18
MAR 2021
THURSDAY
1 GBP =104.30 INR
1 USD =83.47 INR
1 EUR =89.71 INR
breaking news : ലൈംഗിക ആസക്തിയും പിഞ്ചു കുഞ്ഞിന്റെ കൊലപാതകവും, ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ >>> തെരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ ടോറികള്‍! സുനകിന്റെ പാര്‍ലമെന്റിലെ ചോദ്യോത്തരവേളയ്ക്കിടെ ടോറി എം. പി കൂറുമാറി ലേബറിനൊപ്പം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ചാന്‍സലറും, വാക്സിന്‍ മന്ത്രിയുമായിരുന്ന നദീം സവാഹി >>> തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും >>> ഗ്ലാസ്‌ഗോയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരണം പുറംലോകമറിഞ്ഞത് ഫോണ്‍ എടുക്കാത്തതിനു പിന്നാലെ ഭാര്യ നാട്ടില്‍ നിന്നും സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍ >>> ഇംഗ്ലണ്ടിലെ മരുന്ന് ക്ഷാമം അപകടകരമായ നിലയിലെന്ന് ഫാര്‍മസിസ്റ്റുകള്‍; പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് >>>
Home >> MIDDLE EAST
സൗദിയില്‍ കൊറോണ വൈറസ് വകഭേതം ജെ.എന്‍-1, വൈറസിന്റെ വ്യാപനം ശ്രദ്ധയില്‍പെട്ടതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി

സ്വന്തം ലേഖകൻ

Story Dated: 2023-12-22

ജിദ്ദ : കൊറോണ വൈറസ് വകഭേദമായ ജെ.എന്‍-1 വൈറസ് സൗദിയില്‍ അതിവേഗ വ്യാപിക്കുന്നതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി.  36 ശതമാനമാണ് ജെ.എന്‍-1 വൈറസ് വ്യാപന അനുപാതം. പക്ഷെ ഇതോടൊപ്പം തീവ്രപരിചരണ വിഭാഗങ്ങളില്‍ അഡ്മിറ്റിലുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു.

കോവിഡ്-19 വൈറസ് വകഭേദങ്ങളില്‍ ഒന്നാണ് ജെ.എന്‍-1 വകഭേദം. ഇത് ഒരു പുതിയ പകര്‍ച്ചവ്യാധിയാണെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ഫലപ്രാപ്തി നിലവിലുണ്ട്. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കടുത്ത നിയന്ത്രണങ്ങള്‍ ബാധകമാക്കേണ്ട ആവശ്യമില്ലെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു.

അതിവേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ ജെ.എന്‍-1 വ്യത്യസ്ത ഇനത്തില്‍ പെട്ട വൈറസ് വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാല്‍ ആശങ്കയുണ്ടാക്കുന്ന വകഭേദമായി ഇതിനെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വൈറസിന്റെ പുതിയ സ്ട്രെയിന്‍ ആയി ഇതിനെ കൈകാര്യം ചെയ്യണം. കോവിഡ് വാക്സിനുകളുടെ ഫലസിദ്ധി കുറയുന്ന പശ്ചാത്തലത്തില്‍ ഇതിന്റെ അപകട സാധ്യത കൂടാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

More Latest News

ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍

മലയാളികളുടെ കൂട്ടായ്മയായ ചെംസ്ഫോര്‍ഡ് ചാമ്പ്യന്‍സ് മള്‍ട്ടി സ്പോര്‍ട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27നു സംഘടിപ്പിക്കുന്നു. എല്ലാം മത്സരാര്‍ത്ഥികളെയും ഫുട്ബോള്‍ പ്രേമികളെയും മറ്റു സ്പോര്‍ട്സ്, കലാ, സാംസ്‌കാരിക പ്രേമികളെയും വിവിധ മലയാളി സംഘടനാ പ്രവര്‍ത്തകരെയും ഈ അസുലഭ മുഹൂര്‍ത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍.  ആവേശത്തിന്റെ തിര ഇളക്കം ചെംസ്ഫോര്‍ഡ് ചെമ്പര്‍ വാലി സ്‌കൂളില്‍ 27ന് ശനിയാഴ്ച 11 മണി മുതല്‍ അരങ്ങേറുന്നതാണ്. പങ്കെടുത്തു വിജയിപ്പിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Jizil : 07888284124Abi : 07438 144747Vipin : 07782 528998

ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചു: മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി.  സഞ്ജുവിന് എതിരെ മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയൊടുക്കേണ്ടി വരിക എന്നാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്.  46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റണ്‍സെന്ന ഡല്‍ഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു ബൗണ്ടറിയിലേക്ക് അടിച്ച പന്ത് ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം തെറ്റി കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടുന്നതായി സംശയം ഉയര്‍ന്നിട്ടും കൂടുതല്‍ ആംഗിളുകളോ ക്ലോസപ്പ് ദൃശ്യങ്ങളോ പരിശോധിക്കാതെ ടിവി അമ്പയര്‍ സഞ്ജുവിനെ ഔട്ട് വിധിച്ചു.  നിര്‍ണായക സമയത്ത് സഞ്ജു പുറത്തായത് രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിടുകയും ചെയ്തു. അതെ സമയം വിവാദ പുറത്താകലില്‍ സഞ്ജുവിന് പിന്തുണയുമായി ഇതിനകം തന്നെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ പിഴ നടപടിയും രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ബോള്‍ വൈഡ് ആണോ അല്ലയോ എന്ന് നോക്കാന്‍ വരെ മിനുറ്റുകളോളം സമയമെടുക്കുന്ന ഐപിഎല്‍ മത്സരത്തില്‍ സുപ്രധാന സമയത്തെ ഒരു വിക്കറ്റ് പരിശോധിക്കാനും തീരുമാനമെടുക്കാനും ആവശ്യമായ സമയമെടുത്തില്ല എന്ന പരാതിയും രാജസ്ഥാന്‍ ടീം മത്സരത്തിന് ശേഷം ഉയര്‍ത്തിയിരുന്നു.

കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നോ? പുതിയ പഠനം ഇങ്ങനെ

കാറില്‍ വളരെ സൗകര്യത്തോടെയുള്ള യാത്രകള്‍ പക്ഷെ നമ്മെ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കാറിലെ യാത്ര നിങ്ങളെ ഒരു ക്യാന്‍സര്‍ രോഗിയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നതായാണ് കണ്ടെത്തല്‍. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവില്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇതില്‍ 99ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാര്‍ഡന്റ് (തീ അണയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ശ്വസിക്കുന്നതിലൂടെ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരുന്നുവെന്നാണ് കണ്ടെത്തല്‍. കൂടാതെ പ്രത്യുല്‍പാദന ശേഷി കുറയ്ക്കുന്നതിനും ഇത് കാരണമായേക്കമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസവും കാറില്‍ ദീര്‍ഘ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഇത് വളരെ ദോഷകരമാണ്. ഇത്തരം രാസവസ്തുക്കളുടെ അളവ് വേനല്‍ കാലത്ത് കാറിനുള്ളില്‍ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സീറ്റിലെ കുഷ്യനാണ് കൂടുതലായി കാറിനുള്ളിലെ വായുവില്‍ രാസവസ്തുക്കള്‍ കൂട്ടുന്നതിന് കാരണമാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. നശിക്കാതിരിക്കാന്‍ നിരവധി രാസവസ്തുക്കളാണ് സീറ്റ് കുഷ്യനില്‍ ചേര്‍ക്കുന്നത്. കാറിന്റെ വിന്‍ഡോകള്‍ തുറന്ന് തണലില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഈ രാസവസ്തുക്കളുടെ സമ്പര്‍ക്കം കുറയ്ക്കാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം

ഇനി മുതല്‍ ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറില്‍. ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

ഇന്നലെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പീച്ചി ഡാമില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ആണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തുന്നത്. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി ഡാമില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. രാത്രി ഏറെ വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് വെള്ളത്തില്‍ ഇറങ്ങിയത്.

Other News in this category

  • റഷ്യന്‍ പ്രസിഡന്റായി അഞ്ചാം തവണയും സ്ഥാനമേറ്റ് വ്ളാഡിമിര്‍ പുടിന്‍, ഇനി 2030 വരെ പുടിന് തന്നെ റഷ്യയെ നയിക്കാം
  • പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം, പുതിയ സംവിധാനം ഒരുക്കി ഐസിഐസിഐ ബാങ്ക്
  • മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്
  • റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല
  • അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്
  • മസ്‌ക്കറ്റില്‍ കടലില്‍ വീണ് എട്ടു പ്രവാസികള്‍, ഒരാളുടെ ജീവന്‍ നഷ്ടമായി, രക്ഷപ്പെട്ട ഏഴു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
  • ഒമാനില്‍ വാഹനപകടം, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു, രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു
  • യു.എ.ഇയിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായ സന്നദ്ധപ്രവര്‍ത്തകരായി മലയാളികള്‍, മലയാളി കൂട്ടയ്മകള്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ അവശ്യസാധനങ്ങളുമായി എത്തി
  • കനത്ത മഴമൂലം ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നം, കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
  • യുഎസ്സില്‍ കടുത്ത ശൈത്യം, ആര്‍ട്ടിക് കാറ്റ് ശക്തമായി വീശുന്നത് ടെക്‌സസ് വരെ എത്തിയേക്കും
  • Most Read

    British Pathram Recommends