18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : യൂറോപ്പിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ള ജോലിക്കാർ വീണ്ടും യുകെയിൽ എത്തുമോ? ബ്രെക്‌സിറ്റ് കരാറുകൾ ഒന്നൊന്നായി ബ്രേക്കുചെയ്ത് ലേബർ സർക്കാർ, പിൻവാതിൽ നിയമനമെന്ന് കെമി >>> കുറ്റവാളികളെക്കൊണ്ട് റോഡുകളിലെ കുഴി നികത്തിക്കും, ചവർ ബിന്നുകൾ ക്ളീൻ ചെയ്യിക്കും, യുകെയിൽ ചെറിയ കുറ്റങ്ങൾക്ക് ഇനി ശിക്ഷകൾ ഇങ്ങനെയൊക്കെ >>> പോപ്പ് ലിയോ പതിനാലാമൻ അഭിഷിക്തനാകുന്നു…സെന്റ് പീറ്റേഴ്‌സ്ബർഗിലെ സ്ഥാനാരോഹണ കുർബ്ബാനയോടെ ഔദ്യോഗികമായി സ്ഥാനമേൽക്കും >>> ലെസ്റ്ററിൽ അജയ്യശക്തിയായി കേരള നഴ്‌സസ് യുകെയുടെ രണ്ടാം സമ്മേളനം! യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 67000 മലയാളി നഴ്‌സുമാർ! എൻഎംസി ചീഫ് എക്സിക്യൂട്ടീവിന്റെ വെളിപ്പെടുത്തൽ, ആരവങ്ങളോടെ ഏറ്റുവാങ്ങി, പുതിയ അറിവും നിറവും നേടി മലയാളി നഴ്‌സുമാർ! >>> പാര്‍ക്കിംഗ് ഫൈന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ നീക്കം! ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പാര്‍ക്കിംഗ് ടിക്കറ്റുകളുടെ ക്യാപ്പ് ഇല്ലാതാക്കാൻ പദ്ധതിയുമായി മന്ത്രിമാർ! >>>
Home >> READERS CORNER
ഇവിടെ എന്തും ആകാം എന്ന് കരുതി യുകെയിലേക്ക് വന്നു കയറുന്നവരുടെ ശ്രദ്ധയ്ക്ക്, പണി ചോദിച്ച് വാങ്ങരുത്!!!

ജോസ്ന സാബു സെബാസ്റ്റ്യന്‍

Story Dated: 2022-02-26


മലയാളിക്കേറ്റവും കൗതുകകരവും അറിയാന്‍ ആഗ്രഹവുമുള്ള ഒരു ഏരിയ ആണ് സെക്‌സ്. 

സെക്ഷ്വല്‍ ഹെല്‍ത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ അവസരം കിട്ടിയ ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ ഷെയര്‍ ചെയ്യട്ടെ....

വളരെച്ചെറുപ്പം മുതല്‍ തന്നെ സെക്‌സ് എന്ന പഥം കേള്‍ക്കുന്നതില്‍ നിന്നും ഉച്ചരിക്കുന്നതില്‍ നിന്നുമൊക്കെ നല്ല വിലക്ക് നേരിട്ടുള്ളവരാണ് നമ്മളെയൊക്കെ.

സെക്‌സ് എന്ന് കേള്‍ക്കുമ്പോളേ സ്വര്‍ഗം നഷ്ടപെടുമല്ലോ എന്ന് ആലോചിക്കുന്നവര്‍ മുതല്‍ സമൂഹത്തിലെ സല്‍പ്പേര് കാത്തു സൂക്ഷിക്കണമെന്ന കടുത്ത ആഗ്രഹം മൂലം ഇരുട്ടില്‍ മാത്രം ഏന്തുമാകാമെന്ന് കരുതുന്നവര്‍ വരെയുണ്ട് നമ്മില്‍.

ഈ ഇടെ എന്റെ അയല്‍പക്കക്കാരനൊരു ചെക്കന്‍ 14 വയസ്സുള്ള കുട്ടിയുമായി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നതിന് പോലീസ് പിടിച്ചു. അവനെ യുകെയിലിട്ട് അടപടലം ചോദ്യം ചെയ്തു നാണം കെടുത്തിയത് നാടുമുഴുവനറിഞ്ഞത് നിങ്ങളും അറിഞ്ഞു കാണുമല്ലോ? കഷ്ടമുണ്ട്, അത്രക്കുണ്ട് നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന A plus സ്‌ക്വര്‍ = ഡാഷ്‌ന്... വല്യ ട്യൂഷന്‍ ഫീസ് കൊടുത്തു പഠിപ്പിക്കുകയാണ് എന്തിനോക്കെയോ വേണ്ടി.

ചില മനുഷ്യര്‍ മെസ്സഞ്ചെറുകളില്‍ വാരിവിതറുന്ന മെസ്സേജുകള്‍, വര്‍ത്തമാനങ്ങളോക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമുക്ക് കാര്യം മനസിലാകും...ചില സാധാ മനുഷ്യര്‍... 
പാവങ്ങള്‍ അവരെല്ലാം സാമ്പത്തികമായി വളര്‍ന്നുവെന്നല്ലാതെ ബുദ്ധിപരമായി ഒന്നും വികസിച്ചിട്ടില്ലല്ലോ എന്നോര്‍ത്തു വല്ലാതെ വിഷമം വരും. എന്ത് ചെയ്യാം...!

ഒരുകാര്യമറിഞ്ഞോളൂ...ബ്രിട്ടന്‍ വളരെ മനോഹരമായൊരു രാജ്യമാണ്. നയനമനോഹാരിത മാത്രമല്ല ഇവിടെ ഉദ്ദേശിച്ചത്. രാജ്യ മതവര്‍ണ വ്യത്യാസമില്ലാതെ മനുഷ്യരെ മനുഷ്യരായി കണ്ടു അവര്‍ക്ക് എല്ലാവിധ സ്വതന്ത്രവും വിലയും അവകാശങ്ങളും കൊടുക്കുന്നൊരു രാജ്യമാണിത്. ഇവിടെ പണമോ സ്വാധീനമോ സ്ഥാനമാനങ്ങളോ ഒന്നുമല്ല. 

ലണ്ടന്‍ സിറ്റിയില്‍ മാത്രം ഏകദേശം 300 ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. അപ്പോള്‍ ഏതെല്ലാം കാറ്റഗറി ആള്‍ക്കാര്‍ ആയിരിക്കും ഇവിടുള്ളത്. അവരൊക്കെ പച്ച മനുഷ്യര്‍ ആണെന്നും പണം ഭക്ഷണം ജോലി മാത്രമല്ല അവരുടെയൊക്കെ ജീവിതമെന്നും ഇവിടുത്തെ ഗവണ്‍മെന്റിന് നന്നായി അറിയാം. അതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതെ ഇരിക്കിന്നതിനും പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെയും അപലരെയും സംരക്ഷിക്കുന്നതിന് വേണ്ടിയും നമ്മള്‍ വളരെ സീക്രെട് ആക്കി വൃത്തികേട് കാണിക്കുന്ന കാര്യങ്ങള്‍ ലണ്ടനില്‍ വളരെ ക്രിസ്റ്റല്‍ ക്ലിയര്‍ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത്. 

അതിനാല്‍ ഈ സെക്‌സ് എന്ന് പറയുന്നത് നമ്മള്‍ ഇത്ര കോംപ്ലിക്കേറ്റഡ് ആക്കി വയ്ക്കുന്നത്ര വല്യ വിഷയമൊന്നുമല്ല. ഇതൊക്കെ മനുഷ്യന് ആവശ്യമുള്ള ഒരു ഘടകം തന്നെ ആയിട്ടാണിവിടെ നോക്കികാണുന്നത്. അതിനാല്‍ തന്നെ ഇവിടെ സെക്ഷ്വല്‍ ഹെല്‍ത്തില്‍ റെഗുലര്‍ ചെക്കപ്പിന് വരുന്ന ആളുകളോട് ചോദിക്കുന്ന ചില ചോദ്യങ്ങളും അതിനവര്‍ മറയില്ലാതെ തുറന്നു പറയുന്ന ചില ഉത്തരങ്ങളും താഴെ മെന്‍ഷന്‍ ചെയ്യാം.

    1.    Last time you had sex ? 
ആന്‍സര്‍ : ഒരു മണിക്കൂര്‍ മുമ്പേ ആണെങ്കില്‍ കൂടെ അവര്‍ പറയാന്‍ മടിക്കാറില്ല. ശരിയായ പരോശോധനകള്‍ക്കും ട്രീട്‌മെന്റുകള്‍ക്കും അങ്ങനുള്ള തുറന്ന് പറച്ചിലുകള്‍ ആവശ്യവുമാണ്

    2.    Regular or casual partner?     ആന്‍സര്‍:. വൈഫുമുണ്ട് അല്ലാതെ വേറെയുമുണ്ട്. അതില്‍ ഒരേ ജന്‍ഡറും ഉള്‍പെടും.
    3.    Male or Female ?                     അന്‍സ്ര്‍: പെണ്ണുമുണ്ട് അണുമുണ്ട് ...
    4.    How long you been together? അന്‍സ്ര്‍:വൈഫുമായി വര്‍ഷങ്ങളായി പക്ഷെ ക്യാഷുല്‍ പാര്‍ട്‌ണേഴ്സുകളുമായി ഒരു മണിക്കൂര്‍ മാത്രമേ ബന്ധമുള്ളൂ.
    5.    Vaginal / anal or oral sex?       അന്‍സ്ര്‍: വ്യത്യസ്ത ഉത്തരങ്ങള്‍ ആയിരിക്കും 
    6.    Last time when you had sex, is it oral or unprotected sex?     അന്‍സ്ര്‍: ഒരൊരുത്തരും തരുന്ന ഉത്തരം വ്യത്യസ്തമായിരിരിക്കും.
    7.    Are you aware of HIV status of your partners?          അന്‍സ്ര്‍: ചിലര്‍ പരസ്പരം പറഞ്ഞിട്ടുണ്ടാകാം ചിലര്‍ പറഞ്ഞിട്ടില്ലാകാം. എങ്കിലും അറിഞ്ഞുകൊള്ളുക HIV  ഇന്ന് പരിഹരിക്കപ്പെടാവുന്ന വിഷയമാണ്. ഇത് ബ്ലഡ് പ്രേഷറിനെ നേരിടുന്നതിനേക്കാള്‍ എളുപ്പമാണ്. അതിനാല്‍ തുറന്നു തന്നെ പറയുക...
    8.    Where is she/ he from?           അന്‍സ്ര്‍: സ്ഥലം ലണ്ടന്‍ ആയതിനാല്‍ ഒത്തിരി ഉത്തരങ്ങള്‍ കിട്ടും.
    9.    Is she / he contactable?            അന്‍സ്ര്‍: ചിലര്‍ എസ് പറയും ചിലര്‍ നോ പറയും. പിന്നെയും കോണ്‍ടാക്ട് ചെയ്യാന്‍ പറ്റുന്നവരാണെങ്കില്‍ അവരോടു നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടെങ്കില്‍ ചികിത്സ നേടാന്‍ ഉപദേശിക്കാം അല്ലങ്കില്‍ അവരെ മറ്റു പലതരത്തിലും സഹായിക്കാനാകും.
    10.    Do you receive or give sex?      അന്‍സ്ര്‍: ഇതും ഇച്ചിരി വിശദീകരണം വേണ്ട ചോദ്യമാണ്. സ്വാബ്, ബ്ലഡ് സാമ്പ്ള്‍സ് അങ്ങനങ്ങനെ പല പ്രോസസ് ഇതില്‍ ഉള്‍പ്പെടുന്നു എന്ന് സാരം.
    11.    How many sexual partners for last three or six months?    അന്‍സ്ര്‍ : ഇതും തുറന്നു തന്നെ സമ്മതിക്കുന്നവരാണ് കൂടുതലും. ചിലരുടെ നമ്പര്‍ 30 ഓ 40 ഒക്കെയാവും. ഇതറിയുന്നത് ഇന്‍ഫെക്ഷന്‍ കൂടുതല്‍ സ്‌പ്രെഡ് ആകാതെയിരിക്കാന്‍ അവരെക്കൂടി സഹായിക്കാനാകും.     

ഇതൊക്കെ ഇവിടെ ഇത്ര തുറന്നു പറയാന്‍ കാരണം, യുകെയില്‍ സെക്‌സ് ഇത്രമാത്രം ഓപ്പണ്‍ ആയി ഡിസ്‌കസ് ചെയ്യുന്ന കാര്യങ്ങളും കൂടാതെ ഒട്ടേറെ സെക്‌സ് വര്‍ക്കേഴ്സുമൊക്കെ ഉള്ളൊരു രാജ്യമാണിത്. ഇതൊക്കെ ഇവിടെ നിയമ പരമായി  അംഗീകരിക്കുന്നതും അവരുടെ ഹെല്‍ത്തിനെ ഫ്രീ ആയി പ്രൊട്ടെക്റ്റ് ചെയ്യുന്നതുമൊക്കെ ഓരോ പ്രജയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അതുവഴി ദുര്‍ബലരായ മറ്റുപലരെയും പ്രത്യേകിച്ച് 18 വയസില്‍ താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിന് കൂടി വേണ്ടിയാണ് എന്നത് മറന്നുകൂടാ. അതിനാല്‍ ഇവിടെ കുട്ടികളെ തൊട്ടാല്‍ പണി പല വഴിയേ വരുമെന്നതും മറക്കണ്ടാ...

ഇതൊന്നും കൂടാതെ മുംബൈയിലും ഡല്‍ഹിയിലുമൊക്കെ ഉള്ളതിലേറെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ ലണ്ടനില്‍ മാത്രമുണ്ട്. മാത്രവുമല്ല ഇന്ന് യുകെയുടെ ഹോം ഓഫീസുകളിലും നീയമപരമായുമൊക്കെയുള്ള കാര്യങ്ങള്‍ നോക്കി നടത്തുന്നതിലുമൊക്കെ നല്ലൊരു പങ്ക് മനഃപൂര്‍വ്വമോ അല്ലാതെയോ ആയി ഇന്ന് ഇന്ത്യക്കാര്‍ക്കും കൊടുത്തിട്ടുണ്ട്. ഇത് കൂടുതല്‍ കാര്യങ്ങള്‍ വഷളാക്കും. കാരണം നമ്മുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അറിയാവുന്നവരേ തന്നെ നിയമം പാലിക്കാന്‍ കാവല്‍ ഏല്‍പ്പിക്കുന്നത് കുറ്റവാളികളെ വേഗം പിടിക്കാനും അവരെ കേറ്റിവിടാനും പറ്റുന്നതിലൂടെ അവരുടെ ജോലി എളുപ്പമാക്കും. 

ഈ ഇടെ നമ്മുടെ നാട്ടില്‍നിന്നും ഒട്ടേറെ ചെറുപ്പക്കാര്‍ പഠനത്തിനായും ജോലിക്കായുമൊക്കെ വണ്ടി കേറിയിട്ടുണ്ട്. നമ്മുടെ ഇന്ത്യയിലുള്ള ലൈംഗിക ദാരിദ്രവും കുട്ടികളോടുള്ള ചൂഷണങ്ങളും, കൊലകളുമൊക്കെ BBC അവര്‍ക്കാകുന്ന വിധത്തില്‍ കൂട്ടിയും കുറച്ചുമൊക്കെ പറഞ്ഞു നമ്മള്‍ ഇന്ത്യക്കാര്‍ നല്ല പേരിനുടമകളായതിനാല്‍, ഇവിടേയ്ക്ക് വന്നിറങ്ങുന്ന പുതിയ പറ്റം ചെറുപ്പക്കാരുടെ നീക്കങ്ങളറിയാന്‍ പലതരം സംവിധാനങ്ങളുമിന്ന് യുകെയില്‍ സ്ഥാപിതമാണ്. അതിനാല്‍ ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ ചെന്ന് ആളും തരവുമറിയാതെ പണി ചോദിച്ചു വാങ്ങാതിരിക്കുക...

ജോസ്ന സാബു സെബാസ്റ്റ്യന്‍

More Latest News

ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് മാത്യു തോമസ്. മനോഹരമായ ചിരിയും, ഹൃദ്യമായ അഭിനയവും കൊണ്ട് കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിച്ച ഒരു കൊച്ചുപയ്യൻ. പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിൽ നായകനായി വരികയും വിജയ് നായകനായ 'ലിയോ'എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുകയും ചെയ്തു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ 'ബ്രൊമാൻസ് 'ലെ അഭിനയത്തിന് ഉയരുന്ന വിമർശനങ്ങൾക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാത്യു. ഇതേ ചിത്രം ഒടിടി യിൽ റിലീസ് ആയതിന് ശേഷം മാത്യുവിന്റെ അഭിനയം ഓവർ ആണെന്ന് പറഞ്ഞു പ്രേക്ഷകരിൽ നിന്ന് അഭിപ്രായമുയർന്നിരുന്നു.ആ കഥാപാത്രം ഓവർ ആയത് കൊണ്ട് തന്നെയാണ് പ്രേക്ഷകർ അങ്ങനെ പറഞ്ഞതെന്നും,ആ കഥാപാത്രത്തിന് എല്ലാവരും കൂടി നൽകിയ മീറ്റർ തെറ്റിപ്പോയെന്നും അത് കഥാ പാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ഉണ്ടായ ജഡ്ജ്മെന്റ്സിന്റെ പ്രശ്നമാണെന്നും മാത്യു പറഞ്ഞു. ചിത്രത്തിൽ ബിന്റോ എന്ന കഥാപാത്രത്തിന്റെ മെഡിക്കൽ കണ്ടീഷനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് ഭൂരിഭാഗം ആളുകൾക്കും വർക്ക്‌ ഔട്ട് ആയിരുന്നില്ല.തന്റെ ഏറ്റവും പുതിയ ചിത്രമായ ലൗലിയുടെ പ്രെസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു മാത്യു. അത് കുറച്ചുകൂടി കൺവീൻസിങ്ങ് ആകുന്ന രീതിയിൽ വൃത്തിക്ക് ചെയ്യണമായിരുന്നു എന്നും മാത്യു കൂട്ടിച്ചേർത്തു.

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

ഇക്കഴിഞ്ഞ മെയ് 12-ാം തീയതി ചൈന വൻമതിൽ കാണാനെത്തിയ സഞ്ചാരികളുടെ മനസ്സ് കീഴടക്കിയത് നോക്കെത്താദൂരത്തോളം നീണ്ടു നിൽക്കുന്ന മതിലിനെക്കാളും,താളത്തിൽ ചുവടുവയ്ക്കുന്ന ചില മലയാളികളാണ്.കേരളത്തിലെ ഒൻപത് ജില്ലകളിൽ നിന്നായി ഒരേ ട്രാവൽ കമ്പനിയിൽ ബുക്ക്‌ ചെയ്ത് ചൈന കാണാനെത്തിയവരായിരുന്നു ഇവർ.മെയ്‌ ഏഴിന് മുപ്പത്തിയെട്ടുപേർ അടങ്ങുന്ന ഈ മലയാളിക്കൂട്ടം ചൈനയിലേക്ക് പറന്നു. അതിനും മുന്പേ തന്നെ ട്രാവൽ ഏജൻസി എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ കലാപദ്ധതിയുടെ തിരി തെളിഞ്ഞിരുന്നു. കണ്ണൂരുകാരിയായ ഹിമയാണ് വന്മതിലിന് മുകളിൽ തിരുവാതിര കളിക്കാമെന്ന ആശയം മുന്നോട്ട് വച്ചത്.ഇത് വെറുമൊരു യാത്ര മാത്രമായിപ്പോകാതെ മറക്കാൻ കഴിയാത്ത ഒരു അനുഭവം കൂടെയാക്കാനായിരുന്നു ഈ പദ്ധതി. അങ്ങനെ നീണ്ടു നിന്ന ചർച്ചകളുടെ ഫലമായി വന്മതിലിന് മുകളിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് കേരള സാരിയുടെയും വേഷ്ടി മുണ്ടിന്റെയും തിളക്കത്തിൽ പല പ്രായത്തിലുള്ള പത്തോളം പേരുടെ തിരുവാതിര അരങ്ങേരി. കണ്ടു നിന്നവർ കൗതുകം കൊണ്ട് അടുത്ത് കൂടുകയും, സംശയങ്ങൾ ചോദിക്കുകയും ചെയ്തു. എന്തായാലും മനോഹരമായ ഓർമ്മകൾക്ക് വേണ്ടി ഈ മലയാളിക്കൂട്ടം കണ്ടു പിടിച്ച വിദ്യയിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

ഒരു വിമാനയാത്രക്കിടയിൽ നടന്ന അത്യപൂർവ്വസംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം.കഴിഞ്ഞ വർഷം ജനുവരി 17 ന് ആണ് സംഭവം.ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടനിൽ നിന്നും 199 യാത്രക്കാരെയും ആറ് ജീവനക്കാരെയും കൊണ്ട് സ്പെയിനിലെ സവിലിലേക്കായിരുന്നു ലുഫ്താൻസയുടെ ഒരു വിമാനം പറന്നിരുന്നത്. പൈലറ്റ് ശുചിമുറിയിലേക്ക് പോയ അതേസമയം സഹപൈലറ്റ് കുഴഞ്ഞുവീഴുകയും,ബോധം നഷ്ടപ്പെട്ടുകൊണ്ടിരുന്ന പരിഭ്രാന്തിയേറിയ സാഹചര്യത്തിൽ ഇയാൾ വിമാനം നിയന്ത്രിക്കാൻ ശ്രമിക്കുകയും ഇതിലൂടെ ഓട്ടോ പൈലറ്റ് മോഡിലായ വിമാനം യാതൊരു പ്രശ്നവും കൂടാതെ പത്ത് മിനുട്ടോളം പറക്കുകയുമായിരുന്നു. തുടർന്ന് ശുചിമുറിയിൽ നിന്നുമെത്തിയ പൈലറ്റിന് കോക്പിറ്റിലേക്ക് കയറാൻ കഴിയാതെ വന്ന സാഹചര്യത്തിൽ, അതിന് വേണ്ടി പരിശ്രമിക്കുന്നതിനിടെ സഹപൈലറ്റിന്റെ നിയന്തരപ്രയത്നത്തിൽ തുറക്കാൻ കഴിയുകയുമാണുണ്ടായത്.ഡിപിഎ എന്ന ജെർമൻ വാർത്ത ഏജൻസിയാണ് ഈ ഭാഗ്യപരീക്ഷണത്തിന്റെ കഥ ലോകത്തെ അറിയിച്ചത്.

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ്‌ ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്ത പങ്കുവച്ചതിന് പിന്നാലെ ഇന്നലെ ഐപിഎൽ മത്സരവേദിയിൽ ആദരവുമായെത്തി ആരാധകർ.ടെസ്റ്റ്‌ ക്രിക്കറ്റിൽ പതിനാല് വർഷം തിളങ്ങിയ താരം കഴിഞ്ഞ ദിവസം തന്റെ സമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ ഒരു കുറിപ്പിലൂടെ വിരമിക്കൽ വാർത്ത അറിയിച്ചത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഇന്ന്,ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ തലവനായി ചരിത്രമുഹൂർത്തങ്ങൾ സമ്മാനിച്ച തങ്ങളുടെ താരത്തിനെ 18-ാം നമ്പർ ജേഴ്‌സി അണിഞ്ഞാണ് ആരാധകർ സ്വീകരിച്ചത്.ഈ ദൃശ്യവിരുന്ന് ആരാധകക്കൂട്ടം ഒറ്റക്കെട്ടായി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.അത്കൊണ്ട് തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്റ്റേഡിയം പരിസരത്തിൽ കോഹ്ലിയുടെ ജേഴ്സി വിൽക്കാനെത്തിയ ധാരാളം കച്ചവടക്കാരുമുണ്ടായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനേതിരരെയാണ് ആർസിബി കളിക്കളത്തിൽ ഇറങ്ങിയത്. എന്നാൽ കടുത്ത മഴ മൂലം മത്സരം മുടങ്ങുകയും പ്ലേ ഓഫ് കാണാതെ കൊൽക്കത്ത ടീം ഐപിഎല്ലിൽ നിന്ന് പുറത്താവുകയും ചെയ്തു.വെള്ള നിറത്തിൽ ഒത്തൊരുമിച്ച്,മഴ തുടരുമ്പോളും മടങ്ങി പോകാതെ നിന്ന കോഹ്ലി ആരാധകരായിരുന്നു ഇന്നലത്തെ ദിവസത്തെ ഏറ്റവും മനോഹരമായ ഐപിഎൽ കാഴ്ച.

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ ഇന്ന് ഔദ്യോഗികമായി സ്ഥനാരോഹണമേൽക്കും.പ്രാദേശിക സമയം 10 മണിക്ക് (ഇന്ത്യൻ സമയം 1.30 ന് ) വത്തിക്കാനിലെ സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ ആരംഭിക്കുന്ന സ്ഥനാരോഹരണചടങ്ങുകൾ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കും.കർദിനാൾമാരെ അനുഗമിച്ചുകൊണ്ട് പ്രധാന ബലിവേദിയിലേക്ക് എത്തിച്ചേരുന്ന മാർപാപ്പ കുർബ്ബാനയിലെ ധന്യമുഹൂർത്തത്തിൽ വലിയ ഇടയന്റെ വസ്ത്രവും (പാലിയം),സ്ഥാനമോതിരവും സ്വീകരിച്ച് കൊണ്ട് ഔദ്യോഗികമായി സഭയുടെ സാരഥിയായി ചുമതലയേൽക്കും.കുർബ്ബാനക്ക് ശേഷം തന്റെ പ്രതേക വാഹനമായ പോപ്പ് മൊബീലിൽ സഞ്ചരിച്ചുകൊണ്ട് വിശ്വാസികൾക്ക് അനുഗ്രഹം ചൊരിയുന്ന ചടങ്ങും ഇതിനൊപ്പമുണ്ടാവും. അതിവിഷിഷ്ഠമായ ഈ ചടങ്ങിന്റെ ഭാഗമാകാൻ വിശ്വാസികളുടെ വൻ പ്രവാഹമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്. യുഎസ്, ഉക്രൈൻ, ഓസ്ട്രേലിയ, ജെർമനി,കാനഡ, എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർക്കും, മറ്റു പ്രതിനിധികൾക്കും പുറമെ മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽ നിന്നും,ദീർഘകാലം സേവനമനുഷ്ടച്ച പെറുവിൽ നിന്നും അനേകം വിശ്വാസികൾ വത്തിക്കാനിലെത്തി. സെന്റ് പീറ്റേർഴ്സ് ബസിലിക്കയോട് ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാവും ഇനി മുതൽ ലിയോ പതിനാലാമന്റെ താമസം.ഇദ്ദേഹവും മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ കാലടികൾ പിന്തുടരുമെന്നത് വാക്കുകളിൽ നിന്ന് വ്യക്തമാക്കി.നയതന്ത്ര പ്രതിനിധികളോടായി സംസാരിക്കവേ, കുടിയേറ്റക്കാരെ നിന്ദിക്കരുതെന്നും അവരുടെ അന്തസ്സിന് വില കൽപ്പിക്കണമെന്നും സ്വന്തം ജീവിതത്തിന്റെ പൂർവ്വകാലങ്ങളെ തുറന്നുകാണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

Other News in this category

  • മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ
  • "വയ്യ എനിക്കീ പാട്ടുകാരെക്കൊണ്ട് " ഉത്സവക്കാലത്തെ അമ്പലത്തിൽ നിന്നുള്ള ഒച്ചക്കെതിരെ പ്രതികരിച്ച് അഹാന
  • 'അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക' അന്യരാജ്യങ്ങളില്‍ വന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഈ പറയുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കുക...
  • പീഡനത്തിന് ഇരയായ ആ മൃഗീയമായ നിമിഷത്തെ ആസ്വദിച്ച് വായിക്കാന്‍ മീഡിയയ്ക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കും മുന്‍പ് ചിന്തിക്കുക!! പീഡിപ്പിക്കപ്പെട്ടവരോട് സഹതപിക്കും മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്...
  • നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തതില്‍ എന്താണ് തെറ്റ്? ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...
  • ഇന്ന് ലോക വനിതാ ദിനം, പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുക മാത്രമല്ല, കഷ്ടപ്പാടിന്റേയും അദ്ധ്വാനത്തിന്റേയും മുള്ളുകളും ഞങ്ങള്‍ക്കൊപ്പം, സൗത്ത് എന്‍ഡ് ഓണ്‍ സീയിലെ ഈ വനിതകള്‍ സൂപ്പറാണ്....
  • ഞാന്‍ അറിഞ്ഞ എന്റെ ദൈവം...
  • സെക്‌സ് ഹെല്‍ത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, അറിയാത്തവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍...
  • നീതിപീഠമേ, ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായ ഒരു സ്ത്രീയുടെമേല്‍ ഒരുവന്‍ അവളുടെ സമ്മതമില്ലാതെ ലൈംഗിക ചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്!!!
  • നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ടെന്നറിയോ
  • Most Read

    British Pathram Recommends