18
MAR 2021
THURSDAY
1 GBP =104.51 INR
1 USD =83.48 INR
1 EUR =89.98 INR
breaking news : കാലാവസ്ഥാ നിരീക്ഷണ സേവനത്തിന് തുടക്കമിട്ട് സൊമാറ്റോ, രാജ്യത്ത് ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ തുടക്കം >>> 'അതുവരെ ഒന്നിനോടും പേടി തോന്നാത്ത എനിക്ക് പക്ഷെ അന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം പേടി തോന്നി' പ്രചോദിപ്പിക്കുന്ന കഥ പങ്കുവെച്ച് രജനീകാന്ത് >>> 'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്, പ്രമോഷന് മുടക്കേണ്ട തുക ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടിയാണ് മാറ്റിവച്ചത്' രാജമൗലി പറയുന്നു >>> നോര്‍ത്ത് ലണ്ടനില്‍ ബസ് സ്റ്റോപ്പിന് സമീപം 60 കാരിയെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയ 22 കാരന്‍ അറസ്റ്റില്‍; ആക്രമണം കവര്‍ച്ചയ്ക്കിടെയെന്ന് ദൃക്‌സാക്ഷി >>> 'അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും, ഇനി അന്വേഷണമോ നടപടിയോ വേണ്ട' റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നു >>>
Home >> ASSOCIATION
സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം: ഇരുപതാം വര്‍ഷത്തില്‍ എസ്എംഎയെ നയിക്കാന്‍ യുവതലമുറ, എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ അതിഗംഭീരമായി

സിബി ജോസഫ്, ഇനിമോള്‍ സാജു

Story Dated: 2024-04-25

യുവതലമുറയുടെ നവ നേതൃത്വനിരയുമായി എസ്എംഎ തങ്ങളുടെ
ഇരുപതാം വര്‍ഷത്തിലേക്ക് കടന്നു. യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍  (SMA)വര്‍ഷങ്ങളായി യുകെയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയും ടണ്‍സ്റ്റാള്‍ കോ-ഓപ് അക്കാഡമി ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടന്നത്.

സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും ഈ വര്‍ഷവും പതിവു പോലെ ഈസ്റ്റര്‍ വിഷു പരിപാടികള്‍ ആഘോഷങ്ങളുടെ ആരവം തീര്‍ക്കുകയായിരുന്നു. വൈവിധ്യങ്ങളുടെ രസക്കൂട്ടുമായി നയന മനോഹരമായ വിവിധ കലാപരിപാടികള്‍ 'റിധം 2024' എന്നപേരില്‍ നടത്തപ്പെട്ടു. ഈ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയത് എസ്എംഎയുടെ സ്വന്തം കലാപ്രിതിഭകള്‍ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികള്‍ ആയിരുന്നു.

അതോടൊപ്പം പ്രശസ്ത പിന്നണി ഗായകര്‍ ഡെല്‍സി നൈനാനും വില്യം ഐസക്കും ശ്രുതിമധുരമായ സംഗീത വിരുന്ന് കാഴ്ച്ചവെച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍വെച്ച് 2024 - 25 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് എബിന്‍ ബേബി, സെക്രട്ടറി ജിജോ ജോസഫ്, ട്രഷറര്‍ ആന്റണി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ജെ. ജേക്കബ് & ജയ വിബിന്‍, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ ജോര്‍ജ് & മഞ്ജു അനീഷ്, പിആര്‍ഒ സിബി ജോസ് &  ഐനിമോള്‍ സാജു, എക്‌സ് ഓഫീസ് കോ റോയ് ഫ്രാന്‍സിസ് &  ബേസില്‍ ജോയ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സജി ജോര്‍ജ് മുളക്കല്‍, ജെ ജേക്കബ് & ജോസ് ജോണ്‍, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ രാജലക്ഷ്മി രാജന്‍ & ജയ വിബിന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് അനൂപ് പി ജേക്കബ്, ജോബി ജോസഫ്, സ്‌നേഹ റോയ്‌സണ്‍.

More Latest News

കാലാവസ്ഥാ നിരീക്ഷണ സേവനത്തിന് തുടക്കമിട്ട് സൊമാറ്റോ, രാജ്യത്ത് ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ തുടക്കം

പുതിയ തുടക്കവുമായി സൊമാറ്റോ. കാലാവസ്ഥാ നിരീക്ഷണ സേവനത്തിനാണ് സൊമാറ്റോ തുടക്കം കുറിച്ചിരിക്കുന്നത്.  വെതര്‍യൂണിയന്‍.കോം എന്ന പുതിയ സേവനത്തിന് തുടക്കമിട്ടതായി കമ്പനി മേധാവി ദീപീന്ദര്‍ ഗോയല്‍ അറിയിച്ചു. 650 ഗ്രൗണ്ട് വെതര്‍ സ്റ്റേഷനുകളാണ് കാലാവസ്ഥാ നിരീക്ഷണത്തിനായി കമ്പനി സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയില്‍ ഇത്തരം ഒരു സംവിധാനം വരുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട അതിവേഗമുള്ളതും പ്രാദേശികവുമായ വിവരങ്ങള്‍ നല്‍കാന്‍ വെതര്‍യൂണിയന് സാധിക്കും. താപനില, സാന്ദ്രത, കാറ്റിന്റേ വേഗത, മഴ തുടങ്ങിയവയെല്ലാം ഇതിലൂടെ മനസിലാക്കാന്‍ കഴിയും. ഡല്‍ഹി ഐഐടിയിലെ സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് സയന്‍സസുമായി സഹകരിച്ചാണ് സൊമാറ്റോ കാലാവസ്ഥാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചത്. ഇതിലൂടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ.  

'അതുവരെ ഒന്നിനോടും പേടി തോന്നാത്ത എനിക്ക് പക്ഷെ അന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം പേടി തോന്നി' പ്രചോദിപ്പിക്കുന്ന കഥ പങ്കുവെച്ച് രജനീകാന്ത്

ലോകം അറിയപ്പെടുന്ന നടനാണ് രജനീകാന്ത്. പക്ഷെ കടുത്ത ദാരിദ്രത്തില്‍ നിന്നും ഇന്ന് കാണുന്ന രജനീകാന്ത് എന്ന ലോകം അറിയപ്പെടുന്ന നടനിലേക്ക് ഉള്ള ദൂരത്തില്‍ ഒരുപാട് കടമ്പകള്‍ കടന്ന് താരം സഞ്ചരിച്ചിട്ടുണ്ട്. ബസ് ഡ്രൈവില്‍ നിന്നും കഷ്ടപ്പാടുകളിലൂടെയാണ് ഇന്നത്തെ നടനാകന്നത്. ആ കാര്യങ്ങളെ കുറിച്ചാണ് താരം ഇപ്പോള്‍ പങ്കുവെക്കുന്നത്. ആരാധകരെ പ്രചോദിപ്പിക്കുന്ന അനുഭവ കഥയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൊതു ഇടങ്ങളില്‍ സംസാരിക്കാനുള്ള തന്റെ കഴിവും മനോധൈര്യവും തമിഴ് ജനതയുടെ പിന്തുണയുമാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും രജനി പറഞ്ഞു. അത്കൊണ്ടാണ് ബസ് കണ്ടക്ടറില്‍ നിന്നും സെലിബ്രിറ്റി നടനായി തനിക്ക് ഉയര്‍ന്നു വരാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു ഇടങ്ങളില്‍ സംവദിക്കാനുള്ള കഴിവാണ് ഏതൊരു രാഷ്ട്രീയക്കാരനും വേണ്ടത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.    ആദ്യം ഓഫീസ് ബോയ്, കൂലിപ്പണി , മരപ്പണി, തുടങ്ങി നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ കുടുംബത്തിലെ ദാരിദ്രം കൊണ്ടാണ് ചെയ്തത്. കടുത്ത ദാരിദ്യം അനുഭവിച്ച താന്‍ പട്ടിണി എന്നത് നേരിട്ട് അറിഞ്ഞയാളാണെന്നും അദ്ദേഹം പറഞ്ഞു. '' വലിയ പണക്കാരന്‍ ആവണമെന്ന ആഗ്രഹമുണ്ടായിരുന്ന താന്‍ ചെറുപ്പത്തില്‍പ്പോലും ഒന്നിനെയും പേടിച്ചിട്ടില്ല. പക്ഷെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷമുണ്ടായിരുന്നു. അന്ന് എനിക്ക് വല്ലാത്ത പേടി തോന്നിയിരുന്നു. ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന ഒരു ദൈവീകന്റെ ഛായ ചിത്രം കണ്ടപ്പോഴാണ് ആത്മഹത്യയില്‍ നിന്നും പിന്തിരിഞ്ഞത് '' നടന്‍ പറഞ്ഞു.    തന്റെ വിജയത്തില്‍ തമിഴ് ജനതയുടെ പങ്ക് അവിസ്മരണീയമാണ്. ബസ് കണ്ടക്ടറായ തന്നെ സ്യൂട്ട് ധരിച്ച് നില്‍ക്കാന്‍ കഴിയുന്ന ഒരാളാക്കി അവര്‍ മാറ്റി എന്നും രജനീകാന്ത് പറഞ്ഞു.

'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്, പ്രമോഷന് മുടക്കേണ്ട തുക ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടിയാണ് മാറ്റിവച്ചത്' രാജമൗലി പറയുന്നു

ഇന്ത്യന്‍ സിനിമയെ തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു ബാഹുബലി ഒന്നും രണ്ടും. ബാഹുബലി ഒന്നാം ഭാഗം പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായ ഓളം രണ്ടാം ഭാഗത്തിനും സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇപ്പോഴിതാ ബിഗ്‌ബോസ് മൂന്നാം ഭാഗം ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് രാജമൗലി എത്തുകയാണ്. ഈ വാര്‍ത്തകള്‍ കൂടി പുറത്ത് വന്നതോടെ ബാഹുബലി ആരാധകര്‍ വളരെ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ സംസാരിച്ച രാജമൗലിയുടെ വാക്കുകളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. ബാഹുബലിയുടെ ബജറ്റിനെ കുറിച്ച് പറയുന്നതിനിടയിലാണ് രാജമൗലി കേള്‍വിക്കാരെ പോലും അത്ഭുതപ്പെടുത്തിയ കാര്യങ്ങള്‍ സംസാരിച്ചത്. ബാഹുബലിയുടെ പ്രമോഷന് വേണ്ടി ഞങ്ങള്‍ പണം ചിലവഴിച്ചിട്ടില്ലെന്നായിരുന്നു രാജമൗലി പറഞ്ഞത്. ആ പണവും ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു അത്രേ. 'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്. ഞങ്ങളുടെ സമയവും ബാഹുബലിക്ക് വേണ്ടി ഞങ്ങള്‍ മാറ്റിവച്ചു. ഡിജിറ്റല്‍ പോസ്റ്ററുകളിലൂടെയും ചെറിയ വീഡിയോകളിലൂടെയും ചിത്രത്തെ കുറിച്ച് എങ്ങനെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അതിനായി ഒരുപാട് വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രമോഷനായി ഞങ്ങള്‍ ഉപയോ?ഗിച്ചു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോകള്‍ പുറത്തിറക്കി. ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ ബാഹുബലിക്കായി ചെയ്തു. ഇതിലൂടെയാണ് ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. എന്നാല്‍ ഞങ്ങള്‍ക്ക് പണം ചെലവഴിക്കേണ്ടി വന്നില്ല. അത് തന്നെയായിരുന്നു ചിത്രത്തിന് ഇത്രയും പ്രേക്ഷകരെ കിട്ടാനുള്ള പ്രധാന കാരണം. പുതിയ പ്രേക്ഷകരെ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. എങ്ങനെ പുതിയ പ്രേക്ഷകരിലേക്ക് ചിത്രമെത്തിക്കാം, അവരെ എങ്ങനെ കണ്ടെത്താം എന്നൊക്കെയാണ് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നതെന്നും' രാജമൗലി പറഞ്ഞു.

'അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും, ഇനി അന്വേഷണമോ നടപടിയോ വേണ്ട' റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നു

കേരളത്തില്‍ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൂട്ടത്തില്‍ ഒരാള്‍ക്ക് ആപത്ത് വരുമ്പോള്‍ അയാളെ ഉപേക്ഷിക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ സിജുവിന്റെയും കൂട്ടരുടേയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയതാണ്.  ചിത്രത്തില്‍ എല്ലാവരുടേയും കണ്ണ് നിറച്ച സംഭവമായിരുന്നു തമിഴ്‌നാട്ടില്‍ വെച്ച് അപകടം നടന്നപ്പോള്‍ പൊലീസ് സംഭവത്തില്‍ ഇടപ്പെട്ട രീതി. എന്നാല്‍ ഇപ്പോഴിതാ ആ സംഭവത്തില്‍ അന്നത്തെ പൊലീസുകാര്‍ക്ക് നേരെ അന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ്. സിനിമയില്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ എന്ന് പറഞ്ഞു അവതരിപ്പിച്ച രംഗംങ്ങളില്‍ സത്യമുണ്ടോ എന്ന് നോക്കി നടപടിയെടുക്കാന്‍ തമിഴ്‌നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നല്‍കിയിട്ടുണ്ട്. വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ പറഞ്ഞ 'യഥാര്‍ഥ' സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തങ്ങള്‍ അന്ന് അനുഭവിച്ച മര്‍ദ്ദനത്തില്‍ പരാതിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ്. 'അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും. ഇനി അന്വേഷണമോ നടപടിയോ വേണ്ടെന്ന് അപകടത്തില്‍ രക്ഷകനായ സിജു ഡേവിഡ് പ്രതികരിച്ചു. ഇനിയെങ്കിലും കാര്യങ്ങളെ മുന്‍വിധിയോടെ സമീപിക്കരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കേസില്‍ അന്വേഷണം അനാവശ്യമാണെന്ന് 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ സംവിധായകന്‍ ചിദംബരവും പ്രതികരിച്ചു. സംഘാംഗങ്ങള്‍ ഗുണ കേവിലേക്ക് കടന്നു കയറിയതാണ്. തിരഞ്ഞെടുപ്പുകാലത്ത് എത്തിയ പൊലീസുകാരാണ് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പൊലീസുകാരെ കുറ്റം പറയാനാകില്ലെന്നും ചിദംബരം പറഞ്ഞു.

ഒരു മണിക്കൂര്‍ കൊണ്ട് 1100ലധികം മരങ്ങളെ കെട്ടിപ്പിടിച്ചു, നിബന്ധനകളെല്ലാം പാലിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചതോടെ സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

വളരെ വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് അല്ലെങ്കില്‍ വ്യത്യസ്തമായ കാര്യങ്ങളിലൂടെ ലോകറെക്കോര്‍ഡ് സ്വന്തമാക്കുന്നവരെ കുറിച്ച് ഇതിനു മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവാവ്.  ഒരു മണിക്കൂര്‍ കൊണ്ട് 1100 -ലധികം മരങ്ങളെ കെട്ടിപ്പിടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഘാനയില്‍ നിന്നുള്ള 29 -കാരനായ അബൂബക്കര്‍ താഹിരു ശ്രദ്ധിക്കപ്പെടുന്ന്. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരം എന്നൊക്കെ തോന്നുമെങ്കിലും സംഭവം പല തരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇദ്ദേഹം ലക്ഷ്യം നേടിയത്.  പരിസ്ഥിതി പ്രവര്‍ത്തകനും ഫോറസ്റ്റ് വിദ്യാര്‍ത്ഥിയും ആണ് അബൂബക്കര്‍ താഹിരു. ഒരു മിനുറ്റില്‍ അദ്ദേഹം 19 മരങ്ങളെ ആണ് ഇദ്ദേഹം ആലിംഗനം ചെയ്തത്. അമേരിക്കയിലെ അലബാമയിലുള്ള ടസ്‌കെഗീ നാഷണല്‍ ഫോറസ്റ്റിലാണ് ഈ മത്സരം നടന്നത്. ഇരുകൈകളും ഒരു മരത്തില്‍ ചുറ്റിപ്പിടിക്കുക എന്നതായിരുന്നു ആലിംഗന പ്രകടനത്തിന്റെ മാനദണ്ഡം. എന്നാല്‍, ഒരു മരവും ഒന്നിലധികം തവണ കെട്ടിപ്പിടിക്കാന്‍ പാടില്ല. മാത്രമല്ല, ഒരു മരത്തിനും കേടുപാടുകള്‍ വരുത്താനും പാടില്ല. ഈ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും സംഭവിച്ചാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യനാവും.  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ശ്രദ്ധേയമായ നേട്ടത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അബൂബക്കര്‍ താഹിരു ഇടതൂര്‍ന്ന വനത്തിലൂടെ ഓടുന്നതും വ്യത്യസ്ത മരങ്ങളെ വേഗത്തില്‍ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതുവരെ ഏകദേശം 10 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു നേട്ടം ഒരാള്‍ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മുന്നോട്ടുവച്ചത് ഒരു മണിക്കൂറില്‍ 700 മരങ്ങളെ ആലിംഗനം ചെയ്യുക എന്നതായിരുന്നു. എന്നാല്‍ ആയിരത്തിലധികം മരങ്ങളെ ആലിംഗനം ചെയ്ത് അബൂബക്കര്‍ താഹിരു ആദ്യ റെക്കോര്‍ഡ് സ്വന്തം പേരില്‍ ആക്കി

Other News in this category

  • ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍
  • യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം
  • പതിനഞ്ചാമത് മുട്ടുചിറ സംഗമത്തിനൊരുങ്ങി ബോള്‍ട്ടണില്‍ മുട്ടുചിറക്കാര്‍, വിപുലമായ തയ്യാറെടുപ്പുകളോടെ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ മുട്ടുചിറ സംഗമം
  • ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന 'അക്ഷരവേദി'ക്ക് ഇന്ന് ഉദ്ഘാടനം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും
  • സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍
  • കാത്തിരുന്ന 'സ്‌നേഹ സംഗീത രാവ്' സ്റ്റേജ് ഷോ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ നാളെ; പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലുള്ള ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ സ്വീകാര്യത
  • സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും
  • തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും'
  • ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
  • ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു
  • Most Read

    British Pathram Recommends