18
MAR 2021
THURSDAY
1 GBP =104.86 INR
1 USD =83.50 INR
1 EUR =90.08 INR
breaking news : റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം >>> പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി >>> കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു >>> ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു >>> ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി >>>
Home >> READERS CORNER
പീഡനത്തിന് ഇരയായ ആ മൃഗീയമായ നിമിഷത്തെ ആസ്വദിച്ച് വായിക്കാന്‍ മീഡിയയ്ക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കും മുന്‍പ് ചിന്തിക്കുക!! പീഡിപ്പിക്കപ്പെട്ടവരോട് സഹതപിക്കും മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്...

ജോസ്ന സാബു സെബാസ്റ്റ്യന്‍

Story Dated: 2022-10-29

കൊല്ലത്തെ മകളെ പീഡിപ്പിച്ച ക്രൂരനായ അച്ഛനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൂടുള്ള തലക്കെട്ടുകളോടെ പലേടത്തും വിറ്റഴിക്കപ്പെടുകയാണ്. ചില തലക്കെട്ടുകള്‍ കാണേണ്ടത് തന്നെയാണ്, രോമാഞ്ചം തോന്നും. വായിക്കാന്‍ തോന്നും. വായിച്ചാല്‍ പിന്നെ ആ വായിച്ചതിന്റെ ആലസ്യതയില്‍ ചിലര്‍ മുഴുകാന്‍ തുടങ്ങും. പിന്നെ പലര്‍ക്കും പലവിധ ഐഡിയകള്‍ മനസ്സില്‍ രൂപപെടുകയായി, ആഗ്രഹസാഫല്യത്തിനായി വഴി തിരയുകയായി.  

വിവരണത്തില്‍ വാസ്തവമുണ്ടോ ഇല്ലയോ എന്നറിഞ്ഞുകൂടാ എങ്കിലും ഒരമ്മ സ്വന്തം കൊച്ചിന്റെ അപ്പന്‍ അവളെ പീഡിപ്പിച്ചുവെന്ന കഥ വളരെ വര്‍ണാഭമായി മീഡിയകളില്‍ വന്നു വരച്ചുകാട്ടുമ്പോള്‍ അതിന്റെ ആവശ്യം ഉണ്ടോ എന്ന് നമ്മള്‍ ഒന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു എന്നോര്‍മപ്പെടുത്താനുള്ള ചെറിയൊരു കുറിപ്പാണിത്. 

ഇനി ഒരുപക്ഷെ ആ 'അമ്മ പറഞ്ഞതില്‍ സത്യമുണ്ടെന്ന് കരുതുക ...എങ്കിലും നമ്മുടെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ നമ്മുടെ കുഞ്ഞിനുണ്ടായ ഒരു ദുരനുഭവം പ്രത്യേകിച്ചു ലൈംഗിക പീഡനങ്ങള്‍ ഒരു മീഡിയകളിലും വിവരിക്കേണ്ട കാര്യമില്ല എന്നുതന്നെയാണ് പല വിധഗ്ദരും ചൂണ്ടിക്കാട്ടുന്നത്. 

നമ്മുടെ വീട്ടിലെ കുട്ടിക്കേറ്റ ഒരു ആഘാതം, അത് ആരില്‍ നിന്നായിക്കൊള്ളട്ടെ അതൊരമ്മ മാത്രം അറിഞ്ഞാലും മതി. അച്ഛന്‍ പോലും അറിയേണ്ട കാര്യമില്ല എന്ന് സാരം. എന്നതിനര്‍ത്ഥം പല വഴി മെസ്സേജ് പാസ് ചെയ്യുന്നത് ആ കുട്ടിയുടെ മാനസീക ആഘാതം കൂട്ടുക മാത്രമേ ചെയ്യൂ. അതിനാല്‍ കുട്ടിയെ സമൂഹത്തിന് മുമ്പിലിട്ടു, ആര്‍ത്തിയോടെ കൊത്താന്‍ നോക്കുന്ന മീഡിയക്കാരുടെ മുമ്പിലിട്ടു വലിച്ചിഴക്കുന്നതിന് മുമ്പ് ഒരമ്മക്ക്/മാതാപിതാക്കള്‍ക്ക് തന്റെ സ്വന്തം കുട്ടിക്കായ് മറ്റു പലതും ചെയ്തു തീര്‍ക്കാനുണ്ട്. നോക്കാം:

ഒന്നാമതായി കുട്ടിയെ കരയാന്‍ അനുവദിക്കുക, അല്ലാതെ ആ സമയത്തു അയ്യോ മോളെ കരയല്ലേ എന്ന് പറയുകയോ, കുട്ടിയോട് ഉച്ചത്തില്‍ സംസാരിക്കുകയോ, കൂടുതല്‍ കാര്യങ്ങളെക്കുറിച്ചു ആരായുകയോ ചെയ്യരുത്. കുട്ടി കരഞ്ഞു തീര്‍ക്കാന്‍ സമയമെടുക്കും, അതിനനുവദിക്കുക.

2021 മാര്‍ച്ചില്‍ അവസാനിച്ച ചില സര്‍വേകള്‍ പ്രകാരം മിക്ക ലൈംഗികാതിക്രമങ്ങളും ഇരയ്ക്ക് അറിയാവുന്ന ഒരാളായിരിക്കും നടത്തുന്നത്. ഇത് ഒരു പങ്കാളിയോ മുന്‍ പങ്കാളിയോ ബന്ധുവോ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആരും ആകാം. ആക്രമണം പലയിടത്തും സംഭവിക്കാമെങ്കിലും സാധാരണയായി ഇരയുടെ വീട്ടിലോ കുറ്റവാളിയുടെ (ആക്രമണം നടത്തുന്ന വ്യക്തി) വീട്ടിലോ ആയിരിക്കും നടക്കാറു പതിവ്.
 
ഇനി നിങ്ങള്‍ സഹായത്തിനായി എവിടെ പോകുന്നു എന്നത് നിങ്ങളുടെ പ്രദേശത്ത് ലഭ്യമായതും നിങ്ങള്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതും എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും. വിദഗ്ധ വൈദ്യ പരിചരണം, ലൈംഗിക അതിക്രമ പിന്തുണ, ഫോറന്‍സിക് മെഡിക്കല്‍ പരിശോധന ഇവയെല്ലാം അതില്‍ ഉള്‍പെടുന്നവയാണ്. 

ഇനി ഒരു കാരണവശാല്‍ ഇതൊന്നും നിങ്ങള്‍ നടത്താന്‍ തീരുമാനിച്ചാലും ഇല്ലെങ്കിലും, നിങ്ങളുടെ ആദ്യത്തെ കോള്‍ ഒരു ലൈംഗിക ആക്രമണ റഫറല്‍ കേന്ദ്രമോ (Sexual Assault Referral Centres (SARC)), സ്വതന്ത്ര ലൈംഗിക അതിക്രമ ഉപദേശകനോ (Independent Sexual Violence Adviser (ISVA)) ഇനി അതും ഇല്ലങ്കില്‍ ഒരു ജില്ലാ കളക്ടറോ ആയിരിക്കണം. അല്ലാതെ നിങ്ങളുടെ കാര്യങ്ങള്‍ അയല്‍പക്കകാരോ ചാനലുകാരോ ഒന്നും അറിയേണ്ട ഒരു ആവശ്യവുമില്ല. അത് കാര്യങ്ങളും നിങ്ങളുടെ പ്രശ്‌നങ്ങളും കൂടുതല്‍ സങ്കീര്‍ണമാക്കുകയെ ചെയ്യുകയുള്ളൂ.

കൂടാതെ നിങ്ങള്‍ക്ക് ആവശ്യമുള്ള പിന്തുണ ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു നല്ല സുഹൃത്ത്, അടുത്തറിയാവുന്ന ഒരു ബന്ധു അല്ലെങ്കില്‍ അദ്ധ്യാപകനെ പോലെ നിങ്ങള്‍ വിശ്വസിക്കുന്ന ആരോടെങ്കിലും നിങ്ങള്‍ ഇത് പറയുന്നത് നിങ്ങളുടെ മനസിന്റെ വ്യാകുലത കുറക്കാന്‍ സഹായകരമാകും.

ചിലപ്പോള്‍ നിങ്ങള്‍ക്ക് സംഭവിച്ചതിനെക്കുറിച്ചൊക്കെ ഒന്നൂടെ ചിന്തിക്കാന്‍ സമയം വേണ്ടി വന്നേക്കാം. എന്നിരുന്നാലും, എന്തെങ്കിലും പരിക്കുകള്‍ക്ക് പറ്റിയിട്ടുണ്ടെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടാന്‍ കാലതാമസം ഉണ്ടാകരുത്. കാരണം സംഭവിച്ച അക്രമത്തില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് (മുതിര്‍ന്ന ഒരാള്‍ ആണെങ്കില്‍)ഗര്‍ഭധാരണമോ അല്ലെങ്കില്‍ (കുട്ടികള്‍ക്ക്/മുതിര്‍ന്നവര്‍ക്ക്) ലൈംഗികമായി പകരുന്ന പലവിധ അണുബാധകള്‍ STD, അതായത് ലൈംഗിക പരമായ പലവിധ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. 
 
ഇനി നടന്ന കുറ്റകൃത്യം കൂടുതലായി അന്വേഷിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എത്രയും വേഗമൊരു ഫോറന്‍സിക് വൈദ്യപരിശോധന നടത്തുന്നതാണ് നല്ലത്. (കേസ് കോടതിയില്‍ പോയാല്‍ ഉപയോഗപ്രദമായ തെളിവുകള്‍ നല്‍കാന്‍ ഇതിന് കഴിയും). അതിനാല്‍ ലൈംഗികാതിക്രമത്തിന് ശേഷം ഉടനടി നിങ്ങള്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ കഴുകുകയോ മാറ്റുകയോ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക. കാരണം ആക്രമണത്തെക്കുറിച്ച് നിങ്ങള്‍ പിന്നീട് എപ്പോഴെങ്കിലും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഇതിലൂടെ പ്രധാനപ്പെട്ട ചില ഫോറന്‍സിക് തെളിവുകള്‍ നശിച്ചേക്കാം. 
 
ഫോറന്‍സിക് വൈദ്യപരിശോധന വേണോ എന്ന് നിങ്ങള്‍ക്ക് ഏത് ഘട്ടത്തിലും തീരുമാനിക്കാം. എന്നിരുന്നാലും, ഇത് എത്രയും വേഗം നടക്കുന്നുവോ അത്രയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത കൂടുതലാണ്. 7 ദിവസത്തിലേറെ മുമ്പാണ് ആക്രമണം നടന്നതെങ്കില്‍, ഫോറന്‍സിക് മെഡിക്കല്‍ പരിശോധനയെക്കുറിച്ച് ലൈംഗിക ആക്രമണ റഫറല്‍ കേന്ദ്രത്തില്‍  (SARC) നിന്നോ പോലീസില്‍ നിന്നോ ഉപദേശം തേടുന്നത് മൂല്യവത്താണ്.
 
ഫോറന്‍സിക് മെഡിക്കല്‍ പരിശോധന സാധാരണയായി ഒരു ലൈംഗിക ആക്രമണ റഫറല്‍ കേന്ദ്രത്തിലോ അല്ലെങ്കില്‍ ഒരു പോലീസ് സ്യൂട്ടിലോ നടക്കുന്നു. ലൈംഗികാതിക്രമ ഫോറന്‍സിക് മെഡിസിനില്‍ പ്രത്യേക പരിശീലനം ലഭിച്ച ഒരു ഡോക്ടറോ നഴ്‌സോ ആയിരിക്കും സാധാരണ ഈ പരിശോധന നടത്തുന്നത്.
 
ഇവിടെ ഡോക്ടറോ നഴ്‌സോ പ്രസക്തമായ ആരോഗ്യ ചോദ്യങ്ങള്‍ ചോദിക്കും - ഉദാഹരണത്തിന്, ആക്രമണത്തെക്കുറിച്ചോ സമീപകാല ലൈംഗിക പ്രവര്‍ത്തനത്തെക്കുറിച്ചോ. നിങ്ങള്‍ ചുംബിച്ചതോ സ്പര്‍ശിച്ചതോ അല്ലെങ്കില്‍ ലൈംഗിക ഭാഗങ്ങളിലെ ചില സ്രവങ്ങള്‍ പോലുള്ള സാമ്പിളുകള്‍ അവര്‍ എടുക്കും. ആക്രമണത്തെക്കുറിച്ച് നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അവര്‍ മൂത്രത്തിന്റെയും രക്തത്തിന്റെയും സാമ്പിളുകളും ഇടയ്ക്കിടെ മുടിയും എടുക്കും, കൂടാതെ ചില വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമവര്‍ സൂക്ഷിക്കുകയും ചെയ്യും.
 
ഇനി പോലീസിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്ന് നിങ്ങള്‍ ഇനിയും തീരുമാനിച്ചിട്ടില്ലെങ്കില്‍, ശേഖരിക്കുന്ന ആ ഫോറന്‍സിക് മെഡിക്കല്‍ തെളിവുകള്‍ നിങ്ങള്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യണോ എന്ന് ഒരു തീരുമാനമേടിക്കുന്ന സമയം വരെ ലൈംഗിക ആക്രമണ റഫറല്‍ കേന്ദ്രം സൂക്ഷിക്കും.
 
നിങ്ങള്‍ ഇനി ഇത് ഒരുപക്ഷെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍, ആക്രമണത്തെക്കുറിച്ച് ലൈംഗികാതിക്രമത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതില്‍ പ്രത്യേകം പരിശീലനം ലഭിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. ഇതില്‍ നിങ്ങളെ ഫോറന്‍സിക് മെഡിക്കല്‍ പരിശോധന നടത്തുകയും എന്താണ് സംഭവിച്ചതെന്ന് ഒരു പ്രസ്താവന നടത്തുകയും ചെയ്യും. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കണ്ടെത്തലുകള്‍ പോലീസ് ക്രൗണ്‍സില്‍ പ്രോസിക്യൂഷന്‍ സര്‍വീസിന് കൈമാറും, പിന്നീട് കേസ് വിചാരണ വേണമോ വേണ്ടയോ എന്നവര്‍ തീരുമാനിക്കുകയും നിങ്ങളോട് ഓരോ ഘട്ടത്തിലും എന്താണ് സംഭവിക്കുന്നതെന്ന്  വിവരിക്കുകയും സഹായിക്കുകയും ചെയ്യും.
 
ഇനി എല്ലാ കേസുകളും ഇരക്ക് താല്‍പര്യമില്ല എങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യെണ്ടതില്ല. ഉദാഹരണത്തിന് ഒരു പോലീസ് ഉദയഗസ്ഥന്‍ നിങ്ങളുടെ ഒരു ബന്ധുവോ സുഹൃത്തോ ആയിരിക്കാം. പക്ഷെ ആക്രമണത്തെ കുറിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യതാല്‍ അവര്‍ക്ക് നിങ്ങളെയൊരു വൈദ്യ പരിചരണത്തിനോ ഫോറന്‍സിക് മെഡിക്കല്‍ പരിശോധന നടത്താനോ ഒക്കെ സഹായിക്കാവുന്നതാണ്. ഇതിനോട് അനുബന്ധിച്ചുള്ള അന്വേഷണങ്ങളോ പ്രോസിക്യൂഷനോ, അല്ലെങ്കില്‍ നിങ്ങളോ മറ്റാരെങ്കിലുമോ ഗുരുതരമായ അപകടത്തിന് സാധ്യതയുണ്ടെന്ന ആശങ്കയോ ഒന്നും ഇല്ലെങ്കില്‍ ഒരു കാരണവശാലും നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റ് സേവനങ്ങളുമായി അവര്‍ പങ്കിടില്ല.
 
ലൈംഗികാതിക്രമത്തിന് വിധേയരായ ആളുകളെ സഹായിക്കാന്‍ ചില ലൈംഗിക ആക്രമണ റഫറല്‍ കേന്ദ്രങ്ങളോ സന്നദ്ധ സംഘടനകളിലോ പ്രത്യേകം പരിശീലനം ലഭിച്ച ഉപദേശകരോ നമുക്ക് ലഭ്യമാണ്. ഈ സ്വതന്ത്ര ലൈംഗിക അതിക്രമ ഉപദേഷ്ടാക്കള്‍ക്ക് Independent Sexual Violence Adviser (ISVA )ഇരകള്‍ക്ക് ആവശ്യമായ മറ്റ് പിന്തുണാ സേവനങ്ങളിലേക്ക് ആക്സസ് നേടാന്‍ നിങ്ങളെ സഹായിക്കാനാകും. അതിനാല്‍ കുട്ടികള്‍/അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ഏതെങ്കിലും തരത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന സേവനങ്ങള്‍ പലതുണ്ട് ചില അത്യാവശ്യ നമ്പറുകള്‍, താത്കാലിക അഭയ കേന്ദ്രങ്ങള്‍ ഒക്കെ നമുക്ക് ലഭ്യമാണ്. ( ഈ വിവരങ്ങള്‍ കൂടുതലായി ജില്ലാതല അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് നല്‍കാം ലൈംഗിക പാഠങ്ങള്‍ എന്ന ബുക്കിന്റെ അവസാനം രേഖപെടുത്തിയിട്ടുണ്ട്).

ഇത്രയുമൊക്കെ കാര്യങ്ങള്‍ പരിക്കേറ്റ സ്വന്തം കുഞ്ഞിനായി ചെയ്യാന്‍ കിടക്കുമ്പോള്‍ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ മീഡിയകള്‍ക്ക് കടിച്ചുകീറാന്‍ ഇട്ടു കൊടുക്കാതിരിക്കാം. അത് പ്രതിയോടുള്ള ഒരു താത്കാലിക പ്രതിരോധം തീര്‍ക്കാന്‍ മാത്രമേ ഉപകരിക്കു... നാട്ടുകാര്‍ വായിച്ചു പറഞ്ഞു മറക്കും. ഉന്തിന്റെ കൂടെ തള്ളുകൂടി കൊടുക്കാതെ കുഞ്ഞിന്റെ മനസിനെ ഉണങ്ങാന്‍ അനുവദിക്കൂ...

ജോസ്ന സാബു സെബാസ്റ്റ്യന്‍

More Latest News

ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു

തൃശൂര്‍: ഗുണ്ടാത്തലവന്‍ രംങ്കണ്ണനെ പോലെ ആവേശം മോഡലില്‍ ഗുണ്ടാത്തലവന്റെ ജയില്‍ റിലീസ് പാര്‍ട്ടി. ഫഹദ് ഫാസില്‍ നായകനായ 'ആവേശം'ത്തിലേത് പോലെ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചാണ് ജയില്‍ മോചനം ആഘോഷമാക്കിയത്. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തില്‍ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി

കോഴിക്കോട് : ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം കേരളത്തിലൊന്നാകെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം.  സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എറണാകുളം പറവൂര്‍ സ്വദേശിയാണ് യുവതി. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരച്ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

'കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറി, ഞാന്‍ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു'  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവും. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും കുടുംബമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഈ താരദമ്പതികള്‍ എന്ന് പലപ്പോഴും ആരാധകരും സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.  ബീനയുടെ വാക്കുകള്‍ ഇങ്ങനെ:'മകനെ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കോട്ടയം ഭാഗത്തൊരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് ഞങ്ങള്‍ക്ക് ഒരു മഞ്ഞ സെന്‍ കാറായിരുന്നു. അന്നൊരു മഴക്കാലമായിരുന്നു. കുമരകം വഴിയായിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത്. കുട്ടനാട് ഭാഗത്ത് വണ്ടി എത്തിയപ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പുഴയും റോഡും ഒന്നും കാണുന്നില്ല. കാലൊക്കെ സീറ്റില്‍ കയറ്റിവച്ച് ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണ്. റോഡിലാണെങ്കില്‍ മറ്റൊരു വണ്ടിയുമില്ല. ഞാന്‍ ഡ്രൈവറോട് റേസ് ചെയ്ത് മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളവും കയറി. ഇതോടെ ഞാന്‍ അന്തോണീസ് പുണ്യാളന്റെ കുരിശും വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തേക്ക് വന്ന ലോറിയിലുള്ള ആള്‍ക്കാരാണ് ഞങ്ങള രക്ഷിച്ചത്. അന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. വെള്ളം കയറിയതോടെ റോഡൊന്നും മനസിലാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പിന്നൊരു ദിവസം വന്നാണ് വണ്ടിയെടുത്തത്. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവമായിരുന്നു അത്'- ബീന ആന്റണി പറഞ്ഞു.  

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഇതിന് മുന്‍പത്തെ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം പിന്നിട്ടു. ഉച്ചഭാഷിണി ഉപയോഗിച്ച് മഞ്ഞപ്പിത്ത ബോധവല്‍ക്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു. കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ മുന്നറിയിപ്പ് നല്‍കി. രോഗബാധിതര്‍ മറ്റുള്ളവരുമായി ഒരു മാസം സമ്പര്‍ക്കം ഉണ്ടാവരുത്, രോഗികളുടെ വീടുകളില്‍ സന്ദര്‍ശനം പ്രോത്സാഹിപ്പിക്കരുത്, കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം, കടകളില്‍ ജ്യുസുകള്‍ തയ്യാറാക്കാനും തിളപ്പിച്ചാറിയ വെള്ളം വേണം ഉപയോഗിക്കാന്‍, കിണറുകള്‍ ക്ലൊറിനേറ്റ് ചെയ്യണം, മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടത്തണം, ഉല്ലാസ യാത്ര പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്നീ മുന്നറിയിപ്പുകളും പുറവെടുപ്പിച്ചിട്ടുണ്ട്.

പിഎസ്ജിക്കായി തന്റെ അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയ എംബാപ്പെയ്ക്ക് മോശം അനുഭവം, സ്‌ക്രീനില്‍ താരത്തിന്റെ ചിത്രം കണ്ടതും കൂക്കി വിളി

ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ പിഎസ്ജി വിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ താരത്തിന്റെ പിഎസ്ജിക്കായുള്ള അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയപ്പോള്‍ അനുഭവിച്ചത് മോശം അനുഭവമായിരുന്നു. മത്സരം തുടങ്ങും മുന്‍പ് സ്‌ക്രീനില്‍ എംബാപ്പെയുടെ ചിത്രം കാണിച്ചപ്പോള്‍ ആരാധകര്‍ താരത്തിനെ കൂക്കി വിളിച്ചു. നേരത്തെ സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍ എന്നിവരും ടീം വിടാന്‍ തീരുമാനിച്ച ഗ്രൗണ്ടിലെത്തിയപ്പോള്‍ കൂവല്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സമാനമായിരുന്നു എംബാപ്പെയ്ക്കും നേരിടേണ്ടി വന്നത്. ടൗളോസിനെതിരായ ഹോം പോരാട്ടം പിഎസ്ജി തോല്‍ക്കുകയും ചെയ്തിരുന്നു. ദ്യ ഗോള്‍ നേടി ടീമിനു ലീഡ് സമ്മാനിക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചു. പക്ഷേ പിന്നീട് ടീം മൂന്ന് ഗോളുകള്‍ വഴങ്ങി.

Other News in this category

  • 'അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക' അന്യരാജ്യങ്ങളില്‍ വന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഈ പറയുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കുക...
  • നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തതില്‍ എന്താണ് തെറ്റ്? ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...
  • ഇന്ന് ലോക വനിതാ ദിനം, പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുക മാത്രമല്ല, കഷ്ടപ്പാടിന്റേയും അദ്ധ്വാനത്തിന്റേയും മുള്ളുകളും ഞങ്ങള്‍ക്കൊപ്പം, സൗത്ത് എന്‍ഡ് ഓണ്‍ സീയിലെ ഈ വനിതകള്‍ സൂപ്പറാണ്....
  • ഇവിടെ എന്തും ആകാം എന്ന് കരുതി യുകെയിലേക്ക് വന്നു കയറുന്നവരുടെ ശ്രദ്ധയ്ക്ക്, പണി ചോദിച്ച് വാങ്ങരുത്!!!
  • ഞാന്‍ അറിഞ്ഞ എന്റെ ദൈവം...
  • സെക്‌സ് ഹെല്‍ത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, അറിയാത്തവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍...
  • നീതിപീഠമേ, ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായ ഒരു സ്ത്രീയുടെമേല്‍ ഒരുവന്‍ അവളുടെ സമ്മതമില്ലാതെ ലൈംഗിക ചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്!!!
  • നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ടെന്നറിയോ
  • നമ്മൾ ത്രികോണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയുടെ പവറിനെ കുറിച്ചറിയാമോ ?
  • 'എന്തിനാണ് നിഴലുകളോട് യുദ്ധം ചെയ്യുന്നത്; ക്ഷമാപൂര്‍വം പലതിനെയും സ്വീകരിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്'
  • Most Read

    British Pathram Recommends