18
MAR 2021
THURSDAY
1 GBP =104.30 INR
1 USD =83.47 INR
1 EUR =89.71 INR
breaking news : 'അത് എന്റെ സ്‌നേഹം ആണ്, അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്‍പര്യം ഇല്ല' എന്ന് ദിലീപ്, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരാധകരും >>> തുടര്‍ച്ചയായ ആറാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കില്ലെന്ന് സൂചന; ഭക്ഷണ സാധനങ്ങള്‍ പലതിലും വിലകുറവ് പ്രകടമെങ്കിലും സര്‍ക്കാരിന് നേട്ടമെടുക്കാന്‍ കേന്ദ്ര ബാങ്കിന്റെ നയം വിലങ്ങു തടിയാകും >>> 'ഞാന്‍ നായകനായ ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു, പക്ഷെ അത്ര ഭംഗി ഇല്ലാതിരുന്നതുകൊണ്ട് പിന്നീട് എന്നെ തേടി അവസരങ്ങളൊന്നും വന്നില്ല': മോശം അനുഭവം പറഞ്ഞ് അല്ലു അര്‍ജ്ജുന്‍  >>> കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ താരങ്ങള്‍, പക്ഷെ രണ്‍വീറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ദീപികയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തു!!! എന്ത് സംഭവിച്ചെന്ന് ആരാധകര്‍ >>> പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകം, ജര്‍മ്മന്‍ ലൈബ്രറി ആ പുസ്തകം സ്വന്തമാക്കിയത് 24 കോടി 44 ലക്ഷം രൂപയ്ക്ക്!!! >>>
Home >> BP SPECIAL NEWS
പ്രതീക്ഷയ്ക്കപ്പുറം മാര്‍ക്ക് ലഭിച്ചു, പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ബോധരഹിതനായി, പരീക്ഷയുടെ വിജയം വിദ്യാര്‍ത്ഥിയെ എത്തിച്ചത് ആശുപത്രിയിലെ ഐസിയുവില്‍!!!

സ്വന്തം ലേഖകൻ

Story Dated: 2024-04-25

പ്രതീക്ഷയ്ക്കപ്പുറം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഒരു ആഘാതം മനസ്സിന് ഉണ്ടാകും. എന്നാല്‍ മീററ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കും അതേ ആഘാതം ഉണ്ടാകും എന്നതാണ് സത്യം.

സംഭവം പത്താം ക്ലാസ്സ് പരീക്ഷയുടെ റിസള്‍ട്ട് കണ്ട് വിദ്യാര്‍ത്ഥി ബോധരഹിതനായി ആശുപത്രിലായി എന്നാണ്. പക്ഷെ ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ കുട്ടി ബോധരഹിതനായത് പരീക്ഷയില്‍ തോറ്റതുകൊണ്ടാം എന്ന് ഒരു തെറ്റിദ്ധാരണ ഉണ്ടായേക്കാം. എന്നാല്‍ കുട്ടി ബോധരഹിതനായത് പ്രതീക്ഷിച്ചതിലും കൂടുതല്‍ മാര്‍ക്ക് ലഭിച്ചതിനാലാണ്.

മീററ്റിലെ മോദിപുരം മഹര്‍ഷി ദയാനന്ദ് ഇന്റര്‍ കോളേജിലെ വിദ്യാര്‍ഥിയായ അന്‍ഷുല്‍ കുമാര്‍ എന്ന 16കാരനാണ് പരീക്ഷയില്‍ ഉന്നതവിജയം നേടിയത്. എന്നാല്‍ ആഘോഷത്തിലായ കുടുംബത്തെ മുഴുവന്‍ ദു:ഖത്തിലാഴ്തി കുട്ടി ബോധരഹിതനാവുകയായിരുന്നു എന്ന് തപാല്‍ ഓഫീസിലെ കരാര്‍ തൊഴിലാളിയായ അന്‍ഷുലിന്റെ പിതാവ് സുനില്‍ കുമാര്‍ പറയുന്നു.

ബോധരഹിതനായ അന്‍ഷുലിന് വീട്ടില്‍വെച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരീക്ഷാഫലം വരുമ്പോള്‍ കുട്ടികള്‍ക്കുണ്ടായ മാനസിക സമ്മര്‍ദത്തെക്കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരാകണമെന്നതിന്റെ ഉദാഹരണമാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷയില്‍ യു.പിയില്‍ 89.55ശതമാനമാണ് വിജയം. 12 ക്ലാസ് പരീക്ഷയില്‍ വിജയം 82.60 ശതമാനമാണ്.

More Latest News

'അത് എന്റെ സ്‌നേഹം ആണ്, അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്‍പര്യം ഇല്ല' എന്ന് ദിലീപ്, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരാധകരും

അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കോപിനേഷനാണ് ദിലീപ് കാവ്യ. ഇരുവരും ജീവിതത്തിലും ഒന്നായപ്പോള്‍ ആരാധകര്‍ക്ക് വലിയ സന്തോഷമായിരുന്നു. എന്നാലും ഇരുവരും ഒന്നിച്ച് എവിടെയെങ്കിലും എത്തുക വളരെ അപൂര്‍വ്വമാണ്.  പൊതു പരിപാടികളിലും വിവാഹ ചടങ്ങുകളിലും രണ്ടു പേരും ഒന്നിച്ചെത്തുമ്പോള്‍ ആരാധകര്‍ക്ക് വലിയ സന്തോഷമാണ്. രണ്ടു പേരുടെയും വിശേഷം അറിയാനും മകള്‍ മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് അറിയാനും ആരാധകര്‍ക്ക് വലിയ താല്‍പര്യം ഉണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനെത്തിയ ദിലീപിനോട് അവതാരക ചോദിച്ച ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനം ഏറ്റു വാങ്ങുന്നത്. അടുത്തിടെ സിനിമ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളില്‍ ആണ് ദിലീപ് ചില കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ നൂറ് ശതമാനം ശരിയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഭാര്യയ്ക്ക് ഒരു കത്ത് എഴുതാമോ എന്ന് ചോദിച്ച അവതരികയോട് ദിലീപ് പറഞ്ഞത് 'അടുത്ത ട്രോള്‍ ഉണ്ടാക്കാന്‍ ഒന്നും എനിക്ക് പറ്റില്ല. എന്റെ ഭാര്യയ്ക്ക് ഞാന്‍ കൊടുക്കുന്ന പ്രണയലേഖനം എന്റെ പേഴ്സണല്‍ മാറ്റര്‍ ആണ്, അത് എന്റെ സ്‌നേഹം ആണ്. അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്പര്യം ഇല്ല' എന്നായിരുന്നു. 'ഇത്തരം ചോദ്യങ്ങള്‍ ദിലീപേട്ടന്‍ പോലെയുള്ള താരങ്ങളോട് ചോദിക്കുന്നത് അവസാനിപ്പിക്കണം, മോഹന്‍ലാല്‍ മമ്മൂട്ടി പോലെയുള്ള താരങ്ങളോട് പേപ്പറും പേനയും കൊടുത്തിട്ട് ഭാര്യയ്ക്ക് കത്തെഴുതാമോ എന്ന് ചോദിയ്ക്കാന്‍ അവതാരകര്‍ക്ക് പറ്റുമോ' എന്നൊക്കെ ആണ് ആരാധകര്‍ ദിലീപിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് പറയുന്നത്.  

'ഞാന്‍ നായകനായ ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു, പക്ഷെ അത്ര ഭംഗി ഇല്ലാതിരുന്നതുകൊണ്ട് പിന്നീട് എന്നെ തേടി അവസരങ്ങളൊന്നും വന്നില്ല': മോശം അനുഭവം പറഞ്ഞ് അല്ലു അര്‍ജ്ജുന്‍ 

മലയാളി ആരാധകര്‍ ഏറെ ഉള്ള താരമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്‍. അഭിനയം കൊണ്ടും ഗ്ലാമര്‍ കൊണ്ടും എല്ലാം താരം മുന്നില്‍ തന്നെയാണ്. എന്നാല്‍ ആദ്യ സിനിമയുടെ വിജയ ശേഷം അനുഭവിച്ച മോശം അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അല്ലു അര്‍ജ്ജുന്‍. ആര്യയുടെ 20-ാം വര്‍ഷാഘോഷ ചടങ്ങില്‍ വെച്ച് അല്ലു അര്‍ജ്ജുന്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയാണ്. ആദ്യ സിനിമയായ ഗംഗോത്രി വന്‍ വിജയമായിരുന്നിട്ടും ഒരു നടനെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്താന്‍ സാധിക്കാതിരുന്നത് തന്റെ പരാജയമായിരുന്നെന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. ' ഞാന്‍ നായകനായ ആദ്യ ചിത്രമായിരുന്നു ഗംഗോത്രി, ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ കാണാന്‍ അത്ര ഭംഗി ഇല്ലാതിരുന്നതുകൊണ്ട് പിന്നീട് എന്നെ തേടി അവസരങ്ങളൊന്നും വന്നില്ല. ഗംഗോത്രിയുടെ റിലീസിന് ശേഷം ഹൈദരബാദില്‍ ഇറങ്ങുന്ന പുതിയ സിനിമകള്‍ കണ്ട് കറങ്ങി നടക്കുന്നതായിരുന്നു എന്റെ പ്രധാന പരിപാടി. ഇതിനിടെ ചില തിരക്കഥകള്‍ കേട്ടെങ്കിലും ഒന്നും ശരിയായില്ല. ഒരു മാസത്തിന് ശേഷം എന്റെ സുഹൃത്തും നടനുമായ തരുണിനൊപ്പം ദില്‍ എന്ന സിനിമ കാണാന്‍ പോയിരുന്നു. അവിടെ വച്ചാണ് നവാഗത സംവിധായകനായിരുന്ന സുകുമാറിനെ ഞാന്‍ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ആര്യ ചെയ്യാമോ എന്ന് ചോദിച്ച് എന്നെ സമീപിക്കുകയായിരുന്നു. സുകുമാര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചത്. ഒരു നവാഗത സംവിധായകനായിരുന്നിട്ടുകൂടി സുകുമാര്‍ വളരെ മനോഹരമായിട്ടായിരുന്നു തിരക്കഥ തയ്യാറാക്കിയിരുന്നത്. അത് എനിക്ക് വളരെ ഇഷ്ടമായി. എന്റെ അമ്മാവനായ ചിരഞ്ജീവിയും ആര്യയുടെ തിരക്കഥ കേട്ടിരുന്നു. പിന്നീട് ആര്യയുടെ 125-ാം ദിനാഘോഷത്തില്‍ അദ്ദേഹത്തില്‍ നിന്ന് ആദരമേറ്റുവാങ്ങാനും സാധിച്ചു. രവി തേജ നായകനായ ഇഡിയറ്റ് എന്ന ചിത്രം കണ്ടപ്പോള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു അത്തരത്തില്‍ ഒരു സിനിമ എനിക്കും ചെയ്യണമെന്ന്. എന്റെ ഇഡിയറ്റ് ആര്യയാണ്. നന്നായി ഡാന്‍സ് അറിയുന്ന എനിക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ആര്യയിലൂടെ ലഭിച്ചതെന്നും' അല്ലു അര്‍ജുന്‍ പറഞ്ഞു.  

കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ താരങ്ങള്‍, പക്ഷെ രണ്‍വീറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ദീപികയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തു!!! എന്ത് സംഭവിച്ചെന്ന് ആരാധകര്‍

ബോളീവുഡ് ഏറെ ആരാധകരുള്ള താരങ്ങളാണ് രണ്‍വീര്‍- ദീപിക ദമ്പതികള്‍. അതിനാല്‍ തന്നെ അവര്‍ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് അറിഞ്ഞത് മുതല്‍ ബോളീവുഡ് മുഴുവനും അവര്‍ക്കൊപ്പം ചേര്‍ന്നു. സെപ്റ്റംബറോടെ കുഞ്ഞെത്തും എന്നാണ് ഇവര്‍ പുറത്ത് വിട്ട വിവരം.  എന്നാല്‍ എല്ലാവരെയും സംശയത്തിലാഴ്ത്തി ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ്. രണ്‍വീറിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വിവാഹ ചിത്രങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ്. ഭാര്യ ദീപിക പദുക്കോണിനൊപ്പമുള്ള ചിത്രങ്ങളടങ്ങുന്ന വേറെയും ചിത്രങ്ങള്‍ നീക്കം ചെയ്തതില്‍ ഉണ്ട്. ഇതെല്ലാം ആരാധകരെ സംശയത്തിലാക്കിയിരിക്കുകയാണ്.  കുഞ്ഞിനായി കാത്തിരിക്കുന്ന താരദമ്പതികള്‍ ഇപ്പോള്‍ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുകയാണ്. എന്നാല്‍ എന്താണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്. 2023 ജനിവരിയ്ക്ക് മുന്‍പുള്ള ചിത്രങ്ങളാണ് താരം ഡിലീറ്റ്/ആര്‍ക്കൈവ് ചെയ്തിരിക്കുന്നത്. ഇതോടെ 2018ല്‍ പോസ്റ്റു ചെയ്ത വിവാഹ ചിത്രങ്ങളും പ്രൊഫൈലില്‍ നിന്ന് അപ്രത്യക്ഷമായി. വിവാഹ വാര്‍ഷികം, ദീപാവലി തുടങ്ങിയ ആഘോഷങ്ങളില്‍ പകര്‍ത്തിയ താരങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റു സമീപകാല ചിത്രങ്ങളും പ്രൊഫലില്‍ നിലനിര്‍ത്തിയിട്ടുണ്ട്.  ചിത്രങ്ങള്‍ നീക്കം ചെയ്തത്, താരത്തിന്റെ സോഷ്യല്‍ മീഡിയ സ്ട്രാറ്റര്‍ജി ആകാമെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെ ദീപികയും സമാനമായി ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രൊഫൈലില്‍ ഓഡിയോ ഡയറി ലോഞ്ച് ചെയ്യുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ്, ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ദമ്പതികള്‍ ആരാധകരെ അറിയിച്ചത്. 2024 സെപ്റ്റംബറോടെ ഇരുവരും കുഞ്ഞിനെ വരവേല്‍ക്കുമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിനു ശേഷം ഒരു പൊതുപരിപാടിയില്‍ മാത്രമാണ് താരങ്ങള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.

പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകം, ജര്‍മ്മന്‍ ലൈബ്രറി ആ പുസ്തകം സ്വന്തമാക്കിയത് 24 കോടി 44 ലക്ഷം രൂപയ്ക്ക്!!!

ഒരു പുസ്തകം അതിന്റെ പ്രത്യേകത കൊണ്ട് ആശ്ചര്യപ്പെടുത്തുകയാണ്. ജര്‍മ്മന്‍ ലൈബ്രറിയായ ഹെര്‍സോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്ക്  എല്ലാവര്‍ക്കും ചിന്തിക്കാവുന്നതില്‍ അപ്പുറം തുകയ്ക്ക് ആ പുസ്തകം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ അത്രയും പ്രാധാന്യം ആ പുസ്തകത്തിന് ഉണ്ടെന്നത് അതിനെ കുറിച്ച് മനസ്സിലാക്കുന്നവര്‍ക്ക് അറിയാന്‍ സാധിക്കും. 24 കോടി 44 ലക്ഷം രൂപയ്ക്ക് ഒരു ലൈബ്രറി ഒരു പുസ്തകം സ്വന്തമാക്കുക എന്നാല്‍ വളരെ ചരിത്രപരമായ പ്രാധാന്യം അതിനുള്ളത് കൊണ്ടായിരിക്കും എന്ന് മനസ്സിലാക്കാം. നാനൂറ് വര്‍ഷത്തോളം പഴക്കമുണ്ട് ഈ പുസ്തകത്തിന്. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകമാണ് ഇത്. അതുകൊണ്ടു തന്നെയാണ് ഈ പുസ്തകത്തിന് ഇത്രയധികം വിലമതിപ്പുള്ളതും. ഫ്രണ്ട്ഷിപ്പ് പുസ്തകമെന്നാണ് ഈ പുസ്തകം അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രാഷ്ട്രീയപ്രാധാന്യമുള്ള നിരവധിപ്പേരുടെ ചിത്രങ്ങളും ഈ ഫ്രണ്ട്ഷിപ്പ് പുസ്തകത്തില്‍ ഇടം നേടിയിരിക്കുന്നു. കൈയെഴുത്തിലൂടെ തയാറാക്കിയിരിക്കുന്നു എന്നതും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ലോകമെമ്പാടുമുള്ള ഫ്രണ്ട്ഷിപ്പ് പുസ്തകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൂടിയാണ് ഈ പുസ്തകം. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രാഷ്ട്രീയ വ്യാപാര സംസ്‌കാരങ്ങള്‍ പ്രതിഫലിക്കുന്നുണ്ട് പുസ്തകത്തില്‍. ജര്‍മ്മന്‍ നയതന്ത്രജ്ഞനായ ഫിലിപ്പ് ഹൈന്‍ഹോഫറിന്റെ കയ്യിലായിരുന്നു ആദ്യകാലത്ത് ഈ പുസ്തകം. അദ്ദേഹമാണ് നിരവധിപ്പേരുടെ ഒപ്പുകളടക്കം ഈ പുസ്തകത്തില്‍ ശേഖരിച്ചതും. ജര്‍മ്മന്‍ ഹൗസ് ഓഫ് വെല്‍ഫിലെ അംഗമായ ഡ്യൂക്ക് അഗസ്റ്റസ് തന്റെ ലൈബ്രറിയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പുസ്തകം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് അതിന് സാധിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ പുസ്തകം ലണ്ടനിലെ ഒരു ലേലത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അങ്ങനെയാണ് ഹെര്‍സോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്കില്‍ എത്തിയത്.

'പുക വലിക്കാത്തവര്‍ പരാജിതര്‍' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുകവലിക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് യുവതി, എന്നാല്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമായ മറുപടി നല്‍കി ഡോക്ടര്‍ 

പുകവലി ആരോഗ്യത്തിന് ഹാനീകരം ആണെന്ന് എല്ലാവര്‍ക്കും അറിയാം. സിഗററ്റ് പാക്കറ്റില്‍ തന്നെ ഈ കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. പക്ഷെ പുകവലിയെ പുകഴ്തി യുവതി നല്‍കിയ പോസ്റ്റും അതിന് ഒരു ഡോക്ടര്‍ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍ക്ക് വലിയ കൈയ്യടിയാണ് നേടി കൊടുക്കുന്നത്. ഒരു കപ്പ് ചായയുടേയും പാതി വലിച്ച ഒരു സിഗരറ്റിന്റെയും ചിത്രത്തിനൊപ്പം 'പുക വലിക്കാത്തവരെ 'ലോസേഴ്സ്' (പരാജിതര്‍)' എന്ന് വിശേഷിപ്പിച്ചായിരുന്നു യുവതിയുടെ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ, 'ഹേ പുകവലിക്കുന്നവരേ, പരാജിതരേ (പുകവലിക്കാത്തവര്‍) നിങ്ങള്‍ എന്താണ് ചെയ്യുന്നത്?' എന്നായിരുന്നു ചിത്രത്തിന്റെ കാപ്ഷന്‍. ചിത്രം അതിവേഗം വൈറലായിത്തീര്‍ന്നു. അതോടൊപ്പം യുവതിയെ വിമര്‍ശിച്ചുകൊണ്ട് നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. പുകവലിക്കാത്തവരെ 'പരാജയപ്പെട്ടവരെ'ന്ന് വിശേഷിപ്പിച്ചതാണ് യുവതിക്ക് നേരെ രോഷമുയരാന്‍ കാരണമായത്. പുക വലിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടവര്‍ എന്നായിരുന്നു ചിലര്‍ യുവതിയുടെ പോസ്റ്റില്‍ കമന്റ് നല്‍കിയത്. അതുപോലെ എങ്ങനെയാണ് പുക വലിക്കാത്തവരെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പരാജയപ്പെട്ടു പോയവരായി വിശേഷിപ്പിക്കാന്‍ സാധിക്കുന്നത് എന്നും പലരും ചോദിച്ചു.  ഈ സമയം ബംഗളൂരുവിലെ കാവേരി ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ദീപക് കൃഷ്ണമൂര്‍ത്തി യുവതിക്കൊരു മറുപടി നല്‍കിയതും ശ്രദ്ധേയമായി. യുവതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തനിക്ക് മുന്നിലെത്തിയ ഒരു യുവതിയുടെ അവസ്ഥ അദ്ദേഹം വിവരിച്ചത്. 'തന്റെ ഏറ്റവും പ്രായം കുറഞ്ഞ ട്രിപ്പിള്‍ ബൈപാസ് സര്‍ജറി രോഗി പുകവലിക്കുന്ന ഒരു 23 വയസ്സുകാരിയായിരുന്നു' എന്നായിരുന്നു ഡോക്ടര്‍ കുറിച്ചത്. ഒപ്പം ട്വീറ്റ് പങ്കുവച്ച യുവതി പറയുന്നത് പ്രകാരമാണെങ്കില്‍ 'പരാജിതരാകൂ, ആരോഗ്യകരമായ ജീവിതം നയിക്കൂ' എന്നും ഡോക്ടര്‍ കുറിച്ചു. ഏതായാലും പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Other News in this category

  • 'പുക വലിക്കാത്തവര്‍ പരാജിതര്‍' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുകവലിക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് യുവതി, എന്നാല്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമായ മറുപടി നല്‍കി ഡോക്ടര്‍ 
  • മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ
  • മനുഷ്യരുടെ സങ്കടങ്ങള്‍ മാത്രമല്ല മൃഗങ്ങള്‍ക്ക് വേണ്ടിയും ഒരു ക്ഷേത്രം, ക്ഷേത്രത്തിലെ പ്രതിഷ്ഠ  കള്ളന്മാരില്‍ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിച്ച കര്‍ഷകന്‍!!!
  • മകളുടെ കൂടെ കളിക്കാനും സ്‌ക്രീന്‍ സ്‌പേസില്‍ നിന്നും മാറ്റിയെടുക്കാനും ഒരു നായയെ കൂട്ടിന് കൊടുത്തു, പക്ഷെ മകള്‍ക്കൊപ്പ ചേര്‍ന്ന് നായയുടെ സ്വഭാവത്തിലും മാറ്റം!!!
  • ഭാര്യയുടെ 73ാം പിറന്നാള്‍ ദിനത്തില്‍ 78കാരനായ ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ്, വാര്‍ദ്ധക്യത്തിലും ഇങ്ങനെ ഒരു പ്രണയം അനുഭവിക്കുക എന്നത് വലിയൊരു ഭാഗ്യം ആണെന്ന് സോഷ്യല്‍ മീഡിയ
  • 'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം
  • 'നീ ഒറ്റയ്ക്കല്ല, ഈ കുടുംബം മുഴുവനും നിനക്കൊപ്പമുണ്ട്'!!! വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍
  • മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!! 
  • 'ഇവിടെ വിവാഹം കഴിഞ്ഞ് പോകുന്ന മകള്‍ക്ക് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ മകളുടെ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം' വിചിത്രമായ ആചാരവുമായി ഒരു ഗ്രാമം
  • മരുമകള്‍ തന്നെ പ്രണയിക്കുന്നു ഒളിച്ചോടി വിവാഹം കഴിക്കാനും നിരന്തരം ആവശ്യപ്പെടുന്നു, മരുമകളുടെ വീട്ടില്‍ പറഞ്ഞപ്പോള്‍ ലഭിച്ചത് വളരെ വിചിത്രമായ മറുപടി എന്ന് അമ്മായിഅമ്മ
  • Most Read

    British Pathram Recommends