
ഞാന്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ എനിക്കറിയാവുന്നൊരു ദൈവമുണ്ടയിരുന്നു. എന്റെ ഓര്‍മ്മയില്‍ ദൈവം ഈശോ മാതാവ് അങ്ങനെയൊന്നും ഒരു വ്യത്യാസവുമെനിക്ക് തോന്നിയിട്ടില്ല. എനിക്കെല്ലാവരും ദൈവമായിരുന്നു.
അപ്പച്ചന്‍ അടിക്കാന്‍ വന്നാല്‍ രക്ഷപ്പെടുത്തുന്ന, അമ്മച്ചി വഴക്കിടുമ്പോള്‍ എന്നെ ചിരിച്ചു കാണിക്കുന്ന, പിള്ളേരെ കേറ്റാതെ പോകുന്ന ബസ്സിനെ നിര്‍ത്തിക്കുന്ന,സ്‌കൂളിലെ കണക്കുടീച്ചറെക്കൊണ്ട് ലീവ് എടുപ്പിക്കുന്നൊരു ദൈവം...
കാലൊന്നു പോറിയാല്‍ പുള്ളിയെ അലറിവിളിക്കും. പാറിപോകുന്ന പൂമ്പാറ്റയെ, തുമ്പിയെ ഒക്കെ കിട്ടാന്‍ പുള്ളിയെ ഇടനിലക്കാരനാക്കും.
സ്റ്റേജിലെ പ്രസംഗങ്ങള്‍, പാട്ടുകള്‍ ഡാന്‍സുകള്‍ മറന്നുപോകാതിരിക്കാന്‍, ടിവി കാണാന്‍ വിടാന്‍, പെരുന്നാളിന് കളിപ്പാട്ടം വാങ്ങിത്തരാന്‍, എത്ര എത്ര കൊട്ടേഷനുകളാ പുള്ളിക്ക് കൊടുത്തിട്ടുള്ളത്.
അന്നൊന്നും കൂട്ടുകാരി ആമിനയ്‌ക്കൊരു ദൈവം സിന്ധുവിനൊരു ദൈവം എനിക്കൊരു ദൈവം എന്നൊന്നും തോന്നീയിട്ടില്ല. ആരും പറഞ്ഞു തന്നിട്ടുമില്ല. ആമിന കൊണ്ടുവന്നിരുന്ന പത്തിരിയും സിന്ധു കൊണ്ടുവന്നിരുന്ന പ്രസാദവുമൊക്കെ ഞങ്ങള്‍ പകുത്തിട്ടു കഴിക്കുമായിരുന്നു.
കൃഷ്ണനെ കാണാന്‍ ഞാന്‍ പലവട്ടം അമ്പലത്തില്‍ പോയിട്ടുണ്ട്. ആമിന എവിടേം പോകുന്നത് ഞാന്‍ കണ്ടിട്ടില്ലാരുന്നു എന്നാലും ആമിന എന്നും ഞങ്ങടെ വീടിനടുത്തുള്ള കുരിശുപള്ളി തൊടിയില്‍ എനിക്കൊപ്പം വന്ന് പലവട്ടം മെഴുക് തിരി കത്തിച്ചു പ്രാര്‍ഥിച്ചിട്ടുണ്ട്...
പിന്നെ കാലം കഴിഞ്ഞപ്പോള്‍ എപ്പോളോ ഞങ്ങടെ ദൈവം റിട്ടയര്‍ ചെയ്തു. പകരം ആരൊക്കെയോ ചാര്‍ജ്ജെടുത്തു. അതോടെ ആമിനയെ കുരിശുപള്ളീതൊടിയില്‍ മെഴുക് തിരി കത്തിക്കാന്‍ വിടാതായി. കൃഷണനെ കാണുന്നതില്‍ നിന്നും എന്നെയും പലരും വിലക്കി. എന്തിനേറെ സിന്ധുവിനെപോലും ചില ദിവസങ്ങളില്‍ അമ്പലത്തിലും ശബരിമലയിലിമൊന്നും കേറ്റതായി.
അതോടെ ഞാനും എന്റെ കൂട്ടുകാരികളും ഞങ്ങളുടെ ബാലരമ മടക്കിയക്കൂട്ടത്തില്‍ മൂപ്പരെയും മടക്കി മനസിന്റെ കോണില്‍ ആര്‍ക്കും മനസിലാകാനാകാത്ത ആര്‍ക്കും കടന്ന് അക്രമിക്കാനാകത്ത ഒരു സ്ഥലത്തു മോടിയോടെ ഇന്നും കാത്തു സൂക്ഷിക്കുന്നു.
ഇന്നും ഞങ്ങള്‍ ഞങ്ങളുടെ മൂപ്പരോട് ആരും കേള്‍ക്കാതെ പോയി പറയാറുണ്ട്, ആ പഴയ സ്‌നേഹവും പങ്കുവെക്കലും ചേര്‍ത്തുനിര്‍ത്തലുകളെല്ലാം മാറിയ കാര്യം, മതത്തിന്റെ മറവില്‍ നടക്കുന്ന അടിപിടികള്‍, വസ്ത്രാലങ്കാര പ്രശ്‌നങ്ങള്‍, മതാധ്യക്ഷരുടെതന്നെ പലവിധ പീഡനങ്ങള്‍ അങ്ങനെ അങ്ങനെ പലതും ഞങ്ങളുടെ ഭാഷയില്‍ ഞങ്ങള്‍ ഡിസ്‌കസ് ചെയ്യാറുണ്ട്.
ഞങ്ങളുടെ ഭാഷ ഇപ്പോഴത്തെ മത വിശ്വാസികള്‍ക്കറിഞ്ഞുകൂടാ.
കാരണം പുറമെ കാണിക്കുന്ന ആര്‍ഭാടങ്ങള്‍ക്കൊപ്പം അണിഞ്ഞൊരുങ്ങാന്‍ എനിക്കും ആമിനയ്ക്കും സിന്ധുവിനുമൊന്നും ഇന്നാകില്ല. കാരണം ഞങ്ങളിന്നും ഞങ്ങളുടെ റിട്ടയര്‍ ചെയ്ത ആ മൂപ്പരോടൊപ്പമാണ്.പ്രഹസനങ്ങള്‍ ഞങ്ങള്‍ക്കും ഞങ്ങടെ മൂപ്പര്‍ക്കും ഇഷ്ടല്ല അത്രതന്നെ....
ജോസ്ന സാബു സെബാസ്റ്റ്യന്‍
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
