നഴ്സിംഗ് പഠിക്കുന്ന കാലത്തു ഇസ്രേയിലില്‍ ഈശോ നടന്ന സ്ഥലത്തുപോയി ജോലി ചെയ്യണം എന്നായിരുന്നു ആന്‍സിയുടെ ആഗ്രഹം. പക്ഷെ അവരുടെ എല്ലാ ആഗ്രഹങ്ങളും എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തകര്‍ന്നടിഞ്ഞു. വീട്ടില്‍ എത്തിയ ഒരു കുട്ടിക്ക് ആന്‍സിയുടെ ആറുമാസം പ്രായമായ കുട്ടിയെ കൈയില്‍ എടുക്കാന്‍ അനുവദിച്ചതാണ് അന്‍സിക്ക് പറ്റിയ അബദ്ധം. ആ കുട്ടിയുടെ കൈയില്‍ നിന്നും ആറുമാസമായ ആ കുട്ടി താഴെ വീഴുകയും തലച്ചോറിനു ക്ഷതം സംഭവിക്കുകയും ചെയ്തു. അന്നു മുതല്‍ തുടങ്ങിയ ചികിത്സകൊണ്ട് സാമ്പത്തികമായി കുടുംബം തകര്‍ന്നു.
ഒരു വിധം നല്ലൊരു മധ്യവര്‍ഗ കുടുംബമായിരുന്നു ആന്‍സി ജോര്‍ജിന്റേത്. കൃഷിയും കച്ചവടവുമായി ജീവിച്ച അവരുടെ എല്ലാം കുട്ടിയുടെ ചികിത്സക്ക് വേണ്ടി ചിലവഴിച്ചു. ഇപ്പോള്‍ ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാന്‍ നിവര്‍ത്തിയില്ല. കുട്ടിക്ക് ഇപ്പോള്‍ 8 വയസായി. കിടന്ന കിടപ്പില്‍ നിന്നും ഒന്ന് എഴുന്നേറ്റിരിക്കുന്നതു കണ്ടിട്ട് ജോലിക്കു പോകണം എന്നാണ് അന്‍സിയുടെ ആഗ്രഹം. രണ്ടു പെണ്മക്കളും ഭര്‍ത്താവും വല്യപ്പനും വല്യമ്മയും ഉള്‍ക്കോള്ളുന്നതാണ് അന്‍സിയുടെ കുടുംബം. ആന്‍സിയുടെ കുടുംബത്തെ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയാണ്.
ആന്‍സിയുടെ അക്കൗണ്ട് നമ്പറും ഫോണ്‍ നമ്പറും താഴെ കൊടുക്കുന്നു. ആന്‍സിയുടെ വിവരം ഞങ്ങള്‍ അറിഞ്ഞപ്പോള്‍ ഇവരുടെ അടുത്ത പ്രദേശത്തു താമസിക്കുന്ന ഇപ്പോള്‍ യുകെയിലെ സ്റ്റോക്ക് ഓണ്‍ട്രെന്റില്‍ താമസിക്കുന്ന മനോജ് മാത്യുവുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ തിരക്കുകയും മനോജിന്റെ സുഹൃത്തു ആന്‍സിയുടെ ഏന്തയാര്‍, കൂട്ടിക്കലിലെ വീട്ടില്‍ എത്തി പകര്‍ത്തിയ ചിത്രം ഏറെ വേദനിപ്പിക്കും. ഈ കുഞ്ഞിന്റെ ദയനീയത മനസ്സിലാക്കി സഹായിക്കാന്‍ മനസ്സുള്ളവര്‍ മുന്നോട്ട് വരണം.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തൊട്ടടുത്ത ദിവസം ഒരു ചാരിറ്റി നടത്തിയത് കൊണ്ടാണ് ഞങ്ങള്‍ നേരിട്ട് കളക്റ്റ് ചെയ്യണ്ട എന്ന് തീരുമാനിച്ചത് കഴിയുന്നവര്‍ നേരിട്ട് അന്‍സിയുടെ അക്കൗണ്ടില്‍ സഹായിക്കുക. 'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'.
Name. Ancy George
Account No. 337102120000640
IFSC code. UBlN 0533718
Phone number 00919526411535
ടോം ജോസ് തടിയംപാട് 07859060320