18
MAR 2021
THURSDAY
1 GBP =104.30 INR
1 USD =83.47 INR
1 EUR =89.71 INR
breaking news : തെരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ ടോറികള്‍! സുനകിന്റെ പാര്‍ലമെന്റിലെ ചോദ്യോത്തരവേളയ്ക്കിടെ ടോറി എം. പി കൂറുമാറി ലേബറിനൊപ്പം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ചാന്‍സലറും, വാക്സിന്‍ മന്ത്രിയുമായിരുന്ന നദീം സവാഹി >>> തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും >>> ഗ്ലാസ്‌ഗോയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരണം പുറംലോകമറിഞ്ഞത് ഫോണ്‍ എടുക്കാത്തതിനു പിന്നാലെ ഭാര്യ നാട്ടില്‍ നിന്നും സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍ >>> ഇംഗ്ലണ്ടിലെ മരുന്ന് ക്ഷാമം അപകടകരമായ നിലയിലെന്ന് ഫാര്‍മസിസ്റ്റുകള്‍; പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് >>> ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍ >>>
Home >> NEWS
സ്നേഹവും സഹായവും സമ്മാനിച്ച് അതിവേഗം മടങ്ങി.! രാജേഷ് ഉത്തമരാജ് ഇനി ഓർമ്മകളിൽ ജീവിക്കും; ആറുമണിക്കൂർ കാറോടിച്ചുവരെ സംസ്കാരച്ചടങ്ങിന് സുഹൃത്തുക്കളെത്തി!

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-23

ചിലർ അങ്ങനെയാണ്.. നിസ്വാർത്ഥമായ സഹായവും സ്നേഹവും മറ്റുള്ളവർക്ക് പകർന്നുനൽകും.. സ്വന്തം ജീവിതത്തിലും ബാങ്കിലും വലിയ സമ്പാദ്യമൊന്നും അവർക്ക് കാണില്ല.. പക്ഷേ, ഹൃദയങ്ങളിൽ സ്നേഹത്തിന്റെ ഭാഷയിൽ ഒരിക്കലും മായാത്ത ഓർമ്മച്ചിത്രങ്ങൾ അവർ സമ്മാനിച്ചിരിക്കും. ഇന്നലെ സംസ്കാരച്ചടങ്ങുകൾ നടന്ന വെയില്‍സിലെ അബര്‍ഗബാനിയിലെ രാജേഷ് ഉത്തമരാജിന്റെ ജീവിതം അതിന് ഉത്തമോദാഹരണം.

യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ പള്ളിയില്‍ തടിച്ചുകൂടിയിരുന്നൂ. ബാഗ്ലൂരിലെ രാഘവേന്ദ്ര കോളേജ് ഓഫ് നേഴ്‌സിങ്ങില്‍ പഠിച്ച രാജേഷിന് യുകെയില്‍ നിരവധി സുഹൃത്തുക്കളുണ്ട്‌. സ്‌കോട്‌ലന്റിലെ ഗ്ലാസ്‌കോയില്‍ നിന്നൂവരെ രാവിലെ കാര്‍ ഓടിച്ച് സഹപാഠികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നൂ.

വളരെ സൗമ്യനായ രാജേഷ് എല്ലാവര്‍ക്കൂം പ്രിയപ്പെട്ട സുഹൃത്തായിരുന്നൂ. അബര്‍ഗബാനിയില്‍ തന്നെയുള്ള നേഴ്‌സിങ്ങ് ഹോമില്‍ മാനേജരായി ജോലി നോക്കിയിട്ടുള്ള രാജേഷിന്റെ മൃതദേഹം കാണൂവാനായി സ്വദേശികളായ നിരവധി ആളുകളും എത്തിയിരുന്നൂ.

ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഇന്നലെ രാവിലെ  9;30 മണിക്ക് രാജേഷിന്റെ വസതിയില്‍ മൃതദേഹം എത്തിച്ചു. തുടര്‍ന്ന് 11 മണിയോടുകൂടി ബ്രെന്‍മ്യാറിലുള്ള സെന്റ് മേരീസ് റോമന്‍ കത്തോലിക്ക് ചര്‍ച്ചില്‍ പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും നടത്തി. യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധിപ്പേർ രാജേഷിനെ അവസാനമായി ഒന്നുകാണാനും സംസ്‌കാര  ചടങ്ങുകളിൽ പങ്കുകൊള്ളാനും രാവിലെമുതൽ  പള്ളിയില്‍ തടിച്ചുകൂടിയിരുന്നൂ. 

ബാഗ്ലൂരിലെ രാഘവേന്ദ്ര കോളേജ് ഓഫ് നഴ്‌സിങ്ങില്‍ പഠിച്ച രാജേഷിനു യുകെയിലെമ്പാടുമായി വലിയൊരു സുഹൃദ്‌വലയമുണ്ട്. അതിൽ ഭൂരിഭാഗവും നഴ്സുമാരും  ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുമാണ്.

വളരെ സൗമ്യനായ രാജേഷ് എല്ലാവര്‍ക്കൂം പ്രിയപ്പെട്ട സുഹൃത്തായിരുന്നൂ. അബര്‍ഗബാനിയില്‍ തന്നെയുള്ള നഴ്‌സിങ്ങ് ഹോമില്‍ മാനേജരായി ജോലിചെയ്തിട്ടുള്ള രാജേഷിന്റെ മൃതദേഹം കാണുവാനായി സ്വദേശികളായ നിരവധി വെള്ളക്കാരും മറ്റുള്ളവരും പോലും എത്തിയിരുന്നു. 

സുഹൃത്തുക്കളുടെ പ്രതിനിധിയായി ജിമ്മി കുന്നശ്ശേരിയില്‍ ഓര്‍മ്മകള്‍ പങ്കുവച്ചു സംസാരിച്ചു. സഹപാഠി എന്ന നിലയില്‍ വര്‍ഷങ്ങള്‍ നീണ്ടുള്ള സൗഹൃദവും രാജേഷിന്റെ സൗമ്യമായ പെരുമാറ്റത്തെക്കുറിച്ചും ജിമ്മി പ്രത്യേകം ഓർത്തെടുത്തു. പഠനത്തില്‍ മാത്രമല്ല കലാരംഗത്തും രാജേഷ് കഴിവ് തെളിയിച്ചിരുന്നതായി ജിമ്മി പറഞ്ഞു.

പള്ളിയിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഫാദര്‍ പ്രെജി നേതൃത്വം നല്കി,  പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഉച്ചയ്ക്ക് 12.30 തോടെ മൃതദേഹം നിരവധി വാഹനങ്ങളുറ്റെ അകമ്പടിയോടെ സമീപത്തുള്ള സെമിത്തേരിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി.  സെമിത്തേരിയിലെ  അന്തിമ കർമ്മങ്ങൾക്ക്  ഫാദര്‍ ജിമ്മി സെബാസ്റ്റ്യനൂം നേതൃത്വം നല്കി.  

പ്രകൃതി സുന്ദരവും ശാന്തവുമായ ബ്രെന്‍മ്യാർ സെമിത്തേരിയിൽ, മനുഷ്യസ്നേഹിയായ മലയാളി യുവാവ് നിത്യനിദ്രയിലാകുമ്പോൾ, ഒട്ടുമിക്കവരുടേയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

ചെറുതായി അലട്ടിയിരുന്ന അസുഖങ്ങൾ മൂലം കുറച്ചുനാളായി രാജേഷ് ജോലിചെയ്തിരുന്നില്ല. ചികിത്സയ്ക്കും വിശ്രമജീവിതത്തിനും ഇടയിലാണ് കുഴഞ്ഞുവീണുള്ള ആകസ്മിക മരണം. 


രാജേഷിന്റെ ഏറ്റവും അടുത്ത സുഹൃത്തും ബ്രെന്മ്യാറില്‍ തന്നെ താമസിക്കുന്ന ബിജി ജോണ്‍ ഇരുപ്പയിലും മറ്റ് സുഹൃത്തുക്കളും മരണദിവസം മുതല്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതുവരെ രാജേഷിന്റെ ഭാര്യ  സ്വപ്നയോടും മക്കളോടുമൊപ്പം എല്ലാ സഹായത്തിനും കൂടെയുണ്ടായിരുന്നു. 

രാജേഷിന്റെ പെട്ടെന്നുള്ള വേർപാടിൽ ആകെത്തകർന്ന സ്വപ്നയേയും കുട്ടികളേയും  സ്വാന്തനപ്പെടുത്താൻ പോലും വാക്കുകൾ കിട്ടാതെ സുഹൃത്തുക്കൾ കുഴഞ്ഞു.

ബ്രിട്ടീഷ് പത്രത്തിനുവേണ്ടി മാനേജിങ്ങ് ഡയറക്ടര്‍ ജിജോ വാളിപ്ലാക്കിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. രാഘവേന്ദ്ര കോളേജിലെ സഹപാഠികളുടെ പേരില്‍ ബിജു ജോസഫും പ്രജീഷ് നായരൂം പുഷ്പചക്രങ്ങൾ  സമര്‍പ്പിച്ചു. 

സംസ്‌കാര  ചടങ്ങുകൾക്കുശേഷം രാജേഷിന്റെ വേര്‍പാടിന്റെ ദുഖവുമേറി സുഹൃത്തുക്കള്‍ അടുത്തുള്ള ഹാളില്‍ അനുശോചനത്തിനായും ഒത്തുകൂടി. ഒടുവിൽ വൈകിട്ട്  നാലുമണിയോടുകൂടി എല്ലാവരും വേർപിരിയുമ്പോൾ, ഹ്രസ്വമായ ജീവിതംകൊണ്ടും  മറക്കാനാകാത്ത ആ വ്യക്തിത്വം സമ്മാനിച്ച ഓർമ്മകൾ നൊമ്പരമായി മനസ്സുകളിൽ നിറഞ്ഞുനിന്നു.

Other News...

ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പ്: കൃത്യമായ മറുപടിയില്ല, മലയാളി നഴ്‌സുമാർ അടക്കം അന്വേഷണം നേരിടുന്ന ഭൂരിഭാഗം പേർക്കും പിൻ നമ്പർ നഷ്ടമാകും; കേരളത്തിലെ പ്രമുഖ ഒഇടി കേന്ദ്രങ്ങളും അന്വേഷണ പരിധിയിൽ, തട്ടിപ്പ് തുടരുന്നതായും ആരോപണം! 

More Latest News

ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍

മലയാളികളുടെ കൂട്ടായ്മയായ ചെംസ്ഫോര്‍ഡ് ചാമ്പ്യന്‍സ് മള്‍ട്ടി സ്പോര്‍ട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27നു സംഘടിപ്പിക്കുന്നു. എല്ലാം മത്സരാര്‍ത്ഥികളെയും ഫുട്ബോള്‍ പ്രേമികളെയും മറ്റു സ്പോര്‍ട്സ്, കലാ, സാംസ്‌കാരിക പ്രേമികളെയും വിവിധ മലയാളി സംഘടനാ പ്രവര്‍ത്തകരെയും ഈ അസുലഭ മുഹൂര്‍ത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍.  ആവേശത്തിന്റെ തിര ഇളക്കം ചെംസ്ഫോര്‍ഡ് ചെമ്പര്‍ വാലി സ്‌കൂളില്‍ 27ന് ശനിയാഴ്ച 11 മണി മുതല്‍ അരങ്ങേറുന്നതാണ്. പങ്കെടുത്തു വിജയിപ്പിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Jizil : 07888284124Abi : 07438 144747Vipin : 07782 528998

ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചു: മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി.  സഞ്ജുവിന് എതിരെ മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയൊടുക്കേണ്ടി വരിക എന്നാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്.  46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റണ്‍സെന്ന ഡല്‍ഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു ബൗണ്ടറിയിലേക്ക് അടിച്ച പന്ത് ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം തെറ്റി കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടുന്നതായി സംശയം ഉയര്‍ന്നിട്ടും കൂടുതല്‍ ആംഗിളുകളോ ക്ലോസപ്പ് ദൃശ്യങ്ങളോ പരിശോധിക്കാതെ ടിവി അമ്പയര്‍ സഞ്ജുവിനെ ഔട്ട് വിധിച്ചു.  നിര്‍ണായക സമയത്ത് സഞ്ജു പുറത്തായത് രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിടുകയും ചെയ്തു. അതെ സമയം വിവാദ പുറത്താകലില്‍ സഞ്ജുവിന് പിന്തുണയുമായി ഇതിനകം തന്നെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ പിഴ നടപടിയും രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ബോള്‍ വൈഡ് ആണോ അല്ലയോ എന്ന് നോക്കാന്‍ വരെ മിനുറ്റുകളോളം സമയമെടുക്കുന്ന ഐപിഎല്‍ മത്സരത്തില്‍ സുപ്രധാന സമയത്തെ ഒരു വിക്കറ്റ് പരിശോധിക്കാനും തീരുമാനമെടുക്കാനും ആവശ്യമായ സമയമെടുത്തില്ല എന്ന പരാതിയും രാജസ്ഥാന്‍ ടീം മത്സരത്തിന് ശേഷം ഉയര്‍ത്തിയിരുന്നു.

കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നോ? പുതിയ പഠനം ഇങ്ങനെ

കാറില്‍ വളരെ സൗകര്യത്തോടെയുള്ള യാത്രകള്‍ പക്ഷെ നമ്മെ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കാറിലെ യാത്ര നിങ്ങളെ ഒരു ക്യാന്‍സര്‍ രോഗിയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നതായാണ് കണ്ടെത്തല്‍. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവില്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇതില്‍ 99ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാര്‍ഡന്റ് (തീ അണയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ശ്വസിക്കുന്നതിലൂടെ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരുന്നുവെന്നാണ് കണ്ടെത്തല്‍. കൂടാതെ പ്രത്യുല്‍പാദന ശേഷി കുറയ്ക്കുന്നതിനും ഇത് കാരണമായേക്കമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസവും കാറില്‍ ദീര്‍ഘ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഇത് വളരെ ദോഷകരമാണ്. ഇത്തരം രാസവസ്തുക്കളുടെ അളവ് വേനല്‍ കാലത്ത് കാറിനുള്ളില്‍ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സീറ്റിലെ കുഷ്യനാണ് കൂടുതലായി കാറിനുള്ളിലെ വായുവില്‍ രാസവസ്തുക്കള്‍ കൂട്ടുന്നതിന് കാരണമാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. നശിക്കാതിരിക്കാന്‍ നിരവധി രാസവസ്തുക്കളാണ് സീറ്റ് കുഷ്യനില്‍ ചേര്‍ക്കുന്നത്. കാറിന്റെ വിന്‍ഡോകള്‍ തുറന്ന് തണലില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഈ രാസവസ്തുക്കളുടെ സമ്പര്‍ക്കം കുറയ്ക്കാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം

ഇനി മുതല്‍ ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറില്‍. ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

ഇന്നലെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പീച്ചി ഡാമില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ആണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തുന്നത്. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി ഡാമില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. രാത്രി ഏറെ വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് വെള്ളത്തില്‍ ഇറങ്ങിയത്.

Other News in this category

  • തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും
  • എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ
  • ബ്രിട്ടീഷ് സായുധ സേനയുടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ചൈന; നിലവില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തി, പ്രതിരോധ സെക്രട്ടറി ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും
  • യുകെ മലയാളികളെ നടുക്കി യുവതിയുടെ കുഴഞ്ഞുവീണുള്ള മരണവും കാർഡിഫിലെ കാർ അപകടവും! ചാർട്ടേർഡ് അക്കൗണ്ടന്റായ യുവതി മരണപ്പെട്ടത് വ്യായാമത്തിനിടെ! കാറപകടത്തിൽ മലയാളികളായ നാല് നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം!
  • ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ?
  • റൺ… നഴ്‌സസ്, റൺ… യുകെയിലെ നഴ്‌സുമാരും മിഡ് വൈഫുമാരും കൂട്ടയോട്ടം നടത്തുന്നു..! 5 കിലോമീറ്റർ ഓട്ടം ഇന്റർനാഷണൽ നഴ്‌സസ് ആൻഡ് മിഡ് വൈഫറി ഡേകൾക്ക് തലേന്ന്, പാർക്ക് റണ്ണിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് മിഡ് വൈഫുമാരുടെ കൂട്ടയോട്ടം ഇന്ന്
  • കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും
  • ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം!
  • നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും
  • എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ
  • Most Read

    British Pathram Recommends