തങ്ങളുടെ കമ്പനിയെ എഐ വിപണിയില്‍ ശക്തരാക്കാന്‍ എതിരാളികളായ ഗൂഗിളില്‍ നിന്ന് എഐ വിദഗ്ധരെ മെറ്റയിലെത്തിക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റില്‍ നിന്നുള്ള എഞ്ചിനീയര്‍മാരെ ആണ് മെറ്റ ലക്ഷ്യം വയ്ക്കുന്നത്.
അഭിമുഖം ഇല്ലാതെ തന്നെ ഇവര്‍ക്കെല്ലാം മെറ്റ ജോലി വാഗ്ദാനം ചെയ്യുകയാണ്. ശമ്പളവുമായി ബന്ധപ്പെട്ട വിലപേശല്‍ നയങ്ങള്‍ ഇതിനായി കമ്പനി പരിഷ്കരിക്കുകയും ചെയ്തു. ഇതുവഴി ഉയര്‍ന്ന ശമ്പളവും ആകര്‍ഷകമായ വാഗ്ദാനങ്ങളുമാണ് മെറ്റ നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എതിരാളിയായ ഗൂഗിളിനെ തന്നെയാണ് മെറ്റ നോട്ടമിട്ടിരിക്കുന്നത്. എഐ വിപണിയില്‍ മത്സരിക്കാന്‍ തങ്ങളുടെ വിഭവശേഷി ശക്തിപ്പെടുത്താനുള്ള മെറ്റയുടെ ശ്രമം അതിനുദാഹരണമാണ്.
ഇവരില്‍ പലരേയും സക്കര്‍ബര്‍ഗ് തന്നെ നേരിട്ട് ഇമെയില്‍ വഴി ബന്ധപ്പെട്ടതായാണ് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിമുഖം ഇല്ലാതെ തന്നെ ഇവര്‍ക്കെല്ലാം മെറ്റ ജോലി വാഗ്ദാനം ചെയ്യ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.