18
MAR 2021
THURSDAY
1 GBP =104.51 INR
1 USD =83.48 INR
1 EUR =89.98 INR
breaking news : 'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്, പ്രമോഷന് മുടക്കേണ്ട തുക ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടിയാണ് മാറ്റിവച്ചത്' രാജമൗലി പറയുന്നു >>> നോര്‍ത്ത് ലണ്ടനില്‍ ബസ് സ്റ്റോപ്പിന് സമീപം 60 കാരിയെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയ 22 കാരന്‍ അറസ്റ്റില്‍; ആക്രമണം കവര്‍ച്ചയ്ക്കിടെയെന്ന് ദൃക്‌സാക്ഷി >>> 'അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും, ഇനി അന്വേഷണമോ നടപടിയോ വേണ്ട' റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നു >>> യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു മരണം കൂടി; കേംബ്രിഡ്ജില്‍ കാന്‍സര്‍ ബാധിച്ച് വിടവാങ്ങിയത് നഴ്‌സായ മിനി മാത്യു, യുകെ മലയാളികള്‍ക്കിടയില്‍ കാന്‍സര്‍ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു >>> ഒരു മണിക്കൂര്‍ കൊണ്ട് 1100ലധികം മരങ്ങളെ കെട്ടിപ്പിടിച്ചു, നിബന്ധനകളെല്ലാം പാലിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചതോടെ സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് >>>
Home >> NAMMUDE NAADU
പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായി വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി, പത്ത് സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങള്‍

സ്വന്തം ലേഖകൻ

Story Dated: 2024-04-26

കണ്ണൂര്‍ : കേരളം വീണ്ടുമൊരു ഇലക്ഷനെ നേരിടുകയാണ് ഇന്ന്. ആര് ഭരിക്കുമെന്നറിയാന്‍ കേരളത്തിലെ ജനങ്ങളെല്ലാം പോളിങ് ബൂത്തിലേക്കെത്തും. ഇക്കുറിയും പതിവ് തെറ്റിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും സകുടുംബം വോട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. 

ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കൊപ്പം പ്രാദേശിക നേതാക്കളും കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് വന്നത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം ചോദിച്ചുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്. പിണറായിയിലെ അമല യൂപി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുബംത്തിനും വോട്ട് ഉള്ളത്. ബൂത്തില്‍ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ വന്നത്. എന്നാല്‍ നേരിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറാന്‍ തയ്യാറാകാതെ ഇരുപതോളം പേര്‍ നില്‍ക്കുമ്പോള്‍ ക്യൂവില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി പത്തു സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് എന്താണ് മറുപടി എന്നായിരുന്നു മാധ്യമങ്ങള്‍ ചോദിച്ചത്. എന്നാല്‍ ഇതിന്   'ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. പത്ത് എന്ന അക്കത്തില്‍ പൂജ്യമുണ്ടാകും ഇടതുവശത്ത് ഒന്നുണ്ടാകില്ലെന്ന് മാത്രം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹസിച്ചുള്ള മറുപടി.

More Latest News

'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്, പ്രമോഷന് മുടക്കേണ്ട തുക ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടിയാണ് മാറ്റിവച്ചത്' രാജമൗലി പറയുന്നു

ഇന്ത്യന്‍ സിനിമയെ തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു ബാഹുബലി ഒന്നും രണ്ടും. ബാഹുബലി ഒന്നാം ഭാഗം പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായ ഓളം രണ്ടാം ഭാഗത്തിനും സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇപ്പോഴിതാ ബിഗ്‌ബോസ് മൂന്നാം ഭാഗം ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് രാജമൗലി എത്തുകയാണ്. ഈ വാര്‍ത്തകള്‍ കൂടി പുറത്ത് വന്നതോടെ ബാഹുബലി ആരാധകര്‍ വളരെ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ സംസാരിച്ച രാജമൗലിയുടെ വാക്കുകളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. ബാഹുബലിയുടെ ബജറ്റിനെ കുറിച്ച് പറയുന്നതിനിടയിലാണ് രാജമൗലി കേള്‍വിക്കാരെ പോലും അത്ഭുതപ്പെടുത്തിയ കാര്യങ്ങള്‍ സംസാരിച്ചത്. ബാഹുബലിയുടെ പ്രമോഷന് വേണ്ടി ഞങ്ങള്‍ പണം ചിലവഴിച്ചിട്ടില്ലെന്നായിരുന്നു രാജമൗലി പറഞ്ഞത്. ആ പണവും ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു അത്രേ. 'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്. ഞങ്ങളുടെ സമയവും ബാഹുബലിക്ക് വേണ്ടി ഞങ്ങള്‍ മാറ്റിവച്ചു. ഡിജിറ്റല്‍ പോസ്റ്ററുകളിലൂടെയും ചെറിയ വീഡിയോകളിലൂടെയും ചിത്രത്തെ കുറിച്ച് എങ്ങനെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അതിനായി ഒരുപാട് വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രമോഷനായി ഞങ്ങള്‍ ഉപയോ?ഗിച്ചു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോകള്‍ പുറത്തിറക്കി. ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ ബാഹുബലിക്കായി ചെയ്തു. ഇതിലൂടെയാണ് ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. എന്നാല്‍ ഞങ്ങള്‍ക്ക് പണം ചെലവഴിക്കേണ്ടി വന്നില്ല. അത് തന്നെയായിരുന്നു ചിത്രത്തിന് ഇത്രയും പ്രേക്ഷകരെ കിട്ടാനുള്ള പ്രധാന കാരണം. പുതിയ പ്രേക്ഷകരെ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. എങ്ങനെ പുതിയ പ്രേക്ഷകരിലേക്ക് ചിത്രമെത്തിക്കാം, അവരെ എങ്ങനെ കണ്ടെത്താം എന്നൊക്കെയാണ് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നതെന്നും' രാജമൗലി പറഞ്ഞു.

'അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും, ഇനി അന്വേഷണമോ നടപടിയോ വേണ്ട' റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നു

കേരളത്തില്‍ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൂട്ടത്തില്‍ ഒരാള്‍ക്ക് ആപത്ത് വരുമ്പോള്‍ അയാളെ ഉപേക്ഷിക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ സിജുവിന്റെയും കൂട്ടരുടേയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയതാണ്.  ചിത്രത്തില്‍ എല്ലാവരുടേയും കണ്ണ് നിറച്ച സംഭവമായിരുന്നു തമിഴ്‌നാട്ടില്‍ വെച്ച് അപകടം നടന്നപ്പോള്‍ പൊലീസ് സംഭവത്തില്‍ ഇടപ്പെട്ട രീതി. എന്നാല്‍ ഇപ്പോഴിതാ ആ സംഭവത്തില്‍ അന്നത്തെ പൊലീസുകാര്‍ക്ക് നേരെ അന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ്. സിനിമയില്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ എന്ന് പറഞ്ഞു അവതരിപ്പിച്ച രംഗംങ്ങളില്‍ സത്യമുണ്ടോ എന്ന് നോക്കി നടപടിയെടുക്കാന്‍ തമിഴ്‌നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നല്‍കിയിട്ടുണ്ട്. വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ പറഞ്ഞ 'യഥാര്‍ഥ' സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തങ്ങള്‍ അന്ന് അനുഭവിച്ച മര്‍ദ്ദനത്തില്‍ പരാതിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ്. 'അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും. ഇനി അന്വേഷണമോ നടപടിയോ വേണ്ടെന്ന് അപകടത്തില്‍ രക്ഷകനായ സിജു ഡേവിഡ് പ്രതികരിച്ചു. ഇനിയെങ്കിലും കാര്യങ്ങളെ മുന്‍വിധിയോടെ സമീപിക്കരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കേസില്‍ അന്വേഷണം അനാവശ്യമാണെന്ന് 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ സംവിധായകന്‍ ചിദംബരവും പ്രതികരിച്ചു. സംഘാംഗങ്ങള്‍ ഗുണ കേവിലേക്ക് കടന്നു കയറിയതാണ്. തിരഞ്ഞെടുപ്പുകാലത്ത് എത്തിയ പൊലീസുകാരാണ് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പൊലീസുകാരെ കുറ്റം പറയാനാകില്ലെന്നും ചിദംബരം പറഞ്ഞു.

ഒരു മണിക്കൂര്‍ കൊണ്ട് 1100ലധികം മരങ്ങളെ കെട്ടിപ്പിടിച്ചു, നിബന്ധനകളെല്ലാം പാലിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചതോടെ സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

വളരെ വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് അല്ലെങ്കില്‍ വ്യത്യസ്തമായ കാര്യങ്ങളിലൂടെ ലോകറെക്കോര്‍ഡ് സ്വന്തമാക്കുന്നവരെ കുറിച്ച് ഇതിനു മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവാവ്.  ഒരു മണിക്കൂര്‍ കൊണ്ട് 1100 -ലധികം മരങ്ങളെ കെട്ടിപ്പിടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഘാനയില്‍ നിന്നുള്ള 29 -കാരനായ അബൂബക്കര്‍ താഹിരു ശ്രദ്ധിക്കപ്പെടുന്ന്. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരം എന്നൊക്കെ തോന്നുമെങ്കിലും സംഭവം പല തരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇദ്ദേഹം ലക്ഷ്യം നേടിയത്.  പരിസ്ഥിതി പ്രവര്‍ത്തകനും ഫോറസ്റ്റ് വിദ്യാര്‍ത്ഥിയും ആണ് അബൂബക്കര്‍ താഹിരു. ഒരു മിനുറ്റില്‍ അദ്ദേഹം 19 മരങ്ങളെ ആണ് ഇദ്ദേഹം ആലിംഗനം ചെയ്തത്. അമേരിക്കയിലെ അലബാമയിലുള്ള ടസ്‌കെഗീ നാഷണല്‍ ഫോറസ്റ്റിലാണ് ഈ മത്സരം നടന്നത്. ഇരുകൈകളും ഒരു മരത്തില്‍ ചുറ്റിപ്പിടിക്കുക എന്നതായിരുന്നു ആലിംഗന പ്രകടനത്തിന്റെ മാനദണ്ഡം. എന്നാല്‍, ഒരു മരവും ഒന്നിലധികം തവണ കെട്ടിപ്പിടിക്കാന്‍ പാടില്ല. മാത്രമല്ല, ഒരു മരത്തിനും കേടുപാടുകള്‍ വരുത്താനും പാടില്ല. ഈ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും സംഭവിച്ചാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യനാവും.  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ശ്രദ്ധേയമായ നേട്ടത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അബൂബക്കര്‍ താഹിരു ഇടതൂര്‍ന്ന വനത്തിലൂടെ ഓടുന്നതും വ്യത്യസ്ത മരങ്ങളെ വേഗത്തില്‍ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതുവരെ ഏകദേശം 10 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു നേട്ടം ഒരാള്‍ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മുന്നോട്ടുവച്ചത് ഒരു മണിക്കൂറില്‍ 700 മരങ്ങളെ ആലിംഗനം ചെയ്യുക എന്നതായിരുന്നു. എന്നാല്‍ ആയിരത്തിലധികം മരങ്ങളെ ആലിംഗനം ചെയ്ത് അബൂബക്കര്‍ താഹിരു ആദ്യ റെക്കോര്‍ഡ് സ്വന്തം പേരില്‍ ആക്കി

ഓട്ടോറിക്ഷയ്ക്കു 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി നല്‍കി, ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടന്നു

തൃശൂര്‍ : തൃശൂര്‍ ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനമാര്‍ഗം നടത്തുന്ന അഭിലാഷ്, അബ്ദുള്‍സലിം എന്നിവര്‍ക്ക് 'ബോചെ പാര്‍ട്ണര്‍' എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി ബോചെ. ഓട്ടോറിക്ഷ ആണ് 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി ആയി മാറുന്നത്. തൃശൂര്‍ ബോബി ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഓഫീസിനു മുന്നില്‍ വെച്ച് നടന്ന ചടങ്ങില്‍, ബോചെ ടീ സ്റ്റോക്ക് സൗജന്യമായി നല്‍കി ഓട്ടോ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റിംഗ് പ്രമോഷനും ബോചെ നിര്‍വ്വഹിച്ചു. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടക്കുകയുണ്ടായി.  ചാരിറ്റി ഒരു പാഷന്‍ ആയി കൊണ്ടുനടക്കുന്ന അഭിലാഷും അബ്ദുള്‍സലീമും തങ്ങളുടെ  തൊഴിലിനൊപ്പം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ആയി ചേര്‍ന്ന് തങ്ങളെകൊണ്ട് ആവുന്ന വിധത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്തുവരികയാണ്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് രൂപയുടെ ബോചെ ടീ വാങ്ങുകയും അതില്‍ നിന്നുള്ള ലാഭത്തിന്റെ പങ്ക്  ചാരിറ്റിക്ക് വേണ്ടി ഇരുവരും  ഉപയോഗിക്കുകയായിരുന്നു.  ഇവരുടെ  ഈ സഹായമനസ്ഥിതി മാധ്യമങ്ങളിലൂടെ അറിഞ്ഞാണ്  ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വക 'ബോചെ പാര്‍ട്ണര്‍' എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കാന്‍ ബോചെ തീരുമാനിച്ചത്. മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്ന 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി ആണിത്. അതുകൊണ്ടുതന്നെ എവിടെ വെച്ചും ഇതില്‍ നിന്നും ബോചെ ടീ വാങ്ങാം.   ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്ന സമയത്തും ബോചെ ടീ വാങ്ങിക്കാം. കൂടാതെ  ഏതു സ്ഥലത്തും ഈ ഓട്ടോ ഫ്രാഞ്ചൈസി എത്തിച്ചേരും എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകത ആണ്.   ബോചെ ടീ ഒരു പാക്കറ്റിനു 40 രൂപയാണ് വില. അതോടൊപ്പം സൗജന്യമായി ഒരു ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും. ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, 13704 പേര്‍ക്ക് 25000, 10000, 5000, 2000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. www.bochetea.com എന്ന വെബ്സൈറ്റിലൂടെ വാങ്ങുന്നതിന് പുറമേ കടകളില്‍ നിന്നും ബോചെ ടീ വാങ്ങാവുന്നതാണ്. കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ലഭിക്കുന്ന ലക്കിഡ്രോ കൂപ്പണിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ലക്കിഡ്രോ ടിക്കറ്റ് സൗജന്യമായി ലഭ്യമാകുന്നു. നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങള്‍ ബോചെ ടീ യുടെ വെബ്സൈറ്റ് വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും ദിവസേന അറിയിക്കുന്നതായിരിക്കും. ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ബിസിനസ്സിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതത്തില്‍ നിന്നാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ഇത്തരം സഹായങ്ങള്‍ ദിവസവും നല്‍കുന്നത്. ബോചെ ടീ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദിവസേനയുള്ള സഹായങ്ങള്‍ക്ക്  വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്.

വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ മധുരം വിളമ്പിയില്ല, പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കും

വിവാഹം എന്നത് വളരെ മഹത്തായ ഒന്നാണ്. ഏറ്റവും പ്രധാനപ്പെട്ട മൂഹൂര്‍ത്തത്തില്‍ പുതിയ ജീവിതത്തിലേക്ക് രണ്ട് പേര്‍ ഒന്നിച്ച് കടക്കുമ്പോള്‍ എല്ലാവരാലും അനുഗ്രഹം ചൊരിയാന്‍ എത്തുന്ന ദിവസം. എന്നാല്‍ ആ ദിവസം അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഉണ്ടായാലോ? വെറുതേ ചെറിയ കാര്യത്തിന്റെ പേരില്‍ വിവാഹം തന്നെ മാറി പോയാലോ? അത്തരത്തില്‍ ഒരു സംഭവമാണ് കര്‍ണ്ണാടകയില്‍ സംഭവിച്ചത്.  മെയ് അഞ്ചിന് ഹനഗല്ലു ഗ്രാമത്തില്‍ നിന്നുള്ള യുവതിയുടെയും തുംകൂര്‍ നഗരത്തിലെ തുംകുരു സ്വദേശിയായ യുവാവിന്റെയും വിവാഹത്തിനാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. വിവാഹത്തിന് വധുവിന്റെ കുടുംബത്തോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. വരന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം സ്വര്‍ണ്ണവും പണവും എല്ലാം കൊടുക്കാമെന്ന് ഏറ്റിരുന്നു. അതുപോലെ തന്നെ കൊടുക്കുകയും ചെയ്തു. വധുവും വരനും വിവാഹത്തിന് മുന്‍പേ തന്നെ എല്ലാം പറഞ്ഞ സമ്മതിക്കുകയും ചെയ്തു.  പക്ഷെ ഇങ്ങനെയെല്ലാം നല്ല രീതിയില്‍ പോയെങ്കിലും വിവാഹ ദിവസം വിവാഹം മുടങ്ങുകയായിരുന്നു. അതും വളരെ നിസ്സാരമായ കാരണം കൊണ്ടാണ് വിവാഹം മുടങ്ങിയത്. വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് മധുരം വിളമ്പിയില്ല എന്നാരോപിച്ച് വരന്റെ വീട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു. പിന്നാലെ എല്ലാവരും പൊലീസ് സ്റ്റേഷനിലെത്തി. അതോടെ യുവാവ് മോതിരം ഊരി നല്‍കുകയും വിവാഹത്തില്‍ നിന്നും പിന്മാറുന്നു എന്ന് അറിയിക്കുകയുമായിരുന്നു. നടന്ന സംഭവങ്ങളില്‍ ആകെ വേദനിച്ചുപോയ യുവതിയും തനിക്ക് വിവാഹം വേണ്ട എന്ന് ഉറപ്പിച്ചു.  വിവാഹവുമായി ബന്ധപ്പെട്ട് വിചിത്രമായ പല സംഭവങ്ങളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. ബിഹാറിലെ ബെഗുസാരായിയില്‍ അടുത്തിടെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാരോപിച്ച് ഒരു ബന്ധു വിവാഹദിവസം വരനെയും കുടുംബത്തെയും വടികളും മറ്റും ഉപയോ?ഗിച്ച് അക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിരവധിപ്പേരാണ് അന്ന് ആശുപത്രിയിലായത്. പിന്നാലെ ഈ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹത്തിന് ക്ഷണിക്കാത്ത ദേഷ്യത്തിലാണ് അതിക്രമം കാണിച്ചത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

Other News in this category

  • മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
  • വിമാന യാത്രക്കാരെ വലച്ച സമരം: 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു, മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എയര്‍ ഇന്ത്യ
  • എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
  • മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം
  • ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്
  • ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചു, അടുത്ത അധ്യാന വര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠമാകുന്നു
  • കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
  • കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍
  • എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
  • നവകേരള ബസ് സര്‍വ്വീസ് ആരംഭിച്ചു, കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം നാലരയോടെയാണ് സര്‍വ്വീസ് ആരംഭിച്ചത്
  • Most Read

    British Pathram Recommends