ഗുരുദാസ് പൂരില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് യുവരാജ് സിങ്. തന്റെ ഫൗണ്ടേഷനിലൂടെ ജന സേവനം തുടരുമെന്നും യുവരാജ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് താരം അതെല്ലാം നിഷേിച്ച് എത്തിയത്. യുവരാജ് സിങ് ബിജെപി സ്ഥാനാര്‍ഥി ആകുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
യുവരാജ് സിങ് പറഞ്ഞത് ഇങ്ങനെ:
'ഗുരുദാസ്പൂരില്‍ നിന്ന് ഞാന്‍ മത്സരിക്കുന്നില്ല. മനുഷ്യരെ സഹായിക്കുന്നതിലാണ് എന്റെ സന്തോഷം. എന്റെ ഫൗണ്ടേനിലൂടെ ഞാന്‍ അത് തുടരുന്നു. നമ്മളാല്‍ കഴിയുന്ന വിധം ഈ ലോകത്ത് മാറ്റം കൊണ്ടുവരാന്‍ നമുക്ക് പ്രയത്നിക്കാം'- യുവരാജ് എക്സില്‍ കുറിച്ചു.
നിതിന്‍ ഗഡ്കരിയുമായുള്ള യുവരാജ് സിംഗിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് താരം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഗുരുദാസ്പൂരില്‍ നിലവിലെ എം പിയായ നടന്‍ സണ്ണി ഡിയോളിനെതിരെ ജനവിരുദ്ധ വികാരം ശക്തമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് യുവരാജ് സിം?ഗിനെ പകരക്കാരനായി മത്സരിപ്പിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഇന്ത്യന്‍ മുന്‍ താരം ഇക്കാര്യം നിഷേധിച്ച് രം?ഗത്തെത്തിയിരിക്കുകയാണ്.