18
MAR 2021
THURSDAY
1 GBP =104.30 INR
1 USD =83.47 INR
1 EUR =89.71 INR
breaking news : ലൈംഗിക ആസക്തിയും പിഞ്ചു കുഞ്ഞിന്റെ കൊലപാതകവും, ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ >>> തെരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ ടോറികള്‍! സുനകിന്റെ പാര്‍ലമെന്റിലെ ചോദ്യോത്തരവേളയ്ക്കിടെ ടോറി എം. പി കൂറുമാറി ലേബറിനൊപ്പം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ചാന്‍സലറും, വാക്സിന്‍ മന്ത്രിയുമായിരുന്ന നദീം സവാഹി >>> തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും >>> ഗ്ലാസ്‌ഗോയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരണം പുറംലോകമറിഞ്ഞത് ഫോണ്‍ എടുക്കാത്തതിനു പിന്നാലെ ഭാര്യ നാട്ടില്‍ നിന്നും സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍ >>> ഇംഗ്ലണ്ടിലെ മരുന്ന് ക്ഷാമം അപകടകരമായ നിലയിലെന്ന് ഫാര്‍മസിസ്റ്റുകള്‍; പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് >>>
Home >> NURSES DESK
മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്

സ്വന്തം ലേഖകൻ

Story Dated: 2024-03-09

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോവിഡ് മഹാമാരിയില്‍ നഴ്‌സുമാര്‍ക്ക് എജുക്കേഷന്‍ പ്ലാറ്റ്‌ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തില്‍ പിറവിയെടുത്ത കേരള നഴ്‌സസ് യുകെ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം  ആദ്യമായി സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷനും കോണ്‍ഫറന്‍സും മെയ് 18ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ Wythenshauwe Forum Centreല്‍ വച്ച് നടത്തുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന നഴ്‌സ്മാര്‍ക്ക് അവരുടെ കരിയര്‍ progresssion മുന്‍നിര്‍ത്തിയുള്ള വിവിധ സെക്ഷനുകളാണ് അന്നേദിവസം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഫറന്‍സിലെ സ്പീക്കേഴ്‌സിന് പരിചയപ്പെടുത്തിയിരുന്നു. അവരെ പോലെ തന്നെ നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് വിഷയങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സെക്ഷനിലൂടെ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത. 

അതോടൊപ്പം പങ്കെടുക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. Chesterfield Royal hospital NHS trust മേട്രനായി ജോലി ചെയ്യുന്ന പാന്‍സി ജോസ്, Kings college London ലക്ചര്‍ ആയി ജോലിചെയ്യുന്ന ഡോക്ടര്‍ ഡില്ല ഡേവിസ്, University college London hospital NHS trustല്‍ ക്രിട്ടിക്കല്‍ കെയറല്‍ സീനിയര്‍ നേഴ്‌സ് ആയി ജോലിചെയ്യുന്ന ബിജോയ് സെബാസ്റ്റ്യന്‍, Barts health NHS trust Londonല്‍ സീനിയര്‍ ക്ലിനിക്കല്‍ സൈറ്റ് മാനേജരായി ജോലിചെയ്യുന്ന ആന്‍സി തോമസ് എന്നിവരാണ് കോണ്‍ഫറന്‍സില്‍ പ്ലീനറി സെഷന്‍ നയിക്കുന്നവര്‍.

കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 ന് ആരംഭിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയിരിക്കും. നഴ്‌സസ് സ്റ്റേ സെലിബ്രേഷനില്‍ മനോഹരമായ കലാപരിപാടികള്‍ അണിയിച്ചൊരുക്കുവാന്‍ സീമ സൈമണ്‍, ആനി പാലിയത്ത്, അനീഷ് മത്തായി, ബെന്‍സി സൈജു എന്നിവരുടെ നേതൃത്വത്തിലുള്ള കള്‍ച്ചറല്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. അതേദിവസം പ്രോഗ്രാം ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് സീമ സൈമണ്‍ (07914693086) എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. 

പ്രഥമ കോണ്‍ഫറന്‍സിലേക്കും നഴ്‌സസ് ഡേ സെലിബ്രേഷനിലേക്കും യുകെയുടെ നാനാഭാഗത്തു നിന്നും മാഞ്ചസ്റ്റിലേക്ക് എത്തുന്ന നഴ്‌സുമാര്‍ക്ക് ഊഷ്മള സ്വീകരണം ഒരുക്കുവാന്‍ Welcoming Committee അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. സന്ധ്യ പോള്‍, ബിനോയി ടി കെ, ഷൈജു ചാക്കോ, ടെസ്സ ജെ തോമസ്, ഷോണി തോമസ്, അനിലേണ്ടു ആശ, ഡോണിയ മരിയ ജിജി, തോമസുകുട്ടി വി ജെ, അമ്പിളി ബാസ്റ്റിന്‍, ലിംന ലിജോ, സുരേഷ് എംസി എന്നിവരാണ് welcoming committeeയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്.

അനിറ്റാ ഫിലിപ്പും ജോയ്‌സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നഴ്‌സിംഗ് കരിയര്‍ സ്റ്റേഷനുകള്‍ അന്നേദിവസം അവിടെ സജ്ജീകരിച്ചിട്ടുണ്ടായിരിക്കും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഓരോ നഴ്‌സിനും തങ്ങളുടെ കരിയറില്‍ പ്രോഗ്രേഷന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ അവരുടെ സംശയങ്ങള്‍ വിവിധ സ്‌പെഷ്യാലിറ്റിയിലെ സ്റ്റേഷനുകളില്‍ നിന്നും അന്നേദിവസം ലഭിക്കും. അതുകൊണ്ട് യുകെ എല്ലാ നഴ്‌സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക.

ഇതിനോടകം വെയില്‍സിന്റെ ചീഫ് നഴ്‌സിങ് ഓഫീസര്‍ Sue  trunk കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് നഴ്‌സുമാരില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. നയന മനോഹരമായ കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. കോണ്‍ഫറന്‍സിലും നഴ്‌സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവര്‍ക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളനം മാറുമെന്നതില്‍ സംശയമില്ല.അതോടൊപ്പം യുകെയിലുള്ള ഏറ്റവും സീനിയറായ മലയാളി നഴ്‌സിനെ അന്നേദിവസം ആദരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജി സലിംകുട്ടി( +44 7723 078671), ജോബി ഐത്തില്‍ ( 07956616508), സ്‌പോണ്‍സര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903), രജിസ്‌ട്രേഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ജിനി അരുണ്‍ (07841677115), venue സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സന്ധ്യ പോള്‍ (07442522871) കള്‍ച്ചറല്‍ പ്രോഗ്രാം  സംബന്ധമായ അന്വേഷണങ്ങള്‍ക്ക് എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

More Latest News

ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍

മലയാളികളുടെ കൂട്ടായ്മയായ ചെംസ്ഫോര്‍ഡ് ചാമ്പ്യന്‍സ് മള്‍ട്ടി സ്പോര്‍ട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27നു സംഘടിപ്പിക്കുന്നു. എല്ലാം മത്സരാര്‍ത്ഥികളെയും ഫുട്ബോള്‍ പ്രേമികളെയും മറ്റു സ്പോര്‍ട്സ്, കലാ, സാംസ്‌കാരിക പ്രേമികളെയും വിവിധ മലയാളി സംഘടനാ പ്രവര്‍ത്തകരെയും ഈ അസുലഭ മുഹൂര്‍ത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍.  ആവേശത്തിന്റെ തിര ഇളക്കം ചെംസ്ഫോര്‍ഡ് ചെമ്പര്‍ വാലി സ്‌കൂളില്‍ 27ന് ശനിയാഴ്ച 11 മണി മുതല്‍ അരങ്ങേറുന്നതാണ്. പങ്കെടുത്തു വിജയിപ്പിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Jizil : 07888284124Abi : 07438 144747Vipin : 07782 528998

ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചു: മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി.  സഞ്ജുവിന് എതിരെ മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയൊടുക്കേണ്ടി വരിക എന്നാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്.  46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റണ്‍സെന്ന ഡല്‍ഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു ബൗണ്ടറിയിലേക്ക് അടിച്ച പന്ത് ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം തെറ്റി കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടുന്നതായി സംശയം ഉയര്‍ന്നിട്ടും കൂടുതല്‍ ആംഗിളുകളോ ക്ലോസപ്പ് ദൃശ്യങ്ങളോ പരിശോധിക്കാതെ ടിവി അമ്പയര്‍ സഞ്ജുവിനെ ഔട്ട് വിധിച്ചു.  നിര്‍ണായക സമയത്ത് സഞ്ജു പുറത്തായത് രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിടുകയും ചെയ്തു. അതെ സമയം വിവാദ പുറത്താകലില്‍ സഞ്ജുവിന് പിന്തുണയുമായി ഇതിനകം തന്നെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ പിഴ നടപടിയും രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ബോള്‍ വൈഡ് ആണോ അല്ലയോ എന്ന് നോക്കാന്‍ വരെ മിനുറ്റുകളോളം സമയമെടുക്കുന്ന ഐപിഎല്‍ മത്സരത്തില്‍ സുപ്രധാന സമയത്തെ ഒരു വിക്കറ്റ് പരിശോധിക്കാനും തീരുമാനമെടുക്കാനും ആവശ്യമായ സമയമെടുത്തില്ല എന്ന പരാതിയും രാജസ്ഥാന്‍ ടീം മത്സരത്തിന് ശേഷം ഉയര്‍ത്തിയിരുന്നു.

കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നോ? പുതിയ പഠനം ഇങ്ങനെ

കാറില്‍ വളരെ സൗകര്യത്തോടെയുള്ള യാത്രകള്‍ പക്ഷെ നമ്മെ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കാറിലെ യാത്ര നിങ്ങളെ ഒരു ക്യാന്‍സര്‍ രോഗിയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നതായാണ് കണ്ടെത്തല്‍. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവില്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇതില്‍ 99ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാര്‍ഡന്റ് (തീ അണയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ശ്വസിക്കുന്നതിലൂടെ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരുന്നുവെന്നാണ് കണ്ടെത്തല്‍. കൂടാതെ പ്രത്യുല്‍പാദന ശേഷി കുറയ്ക്കുന്നതിനും ഇത് കാരണമായേക്കമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസവും കാറില്‍ ദീര്‍ഘ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഇത് വളരെ ദോഷകരമാണ്. ഇത്തരം രാസവസ്തുക്കളുടെ അളവ് വേനല്‍ കാലത്ത് കാറിനുള്ളില്‍ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സീറ്റിലെ കുഷ്യനാണ് കൂടുതലായി കാറിനുള്ളിലെ വായുവില്‍ രാസവസ്തുക്കള്‍ കൂട്ടുന്നതിന് കാരണമാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. നശിക്കാതിരിക്കാന്‍ നിരവധി രാസവസ്തുക്കളാണ് സീറ്റ് കുഷ്യനില്‍ ചേര്‍ക്കുന്നത്. കാറിന്റെ വിന്‍ഡോകള്‍ തുറന്ന് തണലില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഈ രാസവസ്തുക്കളുടെ സമ്പര്‍ക്കം കുറയ്ക്കാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം

ഇനി മുതല്‍ ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറില്‍. ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

ഇന്നലെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പീച്ചി ഡാമില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ആണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തുന്നത്. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി ഡാമില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. രാത്രി ഏറെ വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് വെള്ളത്തില്‍ ഇറങ്ങിയത്.

Other News in this category

  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്
  • മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം മികച്ച ശമ്പളവും സൗജന്യ റിക്രൂട്ട്‌മെന്റും, തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സുമാര്‍ക്കായി സൗജന്യ ഒ ഇ റ്റി ട്രെയിനിങ്ങുമായി ഒ എന്‍ ടി യുകെ
  • മലയാളി നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം യുകെയിലെ എന്‍ എച്ച് എസ് ആശുപത്രിയുടെ സൗജന്യ റിക്രൂട്ട്‌മെന്റ് കൊച്ചിയിലും ബാഗ്ലൂരിലും ഒ ഇ റ്റി പാസായവര്‍ക്ക് നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം
  • Most Read

    British Pathram Recommends