18
MAR 2021
THURSDAY
1 GBP =104.51 INR
1 USD =83.48 INR
1 EUR =89.98 INR
breaking news : നോര്‍ത്ത് ലണ്ടനില്‍ ബസ് സ്റ്റോപ്പിന് സമീപം 60 കാരിയെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയ 22 കാന്‍ അറസ്റ്റില്‍; ആക്രമണം കവര്‍ച്ചയ്ക്കിടെയെന്ന് ദൃക്‌സാക്ഷി >>> 'അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും, ഇനി അന്വേഷണമോ നടപടിയോ വേണ്ട' റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നു >>> യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു മരണം കൂടി; കേംബ്രിഡ്ജില്‍ കാന്‍സര്‍ ബാധിച്ച് വിടവാങ്ങിയത് നഴ്‌സായ മിനി മാത്യു, യുകെ മലയാളികള്‍ക്കിടയില്‍ കാന്‍സര്‍ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു >>> ഒരു മണിക്കൂര്‍ കൊണ്ട് 1100ലധികം മരങ്ങളെ കെട്ടിപ്പിടിച്ചു, നിബന്ധനകളെല്ലാം പാലിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചതോടെ സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് >>> ഓട്ടോറിക്ഷയ്ക്കു 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി നല്‍കി, ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടന്നു >>>
Home >> ASSOCIATION
യുഡിഫ് (യുകെ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

റോമി കുര്യാക്കോസ്

Story Dated: 2024-04-26

യുകെ : യുകെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യുകെ) - യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ എംഎല്‍എയുമായ അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു. 

രാജ്യം അതി നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അതില്‍ പ്രവാസികള്‍ അടക്കമുള്ള ജനാതിപത്യ വിശ്വാസികള്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപം കൊള്ളുന്നതിനായി കാത്തിരിക്കുകയാണെന്നും കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. മാത്യു കുഴല്‍നടന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലെയും യുഡിഫ് സ്ഥാനര്‍ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ഇന്ത്യയുടെ ആത്മാവും പൈതൃകവും സംരക്ഷിക്കാന്‍ 'INDIA' മുന്നണിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ഒരു മതേതര സര്‍ക്കാര്‍ തീര്‍ച്ചയായും രൂപം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രവാസത്തിലും യുഡിഫ് വികാരം അലതല്ലിയ കണ്‍വെന്‍ഷനില്‍, ഒഐസിസി യു കെ പ്രസിഡന്റ് കെ കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ യു കെയിലെ മുതിര്‍ന്ന നേതാവും കെഎംസിസി ബ്രിട്ടന്‍ ചെയര്‍മാനുമായ കരീം മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. 

പൊതുതെരഞ്ഞെടുപ്പും പ്രചാരണഘട്ടവും വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലെത്തിയ വേളയില്‍, ഇരു സര്‍ക്കാരിന്റെയും ഭരണവിരുദ്ധ വികാരം മുതലാക്കിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള 'INDIA' മുന്നണിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മുഴുവന്‍ ജനങ്ങളിലേക്കെത്തിച്ചു കൊണ്ട് ഇരുപതു മണ്ഡലങ്ങളിലേയും പരമാവധി വോട്ടുകള്‍ യുഡിഫ് സ്ഥാനര്‍ഥികള്‍ക്ക് അനുകൂലമാക്കി അവരെ വിജയിപ്പിക്കുന്നതിന് കണ്‍വന്‍ഷനില്‍ തീരുമാനമെടുക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

നാട്ടിലെ വോട്ടര്‍മാരായ പരമാവധി പ്രവാസികളെയും, പഠനം - ജോലി സംബന്ധമായി കേരളത്തിന് പുറത്തു വസിക്കുന്നവരെയും വോട്ട് ചെയ്യുന്നതിനായി നാട്ടിലെത്തിക്കുവാനും യുവജനങ്ങളുടെയും കന്നി വോട്ടര്‍മാരുടെയും വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

എല്ലാ വിഭാഗങ്ങളിലുമുള്ള വോട്ടര്‍മാരിലേക്ക് ക്ഷണനേരം കൊണ്ട് കടന്നുചെല്ലാന്‍ പാകത്തിലുള്ള ആശയങ്ങളുമായി സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സാധ്യമായ നടപടികള്‍ യോഗത്തില്‍ അംഗങ്ങള്‍ മുന്നോട്ട് വച്ചു. 

നാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഇപ്പോള്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രവാസികള്‍, യുഡിഫ് നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്ത കണ്‍വന്‍ഷനില്‍ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷൈനു മാത്യൂസ് ചാമക്കാല (ഒഐസിസി - യു കെ വര്‍ക്കിംഗ് പ്രസിഡന്റ്), അര്‍ഷാദ് കണ്ണൂര്‍ (കെഎംസിസി - ബ്രിട്ടന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി), അപ്പച്ചന്‍ കണ്ണഞ്ചിറ (ഐഒസി - യു കെ സീനിയര്‍ ലീഡര്‍), അപ്പ ഗഫൂര്‍ (ഒഐസിസി - യു കെ വര്‍ക്കിംഗ് പ്രസിഡന്റ്), ജോവ്ഹര്‍ (കെഎംസിസി), ബോബ്ബിന്‍ ഫിലിപ്പ് (ഐഒസി), തോമസ് ഫിലിപ്പ് (ഒഐസിസി), മുഹ്‌സിന്‍ തോട്ടുങ്കല്‍ (കെഎംസിസി), റോമി കുര്യാക്കോസ് (ഐഒ സി - യു കെ കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍), നുജൂo എരീലോട് (കെഎംസിസി) തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലെയും യുഡിഫ് പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും കൂടി വിലയിരുത്തിയ യോഗത്തിന് ഐഒസി - യു കെ കേരള ചാപ്റ്റര്‍ പ്രസിഡന്റും ഒഐസിസി - യു കെ വര്‍ക്കിംഗ്  പ്രസിഡന്റുമായ സുജു ഡാനിയേല്‍ നന്ദി അര്‍പ്പിച്ചു. കെഎംസിസി - ബ്രിട്ടന്‍ പ്രതിനിധി എന്‍ കെ സഫീര്‍ ആയിരുന്നു ചടങ്ങിന്റെ കോര്‍ഡിനേറ്റര്‍.

More Latest News

'അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും, ഇനി അന്വേഷണമോ നടപടിയോ വേണ്ട' റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നു

കേരളത്തില്‍ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൂട്ടത്തില്‍ ഒരാള്‍ക്ക് ആപത്ത് വരുമ്പോള്‍ അയാളെ ഉപേക്ഷിക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ സിജുവിന്റെയും കൂട്ടരുടേയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയതാണ്.  ചിത്രത്തില്‍ എല്ലാവരുടേയും കണ്ണ് നിറച്ച സംഭവമായിരുന്നു തമിഴ്‌നാട്ടില്‍ വെച്ച് അപകടം നടന്നപ്പോള്‍ പൊലീസ് സംഭവത്തില്‍ ഇടപ്പെട്ട രീതി. എന്നാല്‍ ഇപ്പോഴിതാ ആ സംഭവത്തില്‍ അന്നത്തെ പൊലീസുകാര്‍ക്ക് നേരെ അന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ്. സിനിമയില്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ എന്ന് പറഞ്ഞു അവതരിപ്പിച്ച രംഗംങ്ങളില്‍ സത്യമുണ്ടോ എന്ന് നോക്കി നടപടിയെടുക്കാന്‍ തമിഴ്‌നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നല്‍കിയിട്ടുണ്ട്. വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ പറഞ്ഞ 'യഥാര്‍ഥ' സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തങ്ങള്‍ അന്ന് അനുഭവിച്ച മര്‍ദ്ദനത്തില്‍ പരാതിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ്. 'അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും. ഇനി അന്വേഷണമോ നടപടിയോ വേണ്ടെന്ന് അപകടത്തില്‍ രക്ഷകനായ സിജു ഡേവിഡ് പ്രതികരിച്ചു. ഇനിയെങ്കിലും കാര്യങ്ങളെ മുന്‍വിധിയോടെ സമീപിക്കരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കേസില്‍ അന്വേഷണം അനാവശ്യമാണെന്ന് 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ സംവിധായകന്‍ ചിദംബരവും പ്രതികരിച്ചു. സംഘാംഗങ്ങള്‍ ഗുണ കേവിലേക്ക് കടന്നു കയറിയതാണ്. തിരഞ്ഞെടുപ്പുകാലത്ത് എത്തിയ പൊലീസുകാരാണ് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പൊലീസുകാരെ കുറ്റം പറയാനാകില്ലെന്നും ചിദംബരം പറഞ്ഞു.

ഒരു മണിക്കൂര്‍ കൊണ്ട് 1100ലധികം മരങ്ങളെ കെട്ടിപ്പിടിച്ചു, നിബന്ധനകളെല്ലാം പാലിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചതോടെ സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

വളരെ വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് അല്ലെങ്കില്‍ വ്യത്യസ്തമായ കാര്യങ്ങളിലൂടെ ലോകറെക്കോര്‍ഡ് സ്വന്തമാക്കുന്നവരെ കുറിച്ച് ഇതിനു മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവാവ്.  ഒരു മണിക്കൂര്‍ കൊണ്ട് 1100 -ലധികം മരങ്ങളെ കെട്ടിപ്പിടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഘാനയില്‍ നിന്നുള്ള 29 -കാരനായ അബൂബക്കര്‍ താഹിരു ശ്രദ്ധിക്കപ്പെടുന്ന്. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരം എന്നൊക്കെ തോന്നുമെങ്കിലും സംഭവം പല തരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇദ്ദേഹം ലക്ഷ്യം നേടിയത്.  പരിസ്ഥിതി പ്രവര്‍ത്തകനും ഫോറസ്റ്റ് വിദ്യാര്‍ത്ഥിയും ആണ് അബൂബക്കര്‍ താഹിരു. ഒരു മിനുറ്റില്‍ അദ്ദേഹം 19 മരങ്ങളെ ആണ് ഇദ്ദേഹം ആലിംഗനം ചെയ്തത്. അമേരിക്കയിലെ അലബാമയിലുള്ള ടസ്‌കെഗീ നാഷണല്‍ ഫോറസ്റ്റിലാണ് ഈ മത്സരം നടന്നത്. ഇരുകൈകളും ഒരു മരത്തില്‍ ചുറ്റിപ്പിടിക്കുക എന്നതായിരുന്നു ആലിംഗന പ്രകടനത്തിന്റെ മാനദണ്ഡം. എന്നാല്‍, ഒരു മരവും ഒന്നിലധികം തവണ കെട്ടിപ്പിടിക്കാന്‍ പാടില്ല. മാത്രമല്ല, ഒരു മരത്തിനും കേടുപാടുകള്‍ വരുത്താനും പാടില്ല. ഈ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും സംഭവിച്ചാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യനാവും.  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ശ്രദ്ധേയമായ നേട്ടത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അബൂബക്കര്‍ താഹിരു ഇടതൂര്‍ന്ന വനത്തിലൂടെ ഓടുന്നതും വ്യത്യസ്ത മരങ്ങളെ വേഗത്തില്‍ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതുവരെ ഏകദേശം 10 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു നേട്ടം ഒരാള്‍ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മുന്നോട്ടുവച്ചത് ഒരു മണിക്കൂറില്‍ 700 മരങ്ങളെ ആലിംഗനം ചെയ്യുക എന്നതായിരുന്നു. എന്നാല്‍ ആയിരത്തിലധികം മരങ്ങളെ ആലിംഗനം ചെയ്ത് അബൂബക്കര്‍ താഹിരു ആദ്യ റെക്കോര്‍ഡ് സ്വന്തം പേരില്‍ ആക്കി

ഓട്ടോറിക്ഷയ്ക്കു 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി നല്‍കി, ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടന്നു

തൃശൂര്‍ : തൃശൂര്‍ ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനമാര്‍ഗം നടത്തുന്ന അഭിലാഷ്, അബ്ദുള്‍സലിം എന്നിവര്‍ക്ക് 'ബോചെ പാര്‍ട്ണര്‍' എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി ബോചെ. ഓട്ടോറിക്ഷ ആണ് 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി ആയി മാറുന്നത്. തൃശൂര്‍ ബോബി ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഓഫീസിനു മുന്നില്‍ വെച്ച് നടന്ന ചടങ്ങില്‍, ബോചെ ടീ സ്റ്റോക്ക് സൗജന്യമായി നല്‍കി ഓട്ടോ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റിംഗ് പ്രമോഷനും ബോചെ നിര്‍വ്വഹിച്ചു. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടക്കുകയുണ്ടായി.  ചാരിറ്റി ഒരു പാഷന്‍ ആയി കൊണ്ടുനടക്കുന്ന അഭിലാഷും അബ്ദുള്‍സലീമും തങ്ങളുടെ  തൊഴിലിനൊപ്പം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ആയി ചേര്‍ന്ന് തങ്ങളെകൊണ്ട് ആവുന്ന വിധത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്തുവരികയാണ്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് രൂപയുടെ ബോചെ ടീ വാങ്ങുകയും അതില്‍ നിന്നുള്ള ലാഭത്തിന്റെ പങ്ക്  ചാരിറ്റിക്ക് വേണ്ടി ഇരുവരും  ഉപയോഗിക്കുകയായിരുന്നു.  ഇവരുടെ  ഈ സഹായമനസ്ഥിതി മാധ്യമങ്ങളിലൂടെ അറിഞ്ഞാണ്  ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വക 'ബോചെ പാര്‍ട്ണര്‍' എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കാന്‍ ബോചെ തീരുമാനിച്ചത്. മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്ന 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി ആണിത്. അതുകൊണ്ടുതന്നെ എവിടെ വെച്ചും ഇതില്‍ നിന്നും ബോചെ ടീ വാങ്ങാം.   ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്ന സമയത്തും ബോചെ ടീ വാങ്ങിക്കാം. കൂടാതെ  ഏതു സ്ഥലത്തും ഈ ഓട്ടോ ഫ്രാഞ്ചൈസി എത്തിച്ചേരും എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകത ആണ്.   ബോചെ ടീ ഒരു പാക്കറ്റിനു 40 രൂപയാണ് വില. അതോടൊപ്പം സൗജന്യമായി ഒരു ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും. ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, 13704 പേര്‍ക്ക് 25000, 10000, 5000, 2000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. www.bochetea.com എന്ന വെബ്സൈറ്റിലൂടെ വാങ്ങുന്നതിന് പുറമേ കടകളില്‍ നിന്നും ബോചെ ടീ വാങ്ങാവുന്നതാണ്. കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ലഭിക്കുന്ന ലക്കിഡ്രോ കൂപ്പണിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ലക്കിഡ്രോ ടിക്കറ്റ് സൗജന്യമായി ലഭ്യമാകുന്നു. നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങള്‍ ബോചെ ടീ യുടെ വെബ്സൈറ്റ് വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും ദിവസേന അറിയിക്കുന്നതായിരിക്കും. ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ബിസിനസ്സിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതത്തില്‍ നിന്നാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ഇത്തരം സഹായങ്ങള്‍ ദിവസവും നല്‍കുന്നത്. ബോചെ ടീ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദിവസേനയുള്ള സഹായങ്ങള്‍ക്ക്  വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്.

വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ മധുരം വിളമ്പിയില്ല, പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കും

വിവാഹം എന്നത് വളരെ മഹത്തായ ഒന്നാണ്. ഏറ്റവും പ്രധാനപ്പെട്ട മൂഹൂര്‍ത്തത്തില്‍ പുതിയ ജീവിതത്തിലേക്ക് രണ്ട് പേര്‍ ഒന്നിച്ച് കടക്കുമ്പോള്‍ എല്ലാവരാലും അനുഗ്രഹം ചൊരിയാന്‍ എത്തുന്ന ദിവസം. എന്നാല്‍ ആ ദിവസം അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഉണ്ടായാലോ? വെറുതേ ചെറിയ കാര്യത്തിന്റെ പേരില്‍ വിവാഹം തന്നെ മാറി പോയാലോ? അത്തരത്തില്‍ ഒരു സംഭവമാണ് കര്‍ണ്ണാടകയില്‍ സംഭവിച്ചത്.  മെയ് അഞ്ചിന് ഹനഗല്ലു ഗ്രാമത്തില്‍ നിന്നുള്ള യുവതിയുടെയും തുംകൂര്‍ നഗരത്തിലെ തുംകുരു സ്വദേശിയായ യുവാവിന്റെയും വിവാഹത്തിനാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. വിവാഹത്തിന് വധുവിന്റെ കുടുംബത്തോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. വരന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം സ്വര്‍ണ്ണവും പണവും എല്ലാം കൊടുക്കാമെന്ന് ഏറ്റിരുന്നു. അതുപോലെ തന്നെ കൊടുക്കുകയും ചെയ്തു. വധുവും വരനും വിവാഹത്തിന് മുന്‍പേ തന്നെ എല്ലാം പറഞ്ഞ സമ്മതിക്കുകയും ചെയ്തു.  പക്ഷെ ഇങ്ങനെയെല്ലാം നല്ല രീതിയില്‍ പോയെങ്കിലും വിവാഹ ദിവസം വിവാഹം മുടങ്ങുകയായിരുന്നു. അതും വളരെ നിസ്സാരമായ കാരണം കൊണ്ടാണ് വിവാഹം മുടങ്ങിയത്. വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് മധുരം വിളമ്പിയില്ല എന്നാരോപിച്ച് വരന്റെ വീട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു. പിന്നാലെ എല്ലാവരും പൊലീസ് സ്റ്റേഷനിലെത്തി. അതോടെ യുവാവ് മോതിരം ഊരി നല്‍കുകയും വിവാഹത്തില്‍ നിന്നും പിന്മാറുന്നു എന്ന് അറിയിക്കുകയുമായിരുന്നു. നടന്ന സംഭവങ്ങളില്‍ ആകെ വേദനിച്ചുപോയ യുവതിയും തനിക്ക് വിവാഹം വേണ്ട എന്ന് ഉറപ്പിച്ചു.  വിവാഹവുമായി ബന്ധപ്പെട്ട് വിചിത്രമായ പല സംഭവങ്ങളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. ബിഹാറിലെ ബെഗുസാരായിയില്‍ അടുത്തിടെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാരോപിച്ച് ഒരു ബന്ധു വിവാഹദിവസം വരനെയും കുടുംബത്തെയും വടികളും മറ്റും ഉപയോ?ഗിച്ച് അക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിരവധിപ്പേരാണ് അന്ന് ആശുപത്രിയിലായത്. പിന്നാലെ ഈ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹത്തിന് ക്ഷണിക്കാത്ത ദേഷ്യത്തിലാണ് അതിക്രമം കാണിച്ചത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍

മലയാളികളുടെ കൂട്ടായ്മയായ ചെംസ്ഫോര്‍ഡ് ചാമ്പ്യന്‍സ് മള്‍ട്ടി സ്പോര്‍ട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27നു സംഘടിപ്പിക്കുന്നു. എല്ലാം മത്സരാര്‍ത്ഥികളെയും ഫുട്ബോള്‍ പ്രേമികളെയും മറ്റു സ്പോര്‍ട്സ്, കലാ, സാംസ്‌കാരിക പ്രേമികളെയും വിവിധ മലയാളി സംഘടനാ പ്രവര്‍ത്തകരെയും ഈ അസുലഭ മുഹൂര്‍ത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍.  ആവേശത്തിന്റെ തിര ഇളക്കം ചെംസ്ഫോര്‍ഡ് ചെമ്പര്‍ വാലി സ്‌കൂളില്‍ 27ന് ശനിയാഴ്ച 11 മണി മുതല്‍ അരങ്ങേറുന്നതാണ്. പങ്കെടുത്തു വിജയിപ്പിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Jizil : 07888284124Abi : 07438 144747Vipin : 07782 528998

Other News in this category

  • ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍
  • യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം
  • പതിനഞ്ചാമത് മുട്ടുചിറ സംഗമത്തിനൊരുങ്ങി ബോള്‍ട്ടണില്‍ മുട്ടുചിറക്കാര്‍, വിപുലമായ തയ്യാറെടുപ്പുകളോടെ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ മുട്ടുചിറ സംഗമം
  • ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന 'അക്ഷരവേദി'ക്ക് ഇന്ന് ഉദ്ഘാടനം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും
  • സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍
  • കാത്തിരുന്ന 'സ്‌നേഹ സംഗീത രാവ്' സ്റ്റേജ് ഷോ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ നാളെ; പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലുള്ള ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ സ്വീകാര്യത
  • സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും
  • തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും'
  • ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
  • ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു
  • Most Read

    British Pathram Recommends