത്ഥിയും ആണ് അബൂബക്കര്‍ താഹിരു. ഒരു മിനുറ്റില്‍ അദ്ദേഹം 19 മരങ്ങളെ ആണ് ഇദ്ദേഹം ആലിംഗനം ചെയ്തത്. അമേരിക്കയിലെ അലബാമയിലുള്ള ടസ്‌കെഗീ നാഷണല്‍ ഫോറസ്റ്റിലാണ് ഈ മത്സരം നടന്നത്. ഇരുകൈകളും ഒരു മരത്തില്‍ ചുറ്റിപ്പിടിക്കുക എന്നതായിരുന്നു ആലിംഗന പ്രകടനത്തിന്റെ മാനദണ്ഡം. എന്നാല്‍, ഒരു മരവും ഒന്നിലധികം തവണ കെട്ടിപ്പിടിക്കാന്‍ പാടില്ല. മാത്രമല്ല, ഒരു മരത്തിനും കേടുപാടുകള്‍ വരുത്താനും പാടില്ല. ഈ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും സംഭവിച്ചാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യനാവും.  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ശ്രദ്ധേയമായ നേട്ടത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അബൂബക്കര്‍ താഹിരു ഇടതൂര്‍ന്ന വനത്തിലൂടെ ഓടുന്നതും വ്യത്യസ്ത മരങ്ങളെ വേഗത്തില്‍ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതുവരെ ഏകദേശം 10 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു നേട്ടം ഒരാള്‍ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മുന്നോട്ടുവച്ചത് ഒരു മണിക്കൂറില്‍ 700 മരങ്ങളെ ആലിംഗനം ചെയ്യുക എന്നതായിരുന്നു. എന്നാല്‍ ആയിരത്തിലധികം മരങ്ങളെ ആലിംഗനം ചെയ്ത് അബൂബക്കര്‍ താഹിരു ആദ്യ റെക്കോര്‍ഡ് സ്വന്തം പേരില്‍ ആക്കി
ASSOCIATION
മലയാളികളുടെ കൂട്ടായ്മയായ ചെംസ്ഫോര്‍ഡ് ചാമ്പ്യന്‍സ് മള്‍ട്ടി സ്പോര്‍ട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27നു സംഘടിപ്പിക്കുന്നു. എല്ലാം മത്സരാര്‍ത്ഥികളെയും ഫുട്ബോള്‍ പ്രേമികളെയും മറ്റു സ്പോര്‍ട്സ്, കലാ, സാംസ്‌കാരിക പ്രേമികളെയും വിവിധ മലയാളി സംഘടനാ പ്രവര്‍ത്തകരെയും ഈ അസുലഭ മുഹൂര്‍ത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍.  ആവേശത്തിന്റെ തിര ഇളക്കം ചെംസ്ഫോര്‍ഡ് ചെമ്പര്‍ വാലി സ്‌കൂളില്‍ 27ന് ശനിയാഴ്ച 11 മണി മുതല്‍ അരങ്ങേറുന്നതാണ്. പങ്കെടുത്തു വിജയിപ്പിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Jizil : 07888284124Abi : 07438 144747Vipin : 07782 528998
പ്രീമിയര്‍ ലീഗില്‍ മിന്നും താരങ്ങളായ ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന്റെ തട്ടകമായ യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ ഒരു മലയാളി ഫുട്ബോള്‍ ടീം രൂപീകരിച്ചു. മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്ന പേരില്‍ ലെസ്റ്ററിലെ മലയാളി ഫുട്ബോള്‍ പ്രേമികളുടെയും കളിക്കാരുടെയും സ്വപ്നസാക്ഷാത്കാരമായാണ് ക്ലബ്ബിന് തുടക്കമായത്. പ്രവാസത്തിലും ഫുട്ബോള്‍ എന്ന വികാരം മനസ്സില്‍ കൊണ്ടു നടക്കുന്ന കുറച്ച് മലയാളികള്‍ ക്യാപ്ടന്‍ മോര്‍ഗന്‍ എന്ന ചെറിയൊരു വാട്സ്ആപ്പ് കൂട്ടായ്മയില്‍ ആരംഭിച്ച് ഇന്നു മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്നൊരു ഫുട്ബോള്‍ ടീം ആയി മാറിയിരിക്കുന്നു. ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ലെസ്റ്ററിലെ സെന്റ് ക്രിസ്പിന്‍ ഹാളില്‍ വെച്ച് നടന്നു. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി പ്രസിഡന്റ് ജോര്‍ജ്ജ് എടത്വാ, സാമൂഹ്യപ്രവര്‍ത്തകന്‍ അജയ് പെരുമ്പലത്ത് എന്നിവര്‍ ചേര്‍ന്ന് ഷിജോ ജോസഫിന് ജേഴ്സി നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ജോര്‍ജ്ജ് എടത്വാ, ടീം മാനേജര്‍ പ്രിയദര്‍ശന്‍, ഷിജോ ജോസഫ്, മോനി ഷിജോ എന്നിവര്‍ സംസാരിച്ചു. എല്‍കെസി മുന്‍പ്രസിഡന്റ് ജോസ് തോമസ്, മുന്‍ സെക്രട്ടറി അജീഷ് കൃഷ്ണന്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ അനീഷ് ജോണ്‍ തുടങ്ങി ലെസ്റ്ററിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളും ടീം അംഗങ്ങളും അവരുടെ കുടുംബങ്ങളും ചടങ്ങിന് സാക്ഷികളായി. ടീം അംഗങ്ങള്‍: പ്രിയന്‍ (മാനേജര്‍), അജിത് (ക്യാപ്റ്റന്‍), യാസിന്‍ (വൈസ് ക്യാപ്റ്റന്‍) ആനന്ദ്, വിഷ്ണു, അശ്വിന്‍, അതുല്‍, എബിന്‍, ഫെയ്ത്, ജിനോ, ജോണി, ആനന്ദ്, ലിബിന്‍, നിമല്‍, സച്ചിന്‍, ഷാമുറ
പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ല്‍ തുടക്കം കുറിച്ചതും ബോള്‍ട്ടണില്‍ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ല്‍ ഒഴികെ, കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ് ബോള്‍ട്ടണിലെ മുട്ടുചിറക്കാര്‍. ഭാരതത്തിന്റെ ആദ്യ വിശുദ്ധ, അല്‍ഫോന്‍സാമ്മ ബാല്യ, കൗമാരങ്ങള്‍ ചിലവഴിച്ച മുട്ടുചിറ കേരളത്തിലെ ആദിമ ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ്. പരിശുദ്ധാത്മാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ ദേവാലയമാണ് മുട്ടുചിറയിലേത്. വടക്കുംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന മുട്ടുചിറ, മലയാളത്തിലെ ആദ്യ സന്ദേശകാവ്യമായ ഉണ്ണുനീലി സന്ദേശത്തിലും പ്രതിപാദ്യ വിഷയമായിരുന്നു. മുട്ടുചിറ കുന്നശ്ശേരിക്കാവിന് വടക്ക് ഭാഗത്തായിരുന്നു ഉണ്ണുനീലി സന്ദേശത്തിലെ നായിക ഉണ്ണുനീലിയുടെ ഭവനമായ മുണ്ടക്കല്‍ തറവാട്. ഭാഗവതഹംസം ബ്രഹ്‌മശ്രീ മള്ളിയൂര്‍ ശ്രീ ശങ്കരന്‍ നമ്പൂതിരിപ്പാടിലൂടെ, കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായി മാറിയ മള്ളിയൂര്‍ ശ്രീ മഹാ ഗണപതി ക്ഷേത്രം, കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം എന്നിവയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് മുട്ടുചിറ.  സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.വര്‍ഗ്ഗീസ് നടക്കല്‍ രക്ഷാധികാരിയായും ബോള്‍ട്ടണിലെ ജോണി കണിവേലില്‍ ജനറല്‍ കണ്‍വീനറായും 2009 ല്‍ തുടക്കം കുറിച്ച മുട്ടുചിറ സംഗമം UK, ഇരുവരുടെയും നേതൃത്വത്തില്‍ ഊര്‍ജ്ജസ്വലതയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. മുട്ടുചിറ സംഗമം യുകെയുടെ പതിനഞ്ചാമത് വാര്‍ഷിക സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവന്‍ മുട്ടുചിറ കുടുംബങ്ങളെയും പ്രതീക്ഷിച്ച് കൊണ്ടുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മുട്ടുചിറ സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്. ജോണി കണിവേലില്‍ - 07889800292, കുര്യന്‍ ജോര്‍ജ്ജ് - 07877348602,സൈബന്‍ ജോസഫ് - 07411437404,ബിനോയ് മാത്യു - 07717488268,ഷാരോണ്‍ ജോസഫ് - 07901603309.
ലിവര്‍പൂള്‍ : ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് 'അക്ഷരവേദി'ക്ക് ഇന്ന് വൈകിട്ട് 7.30 ന് തുടക്കമിടും. പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ യുകെ ലേഖകനുമായ റ്റിജോ ജോര്‍ജ്ജ് ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകന്‍ നിധീഷ് സോമന്‍ ആദ്യ ക്ലാസ്സ് അവതരിപ്പിക്കും. സും മീറ്റിലൂടെ നടത്തുന്ന ചടങ്ങില്‍ അസ്സോസിയേഷന്‍ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും. കുറച്ച് കാലങ്ങളായിട്ട് നിര്‍ത്തി വെച്ചിരുന്ന മലയാളം ക്ലാസുകള്‍ വീണ്ടും പുനരാരംഭിക്കുക വഴി ലിവര്‍പൂളില്‍ പുതിയതായിട്ട് എത്തിച്ചേര്‍ന്നിരിക്കുന്ന എല്ലാ മലയാളി കുടുംബാംഗങ്ങള്‍ക്കും ഇതൊരു വലിയ മുതല്‍ക്കൂട്ടായിരിക്കും എന്ന് ലിംക പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറഞ്ഞു. വിപിന്‍ വര്‍ഗീസ് റാണി ജേക്കബ്, സണ്ണി ജേക്കബ് എന്നിവര്‍ മലയാളം ക്ലാസുകള്‍ കോര്‍ഡിനേറ്റ് ചെയ്യും.  
SPIRITUAL
ലണ്ടന്‍ : ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും. ബാസില്‍ഡനിലെ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വെച്ചാണ് നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് രാത്രിയാമങ്ങളില്‍ ത്യാഗപൂര്‍വ്വം ഉണര്‍ന്നിരുന്ന് നടത്തുന്ന പ്രാര്‍ത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവില്‍ അനുരഞ്ജനപ്പെടുവാനും, ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും സഹായകമാവും. ബാസില്‍ഡനില്‍ വെച്ച് നടത്തപ്പെടുന്ന നൈറ്റ് വിജില്‍, പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നു മണിക്ക് അവസാനിക്കും. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന മെയ് മാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് - 07848808550മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258  നൈറ്റ് വിജില്‍ സമയം: മെയ് 24, വെള്ളിയാഴ്ച, രാത്രി 6:30 മുതല്‍ 11:00 വരെ. HOLY TRINITY CATHOLIC CHURCH, BASILDON,SS15 5AD.
ഓള്‍ഡാം: മാഞ്ചസ്റ്ററിലെ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് ഈമാസം 25ന് നടത്തപ്പെടും. 25 ശനിയാഴ്ച മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ് ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് നടക്കുന്നത്. റാണ പ്രതാപ് (സ്വീഡന്‍)സുമി സണ്ണി, സ്റ്റഫി സോളമന്‍, ഷാജി ജോസഫ്, ഡന്‍സില്‍ വില്‍സണ്‍, സ്റ്റെഫി ഡാര്‍വിന്‍ എന്നിവര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.  ഷാരോണ്‍ ഫെല്ലോഷിപ്പ് യുകെ & അയര്‍ലണ്ട് പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടി പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നതും പാസ്റ്റര്‍. സുനൂപ് മാത്യു, സിസ്റ്റര്‍ ഷൈനി തോമസ്, പാസ്റ്റര്‍. ജോസഫ് റൈനോള്‍ഡ്, പാസ്റ്റര്‍. സോണി ചാക്കോ, പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്, പാസ്റ്റര്‍. ജിന്‍സ് മാത്യു, പാസ്റ്റര്‍. സന്തോഷ് കുമാര്‍, പാസ്റ്റര്‍ റിജോ ജോയ് എന്നിവരുടെ സാനിധ്യം ഉണ്ടാകുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ ലിജു വേങ്ങല്‍ അറിയിച്ചു. പ്രോഗ്രാമിന് പ്രവേശനം, പാര്‍ക്കിംഗ് സൗജന്യം ആയിരിക്കും. സ്ഥലത്തിന്റെ വിലാസം:CHADDERTON  REFORM CLUB OL9 OLG
കവന്‍ട്രി : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക ഒത്തുചേരല്‍ കൊവെന്‍ട്രിയില്‍ വച്ച് നടത്തപ്പെട്ടു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു. 'വിശ്വാസ പരിശീലകര്‍ സഭയുടെ സ്വത്വ ബോധം വളര്‍ത്തുന്നതില്‍ ഉത്സുകര്‍ ആയിരിക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. പതിനാലായിരത്തോളം വിദ്യാര്‍ത്ഥികളും രണ്ടായിരത്തി മുന്നൂറ് അധ്യാപകരും ഉള്ള വലിയ ഒരു സംവിധാനമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മത ബോധന രംഗത്തെ മാറ്റിയ ദൈവ കരുണക്ക് നന്ദി പറഞ്ഞു വരും വര്‍ഷങ്ങളിലേക്ക് കൂടുതല്‍ ഊര്‍ജം സംഭരിക്കണം, സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം പഠിപ്പിക്കല്‍ ശുശ്രൂഷയാണെന്നും അതീവ ജാഗ്രതയോടെ ഈ മേഖലയില്‍ വിശ്വാസ പരിശീലകര്‍ വ്യാപാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു'. മത ബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് പുത്തന്‍ പുരക്കല്‍ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, പ്രൊക്യൂറേറ്റര്‍ ഫാ. ജോ മൂലശ്ശേരി വി.സി, ഫാ. ജോര്‍ജ് എട്ടുപറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ടോം ഓലിക്കരോട്ട്, ഫാ. നിധിന്‍ ഇലഞ്ഞിമറ്റം എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്‌ളാസുകള്‍ നയിച്ചു. സി എല്‍ ടി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിശ്വാസപരിശീലകര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സമ്മേളനം അവസാനിച്ചത്. രൂപത മത ബോധന കമ്മീഷന്‍ സെക്രട്ടറി ആന്‍സി ജോണ്‍സന്‍, ടെക്നിക്കല്‍ കോഡിനേറ്റര്‍ ജിമ്മി മാത്യു, ബിര്‍മിംഗ് ഹാം റീജിയണല്‍ സെക്രട്ടറി ഷാജുമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മത ബോധന കമ്മീഷന്‍ ഭാരവാഹികള്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.
SPECIAL REPORT
ഇനി മുതല്‍ ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറില്‍. ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.
CINEMA
അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കോപിനേഷനാണ് ദിലീപ് കാവ്യ. ഇരുവരും ജീവിതത്തിലും ഒന്നായപ്പോള്‍ ആരാധകര്‍ക്ക് വലിയ സന്തോഷമായിരുന്നു. എന്നാലും ഇരുവരും ഒന്നിച്ച് എവിടെയെങ്കിലും എത്തുക വളരെ അപൂര്‍വ്വമാണ്.  പൊതു പരിപാടികളിലും വിവാഹ ചടങ്ങുകളിലും രണ്ടു പേരും ഒന്നിച്ചെത്തുമ്പോള്‍ ആരാധകര്‍ക്ക് വലിയ സന്തോഷമാണ്. രണ്ടു പേരുടെയും വിശേഷം അറിയാനും മകള്‍ മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് അറിയാനും ആരാധകര്‍ക്ക് വലിയ താല്‍പര്യം ഉണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനെത്തിയ ദിലീപിനോട് അവതാരക ചോദിച്ച ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനം ഏറ്റു വാങ്ങുന്നത്. അടുത്തിടെ സിനിമ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളില്‍ ആണ് ദിലീപ് ചില കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ നൂറ് ശതമാനം ശരിയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഭാര്യയ്ക്ക് ഒരു കത്ത് എഴുതാമോ എന്ന് ചോദിച്ച അവതരികയോട് ദിലീപ് പറഞ്ഞത് 'അടുത്ത ട്രോള്‍ ഉണ്ടാക്കാന്‍ ഒന്നും എനിക്ക് പറ്റില്ല. എന്റെ ഭാര്യയ്ക്ക് ഞാന്‍ കൊടുക്കുന്ന പ്രണയലേഖനം എന്റെ പേഴ്സണല്‍ മാറ്റര്‍ ആണ്, അത് എന്റെ സ്‌നേഹം ആണ്. അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്പര്യം ഇല്ല' എന്നായിരുന്നു. 'ഇത്തരം ചോദ്യങ്ങള്‍ ദിലീപേട്ടന്‍ പോലെയുള്ള താരങ്ങളോട് ചോദിക്കുന്നത് അവസാനിപ്പിക്കണം, മോഹന്‍ലാല്‍ മമ്മൂട്ടി പോലെയുള്ള താരങ്ങളോട് പേപ്പറും പേനയും കൊടുത്തിട്ട് ഭാര്യയ്ക്ക് കത്തെഴുതാമോ എന്ന് ചോദിയ്ക്കാന്‍ അവതാരകര്‍ക്ക് പറ്റുമോ' എന്നൊക്കെ ആണ് ആരാധകര്‍ ദിലീപിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് പറയുന്നത്.  
മലയാളി ആരാധകര്‍ ഏറെ ഉള്ള താരമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്‍. അഭിനയം കൊണ്ടും ഗ്ലാമര്‍ കൊണ്ടും എല്ലാം താരം മുന്നില്‍ തന്നെയാണ്. എന്നാല്‍ ആദ്യ സിനിമയുടെ വിജയ ശേഷം അനുഭവിച്ച മോശം അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അല്ലു അര്‍ജ്ജുന്‍. ആര്യയുടെ 20-ാം വര്‍ഷാഘോഷ ചടങ്ങില്‍ വെച്ച് അല്ലു അര്‍ജ്ജുന്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയാണ്. ആദ്യ സിനിമയായ ഗംഗോത്രി വന്‍ വിജയമായിരുന്നിട്ടും ഒരു നടനെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്താന്‍ സാധിക്കാതിരുന്നത് തന്റെ പരാജയമായിരുന്നെന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. ' ഞാന്‍ നായകനായ ആദ്യ ചിത്രമായിരുന്നു ഗംഗോത്രി, ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ കാണാന്‍ അത്ര ഭംഗി ഇല്ലാതിരുന്നതുകൊണ്ട് പിന്നീട് എന്നെ തേടി അവസരങ്ങളൊന്നും വന്നില്ല. ഗംഗോത്രിയുടെ റിലീസിന് ശേഷം ഹൈദരബാദില്‍ ഇറങ്ങുന്ന പുതിയ സിനിമകള്‍ കണ്ട് കറങ്ങി നടക്കുന്നതായിരുന്നു എന്റെ പ്രധാന പരിപാടി. ഇതിനിടെ ചില തിരക്കഥകള്‍ കേട്ടെങ്കിലും ഒന്നും ശരിയായില്ല. ഒരു മാസത്തിന് ശേഷം എന്റെ സുഹൃത്തും നടനുമായ തരുണിനൊപ്പം ദില്‍ എന്ന സിനിമ കാണാന്‍ പോയിരുന്നു. അവിടെ വച്ചാണ് നവാഗത സംവിധായകനായിരുന്ന സുകുമാറിനെ ഞാന്‍ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ആര്യ ചെയ്യാമോ എന്ന് ചോദിച്ച് എന്നെ സമീപിക്കുകയായിരുന്നു. സുകുമാര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചത്. ഒരു നവാഗത സംവിധായകനായിരുന്നിട്ടുകൂടി സുകുമാര്‍ വളരെ മനോഹരമായിട്ടായിരുന്നു തിരക്കഥ തയ്യാറാക്കിയിരുന്നത്. അത് എനിക്ക് വളരെ ഇഷ്ടമായി. എന്റെ അമ്മാവനായ ചിരഞ്ജീവിയും ആര്യയുടെ തിരക്കഥ കേട്ടിരുന്നു. പിന്നീട് ആര്യയുടെ 125-ാം ദിനാഘോഷത്തില്‍ അദ്ദേഹത്തില്‍ നിന്ന് ആദരമേറ്റുവാങ്ങാനും സാധിച്ചു. രവി തേജ നായകനായ ഇഡിയറ്റ് എന്ന ചിത്രം കണ്ടപ്പോള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു അത്തരത്തില്‍ ഒരു സിനിമ എനിക്കും ചെയ്യണമെന്ന്. എന്റെ ഇഡിയറ്റ് ആര്യയാണ്. നന്നായി ഡാന്‍സ് അറിയുന്ന എനിക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ആര്യയിലൂടെ ലഭിച്ചതെന്നും' അല്ലു അര്‍ജുന്‍ പറഞ്ഞു.  
ബോളീവുഡ് ഏറെ ആരാധകരുള്ള താരങ്ങളാണ് രണ്‍വീര്‍- ദീപിക ദമ്പതികള്‍. അതിനാല്‍ തന്നെ അവര്‍ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് അറിഞ്ഞത് മുതല്‍ ബോളീവുഡ് മുഴുവനും അവര്‍ക്കൊപ്പം ചേര്‍ന്നു. സെപ്റ്റംബറോടെ കുഞ്ഞെത്തും എന്നാണ് ഇവര്‍ പുറത്ത് വിട്ട വിവരം.  എന്നാല്‍ എല്ലാവരെയും സംശയത്തിലാഴ്ത്തി ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ്. രണ്‍വീറിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വിവാഹ ചിത്രങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ്. ഭാര്യ ദീപിക പദുക്കോണിനൊപ്പമുള്ള ചിത്രങ്ങളടങ്ങുന്ന വേറെയും ചിത്രങ്ങള്‍ നീക്കം ചെയ്തതില്‍ ഉണ്ട്. ഇതെല്ലാം ആരാധകരെ സംശയത്തിലാക്കിയിരിക്കുകയാണ്.  കുഞ്ഞിനായി കാത്തിരിക്കുന്ന താരദമ്പതികള്‍ ഇപ്പോള്‍ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുകയാണ്. എന്നാല്‍ എന്താണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്. 2023 ജനിവരിയ്ക്ക് മുന്‍പുള്ള ചിത്രങ്ങളാണ് താരം ഡിലീറ്റ്/ആര്‍ക്കൈവ് ചെയ്തിരിക്കുന്നത്. ഇതോടെ 2018ല്‍ പോസ്റ്റു ചെയ്ത വിവാഹ ചിത്രങ്ങളും പ്രൊഫൈലില്‍ നിന്ന് അപ്രത്യക്ഷമായി. വിവാഹ വാര്‍ഷികം, ദീപാവലി തുടങ്ങിയ ആഘോഷങ്ങളില്‍ പകര്‍ത്തിയ താരങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റു സമീപകാല ചിത്രങ്ങളും പ്രൊഫലില്‍ നിലനിര്‍ത്തിയിട്ടുണ്ട്.  ചിത്രങ്ങള്‍ നീക്കം ചെയ്തത്, താരത്തിന്റെ സോഷ്യല്‍ മീഡിയ സ്ട്രാറ്റര്‍ജി ആകാമെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെ ദീപികയും സമാനമായി ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രൊഫൈലില്‍ ഓഡിയോ ഡയറി ലോഞ്ച് ചെയ്യുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ്, ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ദമ്പതികള്‍ ആരാധകരെ അറിയിച്ചത്. 2024 സെപ്റ്റംബറോടെ ഇരുവരും കുഞ്ഞിനെ വരവേല്‍ക്കുമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിനു ശേഷം ഒരു പൊതുപരിപാടിയില്‍ മാത്രമാണ് താരങ്ങള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.
NAMMUDE NAADU
ഇന്നലെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പീച്ചി ഡാമില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ആണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തുന്നത്. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി ഡാമില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. രാത്രി ഏറെ വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് വെള്ളത്തില്‍ ഇറങ്ങിയത്.
വിമാന യാത്രക്കാരെ വലച്ചുകൊണ്ട് എയര്‍ ഇന്ത്യ ക്യാമ്പിന്‍ ക്രൂ നടത്തിയ സമരത്തില്‍ തീരുമാനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മുന്‍കൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.  ഇന്നലെ രാവിലെയായിരുന്നു ക്യാമ്പിന്‍ ക്രൂ അംഗങ്ങളുടെ ഈ പ്രവര്‍ത്തി. ശേഷം ഇന്നലെ രാത്രി തന്നെ 30 ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടുള്ള നോട്ടീസ് ഇ-മെയില്‍ മുഖേന അയച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതലാണ് മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ മെഡിക്കല്‍ ലീവ് എടുത്താണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലെ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഇതുമൂലം നൂറ് വിമാനസര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായും 15000ലധികം യാത്രക്കാരെ ബാധിച്ചതായുമാണ് റിപ്പോര്‍ട്ട്. ന്യായമായ കാരണങ്ങളില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയുമാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് നോട്ടീസില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് പറയുന്നു. കൂട്ട അസുഖ അവധി നിയമങ്ങളുടെ ലംഘനമാണെന്ന് മാത്രമല്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂള്‍സിന്റെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു. ജീവനക്കാര്‍ സുഖമില്ലെന്ന് വിമാനം ഷെഡ്യൂള്‍ ചെയ്ത ശേഷമാണ് അറിയിച്ചത്. പിന്നീട് മറ്റ് കാബിന്‍ ക്രൂ അംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മനസിലായി. ഇത് വ്യക്തമായും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ന്യായമായ കാരണങ്ങളില്ലാതെ ജോലിയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ ആണെന്നും നോട്ടീസില്‍ പറയുന്നു.
Channels
മിനിസ്‌ക്രീിനിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ താരമാണ് സ്വാസിക. അടുത്തിടയ്ക്കാണ് താരം വിവാഹിതയാണ്. അഭിനേതാവും മോഡലുമായ പ്രേമുമായുള്ള പ്രണയ വിവഹമായിരുന്നു. ഇപ്പോഴിതാ പ്രേമിനെക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകള്‍ ഏറെ വൈറല്‍ ആകുന്നത്. താന്‍ പൈങ്കിളി ആണെന്നാണ് സ്വാസിക പറയുന്നത്. തനിക്ക് ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇഷ്ടം ആണെന്നും താരം തുറന്നു സമ്മതിക്കുന്നുണ്ട്. 'വിവാഹത്തിന് ശേഷം പ്രേമില്‍ യാതൊരു മാറ്റവുമില്ല. എപ്പോഴും ഒരുപോലെയാണ്. പ്രേം അന്നും വളരെ കുറച്ച് മാത്രം സംസാരിക്കുന്നയാളാണ്. ഇന്നും അങ്ങനെയാണ്. ഞാന്‍ കുറച്ചൊരു പൈങ്കിളിയാണ്. എന്റെ സീത എന്ന സീരിയലിലും വളരെ ക്രിഞ്ച് പ്രേമമായിരുന്നു. എന്റെ ആഗ്രഹം അങ്ങനൊരാളെയായിരുന്നു. പക്ഷേ, പ്രേമിനെ കണ്ടപ്പോള്‍ ഞാന്‍ അട്രാക്റ്റഡായി. പിന്നീടാണ് എനിക്ക് മനസ്സിലായത് എപ്പോഴും കൊഞ്ചിക്കുന്നതല്ല, ശരിക്കുള്ള സ്‌നേഹം നമുക്ക് എപ്പോഴും സമാധാനമുള്ള അവസ്ഥയില്‍ ആ റിലേഷനില്‍ നില്‍ക്കാന്‍ പറ്റുക എന്നുള്ളതാണ്. പ്രേമിന്റെ കൂടെയുള്ളപ്പോള്‍ നല്ല സമാധാനമുണ്ടായിരുന്നു. ഇപ്പോഴത്തെ ജെനറേഷനിലുള്ള പലരും പ്രേമിനെ പോലൊരു ഭര്‍ത്താവിനെയാണ് ആഗ്രഹിക്കുക. പ്രേം കഴിച്ച പ്ലേറ്റ് എടുത്തു കൊണ്ടുപോകാനും അത് കഴുകാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇഷ്ടമുള്ളൊരു ഭാര്യയാണ് ഞാന്‍. പക്ഷേ, പ്രേം അങ്ങനെയൊന്നുമല്ല. പ്രേമിന്റെ കാര്യങ്ങളൊക്കെ പ്രേം തന്നെയാണ് ചെയ്യുക. പാര്‍ട്ണര്‍ക്ക് എല്ലാ ഫ്രീഡവും കൊടുക്കുന്ന ആളാണ് പ്രേം. വൈഫ് എന്നോ സ്വീറ്റ് എന്നോ ഒക്കെ ഫോണില്‍ എന്റെ നമ്പര്‍ സേവ് ചെയ്യാന്‍ പറഞ്ഞിട്ട് പോലും പ്രേം ചെയ്തിട്ടില്ല. സ്വാസിക എന്നാണ് സേവ് ചെയ്തത്. ഒരു ഹാര്‍ട്ടെങ്കിലും പേരിനൊപ്പം ഇടാമോ എന്നു ചോദിച്ചിട്ട് പോലും ചെയ്തിട്ടില്ല. ഞാന്‍ ഹാപ്പിനെസ് എന്നാണ് പ്രേമിന്റെ പേര് സേവ് ചെയ്തത്. പിന്നെ എല്ലാവരും കൂടെയിരിക്കുമ്പോള്‍ എന്നെ എന്തെങ്കിലും പേര് വിളിച്ചൂടെ എന്നെല്ലാം ചോദിച്ചിട്ടുണ്ട്. എന്നാല്‍ എന്നെ വിളിക്കുന്നത് സ്വാസിക എന്നു തന്നെയാണ്'. സ്വാസിക പറഞ്ഞു.  
മലയാളികള്‍ക്ക് ഒരു വിധത്തിലും ഉള്ള ആമുഖം വേണ്ട നടി കനകലതയെ കുറിച്ച് പറയാന്‍. സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നിന്ന താരം. പക്ഷെ താരം അസുഖം ബാധിച്ച് ദുരിതാവസ്ഥയില്‍ ആയിരുന്നു മരണത്തിന് മുന്‍പ്. ആ കാലത്ത് താരത്തെ സന്ദര്‍ശിച്ച നടനും അവതാരകനുമായ അനീഷ് രവി പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ കനകലതയുടെ മരണ ശേഷം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ കനകലതയുടെ സഹോദരിയും മകനും താമസിക്കുന്ന വീട്ടിലാണ് അനീഷ് രവി എത്തിയത്. സഹോദരിയും സഹോദരന്റെ മകനും കുടുംബവും നടിയെ നല്ല രീതിയിലാണ് നോക്കിയിരുന്നതെന്ന് അനീഷ് പറഞ്ഞിരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ തന്റെ പേര് പറയാന്‍ കനകലത ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് അനീഷ് പറയുന്നു അനീഷ് രവിയുടെ വാക്കുകള്‍ ഇങ്ങനെ ''കലയും കാലവും എന്ന പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ഒരിക്കല്‍ക്കൂടി രഞ്ജിത്തേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. വില്ലടിച്ചാന്‍ പാട്ടെന്നും വില്ലുകൊട്ടി പാട്ടൊന്നുമൊക്കെ അറിയപ്പെടുന്ന കലാരൂപത്തിനെക്കുറിച്ചും ആ കലാരൂപത്തോടൊപ്പം സഞ്ചരിക്കുന്ന ശുദ്ധകലാകാരന്മാരോടൊപ്പവുമായി കുറേ നിമിഷങ്ങള്‍. കലയുടെ അറിയാത്ത വഴികളിലൂടെ കുറേ ഏറെ നിമിഷങ്ങള്‍. രണ്ടാം പകുതി ഷൂട്ട് കഴിഞ്ഞ് നേരെ പോയത് മങ്കാട്ടു കടവിന് സമീപമുള്ള കനകം എന്ന വീട്ടിലേക്കാണ്, കനകലത ചേച്ചിയെ കാണാന്‍. ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന് ചിലര്‍ ചിലപ്പോ പറയാറുണ്ട് എന്നാല്‍. എത്രപറഞ്ഞാലും മറ്റുള്ളവര്‍ക്ക് മനസിലാകാത്ത ചില ബന്ധങ്ങള്‍ കൂടി ഉണ്ട്. പരസ്പരം കാണുമ്പോള്‍ ഒന്നും പറയാതെ തന്നെ കണ്ണുകളില്‍ നിറയുന്ന നനവിന്റെ സ്നേഹ ജലം അലിഞ്ഞിറങ്ങുന്നത്. ഇന്നലെ ഞാന്‍ കണ്ടു, ജീവിതത്തിന്റെ പകുതി മുക്കാലും കുടുംബത്തിനായി മാറ്റിവച്ച് ചെയ്തു തീര്‍ക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്ത് പിന്നെ ഒന്നുമറിയാത്ത ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞു പോക്ക്. എങ്കിലും എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ ചേച്ചി പറയുന്നുണ്ടായിരുന്നു, 'അ നീ ..ശ് ഷ്'എന്റെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പിച്ചു പുറത്തു കൊണ്ട് വന്നിരുത്തി. കുറെ നേരം ഞങ്ങള്‍ നോക്കിയിരുന്നു.. നിശബ്ദമായ കുറെ നിമിഷങ്ങള്‍. രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകള്‍. ഈ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ വറ്റി വരണ്ടത് പോലെ തോന്നി. കണ്ണുകള്‍ തുളുമ്പുന്നത് കൊണ്ടാവും, ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല. ഒന്നും പറയാതെ മിണ്ടാതിരിക്കുമ്പോഴും എന്റെ ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്ക് ഓടിനടക്കുകയായിരുന്നു. ഞാന്‍ ആദ്യമായി ഒരു മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത്. സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്നതും സ്‌കിറ്റ് കളിക്കുന്നതൊക്കെ കൈരളി കലാമന്ദിര്‍ ടീമിനൊപ്പമാണ്. അതിന്റെ അമരക്കാരാണ് ഗുരു തുല്യരായ കാര്യവട്ടം ശശികുമാറും കനകലത ചേച്ചിയും. അന്ന് പാപ്പനംകോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഓറഞ്ച് വാങ്ങാനായി ഞാന്‍ കൊടുത്ത പൈസ വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ തരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു കൊണ്ട് ഞാന്‍ പറഞ്ഞു എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്. വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു.'
ബിഗ്‌ബോസ് ഷോയെ കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തന്നെ സംസാര വിഷയം. കഴിഞ്ഞ സിസണിലെ വിജയി അഖില്‍ മാരാര്‍ പറഞ്ഞ കാര്യങ്ങള്‍ അത്രയും ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.   സിബിന്‍ എന്ന മത്സരാര്‍ത്ഥിയെ ഭ്രാന്തനാക്കി ചിത്രീകരിച്ചു, ഷോയില്‍ സെലക്ട് ചെയ്യാമെന്ന് പറഞ്ഞ് സ്ത്രീകളെ പല ഹോട്ടലുകളിലേക്കും കൊണ്ട് പോയി ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ബിഗ് ബോസ് സീസണ്‍ 5ലെ മത്സരാര്‍ത്ഥിയായിരുന്നു ഒമര്‍ ലുലു. എന്നാല്‍ അഖില്‍ മാരാരല്‍ ഷോയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ആണ് ഒമര്‍ ലുലു പറയുന്നത്.  ഒമര്‍ ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെ:ബിഗ് ബോസിന്റെ കാസ്റ്റിങ് കൗച്ചിനെ സംബന്ധിച്ച് അഖില്‍ മാരാര്‍ പറഞ്ഞ കാര്യത്തിനെ ചൊല്ലി വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നെ ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. ഞാന്‍ എന്റെ സിനിമയുടെ ഷൂട്ടിംഗില്‍ ആണ്. പിന്നെ ഒന്നാമത് ബിഗ് ബോസിനെ കുറിച്ച് എനിക്ക് വലിയ താല്‍പര്യമില്ല. അതില്‍ പങ്കെടുത്തപ്പോള്‍ മനസിലായി, ഞാനൊരു ബിഗ് ബോസ് മെറ്റീരിയല്‍ അല്ല, അതിന് പറ്റുന്നൊരു കണ്ടസ്റ്റന്റ് അല്ല ഞാന്‍. എനിക്കറിയില്ല അതില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടോ ഇല്ലയോ എന്ന്. അഖില്‍ പറഞ്ഞപ്പോഴാണ് ഇത് എന്റെ ശ്രദ്ധയില്‍ പെടുന്നത്. എന്നെ അവര്‍ സീസണ്‍ 2 മുതല്‍ വിളിക്കാറുണ്ട്. സീസണ്‍ 5ല്‍ ആണ് ഞാന്‍ പങ്കെടുത്തത്. എന്താണ് ബിഗ് ബോസ് എന്ന് അറിയാന്‍ പോയതാണ്. എന്നാല്‍ പോയപ്പോള്‍ മനസിലായി ഇത് എനിക്ക് പറ്റുന്ന പരിപാടിയല്ല എന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസങ്ങളാണ് അതില്‍ ഉണ്ടായിരുന്ന 18 ദിവസവും. കാരണം നമ്മളെ മറ്റൊരാള്‍ കണ്‍ട്രോള്‍ ചെയ്യുക, ഭക്ഷണം കിട്ടാതിരിക്കുക, എനിക്ക് അതിനുള്ളില്‍ ഭയങ്കര മാനസിക പ്രശ്നങ്ങള്‍ ആയിരുന്നു. പിന്നെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് എനിക്ക് പറയാനുള്ളത്, അവര്‍ എന്നെ സീസണ്‍ മുതല്‍ വിളിക്കുന്നുണ്ട്. എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല. അതുകൊണ്ട് ദയവു ചെയ്ത് അനാവശ്യമായിട്ടുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കുക, അല്ലെങ്കില്‍ പക്കാ ക്ലാരിറ്റിയില്‍ നമ്മള്‍ പറയുക. ഈ ആളുകള്‍ക്ക് ഇങ്ങനെ പ്രശ്നമുണ്ടായിട്ടുണ്ട്, ഇവരൊക്കെ ഇതിന്റെ പിന്നിലുണ്ട് എന്നൊക്കെ പറയുക. അഖില്‍ അത് കറക്ട് പറയുക. അല്ലെങ്കില്‍ ഒരുപാട് പേരെ അത് ബാധിക്കുന്നുണ്ട്. എന്നെ തന്നെ ഒരുപാട് പേര്‍ വിളിച്ച് ചോദിക്കുന്നുണ്ട്. ഒമര്‍ വീഡിയോയില്‍ പറയുന്നു.
ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഏറ്റവും ജനപ്രീതി നേടിയ താരമാണ് ഗബ്രി. എവിക്ഷന്‍ ദിവസമായിരുന്ന ഇന്നലെ ഗബ്രി പുറത്തായി. ഗബ്രിയുടെ പുറത്താകല്‍ ജാസ്മിനെ ഏറെ വേദനിപ്പിച്ചിരുന്നു. ജാസ്മിന്‍ നിലവിട്ട് കരയുന്ന വീഡിയോ ഇന്നലെ എപ്പിസോഡില്‍ പുറത്ത് വന്നിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ ഔട്ടാകല്‍ ആയിരുന്നു എന്നും, ഗബ്രി ഔട്ടാകാന്‍ കാത്തിരിക്കുകയായിരുന്നു എന്നും പലതരം കമന്റുകളാണ് ഇതേ കുറിച്ച് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം ഗബ്രി പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. 'ഒരുപാട് അപ് ആന്‍ഡ് ഡൌണ്‍സിലൂടെ ആയിരുന്നു ഇത്രയും ദിവസം മുന്‍പോട്ട് പോയ്‌കൊണ്ടിരുന്നത്. സങ്കടവും ദേഷ്യവും ബ്രെക്ക് ടൗണും എല്ലാം അടങ്ങിയ ഒരു യാത്ര ആയിരുന്നു എന്റേത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരോടും യാത്ര പറഞ്ഞിട്ടും എന്തുകൊണ്ട് ജാസ്മിന്റെ പേര് എടുത്തുപറഞ്ഞില്ല എന്നത് മനഃപൂര്‍വ്വം ചെയ്തെയാണ്. അവളോട് യാത്ര പറഞ്ഞിട്ടാണ് ഞാന്‍ ഇറങ്ങുന്നത്. അവളുടെ മുന്‍പില്‍ വന്നു നിന്ന് വീണ്ടും ഞാന്‍ ആ പേര് പറഞ്ഞാല്‍ അവള്‍ക്ക് അത് വീണ്ടും വേദന ഉണ്ടാകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ പറയാതിരുന്നത് . എനിക്ക് എല്ലാവരെയും കെട്ടിപിടിച്ചു ബൈ പറയണം ഇന്നുണ്ടായി എന്നാല്‍ അത് നടന്നില്ല. അഭിമുഖത്തില്‍ തന്നെ ആളുകള്‍ എന്നോട് പറഞ്ഞിരുന്നു എന്റെ സ്വഭാവം വച്ചിട്ട് ഇങ്ങോട്ട് ആളുകള്‍ ഉടക്ക് ഉണ്ടാക്കും എന്ന്. എന്നാല്‍ ആളുകള്‍ കേറിയാല്‍ അല്ലെ നമുക്ക് നമ്മുടെ സ്‌ട്രെങ്ത് ഈ ഗെയിം എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആകൂ എന്നാണ് ഞാന്‍ പറഞ്ഞത്.  ഞാന്‍ കോണ്‍സ്റ്റന്റ് ആയിരുന്നു. വിമര്‍ശനങ്ങള്‍ വരുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. ആദ്യമൊക്കെ വിമര്‍ശനം വേദനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നെ പിന്നെ 24 മണിക്കൂറുകള്‍ മാത്രമായി ആ വേദന. ഞാന്‍ ആരോടും കൂടുതല്‍ അടുക്കില്ല എന്ന് തീരുമാനിച്ചത് ആണ് എന്നാല്‍ 24 മണിക്കൂറുകള്‍ കൊണ്ട് അവളുമായി വൈബ് ഫീല്‍ചെയ്യുന്നു. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് ആ വീട്ടില്‍ എന്നെ ഇത്രയും നാള്‍ പിടിച്ചു നിര്‍ത്തിയത് ജാസ്മിന്റെ സാമിപ്യം തന്നെ ആയിരുന്നു എന്നാണ്. ആ കൈ പിടിച്ചു നില്‍ക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ബലം എന്ന് പറയുന്നത് പറഞ്ഞറിയിക്കാന്‍ ആകാത്ത ആണ്. അത് മറ്റുള്ളവര്‍ എങ്ങനെ എടുക്കുന്നു എന്നത് അറിയാന്‍ എനിക്ക് താത്പര്യമില്ല. ജാസ്മിനും ഞാനും ഒരുമിച്ചിരുന്നത് കൊണ്ട് എന്റെ ഗെയിമിനെ ബാധിച്ചിട്ടില്ല. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്. എന്നെ ആ ബന്ധം ശക്തമാക്കിയിട്ടേ ഉള്ളൂ. അത് തളര്‍ത്തിയിട്ടില്ല.ഞങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റും എന്ന് തോന്നുന്നില്ല. ജാസ്മിന്‍ നല്ല സ്‌ട്രോങ്ങ് പ്ലെയറാണ്. ഇനി ഫയര്‍ കാട്ടുതീ ആയിരിക്കും ജാസ്മിന്‍. ഞങ്ങള്‍ ഇത് വരെ ഒരുമിച്ചായിരുന്നു, നമ്മുടെ ഇഷ്ടമുള്ള ആളിന്റെ അടുത്തുനിന്നും മാറി നടക്കാന്‍ ആകില്ല. ജാസ്മിന്‍ തന്നെ പല അവസരത്തില്‍ പറഞ്ഞിട്ടുണ്ട് ഒരാള്‍ പോയാല്‍ മറ്റേയാള്‍ക്ക് പിടിച്ചു നില്ക്കാന്‍ ആകില്ല എന്ന്. പക്ഷെ സ്‌ട്രോങ്ങ് പേഴ്‌സണ്‍ ആണ് ജാസ്മിന്‍, അവള്‍ ഒന്നോ രണ്ടോ ദിവസം വീക്ക് ആകും. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് വ്യക്തമായ ധാരണ ഞങ്ങള്‍ക്ക് ഉണ്ട്. എത്രത്തോളം ഇഷ്ടം ഉണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. അത് വളരെ ക്ലിയര്‍ ആണ്.'- ഗബ്രി പറയുന്നു.
ബിഗ്‌ബോസ് സീസണ്‍ ആറിന്റെ പോക്ക് എങ്ങോട്ടാണെന്നാണ് ഇക്കുറി പ്രേക്ഷകര്‍ ചോദിക്കുന്നത്. ഫിസിക്കല്‍ അസോള്‍ട്ടിന്റെ പേരിലും ശാരീരിക ബുദ്ധിമുട്ടുകളുടെ പേരിലും ഷോയില്‍ നിന്നും പോകേണ്ടി വന്നവര്‍ ആണ് ഇക്കുറി കൂടുതലും. ഇപ്പോഴിതാ അതില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സായ് കൃഷ്ണയും. സായ്ക്ക് കഴിഞ്ഞ ദിവസത്തെ ഗെയിമിന് ശേഷം ബുദ്ധിമുട്ടുകള്‍ വന്നിരുന്നു. സീക്രട്ട് ഏജന്റ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് സായ്. ഷോയില്‍ താരം തന്റേതായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇപ്പോഴിതാ ബിബി ടീം ആരോഗ്യരപ്രശ്‌നങ്ങളാല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. കഠിനമായ നടുവേദന മൂലമാണ് സായിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. നടുവേദനയും സഹിച്ച് ഹൗസില്‍ തുടരാന്‍ സായ് ശ്രമിച്ചുവെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും വേദന വര്‍ധിച്ചതോടെയാണ് സായിയെ ബിബി ടീം ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചിരുന്നു. ടാസ്‌ക്കുകളില്‍ നിന്ന് പോലും ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് വേദന വര്‍ധിച്ച് നടക്കാനോ ഇരിക്കാനോ സായ്ക്ക് സാധിക്കാത്ത അവസ്ഥയായി.   സായ് തന്നെ കണ്‍ഫഷന്‍ റൂമില്‍ വന്ന് വേദന നല്ല രീതിയിലുണ്ടെന്നും അതിനാല്‍ ഇതിനൊരു പരിഹാരം വേണമെന്നും പറയുകയായിരുന്നു. ഗെയിം കളിക്കാനാണ് വന്നതെന്നും എന്നാല്‍ തനിക്ക് ടാസ്‌കില്‍ അടക്കം പങ്കെടുക്കാന്‍ പറ്റില്ലെന്നും സായി പറഞ്ഞു. ഇതോടെയാണ് നടുവേദനയില്‍ പുളഞ്ഞ സായിയെ ബിബി ടീം ആശുപത്രിയിലേക്ക് മാറ്റിയത്. പവര്‍ റൂമില്‍ കയറുന്ന അല്ലെങ്കില്‍ മികച്ചതെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന മത്സരാര്‍ത്ഥികള്‍ ശാരീരിക കാരണങ്ങളാല്‍ ഷോയില്‍ നിന്നും പോകേണ്ടി വരുന്നത് ആരാധകര്‍ക്ക് ഏറെ നിരാശ കൊടുക്കുന്നുണ്ട്.
FEATURED ARTICLE
പൂച്ച പ്രസവിക്കുന്നപോലെ പെറ്റു കൂട്ടുക ....സ്വയം കടിച്ചു ദൂരെ എറിയുക ഇതാണിപ്പോ നാട്ടിലെ പ്രഥാന കലാപരിപാടി. അതെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ പത്തുവയസുകാരി പോലും സ്വന്തം അച്ഛനാൽ ഗർഭിണിയാകുന്നു, മറ്റുചിലർ ടോയ്‌ലെറ്റിലും, വാതിലിന്റെ മറവിലുമൊക്കെ സ്വയം പെറ്റുകൂട്ടി വലിച്ചെറിയുന്നു, ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ സാക്ഷരത എവിടെയാണ് ? എന്തിനാണ് ? ഇതിനെയൊക്കെ പൊക്കി പറയാൻ നാട്ടുകാരും മീഡിയക്കാരും. സെസ്‌ക് എഡ്യൂകേഷന്നെകുറിച്ചു പറയുമ്പോ കണ്ണ് മൂടുകയും, സെക്സ് ചെയ്യുമ്പോൾ നാണവും മാനവും സ്വയം മറക്കുകയും ചെയ്യുന്ന ലോകത്താണ് നമ്മളിന്ന്. എന്നും പറഞ്ഞു സെക്സ് പാപമാണോ ? ഒരിക്കലുമല്ല... സെക്സ് പാപമോ ഉപേക്ഷിക്കപ്പെടേണ്ട ഒന്നോ അല്ല. കാരണം മനുഷ്യജീവിതത്തിൽ ലൈംഗികതയുടെ പങ്ക് മികച്ചതാണ്. നമ്മുടെ ജീവശാസ്ത്രം (സെക്സ്) അത് പാപമാണെന്നും നരകത്തിൽ പോകുമെന്നുമൊക്കെ പല മതങ്ങളും, ആചാര്യന്മാരും നമ്മളോടൊക്കെ ആണയിട്ട്  പറഞ്ഞതാണ് ഇന്ന് ഏറ്റവും വലിയ പ്രശ്നമായി മാറി ഇരിക്കുന്നത്. കാരണം ശ്വാസം എടുക്കണ്ട അത് പാപമാണെന്നു ആരെങ്കിലും പറഞ്ഞെന്നും കരുതി നമുക്ക് ശ്വാസമെടുക്കാതിരിക്കാൻ പറ്റുമോ ഇല്ല. അതുപോലെതന്നെയാണ് ലൈംഗികതയും. ചെയ്യരുത് എന്ന് വിലക്കീട്ടോ ബഹളം വച്ചിട്ടോ ഒരു കാര്യവുമില്ല. കാരണം നി ഒന്ന് ഒച്ചവെച്ചിരുന്നെങ്കിൽ ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ എന്ന് പറഞ്ഞിരുന്ന കാലമൊക്കെ പോയി .... ഇന്ന് ഒച്ച വക്കൽ പോയിട്ട് കഥന പൊട്ടീച്ചാൽ പോലും ഉണരാത്ത മനുഷ്യർ മാരാണ് നമുക്ക് ചുറ്റും. എല്ലാരും മദ്യവും മയക്കു മരുന്നും എടുത്തു കിറുങ്ങി കാണിച്ചു കൂട്ടുന്നവ ഒച്ച വച്ചൊന്നും അകറ്റി നിർത്താൻ പറ്റില്ല ..... പക്ഷെ നമുക്ക് ഇവിടെ ചെയ്യാൻ പറ്റുന്ന ഒട്ടനവധി മാര്ഗങ്ങൾ ഇന്ന് നിലവിൽ ഉണ്ട്.... അതിൽ ചിലതാണ് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഉപയിഗിക്കാവുന്ന തരത്തിലുള്ള കൊണ്ടൊംസ്‌ , cervical cap and contraceptive sponge. ബെർത്ത് കൺട്രോൾ ചെയ്യാനുള്ള ഗുളികകൾ, vaginal ring (NuvaRing), skin patch (Xulane) അല്ലെങ്കിൽ ഗർഭനിരോധന കുത്തിവയ്പ്പ് (Depo-Provera) എന്നിവ... ഈ കഴിഞ്ഞ  ദിവസം ഒരമ്മ തന്റെ 14 വയസുള്ള മകളുമായി  സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ വന്നു. തന്റെ 14 വയസുള്ള മകൾക്ക് പ്രെഗ്‌നൻസി തടയാൻ കയ്യിൽ ഇമ്പ്ലാന്റേഷൻ ചെയ്യാൻ കൂട്ടികൊണ്ടു വന്നതാണ് (കൗമാര ഗർഭധാരണം തടയാൻ ഉപയോഗിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് ഗർഭനിരോധന ഇംപ്ലാന്റുകൾ). ഇത് ആ കുട്ടി ഗർഭിണി ആയതുകൊണ്ടോ അല്ലങ്കിൽ ആരെയെങ്കിലും പേടിച്ചിട്ടോ കൊണ്ടുവന്നതല്ല. മറിച്ച് ഇവിടെ ഓരോ അമ്മയും തന്റെ മകളുമായി അത്ര അധികം മാനസീക ബന്ധം വച്ച് പുലർത്തുന്നു. തന്റെ കൗമാരത്തിൽ നടക്കുന്ന എന്തും, പ്രണയങ്ങളും, ലൈംഗികതയുമെല്ലാം തന്റെ അമ്മയോട് മറയില്ലാതെ തുറന്നു പറയാനുള്ള ഒരു സ്വാതന്ത്രം വളരെ ചെറുപ്പം മുതൽ തന്നെ അത് അവർക്കിടയിൽ വളർത്തികൊണ്ടേ വരുന്നു. പക്ഷെ നമ്മൾ ഇന്ത്യാക്കാരെ സംബന്ധിച്ചു ഇത്തരം കാര്യങ്ങളൊക്കെ വളരെ നാണക്കേടുണ്ടാക്കുന്ന അല്ലങ്കിൽ തീരെ കൊള്ളരുതാത്ത ഒരു വിഷയമായി ചിത്രീകരിച്ചു വച്ചിരിക്കുന്നു. അതുമല്ലങ്കിൽ തന്റെ മകൾ / മകൻ ഒരിക്കലും പ്രണയിക്കില്ലയെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടില്ലയെന്നും നമ്മൾ വിശ്വസിക്കുന്നു.  എന്നാൽ അങ്ങനെയുള്ള കാലമൊക്കെ എവിടെയോ ഓടി ഒളിച്ചു എന്ന നഗ്ന സത്യം നമ്മൾ മാതാപിതാക്കൾ മനസിലാക്കണം. ഇന്ന് അവർക്ക് പണ്ടത്തെ പോലെ ഒരു കത്ത് കൊടുക്കാനും മറുപടി കിട്ടാനും മറ്റും ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കേണ്ട ആവശ്യമില്ല. മക്കൾ അവർ പ്രേമബന്ധങ്ങളിൽ പെടാനും, ലൈംഗികതയിലേക്ക് തിരിയാനുമൊക്കെ ഇന്നത്തെ കാലത്തു വല്യ കാലതാമസമില്ല. അവർ തിരിയുക തന്നെചെയ്യും എന്ന് മനസിലാക്കി കൊണ്ട് തന്നെ അവരോട് ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചു, ലൈംഗിക അസുഖങ്ങളെ കുറിച്ച്, വരാവുന്ന പ്രേമ നൈരാശ്യത്തെകുറിച്ചൊക്കെ മറയില്ലാതെ തുറന്നുതന്നെ സംസാരിക്കുക.  കാരണം കൗമാരത്തിലെ ഹോർമോണിന്റെ വിഷം അവരിൽ പെട്ടെന്ന് തന്നെ പടരാനും, അടിമപ്പെടാനും സാധ്യതകൾ ഏറെയാണ്. അതിനാൽ ഈ പ്രായത്തിൽ എതിർക്കാതെ സാധ്യതകളും പ്രതിവിധികളും പറഞ്ഞുകൊടുത്തു അവരുടെ കൂടെ നിൽക്കുക എന്നത് മാത്രമേ നമുക്കിന്ന്  ചെയ്യാനുള്ളൂ. എതിർത്തതെന്തും അറിയുകയും ചെയ്യുകയും വേണമെന്നുള്ളത് മനുഷ്യ സഹചമാണ്.. നമ്മളും നമ്മുടെ മക്കടെ കൂടെ വളരുക.... അവരെ എതിർക്കാനല്ല മറിച്ചു അവർ വീണുപോകാതിരിക്കാൻ......തണലേകാൻ... അവിടെയാണ് ഞാനീ പറയുന്ന സെക്സ് എഡ്യൂകേഷന്റെ മഹത്വം. അല്ലാതെ സെക്സ് എഡ്യൂകേഷനെകുറിച്ച് പറയുമ്പോഴേ അവൾ 'ദാണ്ടെ' അവളുടെ ബുക്ക് വിറ്റഴിക്കാൻ കഥ മിനയുന്നു എന്ന് പറയുന്നവരോടും... സെസ്‌ക്സ് എഡ്യൂകേഷന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നവരെ ഇക്കിളി കണ്ണിലൂടെ മാത്രം കാണുന്നവർക്കും ഈ പറഞ്ഞത് മനസിലാവില്ല....  ജോസ്‌ന സാബു സെബാസ്റ്റ്യന്‍
ലൈംഗികമായി പകരുന്ന രോഗങ്ങളുടെ ലിസ്റ്റ് തീർന്നോ എന്ന് ചോദിച്ചാൽ ഇല്ല. അതിനാൽത്തന്നെ ഇനി അടുത്ത ആൾ ക്ലമീഡിയ, അതെന്താണെന്ന് നോക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവും പ്രചാരമുള്ള ബാക്ടീരിയകളിൽ ഒന്നാണ് ക്ലമീഡിയ. മറ്റ് അണുബാധകളെപ്പോലെ, ക്ലമീഡിയയും വളരെ നിശബ്ദത പാലിക്കുന്നു, എന്നതിനാൽ തന്നെ ഈ രോഗം കൂടുതൽ ഗുരുതരമാകുന്നതുവരെ രോഗനിർണയം നടത്താൻ ആകുന്നില്ല. കൂടാതെ 40 ശതമാനം കേസുകളിലും, ഈ രോഗത്തോട് അനുബന്ധിച്ചു ഒരു പെൺകുട്ടി വൈദ്യസഹായം തേടുമ്പോഴേക്കും, രോഗം പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് ആയി മാറിയിരിക്കും. ഇത് പിന്നീട് സ്ത്രീകളിൽ വന്ധ്യതയ്ക്കും പെൽവിക് വേദനയ്ക്കും കാരണമാകുന്നു. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) എന്നത് സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിലുണ്ടാകുന്ന  അണുബാധയാണ്. ഇതിൽ ലൈംഗികമായി പകരുന്ന ബാക്ടീരിയകൾ നിങ്ങളുടെ യോനിയിൽ നിന്ന് ഗർഭപാത്രത്തിലേക്കോ ഫാലോപ്യൻ ട്യൂബുകളിലേക്കോ അണ്ഡാശയത്തിലേക്കോ വ്യാപിക്കുന്നു. എന്നിരുന്നാലും ചില സ്ത്രീകൾക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ അനുഭവപ്പെടുകയില്ലെങ്കിലും അത് സ്ത്രീകളിൽ ഗർഭധാരണം തടയുന്നതിന് കാരണമാകുകയോ അല്ലെങ്കിൽ വിട്ടുമാറാത്ത പെൽവിക് (ഇടുപ്പ്) വേദന ഉണ്ടാകുന്നത് വരെ നിങ്ങൾക്കത് ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കിയേക്കില്ല. ഗർഭധാരണം നടക്കുന്ന ഫാലോപ്യൻ ട്യൂബുകളെ PID ബാധിക്കുന്നതിനാൽ ആൺ ബീജം പെൺ അണ്ഡത്തിൽ എത്തുന്നത് തടയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വന്ധ്യതയാണ് PID യുടെ അന്തിമ ഫലം കൂടാതെ ഈ രോഗമുള്ളവരിൽ മൂത്രമൊഴിക്കുമ്പോൾ വേദന, യോനിയിൽ നിന്നോ ലിംഗത്തിൽ അസാധാരണമായ ഡിസ്ചാർജ് ഉണ്ടാകുക, സ്ത്രീകളിൽ അതിഖടിനമായ വയറുവേദന, അല്ലങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവമുണ്ടാകുക, പുരുഷന്മാരിൽ, വൃഷണങ്ങളിൽ വേദനയും വീക്കവും ഉണ്ടാകുക ഇവയൊക്കെ ക്ലമടിയായുടെ ലക്ഷണങ്ങളാണ്. സുരക്ഷിതമല്ലാത്ത യോനി, മലദ്വാര അല്ലെങ്കിൽ ഓറൽ ലൈംഗികതയിലൂടെ ഇത് പകരാം . രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും നിങ്ങൾക്ക് മറ്റൊരാളിൽ നിന്ന് ക്ലമീഡിയ ലഭിക്കാം. ചുംബിക്കലും ആലിംഗനവും പോലെയുള്ള സാധാരണ സമ്പർക്കത്തിലൂടെയോ കുളികൾ, ടവലുകൾ, നീന്തൽക്കുളങ്ങൾ, ടോയ്‌ലറ്റ് സീറ്റുകൾ അല്ലെങ്കിൽ കട്ട്ലറികൾ എന്നിവ പങ്കിടുന്നതിലൂടെയോ ക്ലമീഡിയക്ക് പകരാൻ കഴിയില്ല. നിങ്ങൾ ഒരു പുതിയ ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ കോണ്ടം പോലെയുള്ള ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും അപകടസാധ്യതയുണ്ട്. എന്നിരുന്നാലും തുടർച്ചയായ ചെക്കപ്പുകളും നല്ലൊരു ക്വാളിഫൈഡ് ആയിട്ടുള്ള ഡോക്ടർമാരുടെ നിർദ്ദേശാനുസരണമുള്ള മരുന്നുകളുമൊക്കെ ക്ലമടിയക്കെതിരെ ഫലം ചെയ്യാം. തുടരും ഇത് ആരുടെയും കയ്യടി പ്രേതീക്ഷിച്ചു കൊണ്ട് എഴുതുന്നവ അല്ല. സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി ഒത്തിരി ബുക്കുകൾ വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത് . വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം തേടുക.   ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഭാഗം-4 ലൈംഗിക ബന്ധത്തിലൂടെ പടരാവുന്ന അടുത്ത വൈറസാണ് ഗൊണോറിയ. bacterium Neisseria gonorrhea ആണ് ഇതിന് കാരണമായ ബാക്ടീരിയ. ഇത് പടരുന്നതിലൂടെ നമുക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും വന്ധ്യതയ്ക്കും ഇടയാക്കും . എങ്കിലും ചില ആൻറിബയോട്ടിക്കുകൾക്ക് ഇത് ഒരു പരുധിവരെ സുഖപ്പെടുത്താനും ഇവ മൂലമുണ്ടാകാനിടയുള്ള പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയും. ഈ അണുബാധ സാധാരണമായി കാണപ്പെടുന്നത് ശരീരത്തിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലങ്ങൾ അതായത് മൂത്രനാളി, കണ്ണുകൾ, തൊണ്ട, യോനി, മലദ്വാരം ഫാലോപ്യൻ ട്യൂബുകൾ, സെർവിക്സ്, ഗർഭപാത്രം എന്നിവയിലാണ്. ഈ അണുബാധ ആർക്കുവേണംമെങ്കിലും പടരാമെങ്കിലും 15 നും 24 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കും യുവാക്കൾക്കമിടയിലാണ് സാധാരണമായി കണ്ടുവരുന്നത്.  ഗൊണോറിയ എങ്ങനെയാണ് പകരുന്നത് എന്ന് നോക്കാം വായ്‌, മലദ്വാരം, അല്ലെങ്കിൽ യോനിയുമായുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ അല്ലെങ്കിൽ ഫ്രഞ്ച് കിസ്സ്‌ ഇനി അതുമല്ലങ്കിൽ നാവുകൊണ്ട് ചുംബിക്കുന്നതിലൂടെയോ ഒക്കെ ഗൊണോറിയ പകരാം. കോണ്ടം ഉപയോഗിക്കുന്നത് ഒരു പരുധിവരെ ഈ അണുബാധ തടയുമെങ്കിലും പൂർണമായും സേഫ് ആയിരിക്കില്ല. മാത്രവുമല്ല, ഒരിക്കൽ ഗൊണോറിയ ബാധിച്ച വ്യക്തികൾക്ക് അത് പിന്നീടും ബാധിക്കാനുള്ള സാധ്യതയും  കൂടുതലാണ്. കൂടാതെ ഗൊണോറിയ പ്രസവസമയത്ത് മാതാപിതാക്കളിൽ നിന്ന് കുഞ്ഞിലേക്കും പകരാം. ഗൊണോറിയയുടെ രോഗ ലക്ഷണങ്ങൾ നോക്കാം. ഈ ഒരു രോഗം വല്യധികം രോഗലക്ഷണങ്ങളൊന്നും തന്നെ പ്രേകടമായി കാണിക്കുന്നില്ല എന്നത് തന്നെ ഇവ മറ്റുള്ളവരിലേക്ക് പടർത്താനുള്ള സാധ്യതയും കൂടുതലായിരിക്കും. എക്സ്പോഷർ കഴിഞ്ഞ് ഏകദേശം 2 മുതൽ 30 ദിവസത്തിനുള്ളിൽ ഗൊണോറിയയുടെ പ്രകടമായ ലക്ഷണങ്ങൾ ചിലപ്പോൾ കണ്ടുവെന്ന് വരാം. അതിൽ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പൊള്ളിയപോലത്ത വേദന ആയിരിക്കും ആദ്യ ലക്ഷണം. അതുമല്ലങ്കിൽ ലിംഗത്തിൽ നിന്ന് പഴുപ്പ് പോലെയുള്ള ഡിസ്ചാർജ് (ഈ ഡിസ്ചാർജ് മഞ്ഞയോ വെള്ളയോ  അല്ലെങ്കിൽ പച്ചയോ ആകാം) ആ ഭാഗത്തുതന്നെഉണ്ടാകാവുന്ന  നിറവ്യത്യാസം, വീക്കം അല്ലെങ്കിൽ  വൃഷണ വീക്കം  വേദന, മലദ്വാരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും വേദനയും മലാശയത്തിൽ  രക്തസ്രാവം അതുമല്ലങ്കിൽ മലവിസർജ്ജനം നടക്കുമ്പോൾ അല്ലങ്കിൽ ലൈംഗിക ബന്ധത്തിൽ  ഉണ്ടാകുന്ന വേദന എന്നിവയൊക്കെ ലക്ഷണങ്ങളാണ്.  ഈ ലക്ഷണങ്ങൾ പലപ്പോഴും വളരെ സൗമ്യമാണ്. എന്തിനധികം, അവ യോനിയിലെ യീസ്റ്റ് അല്ലെങ്കിൽ മറ്റ് ബാക്ടീരിയ അണുബാധകളുടെ ലക്ഷണങ്ങളോട് വളരെ സാമ്യമുള്ളതായി തോന്നാം, അത് അവയെ തിരിച്ചറിയാൻ കൂടുതൽ ബുദ്ധിമുട്ടാക്കും. ഗൊണോറിയ കൂടുതലായും വായയെയും തൊണ്ടയെയുമാണ്  ബാധിക്കുന്നത്. ഓറൽ ഗൊണോറിയ സാധാരണയായി ലക്ഷണമില്ലാത്തതാണ്. പക്ഷെ ചില ലക്ഷണങ്ങൾ നിരന്തരമായ തൊണ്ടവേദന, തൊണ്ടയിലെ വീക്കവും ചുവപ്പും, കഴുത്തിലെ ലിംഫ് നോഡുകളിൽ വീക്കം ഇവയൊക്കെ പിന്നീട് പനിക്ക് കാരണമാകും. നിങ്ങളുടെ ജനനേന്ദ്രിയത്തിലോ അണുബാധയുള്ള  സൈറ്റിലോ സ്പർശിട്ട് കൈകൾ നന്നായി കഴുകുന്നതിന് മുമ്പ് കണ്ണിൽ സ്പർശിക്കുകയാണെങ്കിൽ പിന്നീടത് നിങ്ങളുടെ കണ്ണുകളിലേക്കും പടർന്നേക്കാം. ഗൊണോകോക്കൽ കൺജങ്ക്റ്റിവിറ്റിസ് ഇതിനൊരു ഉദാഹരണമാണ്. ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന് ഗൊണോറിയയെ ചില വ്യത്യസ്ത വഴികളിൽ നിർണ്ണയിക്കാൻ കഴിയും. അതിൽ മൂത്രം, രക്ത സാമ്പിൾ ,ശരീര ദ്രാവക സാമ്പിൾ എന്നിവ ഉൾപ്പെടാം. അല്ലെങ്കിൽ ഒരു ഹെൽത്ത് കെയർ പ്രൊഫെഷനലിന് ലിംഗം, യോനി, തൊണ്ട, മലാശയം എന്നിവ ചെക്ക് ചെയ്ത്‌  അതിന്റെ ദ്രവത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്കായി അയക്കാവുന്നതാണ് . അതും അല്ലെങ്കിൽ വീട്ടിൽ തന്നെ ഗൊണോറിയയുടെ  ടെസ്റ്റ് കിറ്റ് വാങ്ങി സ്വയം ചെക്ക് ചെയ്യുന്നതും പരിഗണിക്കാവുന്നതാണ്. കൂടാതെ നിങ്ങൾക്ക് ഗൊണോറിയ ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നെഗറ്റീവ് പരിശോധനാ ഫലം ലഭിക്കുന്നതുവരെ ലൈംഗികപരമായ കാര്യങ്ങൾ  ഒഴിവാക്കേണ്ടത് പ്രധാനമാണ്. അതിന്  ഈ ഗൊണോറിയ അത്ര കുഴപ്പക്കാരനാണോ എന്ന് ചോദിച്ചാൽ, അതെ, ഗൊണോറിയയും ക്ലമീഡിയയും പോലെയുള്ള ചികിത്സയില്ലാത്ത എസ്ടിഐകൾ പ്രത്യുൽപ്പാദന സംവിധാനത്തെ  തന്നെ സാരമായി ബാധിക്കാം.  കാരണം ഇത് ഗർഭപാത്രം, ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ എന്നിവയെ ബാധിക്കാം. കൂടാതെ ഇത് പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം. PID ഇത് കഠിനവും വിട്ടുമാറാത്തതുമായ വേദനയ്ക്കും പ്രത്യുത്പാദന അവയവങ്ങൾക്ക് കേടുപാടുകൾക് ഉണ്ടാകുന്നതിനും, ഗർഭിണിയാകുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കാനും, എക്ടോപിക് ഗർഭധാരണം ഉണ്ടാകാനും കാരണമായേക്കും. അവിടേയും തീർന്നില്ല , ഇത് ആണുങ്ങളിൽ മൂത്രനാളിയിലുണ്ടാകാവുന്ന വേദനകൾ ,  ലിംഗത്തിനുള്ളിലെ വേദനാജനകമായ കുരു ഇവ നിങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ വരെ ബാധിക്കാം. കൂടാതെ എപ്പിഡിഡൈമൈറ്റിസ്, അല്ലെങ്കിൽ നിങ്ങളുടെ വൃഷണങ്ങൾക്ക് സമീപമുള്ള ബീജം വഹിക്കുന്ന ട്യൂബുകളുടെ വീക്കം ചികിത്സിക്കാത്ത അണുബാധ, ഇവ  രക്തപ്രവാഹത്തിലേക്കും പിന്നീടത് സന്ധിവാതം, ഹൃദയ വാൽവിന് വരാവുന്ന കേടുപാടുകൾ എന്നിവക്കും കാരണമാകാം . കൂടാതെ പ്രസവസമയത്ത് ഗൊണോറിയ നവജാത ശിശുവിലേക്കും പകരാം. ഗൊണോറിയ ചികിത്സയുണ്ടോ എന്ന്  ചോദിച്ചാൽ, ആധുനിക ആൻറിബയോട്ടിക്കുകൾക്ക് മിക്ക കേസുകളിലും ഗൊണോറിയയെ സുഖപ്പെടുത്താൻ കഴിയും. ഗൊണോറിയ പകരുന്നത് തടയാൻ ഒരു വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ ഇപ്പോഴും. STI ട്രാൻസ്മിഷൻ തടയുന്നതിനുള്ള മറ്റൊരു പ്രഥാന മാർഗ്ഗം ലൈംഗിക ബന്ധം ആരംഭിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും പുതിയ പങ്കാളികളുമായി തുറന്ന സംഭാഷണം നടത്തുക എന്നത് മാത്രമാണ്. ഒരു പങ്കാളിക്ക് ഗൊണോറിയയുടെയോ മറ്റേതെങ്കിലും STI യുടെയോ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, പരിശോധനയ്ക്ക് വിധേയരാകാനും നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ലൈംഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. തുടരും .... സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി ബുക്കുകൾ വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത്. വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം തേടുക. ജോസ്‌ന സാബു സെബാസ്റ്റ്യൻ (ലേഖിക  'കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ, മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം' എഴുതിയിട്ടുണ്ട്‌.)
BP SPECIAL NEWS
വിവാഹം എന്നത് വളരെ മഹത്തായ ഒന്നാണ്. ഏറ്റവും പ്രധാനപ്പെട്ട മൂഹൂര്‍ത്തത്തില്‍ പുതിയ ജീവിതത്തിലേക്ക് രണ്ട് പേര്‍ ഒന്നിച്ച് കടക്കുമ്പോള്‍ എല്ലാവരാലും അനുഗ്രഹം ചൊരിയാന്‍ എത്തുന്ന ദിവസം. എന്നാല്‍ ആ ദിവസം അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഉണ്ടായാലോ? വെറുതേ ചെറിയ കാര്യത്തിന്റെ പേരില്‍ വിവാഹം തന്നെ മാറി പോയാലോ? അത്തരത്തില്‍ ഒരു സംഭവമാണ് കര്‍ണ്ണാടകയില്‍ സംഭവിച്ചത്.  മെയ് അഞ്ചിന് ഹനഗല്ലു ഗ്രാമത്തില്‍ നിന്നുള്ള യുവതിയുടെയും തുംകൂര്‍ നഗരത്തിലെ തുംകുരു സ്വദേശിയായ യുവാവിന്റെയും വിവാഹത്തിനാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. വിവാഹത്തിന് വധുവിന്റെ കുടുംബത്തോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. വരന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം സ്വര്‍ണ്ണവും പണവും എല്ലാം കൊടുക്കാമെന്ന് ഏറ്റിരുന്നു. അതുപോലെ തന്നെ കൊടുക്കുകയും ചെയ്തു. വധുവും വരനും വിവാഹത്തിന് മുന്‍പേ തന്നെ എല്ലാം പറഞ്ഞ സമ്മതിക്കുകയും ചെയ്തു.  പക്ഷെ ഇങ്ങനെയെല്ലാം നല്ല രീതിയില്‍ പോയെങ്കിലും വിവാഹ ദിവസം വിവാഹം മുടങ്ങുകയായിരുന്നു. അതും വളരെ നിസ്സാരമായ കാരണം കൊണ്ടാണ് വിവാഹം മുടങ്ങിയത്. വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് മധുരം വിളമ്പിയില്ല എന്നാരോപിച്ച് വരന്റെ വീട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു. പിന്നാലെ എല്ലാവരും പൊലീസ് സ്റ്റേഷനിലെത്തി. അതോടെ യുവാവ് മോതിരം ഊരി നല്‍കുകയും വിവാഹത്തില്‍ നിന്നും പിന്മാറുന്നു എന്ന് അറിയിക്കുകയുമായിരുന്നു. നടന്ന സംഭവങ്ങളില്‍ ആകെ വേദനിച്ചുപോയ യുവതിയും തനിക്ക് വിവാഹം വേണ്ട എന്ന് ഉറപ്പിച്ചു.  വിവാഹവുമായി ബന്ധപ്പെട്ട് വിചിത്രമായ പല സംഭവങ്ങളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. ബിഹാറിലെ ബെഗുസാരായിയില്‍ അടുത്തിടെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാരോപിച്ച് ഒരു ബന്ധു വിവാഹദിവസം വരനെയും കുടുംബത്തെയും വടികളും മറ്റും ഉപയോ?ഗിച്ച് അക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിരവധിപ്പേരാണ് അന്ന് ആശുപത്രിയിലായത്. പിന്നാലെ ഈ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹത്തിന് ക്ഷണിക്കാത്ത ദേഷ്യത്തിലാണ് അതിക്രമം കാണിച്ചത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
PRAVASI VARTHAKAL