18
MAR 2021
THURSDAY
1 GBP =104.51 INR
1 USD =83.48 INR
1 EUR =89.98 INR
breaking news : ട്രെയിനുകളില്‍ സീറ്റ് ഒഴിവ് കണ്ടാല്‍ ബാക്ക്പാക്ക് വെയ്ക്കുന്ന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് ട്രെയിന്‍ ഗാര്‍ഡുമാര്‍; യാത്രക്കാരെ 'നല്ലപിള്ള'യാക്കാന്‍ ഇതല്ലാതൊരു മാര്‍ഗമില്ലെന്ന് വിലയിരുത്തല്‍ >>> രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍, ഫാ. സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികനാകും >>> ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയാം', യുകെയില്‍ പുതുതായി എത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കുന്നു >>> സംഗീത ഉപകരണങ്ങളും പുസ്തകങ്ങളും ശില്പങ്ങളുമടക്കം കൂറ്റര്‍ ഹൈഡ്രോളിക് പ്രസ്സ് കൊണ്ട് തച്ചുടച്ച് പുതിയ ഐപാഡിന്റെ പരസ്യം; വ്യാപക വിമര്‍ശനത്തിന് പിന്നാലെ  ക്ഷമാപണം നടത്തി ആപ്പിള്‍ >>> പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി: സമരപരിപാടികള്‍ കടുപ്പിക്കാനുള്ള തീരുമാനത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ >>>
Home >> MIDDLE EAST
യു.എ.ഇയിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായ സന്നദ്ധപ്രവര്‍ത്തകരായി മലയാളികള്‍, മലയാളി കൂട്ടയ്മകള്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ അവശ്യസാധനങ്ങളുമായി എത്തി

സ്വന്തം ലേഖകൻ

Story Dated: 2024-04-21

ഒരു ആപത്ത് വന്നാല്‍ ഒരുമിച്ച് കൈകോര്‍ക്കുന്ന മലയാളികള്‍ യു.എ.ഇയിലെ വെള്ളപ്പൊക്കത്തിലും ദുരതിത്താലയവര്‍ക്ക് കൈത്താങ്ങാവുന്നു. മലയാളി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ദുരിതത്തിലായ പലയിടങ്ങളിലും എത്തി.

ഇന്നലെ ഷാര്‍ജയിലെ പ്രളയമേഖലയില്‍ സഹായപ്രവാഹമൊരുക്കാന്‍ മലയാളികള്‍ക്ക് സാധിച്ചു. യുഎഇയിലെ തന്നെ നിരവധി കൂട്ടായ്മകള്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനെത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് വഞ്ചികളിട്ടും വലിയ ഫോര്‍വീലര്‍ വാഹനങ്ങള്‍ ഒരുക്കിയും മലയാളി സന്നദ്ധപ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. 

വൈദ്യുതിയും ലിഫ്റ്റും നിലച്ച് ബഹുനില കെട്ടിടങ്ങളില്‍ കുടുങ്ങിപോയവര്‍ക്കും പുറത്തുപോയി ഭക്ഷണവും കുടിവെള്ളം ശേഖരിക്കാന്‍ കഴിയാത്തവര്‍ക്കും മലയാളികളുടെ ഈ പ്രവര്‍ത്തനങ്ങള്‍ വലിയ ആശ്വാസമാവുകയാണ്. വെള്ളം ഇരച്ചുകയറിയ ആദ്യദിനം മുതല്‍ ഷാര്‍ജ കെ.എം.സി.സി സേവനരംഗത്തുണ്ടായിരുന്നു. പ്രവാസി ഇന്ത്യ, മോഡല്‍ സര്‍വീസ് സൊസൈറ്റി, കൊടുങ്ങല്ലൂര്‍ ഫ്രണ്ട്‌സ് മീറ്റ്, ഐ.സി.എഫ് തുടങ്ങി വിവിധ സംഘടനകളും വാട്ട്‌സ്ആപ്പ് കൂട്ടായ്മകളും രാവും പകലും സഹായവുമായി ദുരിത മേഖലയില്‍ സജീവമാണ്.  

ദുബൈ അല്‍വാസല്‍ വില്ലേജിലെ താമസക്കാരായ വനിതകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ച് ട്രക്കുകളില്‍ ഷാര്‍ജയിലെത്തിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ദുരിതാശ്വാസ വസ്തുക്കള്‍ നിക്ഷേപിക്കാന്‍ പോയന്റുകള്‍ സജ്ജമാക്കിയാണ് ഇവര്‍ ദുരിതാശ്വാസ വസ്തുക്കള്‍ ശേഖരിച്ചത്.

More Latest News

രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍, ഫാ. സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികനാകും

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഈമാസം 11ന് ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുര മുഖ്യ കര്‍മികത്വം വഹിക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സാംസണ്‍ മണ്ണൂര്‍, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ കണ്‍വെന്‍ഷന്‍ നയിക്കും. ബര്‍മിങ്ഹാം അതിരൂപതയിലെ ഫാ. സ്റ്റീവന്‍ ഫ്ലമിങും പങ്കെടുക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കണ്‍വെന്‍ഷന്‍, 5 വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ക്‌ളാസ്സ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ 8ന് ആരംഭിച്ച്  വൈകിട്ട് 4 ന് സമാപിക്കും. കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിള്‍, മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍, ജപമാല, തിരുസ്വരൂപങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും. ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്ക് അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ഷാജി ജോര്‍ജ് 07878 149670ജോണ്‍സണ്‍ +44 7506 810177അനീഷ് 07760 254700ബിജുമോന്‍ മാത്യു 07515 368239 നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍:ജോസ് കുര്യാക്കോസ് 07414 747573.ബിജുമോന്‍ മാത്യു 07515 368239 സ്ഥലത്തിന്റെ വിലാസം:Bethel Convention Centre, Kelvin Way, West Bromwich, Birmingham, B707JW കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിന്‍ സ്റ്റേഷന്‍:Sandwell  & Dudley, West Bromwich, B70 7JD  

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയാം', യുകെയില്‍ പുതുതായി എത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കുന്നു

നിങ്ങള്‍ യുകെയില്‍ പുതുതായി എത്തിയവാണോ? യുകെയിലെ വിവിധ നിയമങ്ങളെ കുറിച്ചും പോലീസ്, ക്രൈം, പണിഷ്‌മെന്റ് തുടങ്ങി യുകെയെ സംബന്ധിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാത്തവരാണെങ്കില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയൂ' നിങ്ങള്‍ക്ക് ഉപകാരപ്പെടും. മേഴ്‌സിസൈഡില്‍ പുതിയതായി എത്തിപ്പെട്ട മലയാളികള്‍ക്ക് വേണ്ടി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയാണ് 'ചോദിക്കൂ.. പറയാം' എന്ന പരിപാടി ഒരുക്കുന്നത്. യുകെയില്‍ ജീവിക്കുന്ന നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട യുകെയിലെ വിവിധ നിയമങ്ങളെ പറ്റിയും പോലീസ്, ക്രൈം, പണിഷ്‌മെന്റ്, ഹേറ്റ് ക്രൈം,  വിദ്യാഭ്യാസം, സ്‌കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി അഡ്മിഷന്‍ കാര്യങ്ങളെ കുറിച്ചും യുകെയിലെ ഡ്രൈവിങ്, റോഡ് നിയമങ്ങളെ കുറിച്ചും, ഡിബിഎസിനെ കുറിച്ചും,  വിവിധങ്ങളായ ടാക്സുകളെ കുറിച്ചും, മോര്‍ട്ട്ഗേജ്, വിവിധ ലോണ്‍, ടാക്സ് റിട്ടേണ്‍, തൊഴിലാളി യൂണിയന്‍ എന്നിവയെ കുറിച്ചും ഈ രംഗത്തെ വിദഗ്ധര്‍  ക്ലാസുകള്‍ എടുക്കുന്നു, കൂടാതെ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയും തരുന്നു. പുതിയതായി മേഴ്‌സിസൈഡിലേക്ക് കുടിയേറിയവര്‍ക്ക് പരസ്പരം പരിചയപ്പെടാനും അവരുടെ നിരവധി സംശയങ്ങള്‍ ദുരീകരിക്കുവാനും, അവരെ ലിമ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും വേണ്ടി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ  ഒരുക്കുന്ന 'ചോദിക്കു.. പറയാം 'എന്ന പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കുടിയേറ്റത്തിന്റെ ആദ്യഘട്ടം എന്നത് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് ഈ സമയത്തു കുടിയേറി വരുന്നവര്‍ക്ക് ഒരു കൈത്താങ്ങാകുന്നതിനു വേണ്ടിയാണ് സേവനത്തിന്റെ 24 വര്‍ഷങ്ങള്‍ പിന്നിടുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.   വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ ജൂണ്‍ 15നാണ് ഇത് അരങ്ങേറുന്നത്. വൈകിട്ടു നാലു മണി മുതല്‍ 10 മണി വരെയാണ് ഈ പ്രോഗാം. ഈ പ്രോഗ്രാമിന് പ്രവേശനം തികച്ചും സൗജന്യം ആണ്. അറിവിന്റെ മണിചെപ്പ് തുറക്കുന്ന ഈ ഇന്‍ഫര്‍മേറ്റീവ് ക്ലാസ്സുകളിലേക്ക് ഏവര്‍ക്കും സ്വാഗതം. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ലിമയുടെ സെക്രട്ടറിയുടെയോ, ജോയിന്റ് സെക്രട്ടറിയുടെയോ അടുത്ത്  പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ലിമ സെക്രട്ടറി - ആതിര ശ്രീജിത്ത് 07833724062ലിമ ജോയിന്റ് സെക്രട്ടറി - അനില്‍ ഹരി 07436099411സ്ഥലത്തിന്റെ വിലാസം:Whiston Town Hall, L35 3QX

പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി: സമരപരിപാടികള്‍ കടുപ്പിക്കാനുള്ള തീരുമാനത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍

കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിന്റെ പേരില്‍ സമരത്തിലേക്ക് നീങ്ങുകയാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍. നിലവില്‍ വന്ന ഡ്രൈവിംങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ നിലപാടില്‍ സമരപരിപാടിയിലേക്ക് നീങ്ങാനാണ് തീരുമാനം. ടെസ്റ്റ് തടയാന്‍ തന്നെയാണ് സംയുക്ത സമരസമിതി സ്വീകരിച്ചിരിക്കുന്ന തീരുമാനം. കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല. പുതിയ സജ്ജീകരണങ്ങള്‍ തയ്യാറാക്കി ടെസ്റ്റ്മായി മുന്‍പോട്ട് നീങ്ങാനാണ് മന്ത്രിയുടെ നിര്‍ദേശം. കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയിലും ടെസ്റ്റ് നടത്താന്‍ മന്ത്രി അനുമതി കൊടുത്തിട്ടുണ്ട്. സ്ലോട്ട് ലഭിച്ച ആളുകള്‍ ഉറപ്പായും ടെസ്റ്റിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം തേടാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പാലക്കാട്ടും പ്രതിഷേധം നടന്നിരുന്നു. മലമ്പുഴയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ കുത്തുപാള കഞ്ഞി വെച്ചായിരുന്നു ഉടമകള്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ 9 ദിവസമായി ആളുകള്‍ സ്വമേധയാ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും സ്‌കൂള്‍ ഉടമകള്‍ പറഞ്ഞു. പാലക്കാട് മലമ്പുഴ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. കുത്തുപാളക്കഞ്ഞി എന്ന പേരില്‍ കഞ്ഞി വെച്ചായിരുന്നു ഇവര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്നും പ്രതിസന്ധി: നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്

എയര്‍ ഇന്ത്യ എക്പ്രസ് സര്‍വ്വീസ് പ്രതിസന്ധി തുടരുന്നു. കൂട്ട അവധിയെടുത്ത ജീവനക്കാര്‍ തിരികെയെത്താത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം. നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകള്‍ റദ്ദാക്കി. നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം സര്‍വീസ്, 8.50 ന് പുറപ്പെടേണ്ട മസ്‌കത്ത് സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്ന് ഷാര്‍ജ, ദുബൈ, ദമാം, റിയാദ്, അബുദാബി, റാസല്‍ ഖൈമ, മസ്‌കത്ത്, ദോഹ സര്‍വീസുകളുമാണ് റദ്ദാക്കിയത്. അതേസമയം തിരുവനന്തപുരത്ത് നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടു. 1.10നുള്ള അബുദാബി വിമാനമാണ് പുറപ്പെട്ടത്. കണ്ണൂരില്‍ നിന്നും വൈകിട്ട് പുറപ്പെടേണ്ട ഷാര്‍ജ, ദുബായ് വിമാനങ്ങളും സര്‍വ്വീസ് നടത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് തൊഴിലാളി യൂണിയന് ഉറപ്പ് നല്‍കിയിരുന്നു. ജീവനക്കാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിക്കുമെന്നും കമ്പനി ഉറപ്പു നല്‍കി. ഇതോടെ സമരം പിന്‍വലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതോടെ നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്‌ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു.

ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല: ബജ്റംഗ് പൂനിയയെ ഗുസ്തിയുടെ ഔദ്യോഗിക സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗും സസ്പെന്‍ഡ് ചെയ്തു

ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയയെ ഗുസ്തിയുടെ ഔദ്യോഗിക സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗും സസ്പെന്‍ഡ് ചെയ്തു. ഈ വര്‍ഷം അവസാനം വരെയാണ് സസ്പെന്‍ഷന്‍ കാലാവധി. നേരത്തെ ദേശീയ ഉത്തേജക വിരുദ്ധ സമിതി ബജ്റംഗ് പൂനിയയെ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പുനിയയുടെ വിദേശ പരിശീലനത്തിനുവേണ്ടി 9 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി പുനിയ സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ നടപടി. സസ്പെന്‍ഷന്‍ നടപടിയെക്കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ബജ്റംഗ് പുനിയ പിടിഐയോട് പ്രതികരിച്ചു. മാര്‍ച്ച് 10ന് സോനിപത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിനിടെ പുനിയ സാമ്പിള്‍ നല്‍കിയിരുന്നില്ല. സസ്‌പെന്‍ഷന്‍ നിലവിലുള്ള കാലയളവില്‍ പുനിയയ്ക്ക് ഒരു ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാനാകില്ല. സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്ന പക്ഷം ഒളിമ്പിക്‌സിനുള്ള വരാനിരിക്കുന്ന ട്രയല്‍സിലും പുനയയ്ക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിലെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് ബജ്‌റംഗ് പുനിയ.

Other News in this category

  • റഷ്യന്‍ പ്രസിഡന്റായി അഞ്ചാം തവണയും സ്ഥാനമേറ്റ് വ്ളാഡിമിര്‍ പുടിന്‍, ഇനി 2030 വരെ പുടിന് തന്നെ റഷ്യയെ നയിക്കാം
  • പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം, പുതിയ സംവിധാനം ഒരുക്കി ഐസിഐസിഐ ബാങ്ക്
  • മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്
  • റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല
  • അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്
  • മസ്‌ക്കറ്റില്‍ കടലില്‍ വീണ് എട്ടു പ്രവാസികള്‍, ഒരാളുടെ ജീവന്‍ നഷ്ടമായി, രക്ഷപ്പെട്ട ഏഴു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
  • ഒമാനില്‍ വാഹനപകടം, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു, രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു
  • കനത്ത മഴമൂലം ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നം, കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
  • യുഎസ്സില്‍ കടുത്ത ശൈത്യം, ആര്‍ട്ടിക് കാറ്റ് ശക്തമായി വീശുന്നത് ടെക്‌സസ് വരെ എത്തിയേക്കും
  • ദുബൈയില്‍ ഇന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം നിലവില്‍ വന്നു
  • Most Read

    British Pathram Recommends