
പുറം നാട്ടില്‍ ജോലിചെയ്യുന്ന എല്ല. സഹോദരികള്‍ക്കും വേണ്ടി.....
കേറ്ററിങിലുള്ള ഒരു മലയാളി നേഴ്‌സും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും തന്റെ ഭര്‍ത്താവിനാല്‍ ക്രൂരമായി കൊല്ലപ്പെട്ട വാര്‍ത്ത എല്ലാവരും വായിച്ചു കാണുമല്ലോ. വാര്‍ത്തയുടെ വിശദദാംശത്തെക്കുറിച്ചു ചികയാനോ എന്താണ് കാരണമെന്ന് വാദിക്കാനോ ഞാന്‍ ആളല്ല. എങ്കിലും പൊതുവായി ചില കാര്യങ്ങള്‍ ഇവിടെ പറയപെടേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍ ഷെയര്‍ ചെയ്യുന്നു...
മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രസന്നമായി പിടിച്ചുനിക്കാന്‍ ശ്രമിക്കുമ്പോളും നമ്മള്‍ക്കുമാത്രം അറിയാവുന്ന എന്തുമാത്രം നോവുകള്‍ നമ്മളുടെ ഓരോ കുടുംബത്തിലും കാണും. അതും പ്രേത്യേകിച്ചു നാടും വീടും സുഹൃത്തുക്കളെയുമെല്ലാം വിട്ടു പുറം രാജ്യത്തു ജോലിതേടി അണയുന്നവര്‍, ആരോടും പറയാന്‍ പറ്റാത്തത്ര വിഷമങ്ങള്‍ തീക്കനലായി കൊണ്ട് നടക്കുന്നവര്‍ നമുക്കുചുറ്റും അനേകം.
'കുട്ടികള്‍ക്ക് നല്‍കാം ലൈംഗിക പാഠങ്ങള്‍' എന്ന ബുക്ക് എഴുതിയതിന് ശേഷം ഒത്തിരി ആളുകള്‍ അവരുടെ വിഷമങ്ങള്‍ എന്നോട് ഷെയര്‍ ചെയ്തിട്ടുണ്ട്. അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പെടും. അവര്‍ക്കെന്നോടുള്ള ഒരു വിശ്വാസം കൊണ്ടാ അല്ലങ്കില്‍ ഒരു സൊല്യൂഷന് വേണ്ടിയോ ആകാം പല പ്രേശ്‌നങ്ങളും ഷെയര്‍ ചെയ്തത്.
അതില്‍ മിക്ക സ്ത്രീകളും തങ്ങളുടെ പുരുഷന്മാരുടെ അമിത മദ്യപാനവും, ദേഷ്യവും അവരെ അസ്വസ്ഥരാക്കുന്നു എന്ന് പറയുമ്പോള്‍ ഒട്ടേറെ പുരുഷന്മാര്‍ അവരുടെ ഭാര്യമാര്‍ക്ക് തങ്ങളോടുള്ള ശാരീരിക അടുപ്പം കുറയുന്നു, മക്കള്‍, സമ്പത്ത്, സ്ഥാനം എന്നിവയില്‍ ആഹ്ലാദം നേടുന്നതിനാല്‍ താന്‍ പലവിധ മാനസീക അധികഠിനമായ സംഘര്‍ഷം അനുഭവിക്കുന്നുവെന്ന് അവകാശപ്പെടുന്നു. ഇതില്‍ നിന്നുമൊക്കെ മനസിലാക്കിയ ചില കാര്യങ്ങള്‍ നമുക്കായി ഇവിടെ ഷെയര്‍ ചെയ്യാം.
ഒന്നാമതായി പാശ്ചാത്യരാജ്യത്തിന്റെ തണുപ്പിലേക്ക് ഭാര്യക്കൊപ്പം വണ്ടികയറുന്ന ഭര്‍ത്താക്കന്മാര്‍, ചിലപ്പോള്‍ ജോലീം കൂലീം ഇല്ലാത്തവരായിരുന്നിരിക്കാം. അല്ലങ്കില്‍ നാട്ടിലോ ഗള്‍ഫ് രാജ്യങ്ങളിലോ ഒക്കെ നല്ല പദവിയില്‍ വൈറ്റ് കോളര്‍ ജോലി ചെയ്തു ശീലിച്ചവരാകാം. അങ്ങനുള്ള അവര്‍ സാരി വിസയില്‍ യുകെ പോലുള്ളൊരു രാജ്യത്ത് വന്ന് കഴിയുമ്പോള്‍, അവര്‍ക്ക് മനസില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത ടോയ്‌ലറ്റ് ക്ലീനിങ് ഉള്‍പ്പെടെയുള്ള പലവിധ ജോലികളില്‍ ഏര്‍പ്പെടേണ്ടതായി വരും. ആദ്യമൊക്കെ വിസമ്മതിച്ചു മാറിനിന്നാലും സാമ്പത്തിക ബാധ്യത കതകില്‍ മുട്ടുമ്പോള്‍ എന്ത് ജോലിയും ചെയ്യാനവര്‍ നിര്‍ബന്ധിതരാകും.
അങ്ങനുള്ളപ്പോള്‍ സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം ജോലിയില്‍ ഏര്‍പ്പെടേണ്ടതായി വരും. അപ്പോള്‍ കുട്ടികളുടെ ഉത്തരവാദിത്വവും വീട്ടിലെ ഉത്തരവാദിത്വവും എല്ലാം പുതുമയായി പതുക്കെ പുരുഷന്മാരിലേക്ക് ചാഞ്ഞിറങ്ങും.
നാളിതുവരെ തന്റെ സ്വന്തം കുടുംബത്തെ തന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തില്‍ നോക്കി നടത്തിയിരുന്ന തന്റെ ഐഡന്റിറ്റികള്‍ ഓരോന്നായി നശിച്ചില്ലാതാകുമ്പോള്‍ തങ്ങളുടെ ഭാര്യമാരുടെ കീശനിറക്കലുകളും, സ്ഥാനമാനങ്ങളുമൊക്കെ അവര്‍ക്ക് വേഗം അംഗീകരിക്കാന്‍ കഴിയണമെന്നില്ല.
ജോലിയുടെയും പണ സമ്പാദനത്തിന്റെയും കുടുക്കില്‍ വീണു പോയ ഭാര്യമാര്‍ക്ക് അവരുടെ ജോലി ഭാരം മൂലമോ, ബാധ്യതകള്‍ മൂലമോ, ശാരീരിക അസ്വസ്ഥതകള്‍ മൂലമോ ഒക്കെ, ഭര്‍ത്താവിന്റെ വൈകാരികതയെയും മനസിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെ വരുമ്പോള്‍ പുരുഷന്മാര്‍ സാവധാനം മദ്യത്തിലേക്കും വിവിധ കൂട്ടു കെട്ടിലേക്കും വീണുപോകുന്നു. അങ്ങനെ പതുക്കെ ഭാര്യയോടുള്ള അസഹിഷ്ണത അവളോടുള്ള ദേഷ്യമായും ദേഹോദ്രപമയുമൊക്കെ പലതരത്തില്‍ പുറത്തു വരുന്നു.
അതിനു പുറമെ, ഇന്നുവരെ ആണുങ്ങള്‍ക്ക് അവരുടെ വൈകാരിക ആവശ്യങ്ങളുടെ ഇമ്പോര്‍ട്ടന്‍സിനെ കുറിച്ചവര്‍ക്ക് സംസാരിക്കാനോ കംപ്ലൈന്റ്‌റ് ചെയ്യാനോ ഒരവസവും ആരും തുറന്നു കൊടുക്കുന്നില്ല എന്നത് അവരുടെ പെരുമാറ്റത്തില്‍ മൂര്‍ച്ച കൂട്ടാം. എവിടെയും ആരോടും പറയാതെ അല്ലെങ്കില്‍ പറയാന്‍ കഴിയാതെ ഞാന്‍ ഒകെ എന്ന് നടന്ന് ജീവിക്കുന്ന എത്ര പുരുഷന്‍മാര്‍ നമുക്ക് ചുറ്റുമുണ്ടാകും?.
അതേപോലെ തന്നെ സ്ത്രീകളും, അവരുടെ കാര്യങ്ങള്‍ അവള്‍ക്ക് ഡിസ്‌കസ് ചെയ്യാന്‍ അവസരങ്ങളും കേള്‍വിക്കാരുമൊക്കെ ഉണ്ടെങ്കിലും, മക്കളെയും, പ്രായമായ അപ്പനെയും അമ്മയെയും, പിന്നെ സമൂഹത്തെയുമൊക്കെ ഓര്‍ത്ത് ആരോടും പറയാന്‍ പറ്റാതെ, എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് മാത്രം കരുതി പതുക്കെ വിഷാദത്തിലേക്കു വഴുതി പോകുന്ന സാഹോദരികളും നമുക്കിടയിലുണ്ട്.
ആരൊക്കെയുണ്ടെങ്കിലും നമ്മളുടെ ജീവിതപങ്കാളിക്കുള്ള റോള്‍ വേറാര്‍ക്കും പകുത്തെടുക്കാന്‍ പറ്റാത്ത ഒന്നു തന്നെയാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ എത്ര ക്രൂരമായികൊള്ളട്ടെ. ആ ഐഡന്റിറ്റി നമുക്കോരു ബലമാണ് സംരക്ഷണമാണ്. അതിനാല്‍ നമ്മളുടെ ജീവിത പങ്കാളിയോടുള്ള വൈകാരികത ഒരുകാരണവശാലും പൗണ്ടുകളുടെയും ആര്‍ഭാടങ്ങളുടെയും ഇടയില്‍ പെട്ട് നശിച്ചുപോകാന്‍ നമ്മള്‍ ഇടയാക്കരുത്. പ്രേത്യേകിച്ചു നമ്മള്‍ പെണ്ണുങ്ങള്‍ ഒരു പ്രായം കഴിഞ്ഞാല്‍ അല്ലെങ്കില്‍ കുട്ടികളായാല്‍ അതുമല്ലങ്കില്‍ വാര്‍ക്കഹോളിക് ആയാല്‍ വൈകാരികമായ കാര്യങ്ങള്‍ക്ക് പിന്നെ ഒട്ടും തന്നെ ഇമ്പോര്‍ട്ടന്‍സ് കൊടുക്കാന്‍ തോന്നില്ല.
അങ്ങനെ നമ്മളുടെ ശ്രദ്ധ മുഴുവന്‍ പണകൊയ്ത്തിനായ് മാത്രം മാറ്റിവക്കുമ്പോള്‍ കുടുംബ ജീവിതത്തില്‍ പൗണ്ടുകള്‍ക്കു നികത്താനാവാത്ത വിള്ളലുകള്‍ ഉണ്ടാകുന്നു. പണ സമ്പാദനത്തിനായ് പ്രായപൂര്‍ത്തി ആകാത്ത മക്കളെ ഇട്ടു രാപകല്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് നഷപെടുന്നത് നമ്മള്‍ ഇന്നും നൊസ്റ്റാള്‍ജിയ ആയി മനസ്സില്‍ കൊണ്ട് നടക്കുന്ന നമുക്ക് കിട്ടിയ എന്നാല്‍ നമ്മടെ മക്കള്‍ക്ക് നഷ്ടപെടുന്ന അമ്മയുടെ സ്‌നേഹവും അപ്പന്റെ കരുതലുമൊക്കെയാണ്.
അതുകൊണ്ടൊക്കെ നമ്മള്‍ എന്തായാലും പുറം രാജ്യത്തു വന്ന് നിലയുറപ്പിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുക. അടിസ്ഥാന സൗകര്യങ്ങളായ ഒരു വീട് വണ്ടി മാസ ശമ്പളം ഉണ്ടെങ്കില്‍ അതില്‍ ആനന്ദം കണ്ടെത്തുക. എത്ര കൂടുതല്‍ ഉണ്ടാക്കിയാലും പുറം രാജ്യത്തു ജീവിക്കുന്ന നമ്മളെ സംബന്ധിച്ചു നമ്മുടെ സ്വപ്നങ്ങള്‍ക്ക് ആശുപത്രി കിടക്കവരയെ ആയുസുള്ളൂ. അതുകഴിയുമ്പോള്‍ നമ്മളുടെ ജീവിതം ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ അങ്ങനെ മറ്റു പലരും ഏറ്റെടുക്കുകയാണെന്ന് മനസിലാക്കുക.
ഇന്ത്യയിലെ പോലെ നമ്മള്‍ മക്കള്‍ക്കായി, ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്കായൊന്നും സേവ് ചെയ്യണ്ട അവകാശികതയില്ല. പിന്നെ ഒരു സോഷ്യല്‍ സ്ററ്സിന് വേണ്ടി മാത്രം രാപകല്‍ പണിയെടുത്തു ജീവിതം കളയാതെ, ആഴ്ച്ചയില്‍ മൂന്നോ നാലോ ദിവസം ജോലിചെയ്യുക, ബാക്കി ദിവസം മക്കളുമായി കെട്ടിയവനുമായി ഒരുമിച്ച് ഒന്ന് പുറത്തു പോവുക, ആഹാരം ഉണ്ടാക്കുക, ഒരുമിച്ചു സിനിമ കാണുക, ചിരിക്കുക, എന്തും തുറന്നു പറയാനുള്ള ഒരു മാനസിക ബന്ധം നേടിയെടുക്കുക. ജീവിതം ആസ്വദിക്കുക.. പങ്കാളിയുടെ മാനസിക മാറ്റങ്ങള്‍ മനസിലാക്കി എടുക്കാന്‍ തക്ക ബന്ധങ്ങള്‍ ഓരോ കുടുംബത്തിലും ഉണ്ടാകട്ടെ.
അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക. Uk പോലുള്ള ഒരു രാജ്യത്ത് ഡൊമസ്റ്റിക് വയലെന്‍സില്‍ പെണ്ണുങ്ങള്‍ക്ക് ആണ് സൗണ്ട് കൂടുതല്‍. അങ്ങനൊരു സാഹചര്യത്തില്‍ National Domestic Abuse Helpline - 0808 2000 247 / The Men's Advice Line, for male domestic abuse survivors - 0808 801 0327 കോണ്‍ടാക്ട് ചെയ്യുക.
ആരും ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം നമുക്ക് എന്നാണിനി ഉണ്ടാവുക? മറ്റൊരാളുടെ ജീവനെയെടുക്കാന്‍ മാത്രം ഉടമസ്ഥാവകാശം ഈ ലോകത്ത് ആര്‍ക്കുമില്ല. മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ഏതൊരു ഹീനകൃത്യവും ചോദ്യം ചെയ്യപ്പെടേണ്ടതും ശിക്ഷാര്‍ഹവുമാണ്. ഈ ലോകം എല്ലാവരുടേതുമാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ!
ജോസ്ന സാബു സെബാസ്റ്റ്യന്‍
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
