ആഗോളതലത്തില്‍ അതി സമ്പന്നരുടെ പട്ടികയില്‍ മുന്നില്‍ മലയാളിയായ എംഎ യുസഫലി തന്നെ. ഫോബ്സ് മാസിക പുറത്തു വിട്ട ആഗോളതലത്തിലെ അതി സമ്പന്നരുടെ പട്ടികയില്‍ ആണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കഴിഞ്ഞ തവണ ആഗോള തലത്തില്‍ 497ാം സ്ഥാനത്തായിരുന്ന എംഎ യുസഫലിയുടെ സ്ഥാനം ഇത്തവണ 344 ആം സ്ഥാനത്ത് എത്തി.
എം എ യൂസഫലിയുടെ ആകെ ആസ്തി 760 കോടി ഡോളറാണ് അതായത് 63,080 കോടി രൂപ. കഴിഞ്ഞ വര്‍ഷം എം എ യൂസഫലിയുടെ ആകെ ആസ്തി 210 കോടി ഡോളര്‍ ആയിരുന്നു. ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്‍മാനായ ജോയ് ആലുക്കാസ് ആണ് മലയാളികളില്‍ അതി സമ്പന്നനായ രണ്ടാമത്തെ ആള്.
ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്മാന് ഡോ ഷംഷീര്‍ വയലില്‍, ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്, വി പി എസ് ഹെല്‍ത്ത് കെയര്‍ എന്നിവരാണ് മലയാളികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയത്. ഇവരുടെ ആസ്തി 350 കോടി ഡോളറാണ്. 130 കോടി ഡോളര്‍ ആസ്തിയുമായി മുത്തൂറ്റ് ഗ്രൂപ്പിലെ സാറ ജോര്‍ജ് മുത്തൂറ്റ് പട്ടികയില്‍ ഇടം നേടുന്ന ഏക മലയാളി സ്ത്രീയാണ്.