18
MAR 2021
THURSDAY
1 GBP =104.51 INR
1 USD =83.48 INR
1 EUR =89.98 INR
breaking news : സംസ്ഥാനത്ത് 67കാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം >>> ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍, രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് >>> കാലാവസ്ഥാ നിരീക്ഷണ സേവനത്തിന് തുടക്കമിട്ട് സൊമാറ്റോ, രാജ്യത്ത് ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ തുടക്കം >>> 'അതുവരെ ഒന്നിനോടും പേടി തോന്നാത്ത എനിക്ക് പക്ഷെ അന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം പേടി തോന്നി' പ്രചോദിപ്പിക്കുന്ന കഥ പങ്കുവെച്ച് രജനീകാന്ത് >>> 'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്, പ്രമോഷന് മുടക്കേണ്ട തുക ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടിയാണ് മാറ്റിവച്ചത്' രാജമൗലി പറയുന്നു >>>
Home >> EUROPE
മെക്‌സിക്കോയില്‍ കടുത്ത ചുട്, 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ചൂടില്‍ മരിച്ചത് രണ്ടാഴ്ചയ്ക്കിടെ മരിച്ചത് നൂറിലേറെ പേര്‍...

സ്വന്തം ലേഖകൻ

Story Dated: 2023-07-02

മെക്‌സിക്കോയില്‍ കനത്ത ചൂട് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. കടുത്ത ചൂടിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് നൂറിലേറെ പേര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന ഉഷ്ണതരംഗം രാജ്യത്തെ വൈദ്യുതി വിതരണത്തെയും പ്രതിസന്ധിയിലാക്കി.ജലസ്രോതസ്സുകളില്‍ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. ഒരുവിഭാഗം സ്‌കൂളുകളില്‍ ക്ലാസുകള്‍ താത്കാലികമായി നിറുത്തിവച്ചു. ജൂണ്‍ 18 മുതല്‍ 24 വരെയുള്ള കാലയളവിലാണ് ചൂടുമായി ബന്ധപ്പെട്ട ആകെ മരണങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണനിരക്കില്‍ 64 ശതമാനവും വടക്കന്‍ സംസ്ഥാനമായ ന്യൂവോ ലിയോണിലാണ് റിപ്പോര്‍ട്ട് രേഖപ്പെടുത്തിയത്.

അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിവിടം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ചൂടില്‍ നിന്ന് അല്പം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വടക്കന്‍ നഗരങ്ങളില്‍ താപനിലയില്‍ കാര്യമായ മാറ്റമില്ല.

 

More Latest News

സംസ്ഥാനത്ത് 67കാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം

പാലക്കാട് കാഞ്ഞിക്കുളം സ്വദേശി 67 കാരനായ സുകുമാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം. മെയ് 5ന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വടക്കന്‍ ജില്ലകളില്‍ ആരോ?ഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഈ മാസം ഏഴ് പേര്‍ക്കാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. തൃശൂരില്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. കൂടാതെ പണ്ടു പേര്‍ പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും രോ?ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ ഓഫീസര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിലവില്‍ തുറക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍, രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്

ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. 2022 ല്‍ യുഎസില്‍ ആദ്യമായി അവതരിപ്പിച്ച ഗൂഗിള്‍ വാലറ്റ് രണ്ട് വര്‍ഷത്തിനുശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഡിജിറ്റല്‍ പെയ്‌മെന്റ്കള്‍ അടക്കം ചെയ്യാനാണ് യുഎസില്‍ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നത് എങ്കിലും ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ ചെയ്യാനല്ല ഉപയോഗിക്കുക. ഉപഭോക്താക്കളുടെ രേഖകള്‍ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാന്‍ അനുവദിക്കുന്ന ഡിജിറ്റല്‍ പേഴ്‌സ് ആണ് ഗൂഗിള്‍ വാലറ്റ്. ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ബോര്‍ഡിങ് പാസ്സുകള്‍, ട്രെയിന്‍ /ബസ് ടിക്കറ്റുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഓണ്‍ലൈനായിഎടുക്കുന്ന സിനിമാ ടിക്കറ്റുകള്‍,റിവാര്‍ഡ് കാര്‍ഡുകള്‍ തുടങ്ങിയവയൊക്കെ സൂക്ഷിച്ചുവെക്കാന്‍ ഗൂഗിള്‍ വാലറ്റില്‍ സാധിക്കും. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കോണ്‍ടാക്ട് ലെസ്സ് പെയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുന്ന ഗൂഗിള്‍ വാലറ്റില്‍ ഗൂഗിള്‍ പേ പോലെ യുപിഐ സേവനം ലഭ്യമല്ല. ഗൂഗിളുമായി പി വി ആര്‍ ഇനോക്‌സ്, മേക്ക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ,ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിഎംഡബ്ലിയു, ഫ്‌ലിപ്കാര്‍ട്ട്, പൈന്‍ ലാബ്‌സ്, കൊച്ചി മെട്രോ, അബിബസ് തുടങ്ങി ഇരുപതോളം സ്ഥാപനങ്ങള്‍ വാലറ്റിനു വേണ്ടി സഹകരിക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഗൂഗിള്‍ വാലറ്റുമായി സഹകരിക്കുകയും ചെയ്യും.

കാലാവസ്ഥാ നിരീക്ഷണ സേവനത്തിന് തുടക്കമിട്ട് സൊമാറ്റോ, രാജ്യത്ത് ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ തുടക്കം

പുതിയ തുടക്കവുമായി സൊമാറ്റോ. കാലാവസ്ഥാ നിരീക്ഷണ സേവനത്തിനാണ് സൊമാറ്റോ തുടക്കം കുറിച്ചിരിക്കുന്നത്.  വെതര്‍യൂണിയന്‍.കോം എന്ന പുതിയ സേവനത്തിന് തുടക്കമിട്ടതായി കമ്പനി മേധാവി ദീപീന്ദര്‍ ഗോയല്‍ അറിയിച്ചു. 650 ഗ്രൗണ്ട് വെതര്‍ സ്റ്റേഷനുകളാണ് കാലാവസ്ഥാ നിരീക്ഷണത്തിനായി കമ്പനി സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയില്‍ ഇത്തരം ഒരു സംവിധാനം വരുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട അതിവേഗമുള്ളതും പ്രാദേശികവുമായ വിവരങ്ങള്‍ നല്‍കാന്‍ വെതര്‍യൂണിയന് സാധിക്കും. താപനില, സാന്ദ്രത, കാറ്റിന്റേ വേഗത, മഴ തുടങ്ങിയവയെല്ലാം ഇതിലൂടെ മനസിലാക്കാന്‍ കഴിയും. ഡല്‍ഹി ഐഐടിയിലെ സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് സയന്‍സസുമായി സഹകരിച്ചാണ് സൊമാറ്റോ കാലാവസ്ഥാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചത്. ഇതിലൂടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ.  

'അതുവരെ ഒന്നിനോടും പേടി തോന്നാത്ത എനിക്ക് പക്ഷെ അന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം പേടി തോന്നി' പ്രചോദിപ്പിക്കുന്ന കഥ പങ്കുവെച്ച് രജനീകാന്ത്

ലോകം അറിയപ്പെടുന്ന നടനാണ് രജനീകാന്ത്. പക്ഷെ കടുത്ത ദാരിദ്രത്തില്‍ നിന്നും ഇന്ന് കാണുന്ന രജനീകാന്ത് എന്ന ലോകം അറിയപ്പെടുന്ന നടനിലേക്ക് ഉള്ള ദൂരത്തില്‍ ഒരുപാട് കടമ്പകള്‍ കടന്ന് താരം സഞ്ചരിച്ചിട്ടുണ്ട്. ബസ് ഡ്രൈവില്‍ നിന്നും കഷ്ടപ്പാടുകളിലൂടെയാണ് ഇന്നത്തെ നടനാകന്നത്. ആ കാര്യങ്ങളെ കുറിച്ചാണ് താരം ഇപ്പോള്‍ പങ്കുവെക്കുന്നത്. ആരാധകരെ പ്രചോദിപ്പിക്കുന്ന അനുഭവ കഥയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൊതു ഇടങ്ങളില്‍ സംസാരിക്കാനുള്ള തന്റെ കഴിവും മനോധൈര്യവും തമിഴ് ജനതയുടെ പിന്തുണയുമാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും രജനി പറഞ്ഞു. അത്കൊണ്ടാണ് ബസ് കണ്ടക്ടറില്‍ നിന്നും സെലിബ്രിറ്റി നടനായി തനിക്ക് ഉയര്‍ന്നു വരാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു ഇടങ്ങളില്‍ സംവദിക്കാനുള്ള കഴിവാണ് ഏതൊരു രാഷ്ട്രീയക്കാരനും വേണ്ടത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.    ആദ്യം ഓഫീസ് ബോയ്, കൂലിപ്പണി , മരപ്പണി, തുടങ്ങി നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ കുടുംബത്തിലെ ദാരിദ്രം കൊണ്ടാണ് ചെയ്തത്. കടുത്ത ദാരിദ്യം അനുഭവിച്ച താന്‍ പട്ടിണി എന്നത് നേരിട്ട് അറിഞ്ഞയാളാണെന്നും അദ്ദേഹം പറഞ്ഞു. '' വലിയ പണക്കാരന്‍ ആവണമെന്ന ആഗ്രഹമുണ്ടായിരുന്ന താന്‍ ചെറുപ്പത്തില്‍പ്പോലും ഒന്നിനെയും പേടിച്ചിട്ടില്ല. പക്ഷെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷമുണ്ടായിരുന്നു. അന്ന് എനിക്ക് വല്ലാത്ത പേടി തോന്നിയിരുന്നു. ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന ഒരു ദൈവീകന്റെ ഛായ ചിത്രം കണ്ടപ്പോഴാണ് ആത്മഹത്യയില്‍ നിന്നും പിന്തിരിഞ്ഞത് '' നടന്‍ പറഞ്ഞു.    തന്റെ വിജയത്തില്‍ തമിഴ് ജനതയുടെ പങ്ക് അവിസ്മരണീയമാണ്. ബസ് കണ്ടക്ടറായ തന്നെ സ്യൂട്ട് ധരിച്ച് നില്‍ക്കാന്‍ കഴിയുന്ന ഒരാളാക്കി അവര്‍ മാറ്റി എന്നും രജനീകാന്ത് പറഞ്ഞു.

'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്, പ്രമോഷന് മുടക്കേണ്ട തുക ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടിയാണ് മാറ്റിവച്ചത്' രാജമൗലി പറയുന്നു

ഇന്ത്യന്‍ സിനിമയെ തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു ബാഹുബലി ഒന്നും രണ്ടും. ബാഹുബലി ഒന്നാം ഭാഗം പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായ ഓളം രണ്ടാം ഭാഗത്തിനും സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇപ്പോഴിതാ ബിഗ്‌ബോസ് മൂന്നാം ഭാഗം ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് രാജമൗലി എത്തുകയാണ്. ഈ വാര്‍ത്തകള്‍ കൂടി പുറത്ത് വന്നതോടെ ബാഹുബലി ആരാധകര്‍ വളരെ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ സംസാരിച്ച രാജമൗലിയുടെ വാക്കുകളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. ബാഹുബലിയുടെ ബജറ്റിനെ കുറിച്ച് പറയുന്നതിനിടയിലാണ് രാജമൗലി കേള്‍വിക്കാരെ പോലും അത്ഭുതപ്പെടുത്തിയ കാര്യങ്ങള്‍ സംസാരിച്ചത്. ബാഹുബലിയുടെ പ്രമോഷന് വേണ്ടി ഞങ്ങള്‍ പണം ചിലവഴിച്ചിട്ടില്ലെന്നായിരുന്നു രാജമൗലി പറഞ്ഞത്. ആ പണവും ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു അത്രേ. 'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്. ഞങ്ങളുടെ സമയവും ബാഹുബലിക്ക് വേണ്ടി ഞങ്ങള്‍ മാറ്റിവച്ചു. ഡിജിറ്റല്‍ പോസ്റ്ററുകളിലൂടെയും ചെറിയ വീഡിയോകളിലൂടെയും ചിത്രത്തെ കുറിച്ച് എങ്ങനെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അതിനായി ഒരുപാട് വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രമോഷനായി ഞങ്ങള്‍ ഉപയോ?ഗിച്ചു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോകള്‍ പുറത്തിറക്കി. ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ ബാഹുബലിക്കായി ചെയ്തു. ഇതിലൂടെയാണ് ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. എന്നാല്‍ ഞങ്ങള്‍ക്ക് പണം ചെലവഴിക്കേണ്ടി വന്നില്ല. അത് തന്നെയായിരുന്നു ചിത്രത്തിന് ഇത്രയും പ്രേക്ഷകരെ കിട്ടാനുള്ള പ്രധാന കാരണം. പുതിയ പ്രേക്ഷകരെ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. എങ്ങനെ പുതിയ പ്രേക്ഷകരിലേക്ക് ചിത്രമെത്തിക്കാം, അവരെ എങ്ങനെ കണ്ടെത്താം എന്നൊക്കെയാണ് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നതെന്നും' രാജമൗലി പറഞ്ഞു.

Other News in this category

  • ജപ്പാനില്‍ വീണ്ടും ഭൂചലനത്തിന് സാധ്യത, രണ്ടോമൂന്നോ ദിവസത്തിനിടെ ശക്തമായ ഭൂചലനം വീണ്ടുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി
  • ചൈനയില്‍ ശക്തമായ ഭൂകമ്പം, അതിതീവ്രമായ ഭൂകമ്പത്തില്‍ 110 പേര്‍ മരിക്കുകയും ഇരുനൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു
  • രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്നത് തടയാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം, വികാരാധീനനായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍
  • ചീഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം, ഗൃഹനാഥനും ഭാര്യയും അമ്മയും മകനും ഉള്‍പ്പെടെ നാല് പേരാണ് മരണപ്പെട്ടത്
  • പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ലീ കെക്വിയാങ് അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം, കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അദ്ദേഹം പദവി ഒഴിഞ്ഞത്
  • സിംഹത്തിന് ഭക്ഷണം നല്‍കാനെത്തിയ നേരം കൂടിന്റെ രണ്ടാമത്തെ വാതില്‍ അടയ്ക്കാന്‍ മറന്നു, ജീവനക്കാരനെ ആക്രമിച്ച് സിംഹം, ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
  • ഫിന്‍ലന്‍ഡ് മുന്‍ പ്രധാനമന്ത്രി സന്നാ മരീന്‍ പാര്‍ലമെന്റംഗത്വം രാജിവെക്കാന്‍ തീരുമാനിച്ചു, രാഷ്ട്രീയം വിടാനൊരുങ്ങുന്നു
  • ഉത്തരകൊറിയയില്‍ ജനങ്ങള്‍ ഭക്ഷ്യ പ്രതിസന്ധിയില്‍ വലയുമ്പോഴും പരമോന്നത നേതാവിന് ആഡംബര ജീവിതം തന്നെ, വില കൂടിയ മദ്യവും സിഗരറ്റും ഇറക്കുമതി ചെയ്ത മാംസവും കിമ്മിന് വേണ്ടി എത്തുന്നു...
  • വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം, സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 12 ആയി... ഒരു ഇസ്രായേല്‍ സൈനികനും കൊല്ലപ്പെട്ടവരില്‍...
  • ഫ്രാന്‍സില്‍ 17 വയസ്സുകാരനെ പൊലീസ് വെടിവെച്ച് കൊന്നു, സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു... മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഇതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രഖ്യാപനം.....
  • Most Read

    British Pathram Recommends