18
MAR 2021
THURSDAY
1 GBP =104.86 INR
1 USD =83.50 INR
1 EUR =90.08 INR
breaking news : റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം >>> പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി >>> കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു >>> ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു >>> ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി >>>
Home >> READERS CORNER
'അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക' അന്യരാജ്യങ്ങളില്‍ വന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഈ പറയുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കുക...

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

Story Dated: 2022-12-18

പുറം നാട്ടില്‍ ജോലിചെയ്യുന്ന എല്ല. സഹോദരികള്‍ക്കും വേണ്ടി.....
കേറ്ററിങിലുള്ള ഒരു മലയാളി നേഴ്‌സും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും തന്റെ ഭര്‍ത്താവിനാല്‍ ക്രൂരമായി കൊല്ലപ്പെട്ട വാര്‍ത്ത എല്ലാവരും വായിച്ചു കാണുമല്ലോ. വാര്‍ത്തയുടെ വിശദദാംശത്തെക്കുറിച്ചു ചികയാനോ എന്താണ് കാരണമെന്ന് വാദിക്കാനോ ഞാന്‍ ആളല്ല. എങ്കിലും പൊതുവായി ചില കാര്യങ്ങള്‍ ഇവിടെ പറയപെടേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍ ഷെയര്‍ ചെയ്യുന്നു...
മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രസന്നമായി പിടിച്ചുനിക്കാന്‍ ശ്രമിക്കുമ്പോളും നമ്മള്‍ക്കുമാത്രം അറിയാവുന്ന എന്തുമാത്രം നോവുകള്‍ നമ്മളുടെ ഓരോ കുടുംബത്തിലും കാണും. അതും പ്രേത്യേകിച്ചു നാടും വീടും സുഹൃത്തുക്കളെയുമെല്ലാം വിട്ടു പുറം രാജ്യത്തു ജോലിതേടി അണയുന്നവര്‍, ആരോടും പറയാന്‍ പറ്റാത്തത്ര വിഷമങ്ങള്‍ തീക്കനലായി കൊണ്ട് നടക്കുന്നവര്‍ നമുക്കുചുറ്റും അനേകം.

'കുട്ടികള്‍ക്ക് നല്‍കാം ലൈംഗിക പാഠങ്ങള്‍' എന്ന ബുക്ക് എഴുതിയതിന് ശേഷം ഒത്തിരി ആളുകള്‍ അവരുടെ വിഷമങ്ങള്‍ എന്നോട് ഷെയര്‍ ചെയ്തിട്ടുണ്ട്. അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പെടും. അവര്‍ക്കെന്നോടുള്ള ഒരു വിശ്വാസം കൊണ്ടാ അല്ലങ്കില്‍ ഒരു സൊല്യൂഷന് വേണ്ടിയോ ആകാം പല പ്രേശ്‌നങ്ങളും ഷെയര്‍ ചെയ്തത്.  

അതില്‍ മിക്ക സ്ത്രീകളും തങ്ങളുടെ പുരുഷന്മാരുടെ അമിത മദ്യപാനവും, ദേഷ്യവും അവരെ അസ്വസ്ഥരാക്കുന്നു എന്ന് പറയുമ്പോള്‍ ഒട്ടേറെ പുരുഷന്മാര്‍ അവരുടെ ഭാര്യമാര്‍ക്ക് തങ്ങളോടുള്ള ശാരീരിക അടുപ്പം കുറയുന്നു, മക്കള്‍, സമ്പത്ത്, സ്ഥാനം എന്നിവയില്‍ ആഹ്ലാദം നേടുന്നതിനാല്‍ താന്‍ പലവിധ മാനസീക അധികഠിനമായ സംഘര്‍ഷം അനുഭവിക്കുന്നുവെന്ന് അവകാശപ്പെടുന്നു. ഇതില്‍ നിന്നുമൊക്കെ മനസിലാക്കിയ ചില കാര്യങ്ങള്‍ നമുക്കായി ഇവിടെ ഷെയര്‍ ചെയ്യാം. 

ഒന്നാമതായി പാശ്ചാത്യരാജ്യത്തിന്റെ തണുപ്പിലേക്ക് ഭാര്യക്കൊപ്പം വണ്ടികയറുന്ന ഭര്‍ത്താക്കന്മാര്‍, ചിലപ്പോള്‍ ജോലീം കൂലീം ഇല്ലാത്തവരായിരുന്നിരിക്കാം. അല്ലങ്കില്‍ നാട്ടിലോ ഗള്‍ഫ് രാജ്യങ്ങളിലോ ഒക്കെ നല്ല പദവിയില്‍ വൈറ്റ് കോളര്‍ ജോലി ചെയ്തു ശീലിച്ചവരാകാം. അങ്ങനുള്ള അവര്‍ സാരി വിസയില്‍ യുകെ പോലുള്ളൊരു രാജ്യത്ത് വന്ന് കഴിയുമ്പോള്‍, അവര്‍ക്ക് മനസില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത ടോയ്‌ലറ്റ് ക്ലീനിങ് ഉള്‍പ്പെടെയുള്ള പലവിധ ജോലികളില്‍ ഏര്‍പ്പെടേണ്ടതായി വരും. ആദ്യമൊക്കെ വിസമ്മതിച്ചു മാറിനിന്നാലും സാമ്പത്തിക ബാധ്യത കതകില്‍ മുട്ടുമ്പോള്‍ എന്ത് ജോലിയും ചെയ്യാനവര്‍ നിര്‍ബന്ധിതരാകും.

അങ്ങനുള്ളപ്പോള്‍ സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം ജോലിയില്‍ ഏര്‍പ്പെടേണ്ടതായി വരും. അപ്പോള്‍ കുട്ടികളുടെ ഉത്തരവാദിത്വവും വീട്ടിലെ ഉത്തരവാദിത്വവും എല്ലാം പുതുമയായി പതുക്കെ പുരുഷന്മാരിലേക്ക് ചാഞ്ഞിറങ്ങും. 

നാളിതുവരെ തന്റെ സ്വന്തം കുടുംബത്തെ തന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തില്‍ നോക്കി നടത്തിയിരുന്ന തന്റെ ഐഡന്റിറ്റികള്‍ ഓരോന്നായി നശിച്ചില്ലാതാകുമ്പോള്‍ തങ്ങളുടെ ഭാര്യമാരുടെ കീശനിറക്കലുകളും, സ്ഥാനമാനങ്ങളുമൊക്കെ അവര്‍ക്ക് വേഗം അംഗീകരിക്കാന്‍ കഴിയണമെന്നില്ല.

ജോലിയുടെയും പണ സമ്പാദനത്തിന്റെയും കുടുക്കില്‍ വീണു പോയ ഭാര്യമാര്‍ക്ക് അവരുടെ ജോലി ഭാരം മൂലമോ, ബാധ്യതകള്‍ മൂലമോ, ശാരീരിക അസ്വസ്ഥതകള്‍ മൂലമോ ഒക്കെ, ഭര്‍ത്താവിന്റെ വൈകാരികതയെയും മനസിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെ വരുമ്പോള്‍ പുരുഷന്മാര്‍ സാവധാനം മദ്യത്തിലേക്കും വിവിധ കൂട്ടു കെട്ടിലേക്കും വീണുപോകുന്നു. അങ്ങനെ പതുക്കെ ഭാര്യയോടുള്ള  അസഹിഷ്ണത അവളോടുള്ള ദേഷ്യമായും ദേഹോദ്രപമയുമൊക്കെ പലതരത്തില്‍ പുറത്തു വരുന്നു. 

അതിനു പുറമെ, ഇന്നുവരെ ആണുങ്ങള്‍ക്ക് അവരുടെ വൈകാരിക ആവശ്യങ്ങളുടെ ഇമ്പോര്‍ട്ടന്‍സിനെ കുറിച്ചവര്‍ക്ക് സംസാരിക്കാനോ കംപ്ലൈന്റ്‌റ് ചെയ്യാനോ ഒരവസവും ആരും തുറന്നു കൊടുക്കുന്നില്ല എന്നത് അവരുടെ പെരുമാറ്റത്തില്‍ മൂര്‍ച്ച കൂട്ടാം. എവിടെയും ആരോടും പറയാതെ അല്ലെങ്കില്‍ പറയാന്‍ കഴിയാതെ ഞാന്‍ ഒകെ എന്ന് നടന്ന് ജീവിക്കുന്ന എത്ര പുരുഷന്‍മാര്‍ നമുക്ക് ചുറ്റുമുണ്ടാകും?.

അതേപോലെ തന്നെ സ്ത്രീകളും, അവരുടെ കാര്യങ്ങള്‍ അവള്‍ക്ക് ഡിസ്‌കസ് ചെയ്യാന്‍ അവസരങ്ങളും കേള്‍വിക്കാരുമൊക്കെ ഉണ്ടെങ്കിലും, മക്കളെയും, പ്രായമായ അപ്പനെയും അമ്മയെയും, പിന്നെ സമൂഹത്തെയുമൊക്കെ ഓര്‍ത്ത് ആരോടും പറയാന്‍ പറ്റാതെ, എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് മാത്രം കരുതി പതുക്കെ വിഷാദത്തിലേക്കു വഴുതി പോകുന്ന സാഹോദരികളും നമുക്കിടയിലുണ്ട്. 

ആരൊക്കെയുണ്ടെങ്കിലും നമ്മളുടെ ജീവിതപങ്കാളിക്കുള്ള റോള്‍ വേറാര്‍ക്കും പകുത്തെടുക്കാന്‍ പറ്റാത്ത ഒന്നു തന്നെയാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ എത്ര ക്രൂരമായികൊള്ളട്ടെ. ആ ഐഡന്റിറ്റി നമുക്കോരു ബലമാണ് സംരക്ഷണമാണ്. അതിനാല്‍ നമ്മളുടെ ജീവിത പങ്കാളിയോടുള്ള വൈകാരികത ഒരുകാരണവശാലും പൗണ്ടുകളുടെയും ആര്‍ഭാടങ്ങളുടെയും ഇടയില്‍ പെട്ട് നശിച്ചുപോകാന്‍ നമ്മള്‍ ഇടയാക്കരുത്. പ്രേത്യേകിച്ചു നമ്മള്‍ പെണ്ണുങ്ങള്‍ ഒരു പ്രായം കഴിഞ്ഞാല്‍ അല്ലെങ്കില്‍ കുട്ടികളായാല്‍ അതുമല്ലങ്കില്‍ വാര്‍ക്കഹോളിക് ആയാല്‍ വൈകാരികമായ കാര്യങ്ങള്‍ക്ക് പിന്നെ ഒട്ടും തന്നെ ഇമ്പോര്‍ട്ടന്‍സ് കൊടുക്കാന്‍ തോന്നില്ല. 

അങ്ങനെ നമ്മളുടെ ശ്രദ്ധ മുഴുവന്‍ പണകൊയ്ത്തിനായ് മാത്രം മാറ്റിവക്കുമ്പോള്‍ കുടുംബ ജീവിതത്തില്‍ പൗണ്ടുകള്‍ക്കു നികത്താനാവാത്ത വിള്ളലുകള്‍ ഉണ്ടാകുന്നു. പണ സമ്പാദനത്തിനായ് പ്രായപൂര്‍ത്തി ആകാത്ത മക്കളെ ഇട്ടു രാപകല്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് നഷപെടുന്നത് നമ്മള്‍ ഇന്നും നൊസ്റ്റാള്‍ജിയ ആയി മനസ്സില്‍ കൊണ്ട് നടക്കുന്ന നമുക്ക് കിട്ടിയ എന്നാല്‍ നമ്മടെ മക്കള്‍ക്ക് നഷ്ടപെടുന്ന അമ്മയുടെ സ്‌നേഹവും അപ്പന്റെ കരുതലുമൊക്കെയാണ്. 

അതുകൊണ്ടൊക്കെ നമ്മള്‍ എന്തായാലും പുറം രാജ്യത്തു വന്ന് നിലയുറപ്പിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുക. അടിസ്ഥാന സൗകര്യങ്ങളായ ഒരു വീട് വണ്ടി മാസ ശമ്പളം ഉണ്ടെങ്കില്‍ അതില്‍ ആനന്ദം കണ്ടെത്തുക. എത്ര കൂടുതല്‍ ഉണ്ടാക്കിയാലും പുറം രാജ്യത്തു ജീവിക്കുന്ന നമ്മളെ സംബന്ധിച്ചു നമ്മുടെ സ്വപ്നങ്ങള്‍ക്ക് ആശുപത്രി കിടക്കവരയെ ആയുസുള്ളൂ. അതുകഴിയുമ്പോള്‍ നമ്മളുടെ ജീവിതം ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ അങ്ങനെ മറ്റു പലരും ഏറ്റെടുക്കുകയാണെന്ന് മനസിലാക്കുക. 

ഇന്ത്യയിലെ പോലെ നമ്മള്‍ മക്കള്‍ക്കായി, ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്കായൊന്നും സേവ് ചെയ്യണ്ട അവകാശികതയില്ല. പിന്നെ ഒരു സോഷ്യല്‍ സ്ററ്സിന് വേണ്ടി മാത്രം രാപകല്‍ പണിയെടുത്തു ജീവിതം കളയാതെ, ആഴ്ച്ചയില്‍ മൂന്നോ നാലോ ദിവസം ജോലിചെയ്യുക, ബാക്കി ദിവസം മക്കളുമായി കെട്ടിയവനുമായി ഒരുമിച്ച് ഒന്ന് പുറത്തു പോവുക, ആഹാരം ഉണ്ടാക്കുക, ഒരുമിച്ചു സിനിമ കാണുക, ചിരിക്കുക, എന്തും തുറന്നു പറയാനുള്ള ഒരു മാനസിക ബന്ധം നേടിയെടുക്കുക. ജീവിതം ആസ്വദിക്കുക.. പങ്കാളിയുടെ മാനസിക മാറ്റങ്ങള്‍ മനസിലാക്കി എടുക്കാന്‍ തക്ക ബന്ധങ്ങള്‍ ഓരോ കുടുംബത്തിലും ഉണ്ടാകട്ടെ.

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക. Uk പോലുള്ള ഒരു രാജ്യത്ത് ഡൊമസ്റ്റിക് വയലെന്‍സില്‍ പെണ്ണുങ്ങള്‍ക്ക് ആണ് സൗണ്ട് കൂടുതല്‍. അങ്ങനൊരു സാഹചര്യത്തില്‍ National Domestic Abuse Helpline - 0808 2000 247 / The Men's Advice Line, for male domestic abuse survivors - 0808 801 0327  കോണ്‍ടാക്ട് ചെയ്യുക. 

ആരും ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം നമുക്ക് എന്നാണിനി ഉണ്ടാവുക? മറ്റൊരാളുടെ ജീവനെയെടുക്കാന്‍ മാത്രം ഉടമസ്ഥാവകാശം ഈ ലോകത്ത് ആര്‍ക്കുമില്ല. മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ഏതൊരു ഹീനകൃത്യവും ചോദ്യം ചെയ്യപ്പെടേണ്ടതും ശിക്ഷാര്‍ഹവുമാണ്. ഈ ലോകം എല്ലാവരുടേതുമാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ!

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

 

More Latest News

ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു

തൃശൂര്‍: ഗുണ്ടാത്തലവന്‍ രംങ്കണ്ണനെ പോലെ ആവേശം മോഡലില്‍ ഗുണ്ടാത്തലവന്റെ ജയില്‍ റിലീസ് പാര്‍ട്ടി. ഫഹദ് ഫാസില്‍ നായകനായ 'ആവേശം'ത്തിലേത് പോലെ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചാണ് ജയില്‍ മോചനം ആഘോഷമാക്കിയത്. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തില്‍ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി

കോഴിക്കോട് : ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം കേരളത്തിലൊന്നാകെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം.  സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എറണാകുളം പറവൂര്‍ സ്വദേശിയാണ് യുവതി. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരച്ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

'കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറി, ഞാന്‍ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു'  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവും. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും കുടുംബമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഈ താരദമ്പതികള്‍ എന്ന് പലപ്പോഴും ആരാധകരും സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.  ബീനയുടെ വാക്കുകള്‍ ഇങ്ങനെ:'മകനെ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കോട്ടയം ഭാഗത്തൊരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് ഞങ്ങള്‍ക്ക് ഒരു മഞ്ഞ സെന്‍ കാറായിരുന്നു. അന്നൊരു മഴക്കാലമായിരുന്നു. കുമരകം വഴിയായിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത്. കുട്ടനാട് ഭാഗത്ത് വണ്ടി എത്തിയപ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പുഴയും റോഡും ഒന്നും കാണുന്നില്ല. കാലൊക്കെ സീറ്റില്‍ കയറ്റിവച്ച് ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണ്. റോഡിലാണെങ്കില്‍ മറ്റൊരു വണ്ടിയുമില്ല. ഞാന്‍ ഡ്രൈവറോട് റേസ് ചെയ്ത് മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളവും കയറി. ഇതോടെ ഞാന്‍ അന്തോണീസ് പുണ്യാളന്റെ കുരിശും വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തേക്ക് വന്ന ലോറിയിലുള്ള ആള്‍ക്കാരാണ് ഞങ്ങള രക്ഷിച്ചത്. അന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. വെള്ളം കയറിയതോടെ റോഡൊന്നും മനസിലാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പിന്നൊരു ദിവസം വന്നാണ് വണ്ടിയെടുത്തത്. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവമായിരുന്നു അത്'- ബീന ആന്റണി പറഞ്ഞു.  

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഇതിന് മുന്‍പത്തെ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം പിന്നിട്ടു. ഉച്ചഭാഷിണി ഉപയോഗിച്ച് മഞ്ഞപ്പിത്ത ബോധവല്‍ക്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു. കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ മുന്നറിയിപ്പ് നല്‍കി. രോഗബാധിതര്‍ മറ്റുള്ളവരുമായി ഒരു മാസം സമ്പര്‍ക്കം ഉണ്ടാവരുത്, രോഗികളുടെ വീടുകളില്‍ സന്ദര്‍ശനം പ്രോത്സാഹിപ്പിക്കരുത്, കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം, കടകളില്‍ ജ്യുസുകള്‍ തയ്യാറാക്കാനും തിളപ്പിച്ചാറിയ വെള്ളം വേണം ഉപയോഗിക്കാന്‍, കിണറുകള്‍ ക്ലൊറിനേറ്റ് ചെയ്യണം, മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടത്തണം, ഉല്ലാസ യാത്ര പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്നീ മുന്നറിയിപ്പുകളും പുറവെടുപ്പിച്ചിട്ടുണ്ട്.

പിഎസ്ജിക്കായി തന്റെ അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയ എംബാപ്പെയ്ക്ക് മോശം അനുഭവം, സ്‌ക്രീനില്‍ താരത്തിന്റെ ചിത്രം കണ്ടതും കൂക്കി വിളി

ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ പിഎസ്ജി വിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ താരത്തിന്റെ പിഎസ്ജിക്കായുള്ള അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയപ്പോള്‍ അനുഭവിച്ചത് മോശം അനുഭവമായിരുന്നു. മത്സരം തുടങ്ങും മുന്‍പ് സ്‌ക്രീനില്‍ എംബാപ്പെയുടെ ചിത്രം കാണിച്ചപ്പോള്‍ ആരാധകര്‍ താരത്തിനെ കൂക്കി വിളിച്ചു. നേരത്തെ സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍ എന്നിവരും ടീം വിടാന്‍ തീരുമാനിച്ച ഗ്രൗണ്ടിലെത്തിയപ്പോള്‍ കൂവല്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സമാനമായിരുന്നു എംബാപ്പെയ്ക്കും നേരിടേണ്ടി വന്നത്. ടൗളോസിനെതിരായ ഹോം പോരാട്ടം പിഎസ്ജി തോല്‍ക്കുകയും ചെയ്തിരുന്നു. ദ്യ ഗോള്‍ നേടി ടീമിനു ലീഡ് സമ്മാനിക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചു. പക്ഷേ പിന്നീട് ടീം മൂന്ന് ഗോളുകള്‍ വഴങ്ങി.

Other News in this category

  • പീഡനത്തിന് ഇരയായ ആ മൃഗീയമായ നിമിഷത്തെ ആസ്വദിച്ച് വായിക്കാന്‍ മീഡിയയ്ക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കും മുന്‍പ് ചിന്തിക്കുക!! പീഡിപ്പിക്കപ്പെട്ടവരോട് സഹതപിക്കും മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്...
  • നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തതില്‍ എന്താണ് തെറ്റ്? ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...
  • ഇന്ന് ലോക വനിതാ ദിനം, പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുക മാത്രമല്ല, കഷ്ടപ്പാടിന്റേയും അദ്ധ്വാനത്തിന്റേയും മുള്ളുകളും ഞങ്ങള്‍ക്കൊപ്പം, സൗത്ത് എന്‍ഡ് ഓണ്‍ സീയിലെ ഈ വനിതകള്‍ സൂപ്പറാണ്....
  • ഇവിടെ എന്തും ആകാം എന്ന് കരുതി യുകെയിലേക്ക് വന്നു കയറുന്നവരുടെ ശ്രദ്ധയ്ക്ക്, പണി ചോദിച്ച് വാങ്ങരുത്!!!
  • ഞാന്‍ അറിഞ്ഞ എന്റെ ദൈവം...
  • സെക്‌സ് ഹെല്‍ത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, അറിയാത്തവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍...
  • നീതിപീഠമേ, ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായ ഒരു സ്ത്രീയുടെമേല്‍ ഒരുവന്‍ അവളുടെ സമ്മതമില്ലാതെ ലൈംഗിക ചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്!!!
  • നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ടെന്നറിയോ
  • നമ്മൾ ത്രികോണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയുടെ പവറിനെ കുറിച്ചറിയാമോ ?
  • 'എന്തിനാണ് നിഴലുകളോട് യുദ്ധം ചെയ്യുന്നത്; ക്ഷമാപൂര്‍വം പലതിനെയും സ്വീകരിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്'
  • Most Read

    British Pathram Recommends