18
MAR 2021
THURSDAY
1 GBP =104.86 INR
1 USD =83.50 INR
1 EUR =90.08 INR
breaking news : രോമാഞ്ചത്തിലെ അമ്പാന്‍ ഇനി നായകന്‍!!! നവാഗതനായ ശ്രീജിത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സജിന്‍ ഗോപു നായക വേഷം അണിയുന്നത് >>> ക്രിക്കറ്റ് മത്സരത്തിനിടെ വിദേശ ബ്രാന്‍ഡിന്റെ ചോക്ലോറ്റ് കഴിച്ച് കിങ്ഖാന്‍, ചോക്ലേറ്റിന്റെ വില ഏട്ട് ലക്ഷം രൂപയാണെന്ന് ഒരുവിഭാഗം, പക്ഷെ ആരാധകര്‍ പറഞ്ഞത് ഇങ്ങനെ >>> സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ക്കുള്ള ലൈസന്‍സ് നഷ്ടമായതിനെത്തുടര്‍ന്ന് 2022-2023 ല്‍ റദ്ദാക്കിയത് 3,081 കെയര്‍ വര്‍ക്കര്‍മാരുടെ സിഒഎസ്; ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിനാനുള്ള സര്‍ക്കാര്‍ നടപടി വാഗ്ദാനങ്ങളില്‍ മാത്രം >>> 'താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ' നടന്‍ മധുപാല്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു >>> 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം >>>
Home >> READERS CORNER
ഞാന്‍ അറിഞ്ഞ എന്റെ ദൈവം...

ജോസ്ന സാബു സെബാസ്റ്റ്യന്‍

Story Dated: 2022-02-23

ഞാന്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ എനിക്കറിയാവുന്നൊരു ദൈവമുണ്ടയിരുന്നു. എന്റെ ഓര്‍മ്മയില്‍ ദൈവം ഈശോ മാതാവ് അങ്ങനെയൊന്നും ഒരു വ്യത്യാസവുമെനിക്ക് തോന്നിയിട്ടില്ല. എനിക്കെല്ലാവരും ദൈവമായിരുന്നു.

അപ്പച്ചന്‍ അടിക്കാന്‍ വന്നാല്‍ രക്ഷപ്പെടുത്തുന്ന, അമ്മച്ചി വഴക്കിടുമ്പോള്‍ എന്നെ ചിരിച്ചു കാണിക്കുന്ന, പിള്ളേരെ കേറ്റാതെ പോകുന്ന ബസ്സിനെ നിര്‍ത്തിക്കുന്ന,സ്‌കൂളിലെ കണക്കുടീച്ചറെക്കൊണ്ട് ലീവ് എടുപ്പിക്കുന്നൊരു ദൈവം...

കാലൊന്നു പോറിയാല്‍ പുള്ളിയെ അലറിവിളിക്കും. പാറിപോകുന്ന പൂമ്പാറ്റയെ, തുമ്പിയെ ഒക്കെ കിട്ടാന്‍ പുള്ളിയെ ഇടനിലക്കാരനാക്കും. 

സ്റ്റേജിലെ പ്രസംഗങ്ങള്‍, പാട്ടുകള്‍ ഡാന്‍സുകള്‍ മറന്നുപോകാതിരിക്കാന്‍, ടിവി കാണാന്‍ വിടാന്‍, പെരുന്നാളിന് കളിപ്പാട്ടം വാങ്ങിത്തരാന്‍, എത്ര എത്ര കൊട്ടേഷനുകളാ പുള്ളിക്ക് കൊടുത്തിട്ടുള്ളത്.

അന്നൊന്നും കൂട്ടുകാരി ആമിനയ്‌ക്കൊരു ദൈവം സിന്ധുവിനൊരു ദൈവം എനിക്കൊരു ദൈവം എന്നൊന്നും തോന്നീയിട്ടില്ല. ആരും പറഞ്ഞു തന്നിട്ടുമില്ല. ആമിന കൊണ്ടുവന്നിരുന്ന പത്തിരിയും സിന്ധു കൊണ്ടുവന്നിരുന്ന പ്രസാദവുമൊക്കെ ഞങ്ങള്‍ പകുത്തിട്ടു കഴിക്കുമായിരുന്നു.

കൃഷ്ണനെ കാണാന്‍ ഞാന്‍ പലവട്ടം അമ്പലത്തില്‍ പോയിട്ടുണ്ട്. ആമിന എവിടേം പോകുന്നത് ഞാന്‍ കണ്ടിട്ടില്ലാരുന്നു എന്നാലും ആമിന എന്നും ഞങ്ങടെ വീടിനടുത്തുള്ള കുരിശുപള്ളി തൊടിയില്‍ എനിക്കൊപ്പം വന്ന് പലവട്ടം മെഴുക് തിരി കത്തിച്ചു പ്രാര്‍ഥിച്ചിട്ടുണ്ട്...

പിന്നെ കാലം കഴിഞ്ഞപ്പോള്‍ എപ്പോളോ ഞങ്ങടെ ദൈവം റിട്ടയര്‍ ചെയ്തു. പകരം ആരൊക്കെയോ ചാര്‍ജ്ജെടുത്തു. അതോടെ ആമിനയെ കുരിശുപള്ളീതൊടിയില്‍ മെഴുക് തിരി കത്തിക്കാന്‍ വിടാതായി. കൃഷണനെ കാണുന്നതില്‍ നിന്നും എന്നെയും പലരും വിലക്കി. എന്തിനേറെ സിന്ധുവിനെപോലും ചില ദിവസങ്ങളില്‍ അമ്പലത്തിലും ശബരിമലയിലിമൊന്നും കേറ്റതായി.

അതോടെ ഞാനും എന്റെ കൂട്ടുകാരികളും ഞങ്ങളുടെ ബാലരമ മടക്കിയക്കൂട്ടത്തില്‍ മൂപ്പരെയും മടക്കി മനസിന്റെ കോണില്‍ ആര്‍ക്കും മനസിലാകാനാകാത്ത ആര്‍ക്കും കടന്ന് അക്രമിക്കാനാകത്ത ഒരു സ്ഥലത്തു മോടിയോടെ ഇന്നും കാത്തു സൂക്ഷിക്കുന്നു.

ഇന്നും ഞങ്ങള്‍ ഞങ്ങളുടെ മൂപ്പരോട് ആരും കേള്‍ക്കാതെ പോയി പറയാറുണ്ട്, ആ പഴയ സ്‌നേഹവും പങ്കുവെക്കലും ചേര്‍ത്തുനിര്‍ത്തലുകളെല്ലാം മാറിയ കാര്യം, മതത്തിന്റെ മറവില്‍ നടക്കുന്ന അടിപിടികള്‍, വസ്ത്രാലങ്കാര പ്രശ്‌നങ്ങള്‍, മതാധ്യക്ഷരുടെതന്നെ പലവിധ പീഡനങ്ങള്‍ അങ്ങനെ അങ്ങനെ പലതും ഞങ്ങളുടെ ഭാഷയില്‍ ഞങ്ങള്‍ ഡിസ്‌കസ് ചെയ്യാറുണ്ട്.

ഞങ്ങളുടെ ഭാഷ ഇപ്പോഴത്തെ മത വിശ്വാസികള്‍ക്കറിഞ്ഞുകൂടാ.
കാരണം പുറമെ കാണിക്കുന്ന ആര്‍ഭാടങ്ങള്‍ക്കൊപ്പം അണിഞ്ഞൊരുങ്ങാന്‍ എനിക്കും ആമിനയ്ക്കും സിന്ധുവിനുമൊന്നും ഇന്നാകില്ല. കാരണം ഞങ്ങളിന്നും ഞങ്ങളുടെ റിട്ടയര്‍ ചെയ്ത ആ മൂപ്പരോടൊപ്പമാണ്.പ്രഹസനങ്ങള്‍ ഞങ്ങള്‍ക്കും ഞങ്ങടെ മൂപ്പര്‍ക്കും ഇഷ്ടല്ല അത്രതന്നെ....


ജോസ്ന സാബു സെബാസ്റ്റ്യന്‍

More Latest News

രോമാഞ്ചത്തിലെ അമ്പാന്‍ ഇനി നായകന്‍!!! നവാഗതനായ ശ്രീജിത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സജിന്‍ ഗോപു നായക വേഷം അണിയുന്നത്

കേരളക്കരയെ തന്നെ ആവേശത്തിലാഴ്ത്തിയ കോംപിനേഷനായിരുന്നു രംഗണ്ണന്റെയും-അമ്പാന്റെയും. പ്രധാന റൗഡിയുടെ നീക്കവും നോട്ടവും എല്ലാം എന്താണെന്ന് മനസ്സിലാക്കി ജീവന്‍ കൊടുക്കാന്‍ പോലും മടിയില്ലാത്ത സഹ റൗഡിയായി അമ്പാന്‍ തിളങ്ങി.  സജിന്‍ ഗോപുവിന്റെ ആദ്യ ചിത്രമല്ല ആവേശം. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ സജിന്‍ ഗോപു ചുരുളി, ജാന്‍ എ. മന്‍, രോമാഞ്ചം, ചാവേര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സജിന്‍ നായകനാകുന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. നവാഗതനായ ശ്രീജിത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സജിന്‍ ഗോപു നായകനാവുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. ആര്‍ ഡി. എക്‌സ് എന്ന ചിത്രത്തില്‍ പീറ്റര്‍ എന്ന വില്ലന്‍ കഥാപാത്രമായി തിളങ്ങിയ ശ്രീജിത് നായര്‍ ആവേശം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം ജൂണില്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ആവേശത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രങ്കന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ച അമ്പാടി എന്ന വിളിപ്പേരുള്ള അമ്പാന്‍ പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടംപിടിച്ചത്. ആഗോളതലത്തില്‍ 151 കോടി പിന്നിട്ട ആവേശം ഇപ്പോഴും തിയേറ്ററിലുണ്ട്. നിരവധി ചിത്രങ്ങളില്‍ സജിന്‍ കഥാപാത്രം ചെയ്തിട്ടുണ്ടെങ്കിലും ആവേശം സിനിമയാണ് കരിയറില്‍ വഴിത്തിരിവാകന്നുത്. ഏറെ ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ബേസില്‍ ജോസഫ് നായകനാക്കി കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതിനായകനായാണ് സജിന്‍ ഗോപു എത്തുന്നത്. ലിജോ മോള്‍ ആണ് നായിക.

ക്രിക്കറ്റ് മത്സരത്തിനിടെ വിദേശ ബ്രാന്‍ഡിന്റെ ചോക്ലോറ്റ് കഴിച്ച് കിങ്ഖാന്‍, ചോക്ലേറ്റിന്റെ വില ഏട്ട് ലക്ഷം രൂപയാണെന്ന് ഒരുവിഭാഗം, പക്ഷെ ആരാധകര്‍ പറഞ്ഞത് ഇങ്ങനെ

ബോളീവുഡ് സൂപ്പര്‍ താരം കിങ് ഖാന്റെ പിന്നാലെയാണ് ആരാധകര്‍. താരം എവിടെ പ്രത്യക്ഷപ്പെട്ടാലും ക്യാമറാ കണ്ണുകള്‍ ഷാറൂഖ് ഖാനെ കൂടുതല്‍ ഫോക്കസ് ചെയ്യും. താരത്തില്‍ നിന്നും എന്തെങ്കിലും കണ്ടെത്തി അത് വാര്‍ത്തയാക്കാന്‍ തിടുക്കമാണ് ആരാധകര്‍ക്ക്. ഇക്കുറിയും ഒരു വിഭാഗം ആളുകള്‍ ആ പതിവ് തെറ്റിച്ചിട്ടില്ല. ഐ.എല്‍. ടി20 ക്രിക്കറ്റ് വേദിയില്‍ എത്തിയ എസ്.ആര്‍.കെയുടെ വിഡിയോയാണ് ഇക്കുറി വൈറലാകുന്നത്. ദുബൈയില്‍ നടന്ന ഐ.എല്‍.ടി20 ക്രിക്കറ്റ് മത്സരത്തിനിടെ ഷാറൂഖ് ഖാന്‍ തന്റെ മാനേജര്‍ പൂജക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നതാണ് വിഡിയോയില്‍. ഇതിലെന്താണ് ഇത്ര പ്രത്യേകത എന്നാണ് പലരും ചോദിച്ചത്. എന്നാല്‍ ചിലരുടെ കണ്ടുപിടുത്ത പ്രകാരം ഈ ചോക്ലേറ്റ് അല്‍പ്പം വിഐപി ആണെന്നതാണ്. ചോക്ലേറ്റിന്റെ വിലയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ലക്ഷ്വറി ചോക്ലേറ്റിന്റെ വില ഏകദേശം എട്ട് ലക്ഷം രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍ ദേവാന്‍ഷ് സേഥിയാണ് എസ്.ആര്‍.കെയുടെ ചോക്ലേറ്റിനെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ വിദേശ ബ്രാന്‍ഡിന്റെ ചോക്ലോറ്റാണ് നടന്‍ കഴിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ഏകദേശം ഏട്ട് ലക്ഷം രൂപയാണ്  ഇതിന്റെ വിലയെന്നും വിഡിയോയില്‍ പറയുന്നുണ്ട്. പക്ഷെ ഇതെല്ലാം തെറ്റായ കാര്യങ്ങളാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഷാറൂഖ് ഖാന്‍  കഴിക്കുന്നത് മറ്റൊരു പ്രമുഖ കമ്പനിയുടെ ചോക്ലേറ്റാണെന്ന് ആരോപിച്ചത്. ആ ലക്ഷ്വറി ചോക്ലേറ്റിന് നീല കവര്‍ അല്ലെന്നാണ്  ഇവരുടെ കണ്ടെത്തല്‍. ലൈക്കിനും വ്യൂവിനും വേണ്ടി  തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ' നടന്‍ മധുപാല്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നടത്തിയ ടൊവിനോയെ കുറിച്ചുള്ള ആരേപണങ്ങളും അതിന് ടൊവിനോ നല്‍കിയ മറുപടിയും എല്ലാം ചര്‍ച്ചയും വാര്‍ത്തയും ആകുന്ന ഈ അവസരത്തില്‍ ഇതാ നടനും സംവിധായകനുമായ മധുപാല്‍. സോഷ്യല്‍ മീഡിയയില്‍ ടൊവിനോയെ കുറിച്ച് ഒരു കുറിപ്പാണ് മധുപാല്‍ പങ്കുവെച്ചത്.  സിനിമയെ അത്രമേല്‍ സ്‌നേഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോവിനോ തോമസ് എന്നാണ് മധുപാല്‍ കുറിപ്പില്‍ പറയുന്നത്. മധുപാലിന്റെ കുറിപ്പ്ഇങ്ങനെ: 'മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നും അതിനുവേണ്ടി സഹകരിക്കുന്ന സിനിമയെ അത്രമേല്‍ സ്‌നേഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോവിനോ തോമസ്. ABCD എന്ന ചിത്രം മുതല്‍ നടികര്‍ വരെയുള്ള സിനിമകള്‍ കാണുകയും അതില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയും ഒപ്പം അഭിനയിക്കുകയും ചെയ്തപ്പോള്‍ ആ ചെറുപ്പക്കാരന്റെ സിനിമയോടുള്ള ആവേശം കണ്ടിട്ടുണ്ട്. ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു സ്ഥാനമുണ്ട്. വിജയപരാജയങ്ങള്‍ ആപേക്ഷികവുമാണ്. ഇന്ന് ഈ ചെറുപ്പക്കാര്‍ സിനിമ എന്ന മീഡിയത്തെ ഗൗരവത്തോടെയാണ് കാണുന്നതും സഹകരിക്കുകയും ചെയ്യുന്നത്.. മമ്മൂട്ടി മോഹന്‍ലാല്‍ തിലകന്‍ ഭരത് ഗോപി മുരളി നെടുമുടി വേണു തുടങ്ങി, മെയിന്‍ സ്ട്രീമീനൊപ്പവും സമാന്തര സംഘങ്ങള്‍ക്കൊപ്പവും, സിനിമ ചെയ്തിരുന്ന അഭിനേതാക്കളുടെ ശ്രേണിയിലാണ് ടോവിനോയും. താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് ഒരു താരം എന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്നിലെ നടനെ കൈമോശം വരാതെ സിനിമയുടെ വാണിജ്യ മൂല്യവും ജയാപരാജയങ്ങളും അവഗണിച്ചുകൊണ്ട് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ. . സിനിമകള്‍ ചിലപ്പോള്‍ പരാജയപ്പെട്ടേയ്ക്കും. ചിലപ്പോള്‍ ആ ചിത്രത്തില്‍ അത്യുജ്ജ്വലമായ അഭിനയം ആ ആക്ടര്‍ നടത്തിയിട്ടുണ്ടാവും. ഇന്നത്തെ കാലത്ത് ഒന്നും കാണാതെയും പോകുന്നില്ല എന്നതാണ് യാഥാര്‍ത്യം. ആധുനിക ചലച്ചിത്രലോകത്ത് ആരെങ്കിലും ആരെയെങ്കിലും തകര്‍ക്കുന്നതോ മറികടക്കുന്നതോ കഴിവ് കൊണ്ടുമാത്രമാണ്. അത് മനസ്സിലാക്കാത്തവരാണ് വേവലാതിപ്പെടുന്നത്.....'

30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം

ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് മരിച്ചു പോയവര്‍ക്ക് വേണ്ടി വിവാഹം നടത്തുന്ന ചടങ്ങ്. കര്‍ണാടകയിലെ പുത്തൂരില്‍ നിന്നുള്ള ഒരു കുടുംബം നല്‍കിയ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു പരസ്യം ആയിരുന്നു ഇത്. 'കുലേ മദിമേ അഥവാ പ്രേത മധുവെ' എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താണ് കുടുംബം ഇത്തരം ഒരു പരസ്യം പ്രാദേശിക പത്രത്തില്‍ നല്‍കിയത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ഇത്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കളെ തമ്മില്‍ വിവാഹം കഴിപ്പിക്കുന്നതാണ് ആചാരം. ഒരാഴ്ചച മുന്‍പാണ് പത്രത്തില്‍ പരസ്യം നല്‍കിയത്. 'കുലേ മദിമേ എന്ന ചടങ്ങിന് വേണ്ടി മുപ്പത് വര്‍ഷം മുന്‍പ് മരിച്ച ബംഗേത ഗോത്രത്തിലും കപലാല്‍ ജാതിയിലും പെട്ട ഒരു ആണ്‍കുട്ടിയെ തേടുന്നു. 30 വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി മരിച്ചത്. ആണ്‍കുട്ടിയുണ്ടെങ്കില്‍ കുടുംബം 'കുലേ മദിമേ' നടത്താന്‍ തയ്യാറാണെങ്കില്‍ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക', എന്നായിരുന്നു പരസ്യം. പരസ്യം ഇപ്പോള്‍ വൈറലാണ്. 50ഓളം പേര്‍ ഇതിനോടകം ചടങ്ങ് നടത്താന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മകളുടെ ജാതകത്തിന് ചേര്‍ന്ന ആളെ തേടി നടക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.  

ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!!

ജനങ്ങള്‍ക്ക് അവരുടെ വ്യക്തപരമായ പലകാര്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യം എന്ന പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന ഒരു രാജ്യമുണ്ട്. ജനങ്ങളുടെ വസ്ത്രധാരണത്തിലും അവരുപയോഗിക്കുന്ന കോസ്‌മെറ്റിക്കിനുമെല്ലാം പല പല നിയന്ത്രണങ്ങള്‍ രാജ്യം കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു കാര്യം കൂടി ഈ രാജ്യത്ത് വിലക്കപ്പെട്ടിരിക്കുകയാണ്. പറഞ്ഞ വരുന്നത് ഉത്തര കൊറിയയെ കുറിച്ചാണ്. നിയമം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ശിക്ഷയും പിഴയും ഭരണകൂടം ചുമത്താറുണ്ട്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ രാജ്യത്ത് നിരോധിച്ച കാര്യങ്ങളുടെ ലിസ്റ്റില്‍ ഇതാ ചുവന്ന നിറമുള്ള ലിപ്സ്റ്റിക്കും ഉള്‍പ്പെട്ടിരിക്കുകയാണ്.  ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചുവന്ന ലിപ്സ്റ്റിക്ക് രാജ്യത്ത് നിരോധിച്ചിരിക്കുന്നത്. സ്ത്രീകള്‍ വലിയ രീതിയില്‍ മേക്കപ്പ് ധരിക്കുന്നത് ഉത്തര കൊറിയയില്‍ നിരോധിച്ചിട്ടുണ്ട്. ചുവന്ന നിറമുള്ള ലിപ്സ്റ്റിക് ധരിക്കുമ്പോള്‍ സ്ത്രീകള്‍ അമിതമായി മേക്കപ്പ് ധരിച്ചതായി തോന്നുന്നു. അതും നിരോധനത്തിന് ഒരു കാരണമായാണ് പറയപ്പെടുന്നത്. ചുവന്ന ലിപ്സ്റ്റികിന് മാത്രമല്ല അടുത്തിടെ കിം ജോംഗ് ഉനിന്റെ ഭരണകൂടം സ്‌കിന്നി ആന്‍ഡ് ബ്ലൂ ജീന്‍സ്, ബോഡി ഫിറ്റ്, ചില ഹെയര്‍സ്‌റ്റൈലുകള്‍ എന്നിവയും നിരോധിച്ചിരുന്നു. രാജ്യത്ത് അംഗീകരിച്ച ഹെയര്‍സ്റ്റെലുകള്‍ മാത്രമേ സ്വീകരിക്കാന്‍ അനുവദിക്കുകയുള്ളു. മറ്റ് ഹൈയര്‍സ്റ്റെലുകള്‍ വയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാറുണ്ട്. കൂടാതെ നിരോധിച്ച സ്‌കിന്നി ജീന്‍സുകള്‍ പോലുള്ളവ ധരിക്കുന്നവര്‍ക്കെതിരെയും വളരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പിഴ ചുമത്തുക, പൊതുസ്ഥലത്ത് നിര്‍ത്തി ശിക്ഷിക്കുക ഇങ്ങനെയുള്ളവയാണ് ശിക്ഷ രീതികള്‍.

Other News in this category

  • 'അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക' അന്യരാജ്യങ്ങളില്‍ വന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഈ പറയുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കുക...
  • പീഡനത്തിന് ഇരയായ ആ മൃഗീയമായ നിമിഷത്തെ ആസ്വദിച്ച് വായിക്കാന്‍ മീഡിയയ്ക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കും മുന്‍പ് ചിന്തിക്കുക!! പീഡിപ്പിക്കപ്പെട്ടവരോട് സഹതപിക്കും മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്...
  • നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തതില്‍ എന്താണ് തെറ്റ്? ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...
  • ഇന്ന് ലോക വനിതാ ദിനം, പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുക മാത്രമല്ല, കഷ്ടപ്പാടിന്റേയും അദ്ധ്വാനത്തിന്റേയും മുള്ളുകളും ഞങ്ങള്‍ക്കൊപ്പം, സൗത്ത് എന്‍ഡ് ഓണ്‍ സീയിലെ ഈ വനിതകള്‍ സൂപ്പറാണ്....
  • ഇവിടെ എന്തും ആകാം എന്ന് കരുതി യുകെയിലേക്ക് വന്നു കയറുന്നവരുടെ ശ്രദ്ധയ്ക്ക്, പണി ചോദിച്ച് വാങ്ങരുത്!!!
  • സെക്‌സ് ഹെല്‍ത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, അറിയാത്തവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍...
  • നീതിപീഠമേ, ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായ ഒരു സ്ത്രീയുടെമേല്‍ ഒരുവന്‍ അവളുടെ സമ്മതമില്ലാതെ ലൈംഗിക ചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്!!!
  • നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ടെന്നറിയോ
  • നമ്മൾ ത്രികോണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയുടെ പവറിനെ കുറിച്ചറിയാമോ ?
  • 'എന്തിനാണ് നിഴലുകളോട് യുദ്ധം ചെയ്യുന്നത്; ക്ഷമാപൂര്‍വം പലതിനെയും സ്വീകരിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്'
  • Most Read

    British Pathram Recommends