18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന അനുഷ്‌ക ശര്‍മ്മ, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടി താരങ്ങളുടെ സന്തോഷ പ്രകടനം >>> അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നു വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇത് >>> മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിറന്നാളിന് അതിഥിയായി എത്തിയത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്!!!പിറന്നാളാഘോഷ ചിത്രങ്ങള്‍ പുറത്ത് >>> ഇനി മെസേജ് കണ്ടതായി അറിയിക്കാതെ ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാം, ഇതാ പുതിയ അപ്‌ഡേഷന്‍  >>> രാമായണത്തില്‍ രാവണനായി എത്തുന്ന യഷിന്റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്!!! ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ >>>
Home >> BP SPECIAL NEWS
മനുഷ്യരുടെ സങ്കടങ്ങള്‍ മാത്രമല്ല മൃഗങ്ങള്‍ക്ക് വേണ്ടിയും ഒരു ക്ഷേത്രം, ക്ഷേത്രത്തിലെ പ്രതിഷ്ഠ  കള്ളന്മാരില്‍ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിച്ച കര്‍ഷകന്‍!!!

സ്വന്തം ലേഖകൻ

Story Dated: 2024-05-07

മനസ്സില്‍ ഒരു ദുഖമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ ക്ഷേത്രങ്ങളെയും ദൈവങ്ങളെയും കൂട്ടുപിടിക്കാറുണ്ട്. അത്തരത്തില്‍ മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഒരു ക്ഷേത്രമുണ്ട്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ജുന്‍ജുനുവില്‍, ബക്ര ഗ്രാമത്തിലാണ്. കേള്‍ക്കുമ്പോള്‍ വ്യത്യസ്തമെന്ന് തോന്നുമെങ്കിലും ഇവിടുത്തെ പ്രതിഷ്ഠയ്ക്ക് വലിയൊരു പ്രത്യേകത ഉണ്ട്.

രാജസ്ഥാനിലെ ജുന്‍ജുനുവില്‍, ബക്ര ഗ്രാമത്തില്‍ മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെയും സങ്കടങ്ങള്‍ കേള്‍ക്കുന്നൊരു ദൈവമുണ്ട്. ഇവിടെ വന്ന് ദുഖം പങ്കുവെച്ചാല്‍ അതിന് ഉചിതമായ ഫലം ലഭിക്കുമെന്നാണ് എല്ലാവരുടെയും വിശ്വാസം.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സക്ലേ ഗ്രാമത്തില്‍ നിന്നുള്ള പാലാ സക്ലേ ദാദയാണ്. ഒരിക്കല്‍ ഗ്രാമത്തിലെത്തിയ കള്ളന്മാരില്‍ നിന്ന് അവിടുത്തെ പശുക്കളെ സംരക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട വ്യക്തിയാണ് പാലാ സക്ലേ ദാദയ്ക്ക്. അതുകൊണ്ടാണ് ഈ ക്ഷേത്രം അദ്ദേഹത്തിന് സമര്‍പ്പിച്ചിരിക്കുന്നതത്രെ. 

ഈ ഗ്രാമത്തില്‍ നിന്നും കവര്‍ച്ചക്കാര്‍ പശുക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. പശുക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഇവിടെയുള്ള കര്‍ഷകര്‍ ഈ കൊള്ളസംഘവുമായി ഏറ്റുമുട്ടി. ആ കര്‍ഷകരുടെ കൂട്ടത്തില്‍ ദാദാ പാലാ സക്ലേയും ഉണ്ടായിരുന്നത്രെ. എന്നാല്‍, കൊള്ളക്കാരുമായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിന് ഗുരുതരമായി വെട്ടേറ്റു. എന്നിട്ടും തളരാതെ പശുക്കളുമായി അദ്ദേഹം ഗ്രാമത്തിലേക്ക് നടന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ കഴുത്ത് അറ്റുപോയി എന്നാണ് പറയുന്നത്. അങ്ങനെ ഗ്രാമത്തില്‍ ഒരിടത്തെത്തിയപ്പോള്‍ അദ്ദേഹം അവിടെ കുഴഞ്ഞുവീണു. 

വയലില്‍ പണിയെടുക്കുന്നവരുടെ മുന്നില്‍ വച്ചാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞത്. ആ സ്ഥലത്താണ് പിന്നീട് ക്ഷേത്രം പണിതത് എന്നാണ് പറയുന്നത്. പിന്നീട്, ആ കര്‍ഷകനെ ആളുകള്‍ ദൈവമായി ആരാധിക്കുകയായിരുന്നത്രെ. ഈ ക്ഷേത്രത്തില്‍ നിരവധിപ്പേരാണ് പ്രാര്‍ത്ഥിക്കാനായി എത്തുന്നത്. ഇന്നും ആളുകള്‍ക്ക് സക്ലേ ദാദയെ ഒരുപാട് വിശ്വാസമാണ്. അതിനാല്‍ തന്നെ തങ്ങളുടേയും മൃഗങ്ങളുടെയും ദുരിതം പറയാനായും ആളുകള്‍ ഇവിടെ എത്തുന്നു.

More Latest News

കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന അനുഷ്‌ക ശര്‍മ്മ, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടി താരങ്ങളുടെ സന്തോഷ പ്രകടനം

ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരം ആവേശമുണര്‍ത്തുന്നതായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും പ്ലെ ഓഫ് യോഗ്യത നിര്‍ണയിക്കുന്ന മത്സരമായികുന്നു ഇത്. ഫൈനലിനോട് സമാന പ്രതീതി സൃഷ്ടിച്ച മത്സരത്തില്‍ 27 റണ്‍സിനാണ് കോഹ്ലിയും സംഘവും വിജയിച്ചത്. ഇപ്പോഴിതാ വിജയത്തില്‍ കോഹ്ലിയുടെയും അനുഷ്‌കയുടെയും സന്തോഷ പ്രകടനം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.യോഗ്യതാ മത്സരത്തില്‍ ടീം വിജയിച്ചപ്പോള്‍ വിരാട് കോഹ്ലിയും വികാരാധീനനായി. കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ ദൃശ്യങ്ങള്‍ അതിവേഗമാണ് പരന്നത്. വിജയത്തില്‍ ആഹ്ലാദിക്കുന്നതും, നിറ കണ്ണുകളോടെ കോഹ്ലിയെ അനുഷ്‌ക നോക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ തോല്‍വികളിലൂടെ പൊയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്ന ബെംഗളൂരു, തുടര്‍ച്ചയായ ആറു വിജയങ്ങളിലൂടെയാണ് പ്ലേ ഓഫില്‍ കടന്നത്. തുടര്‍ പരാജയങ്ങളില്‍ നിന്നുള്ള വിജയക്കുതിപ്പില്‍, ടീമിന്റെ നെടുംതൂണായി കരുത്തേകിയത് വിരാട് കോഹ്ലി തന്നെയാണ്.  പ്ലേ ഓഫില്‍ കടന്ന ബെംഗളൂരുവിനെ സംബന്ധിച്ച്, കന്നി ഐപിഎല്‍ കിരീടം എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളും പ്ലേ ഓഫ് യോഗ്യത നേടി.

അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നു വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇത്

ചെന്നൈ : കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു വെറും ഏഴ് മാസം പ്രായമായ കുഞ്ഞിനെ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ. അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ വീണ കുഞ്ഞിനെ അയല്‍പക്കത്തുള്ളവര്‍ അതി സാഹസീകമായാണ് രക്ഷപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴിതാ കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് പുറത്ത് വരുന്നത്. പെണ്‍കുഞ്ഞിന്റെ മാതാവു രൂക്ഷമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ(33)യെയാണു വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28 ന് തിരുമുല്ലവയലിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കയ്യില്‍നിന്നു കുഞ്ഞു താഴേക്കു വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ, യുവതിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണുണ്ടായത്. ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളര്‍ന്നു. തുടര്‍ന്നു ചികിത്സയിലായിരുന്നു. രമ്യയും 2 മക്കളും രണ്ടാഴ്ച മുന്‍പാണു മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു തിരിച്ചുവന്നപ്പോഴാണു മരിച്ച നിലയില്‍ കണ്ടത്. ദമ്പതികള്‍ക്കു പെണ്‍കുഞ്ഞു കൂടാതെ 5 വയസ്സുള്ള മകനുമുണ്ട്.

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിറന്നാളിന് അതിഥിയായി എത്തിയത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്!!!പിറന്നാളാഘോഷ ചിത്രങ്ങള്‍ പുറത്ത്

മെയ് 14ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 40-ാം പിറന്നാളായിരുന്നു. പിറന്നാളാഘോഷമാക്കിയ താരത്തിനും കുടുംബത്തിനുമൊപ്പം പിറന്നാളിനെത്തിയ അതിഥിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലൂടെ പുറത്ത് വരുന്നത്. 130.4 ബില്യണ്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആയിരുന്നു ആ വിശിഷ്ട അതിഥി. പിറന്നാള്‍ ആഘോഷത്തിന്റെ ഒരു നേര്‍ക്കാഴ്ച്ച സക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോഴാണ് ഈ വിവരം പുറം ലോകമറിയുന്നത്. തന്റെ ഭാര്യ പ്രിസില്ല താന്‍ ആദ്യകാലങ്ങളില്‍ താമസിച്ചിരുന്ന ഒരു കൂട്ടം സ്ഥലങ്ങള്‍ എങ്ങനെയാണ് പുനഃസൃഷ്ടിച്ചതെന്നും സുക്കര്ബര്ഗ്ഗ് വെളിപ്പെടുത്തി. താന്‍ കോഡിംഗ് പഠിച്ച കുട്ടിക്കാലത്തെ കിടപ്പുമുറി, ഫേസ്ബുക്ക് ആരംഭിച്ച ഹാര്‍വാര്‍ഡ് ഡോം, തറയില്‍ ഒരു മെത്തയുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അപ്പാര്‍ട്ട്മെന്റ്, മുമ്പത്തെ ഓഫീസ് സ്ഥലങ്ങളില്‍ ഒന്ന് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ല ചാനും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.'' സാധാരണ മാര്‍ക്ക് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ സമ്മതിക്കാറില്ല. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ 40 ആം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആഘോഷമാക്കാന്‍ സമ്മതം തന്നു. ഞങ്ങള്‍ ആഘോഷമാക്കി.'' പ്രിസില്ല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇനി മെസേജ് കണ്ടതായി അറിയിക്കാതെ ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാം, ഇതാ പുതിയ അപ്‌ഡേഷന്‍ 

മെസേജ് കണ്ടെന്നറിയിക്കാതെ തന്നെ ഇനി ഇന്‍സ്റ്റഗ്രാമിലെ മെസേജ് വായിക്കാം. ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാന്‍ ആണ് വഴിയുള്ളത്. ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കില്‍ സ്‌കാമര്‍മാരാല്‍ ടാര്‍ഗെറ്റു ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ ഈ സംവിധാനം ഉപയോഗിക്കാനാകും.  ഇന്‍സ്റ്റാഗ്രാം ആപ് തുറന്ന് ഡിഎമ്മുകളിലേക്കു പോകുക. എല്ലാ പുതിയ ഡിഎമ്മുകളും ലോഡ് ആകും. സെറ്റിങ്‌സില്‍ പോയി മൊബൈല്‍ ഡാറ്റ, വൈഫൈ എന്നിവ ഓഫാക്കിയാല്‍. തുറക്കുന്ന ആ സമയം 'സീന്‍' കാണില്ല. പക്ഷേ വീണ്ടും ഇന്റര്‍നെറ്റ് ഓണാക്കി, ആപ് തുറക്കുമ്പോള്‍ സീന്‍ പോപ് അപ് ചെയ്യും. ചാറ്റ് തുറന്ന് മുകളിലുള്ള പ്രൊഫൈലില്‍ ടാപ് ചെയ്യണം. പ്രൈവസി ആന്‍ഡ് സെക്യുരിറ്റി എന്ന ഓപ്ഷനിസ് ടാപ് ചെയ്ത് റീഡ് റെസീപ്റ്റ് ഓഫാക്കുക എന്ന ഓപ്ഷന്‍ ഓണാക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്‍സ്റ്റാഗ്രം ഈ ഓപ്ഷന്‍ അവതരിപ്പിച്ചത്. കൂടാതെ 2019 ല്‍ പുറത്തിറക്കിയ റെസ്ട്രിക്റ്റ് എന്നറിയപ്പെടുന്ന ഒരു ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ ഡിഎം വായിക്കാന്‍ സഹായിക്കും. 'സീന്‍' ഐക്കണ്‍ ട്രിഗര്‍ ചെയ്യാതെ തന്നെ ഡിഎം വായിക്കാന്‍ റെസ്ട്രിക്റ്റ് ഫീച്ചര്‍ സഹായിക്കും. സന്ദേശം അയയ്ക്കുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കു പോകുക. പ്രൊഫൈല്‍ പേജിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക് ചെയ്തശേഷം റെസ്ട്രിക്ട് സെലക്ട് ചെയ്യുക.ശേഷം വരുന്ന സന്ദേശങ്ങളെല്ലാം മെസേജ് റിക്വസ്റ്റ് ഫോള്‍ഡറിലേക്കു മാറ്റപ്പെടും. ഇത് ഓണ്‍ലൈന്‍ സ്റ്റാറ്റസും ആ വ്യക്തി കാണുന്നത് ഒഴിവാക്കുകായും ഡിഎം വായിക്കുകയും ചെയ്യാനാകും.

രാമായണത്തില്‍ രാവണനായി എത്തുന്ന യഷിന്റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്!!! ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ എത്തുമ്പോള്‍ രാവണനായി എത്തുന്നത് യഷ് ആണ്. ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും ആണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഏറെ ഞെട്ടിക്കുകയാണ്. ചിത്രത്തില്‍ യഷിനായി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'സ്വര്‍ണം കൊണ്ടുള്ള വസ്ത്രങ്ങളാണ് യഷിനായി നിര്‍മ്മിച്ചിരിക്കുന്നത്. രാവണന്‍ ലങ്കയുടെ രാജാവായിരുന്നതിനാലും അക്കാലത്ത് അവിടം സുവര്‍ണ നഗരമായിരുന്നതു കൊണ്ടുമാണ് സ്വര്‍ണം തന്നെ ഉപയോഗിക്കാമെന്ന് തീരുമാനിച്ചത്. ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം സ്വര്‍ണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്'- ചിത്രത്തിന്റെ അടുത്തവൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പറഞ്ഞു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. രാമായണം പരമ്പരയില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവിലാണ് ചിത്രത്തില്‍ ദശരഥനായെത്തുന്നത്. 2020 ലാണ് നിര്‍മ്മാതാവ് മധു മണ്ഡേന ചിത്രം പ്രഖ്യാപിച്ചത്. ബോബി ഡിയോളാണ് കുംഭകര്‍ണനായി എത്തുന്നത്. കൈകേയിയായി ലാറ ദത്തയുമെത്തുന്നു. മൂന്ന് ഭാഗങ്ങളായൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2025 ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മാവത്, ഹൗസ്ഫുള്‍ 4, ഹീരമണ്ഡി: ദ് ഡയമണ്ട് ബസാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ഒരുക്കിയ ഡിസൈനര്‍മാരായ റിംപിളും ഹര്‍പ്രീതും കൂടിച്ചേര്‍ന്നാണ് രാമായണയ്ക്കായി വസ്ത്രങ്ങള്‍ ഒരുക്കുന്നത്.  

Other News in this category

  • യുഎസ്സിലുള്ളവരുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റില്‍ ചീവീടും, 'സിക്കാഡ സ്‌പെഷ്യല്‍' ഡിന്നര്‍ പാര്‍ട്ടികള്‍ വരെ നടത്താന്‍ ഇഷ്ടപ്പെടുന്ന ജനങ്ങള്‍
  • 500 കിലോമീറ്റര്‍ അകലെയുള്ള കാമുകിയെ കാണാന്‍ താമസം തന്നെ കാറിലേക്കാക്കി കാമുകന്‍!!! തപണയത്തിന് കണ്ണും മൂക്കും മാത്രമല്ല അതിര്‍ത്തിയും ഇല്ലെന്ന് കാമുകന്‍
  • ക്യാന്‍സര്‍ ഭേദമാകാന്‍ ക്യാരറ്റ് കഴിച്ചാല്‍ മതിയെന്ന് ഇന്റര്‍നെറ്റ്, ദിവസവും പതിമൂന്ന് കപ്പ് കാരറ്റ് ജ്യൂസ് കുടിച്ച യുവതിക്ക് 'പണികിട്ടി', ഒടുവില്‍
  • പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് പാമ്പ് കടിയേറ്റു, കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച കൂട്ടത്തില്‍ പാമ്പിനെയും 'ജീവനോടെ' എത്തിച്ച് വീട്ടുകാര്‍!!! പിന്നീട് സംഭവച്ചിത് അപ്രതീക്ഷിതമായ സംഭവങ്ങള്‍
  • വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ
  • നിലത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന് ചുറ്റും പുക രൂപം, 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സിസിടിവി വീഡിയോ കണ്ട് അമ്പരന്ന് കുടുംബം, എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍ 
  • 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം
  • വിമാനത്തില്‍ നിന്നും വലിയൊരു കഷ്ണം ഐസ് താഴേക്ക് പതിച്ചു, ആട്ടിന്‍ കൂട്ടത്തിലേക്ക് ഐസ് വീണ് ആടിന്റെ ജീവന്‍ നഷ്ടമായതായി യുവതിയുടെ പരാതി!!!
  • സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം, ഒടുവില്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു പേരും ഞെട്ടി!!!
  • വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!!
  • Most Read

    British Pathram Recommends