18
MAR 2021
THURSDAY
1 GBP =104.51 INR
1 USD =83.48 INR
1 EUR =89.98 INR
breaking news : വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ മധുരം വിളമ്പിയില്ല, പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കും ചെന്നെത്തി >>> എയർ ഇന്ത്യ സമരം: യുകെ മലയാളികളടക്കം പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടി മറ്റ് വിമാനക്കമ്പനികൾ! യുകെയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകളും മുടങ്ങി; സമരം ഒത്തുതീർന്നെങ്കിലും ചൊവ്വാഴ്ച്ച വരെ സർവീസുകൾ തടസ്സപ്പെടും >>> ലൈംഗിക ആസക്തിയും പിഞ്ചു കുഞ്ഞിന്റെ കൊലപാതകവും, ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ >>> തെരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ ടോറികള്‍! സുനകിന്റെ പാര്‍ലമെന്റിലെ ചോദ്യോത്തരവേളയ്ക്കിടെ ടോറി എം. പി കൂറുമാറി ലേബറിനൊപ്പം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ചാന്‍സലറും, വാക്സിന്‍ മന്ത്രിയുമായിരുന്ന നദീം സവാഹി >>> തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും >>>
Home >> ASSOCIATION
ഈ വര്‍ഷത്തെ ലണ്ടന്‍ ടി സി എസ് മിനി മരാത്തോണില്‍ തുടുര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കി സഹോദരിമാരായ ആന്‍ മേരി മല്‍പ്പാനും, ക്രിസ്റ്റല്‍ മേരി മല്‍പ്പാനും

സ്വന്തം ലേഖകൻ

Story Dated: 2024-04-21

ആയിരങ്ങള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ലണ്ടന്‍ മിനി മാരാത്തോണില്‍ വിജയം കരസ്ഥമാക്കി മലയാളി താരങ്ങള്‍. മലയാളി സഹോദരിമാരായ ആന്‍ മേരി മല്‍പ്പാനും, ക്രിസ്റ്റല്‍ മേരി മല്‍പ്പാനും തുടുര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയിരിക്കുകയാണ്.

സ്‌പോര്‍ട്‌സില്‍ തല്‍പരരായ ഇവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ മാരാത്തോണ്‍ ആണിതെന്നത് പ്രത്യേകതയാണ്. ലണ്ടണിലെ മെയിന്‍ ലാന്‍ഡ് മാര്‍ക്കായ ലണ്ടന്‍ ഐ, ബിങ്കു ബെന്‍, പാര്‍ലിമെന്റ്, ബക്കിങ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്റല്‍ എല്ല വര്‍ഷവും ഈ മാരാത്തോണ്‍ നടക്കാറുണ്ട്.

ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ചാലക്കുടി സ്വദേശികളായ ഷീജോ മല്‍പ്പാനും സിനി ഷീജോയും ആണ് ഇവരുടെ മാതാപിതാക്കള്‍. ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരാണ് ഷീജോ മല്‍പ്പാനും സിനി ഷീജോയും. 

ഷീജോ മല്‍പ്പാന്‍ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തം മുന്‍ പ്രസിഡന്റും, സിനി ലണ്ടന്‍ ബാര്‍ട്ട്‌സ് nhs ട്രസ്റ്റിലെ ഡയബടീസ് ക്ലിനിക്കല്‍ നേഴ്‌സ് സ്‌പെഷ്യലിസ്റ്റ് ആണ്.

 

More Latest News

വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ മധുരം വിളമ്പിയില്ല, പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കും ചെന്നെത്തി

വിവാഹം എന്നത് വളരെ മഹത്തായ ഒന്നാണ്. ഏറ്റവും പ്രധാനപ്പെട്ട മൂഹൂര്‍ത്തത്തില്‍ പുതിയ ജീവിതത്തിലേക്ക് രണ്ട് പേര്‍ ഒന്നിച്ച് കടക്കുമ്പോള്‍ എല്ലാവരാലും അനുഗ്രഹം ചൊരിയാന്‍ എത്തുന്ന ദിവസം. എന്നാല്‍ ആ ദിവസം അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഉണ്ടായാലോ? വെറുതേ ചെറിയ കാര്യത്തിന്റെ പേരില്‍ വിവാഹം തന്നെ മാറി പോയാലോ? അത്തരത്തില്‍ ഒരു സംഭവമാണ് കര്‍ണ്ണാടകയില്‍ സംഭവിച്ചത്.  മെയ് അഞ്ചിന് ഹനഗല്ലു ഗ്രാമത്തില്‍ നിന്നുള്ള യുവതിയുടെയും തുംകൂര്‍ നഗരത്തിലെ തുംകുരു സ്വദേശിയായ യുവാവിന്റെയും വിവാഹത്തിനാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. വിവാഹത്തിന് വധുവിന്റെ കുടുംബത്തോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. വരന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം സ്വര്‍ണ്ണവും പണവും എല്ലാം കൊടുക്കാമെന്ന് ഏറ്റിരുന്നു. അതുപോലെ തന്നെ കൊടുക്കുകയും ചെയ്തു. വധുവും വരനും വിവാഹത്തിന് മുന്‍പേ തന്നെ എല്ലാം പറഞ്ഞ സമ്മതിക്കുകയും ചെയ്തു.  പക്ഷെ ഇങ്ങനെയെല്ലാം നല്ല രീതിയില്‍ പോയെങ്കിലും വിവാഹ ദിവസം വിവാഹം മുടങ്ങുകയായിരുന്നു. അതും വളരെ നിസ്സാരമായ കാരണം കൊണ്ടാണ് വിവാഹം മുടങ്ങിയത്. വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് മധുരം വിളമ്പിയില്ല എന്നാരോപിച്ച് വരന്റെ വീട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു. പിന്നാലെ എല്ലാവരും പൊലീസ് സ്റ്റേഷനിലെത്തി. അതോടെ യുവാവ് മോതിരം ഊരി നല്‍കുകയും വിവാഹത്തില്‍ നിന്നും പിന്മാറുന്നു എന്ന് അറിയിക്കുകയുമായിരുന്നു. നടന്ന സംഭവങ്ങളില്‍ ആകെ വേദനിച്ചുപോയ യുവതിയും തനിക്ക് വിവാഹം വേണ്ട എന്ന് ഉറപ്പിച്ചു.  വിവാഹവുമായി ബന്ധപ്പെട്ട് വിചിത്രമായ പല സംഭവങ്ങളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. ബിഹാറിലെ ബെഗുസാരായിയില്‍ അടുത്തിടെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാരോപിച്ച് ഒരു ബന്ധു വിവാഹദിവസം വരനെയും കുടുംബത്തെയും വടികളും മറ്റും ഉപയോ?ഗിച്ച് അക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിരവധിപ്പേരാണ് അന്ന് ആശുപത്രിയിലായത്. പിന്നാലെ ഈ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹത്തിന് ക്ഷണിക്കാത്ത ദേഷ്യത്തിലാണ് അതിക്രമം കാണിച്ചത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍

മലയാളികളുടെ കൂട്ടായ്മയായ ചെംസ്ഫോര്‍ഡ് ചാമ്പ്യന്‍സ് മള്‍ട്ടി സ്പോര്‍ട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27നു സംഘടിപ്പിക്കുന്നു. എല്ലാം മത്സരാര്‍ത്ഥികളെയും ഫുട്ബോള്‍ പ്രേമികളെയും മറ്റു സ്പോര്‍ട്സ്, കലാ, സാംസ്‌കാരിക പ്രേമികളെയും വിവിധ മലയാളി സംഘടനാ പ്രവര്‍ത്തകരെയും ഈ അസുലഭ മുഹൂര്‍ത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍.  ആവേശത്തിന്റെ തിര ഇളക്കം ചെംസ്ഫോര്‍ഡ് ചെമ്പര്‍ വാലി സ്‌കൂളില്‍ 27ന് ശനിയാഴ്ച 11 മണി മുതല്‍ അരങ്ങേറുന്നതാണ്. പങ്കെടുത്തു വിജയിപ്പിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Jizil : 07888284124Abi : 07438 144747Vipin : 07782 528998

ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചു: മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി.  സഞ്ജുവിന് എതിരെ മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയൊടുക്കേണ്ടി വരിക എന്നാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്.  46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റണ്‍സെന്ന ഡല്‍ഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു ബൗണ്ടറിയിലേക്ക് അടിച്ച പന്ത് ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം തെറ്റി കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടുന്നതായി സംശയം ഉയര്‍ന്നിട്ടും കൂടുതല്‍ ആംഗിളുകളോ ക്ലോസപ്പ് ദൃശ്യങ്ങളോ പരിശോധിക്കാതെ ടിവി അമ്പയര്‍ സഞ്ജുവിനെ ഔട്ട് വിധിച്ചു.  നിര്‍ണായക സമയത്ത് സഞ്ജു പുറത്തായത് രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിടുകയും ചെയ്തു. അതെ സമയം വിവാദ പുറത്താകലില്‍ സഞ്ജുവിന് പിന്തുണയുമായി ഇതിനകം തന്നെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ പിഴ നടപടിയും രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ബോള്‍ വൈഡ് ആണോ അല്ലയോ എന്ന് നോക്കാന്‍ വരെ മിനുറ്റുകളോളം സമയമെടുക്കുന്ന ഐപിഎല്‍ മത്സരത്തില്‍ സുപ്രധാന സമയത്തെ ഒരു വിക്കറ്റ് പരിശോധിക്കാനും തീരുമാനമെടുക്കാനും ആവശ്യമായ സമയമെടുത്തില്ല എന്ന പരാതിയും രാജസ്ഥാന്‍ ടീം മത്സരത്തിന് ശേഷം ഉയര്‍ത്തിയിരുന്നു.

കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നോ? പുതിയ പഠനം ഇങ്ങനെ

കാറില്‍ വളരെ സൗകര്യത്തോടെയുള്ള യാത്രകള്‍ പക്ഷെ നമ്മെ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കാറിലെ യാത്ര നിങ്ങളെ ഒരു ക്യാന്‍സര്‍ രോഗിയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നതായാണ് കണ്ടെത്തല്‍. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവില്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇതില്‍ 99ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാര്‍ഡന്റ് (തീ അണയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ശ്വസിക്കുന്നതിലൂടെ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരുന്നുവെന്നാണ് കണ്ടെത്തല്‍. കൂടാതെ പ്രത്യുല്‍പാദന ശേഷി കുറയ്ക്കുന്നതിനും ഇത് കാരണമായേക്കമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസവും കാറില്‍ ദീര്‍ഘ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഇത് വളരെ ദോഷകരമാണ്. ഇത്തരം രാസവസ്തുക്കളുടെ അളവ് വേനല്‍ കാലത്ത് കാറിനുള്ളില്‍ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സീറ്റിലെ കുഷ്യനാണ് കൂടുതലായി കാറിനുള്ളിലെ വായുവില്‍ രാസവസ്തുക്കള്‍ കൂട്ടുന്നതിന് കാരണമാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. നശിക്കാതിരിക്കാന്‍ നിരവധി രാസവസ്തുക്കളാണ് സീറ്റ് കുഷ്യനില്‍ ചേര്‍ക്കുന്നത്. കാറിന്റെ വിന്‍ഡോകള്‍ തുറന്ന് തണലില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഈ രാസവസ്തുക്കളുടെ സമ്പര്‍ക്കം കുറയ്ക്കാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം

ഇനി മുതല്‍ ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറില്‍. ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.

Other News in this category

  • ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍
  • യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം
  • പതിനഞ്ചാമത് മുട്ടുചിറ സംഗമത്തിനൊരുങ്ങി ബോള്‍ട്ടണില്‍ മുട്ടുചിറക്കാര്‍, വിപുലമായ തയ്യാറെടുപ്പുകളോടെ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ മുട്ടുചിറ സംഗമം
  • ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന 'അക്ഷരവേദി'ക്ക് ഇന്ന് ഉദ്ഘാടനം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും
  • സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍
  • കാത്തിരുന്ന 'സ്‌നേഹ സംഗീത രാവ്' സ്റ്റേജ് ഷോ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ നാളെ; പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലുള്ള ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ സ്വീകാര്യത
  • സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും
  • തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും'
  • ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
  • ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു
  • Most Read

    British Pathram Recommends