
വിദ്യാഭ്യാസവും വിവരവും കൂടുതലുള്ള പലരും ചെയ്യാത്ത കാര്യമാണ് സിനിമാ നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തത്, അതിലെന്താണ് തെറ്റ് ? അനുവാദം ചോദിക്കുന്നതിനേക്കാള്‍ റേപ്പാണ് ദേധമെന്നാണോ അത് അര്‍ത്ഥമാക്കുന്നത്?
വിനായകന്‍ പറഞ്ഞത് വളരെ കാര്യപ്രസക്തമായ ഒന്നാണ്. വളരെ ഡീറ്റൈല്‍ഡ് ആയി പറയേണ്ടേ ഒരു വിഷയമാണ്. പക്ഷെ പറഞ്ഞു വന്ന വഴി ശരിയായില്ല. അത് ഒന്നില്ലെങ്കില്‍ അയാള്‍ ജീവിച്ചു വളര്‍ന്ന സാഹചര്യം അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ കുറവ്.
എന്നിരുന്നാലും ഓപ്പണ്‍ കമ്മ്യൂണിക്കേഷന്‍ അത് ഇന്ന് സമൂഹത്തില്‍ വളരെ ആവശ്യമാണ്. ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...
ഇവിടൊക്കെ അത് ദിന കാഴ്ചയാണ്. ഒരാളോട് ഇഷ്ടം തോന്നിയാല്‍ Are you interested എന്ന് ചോദിക്കും ഇല്ലങ്കില്‍ ഇല്ല, എസ് എങ്കില്‍ എസ്. അതിനര്‍ത്ഥം കല്യാണം കഴിച്ചു കൂടെ താമസിക്കുമോ എന്നല്ല. അനുവാദമില്ലാതെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു തള്ളുന്നതിലും എത്രയോ ഭേദമാണ്, ആ ചോദ്യം?
(ഞാന്‍ അയാളെ അയാള്‍ പറഞ്ഞ രീതിയെ പൂര്‍ണമായി ന്യായീകരിച്ചെന്ന് ഇതിനര്‍ത്ഥമില്ല)
അഞ്ചു മിനിറ്റത്തെ പെണ്ണുകാണലില്‍ നടക്കുന്ന കല്യാണവും ജീവിതവും പിന്നീടുള്ള പ്രശനങ്ങളും നമ്മള്‍ ആഘോഷമാക്കുമ്പോള്‍ ഇവിടെ പാശ്ചാത്യര്‍ അഞ്ചുമിറ്റില്‍ സമ്മതം ചോദിക്കുകയും, സമ്മതത്തിനായി കല്യാണം ഓഫര്‍ ചെയ്യാതിരിക്കുകയും നോ പറഞ്ഞാല്‍ അവരെ റെസ്പെക്ട് ചെയ്തു തിരിഞ്ഞു പോകുകയും ചെയ്യുന്നു എന്ന് മാത്രമേ വ്യത്യാസമുള്ളൂ.
നമ്മള്‍ ഇന്ത്യക്കാര്‍ എന്നും അടിച്ചമര്‍ക്കപെട്ട (അടിമകള്‍)വര്‍ഗമാണ്. പലരും പലതും നമ്മളില്‍ നമ്മുടെ അനുവാദമില്ലാതെ അടിച്ചേല്‍പ്പിച്ചു. വിശ്വാസം മുതല്‍ കാര്‍ഷിക ബില്‍ വരെ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചു, അനുവാദം ചോദിച്ചാല്‍ നമ്മള്‍ മറ്റുള്ളവരുടെ മുമ്പില്‍ ചെറുതാകുമെന്ന് നമ്മള്‍ വിശ്വസിക്കുന്നു അല്ലെങ്കില്‍ അതാണ് സത്യമെന്ന് നമ്മളെ വിശ്വസിപ്പിച്ചു. എന്നാല്‍ ദമ്പതിമാര്‍ തമ്മില്‍, മാതാപിതാക്കള്‍ മക്കളോട്, മക്കള്‍ മാതാപിതാക്കളോട്, നമ്മള്‍ ഓരോരുത്തരും സഹോദരങ്ങളോട്, അയല്‍ക്കാരോട്, സമൂഹത്തോട് ഒക്കെ അനുവാദം ചോദിക്കേണ്ടത് ആവശ്യമാണ്. അനുവാദം ചോദിക്കുക എന്നത് മനുഷ്യന്റെ ക്വാളിറ്റി ആണ്. അതിനാല്‍ വളരെ ചെറുപ്പം മുതലേ നമ്മള്‍ നമ്മുടെ കുട്ടികളെ അനുവാദം ചോദിക്കാന്‍ പഠിപ്പിക്കേണ്ടതുണ്ട്. അനുവാദം' ചോദിക്കാന്‍ നമ്മുടെ വിദ്യാഭ്യാസം നമ്മളെ പഠിപ്പിച്ചിരുന്നെങ്കില്‍ ഒരു നിര്‍ഭയ കേസോ, ജിഷ കേസോ, മറ്റുള്ള പല ഇരകളോ നമുക്ക് ചുറ്റും ഇന്ന് ഉണ്ടാകുമായിരുന്നില്ല.
പാശ്ചാത്യര്‍ ജീന്‍സിട്ടു നമ്മളും കൊടും ചൂടത്തു രണ്ടും കല്‍പിച്ചു ജീന്‍സിട്ടു, അവര്‍ ബര്‍ഗര്‍ കഴിച്ചു നമ്മളും കഞ്ഞി മാറ്റി ബര്‍ഗര്‍ ആക്കി, ഖദര്‍ മാറ്റി കൊട്ടിട്ടു, സാരി മാറ്റി ഷോര്‍ട്ട് ഇട്ടു.....പിന്നെ എന്തുകൊണ്ട് ചുരുക്കം ചില കാര്യങ്ങള്‍ മാത്രം accept ചെയ്യാന്‍ നമ്മള്‍ മടിക്കണം. അങ്ങനെ മടിക്കുമ്പോള്‍ ഓര്‍ത്തോളൂ കാലം മാറുകയാണ് കൂടെ കോലവും കുലവും.....
ജോസ്ന സാബു സെബാസ്റ്റ്യന്‍
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
