18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.51 INR
1 EUR =89.98 INR
breaking news : വിമാനത്തില്‍ നിന്നും വലിയൊരു കഷ്ണം ഐസ് താഴേക്ക് പതിച്ചു, ആട്ടിന്‍ കൂട്ടത്തിലേക്ക് ഐസ് വീണ് ആടിന്റെ ജീവന്‍ നഷ്ടമായതായി യുവതിയുടെ പരാതി!!! >>> വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ട് രണ്ട് മാസം, ലോകത്ത് തന്നെ ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച അറുപത്തിരണ്ടുകാരന്‍ മരിച്ചു >>> ലൈംഗിക അവയത്തില്‍ മരവിപ്പോ നീറ്റലോ ഉണ്ടെങ്കില്‍ ഒരിക്കലും പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്, ഹെര്‍പ്പസ് രോഗലക്ഷണവും ചികിത്സയും അറിയുക >>> വോള്‍വര്‍ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം;  കൊലക്കുറ്റം ചുമത്തി 19, 22 വയസ്സുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു, നാലുപേര്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം >>> 'ഗുണാകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ദേഹത്ത് ഉണ്ടായത് ഓറിയോ ബിസ്‌ക്കറ്റ്, ഉറുമ്പ് കടി സഹിച്ചാണ് ഭാസി ആ രംഗങ്ങള്‍ ചെയ്തത്' തുറന്ന് പറഞ്ഞ് ചിദംബരം >>>
Home >> BP SPECIAL NEWS
നായയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍, നായ കരടിക്കുടുംബവുമായി കളിച്ച് ഉല്ലസിച്ച് ഹാപ്പിയായി കാട്ടില്‍!!! തിരികെ കിട്ടിയോ എന്ന് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകൻ

Story Dated: 2024-04-13

അരുമയായി വളര്‍ത്തുന്ന മൃഗത്തെ കാണാതായല്‍ വീട്ടിലൊരു അംഗത്തെ കാണാതെ പോകുന്ന അതേ ടെന്‍ഷനായിരിക്കും. എന്നാല്‍ ഇവിടെ ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ട നായയെ കണ്ടെത്താന്‍ ഉപയോഗിച്ച മാര്‍ഗ്ഗവും നായയെ കണ്ടെത്തിയതും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

@sailorjerrithedogtrainer എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വളരെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചത്. കുട്ടികള്‍ പാടുന്ന ഒരു റഷ്യന്‍ പാട്ടിന്റെ  പശ്ചാത്തലത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഇവരുടെ കാണാതായ നായയെ കണ്ടെത്തുന്ന ഒരു വീഡിയോ ആണ്. ഡ്രോണ്‍ ഉപയോഗിച്ചാണ് ഇവരുടെ നായയെ തിരഞ്ഞത്.

നായയെ അന്വേഷിച്ച് ആകാശത്ത് വട്ടമിട്ട ഡ്രോണില്‍ തെളിഞ്ഞ തങ്ങളുടെ നായയെ കണ്ട് വീട്ടുകാര്‍ക്ക് സന്തോഷവും ഞെട്ടലും ആണ് ഉണ്ടായത്. കാട്ടില്‍ കരടിക്കുടുംബവുമായി കളിച്ച് നടക്കുകയാണ് നായ. റഷ്യന്‍ ഹസ്‌കി എന്ന നായയെ ആണ് കാണാതാവുന്നത്. 

ഡ്രോണ്‍ വീഡിയോയുടെ തുടക്കത്തില്‍ കാടുകള്‍ക്ക് നടുവിലൂടെയുള്ള വാഹനങ്ങള്‍ പോകുന്ന ഒരു മണ്‍പാതയിലുൂടെ മൂന്ന് കരടികള്‍ക്കൊപ്പം പോകുന്ന ഹസ്‌കിയെ ആണ്. അമ്മയുടെ കൂടെയുള്ള രണ്ട് കരടിക്കുട്ടികള്‍ക്കൊപ്പം അടുത്തും അകന്നും മണം പിടിച്ചും നീങ്ങുന്ന ഹസ്‌കിയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നാലെ. വലിയൊരു കാടിന് നടുവില്‍ കരടി കുടുംബത്തോടൊപ്പം സ്വയം നഷ്ടപ്പെട്ട ഹസ്‌കിയിലാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ കണ്ട പലരും കമന്റായി ചോദിക്കുന്നത് നായയെ തിരികെ കിട്ടിയോ എന്നാണ്. 

 

More Latest News

വിമാനത്തില്‍ നിന്നും വലിയൊരു കഷ്ണം ഐസ് താഴേക്ക് പതിച്ചു, ആട്ടിന്‍ കൂട്ടത്തിലേക്ക് ഐസ് വീണ് ആടിന്റെ ജീവന്‍ നഷ്ടമായതായി യുവതിയുടെ പരാതി!!!

വിമാനത്തില്‍ നിന്നും താഴേക്ക് പലതും പതിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ വിമാനത്തില്‍ നിന്നും വലിയൊരു ഐസ് കഷ്ണം താഴേക്ക് പതിച്ച് ആട് മരിച്ച സംഭവം ആണ് പുറത്ത് വരുന്നത്. അമേരിക്കയിലെ യൂട്ടായിലാണ് സംഭവം. കാസിഡി ലൂയിസ് എന്ന യുവതിയാണ് വിമാനത്തില്‍ നിന്നും വലിയൊരു കഷണം ഐസ് തന്റെ ആട്ടിന്‍കൂട്ടിലേക്ക് പതിച്ചെന്നും ഒരു ആടിന് ജീവന്‍ നഷ്ടമായെന്നും ആരോപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. യുവതി ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ സ്‌ഫോടനം നടന്ന ശബ്ദം കേട്ടപോലെയാണ് എന്തോ താഴേക്ക് പതിച്ചത്. എന്നാല്‍ ശബ്ദം കേട്ട് ഭയന്ന കാസിഡി വീടിന് പുറത്തേക്ക് ഓടി. അപ്പോഴാണ് തന്റെ ആടുകളെ വളര്‍ത്തുന്ന കൂടിന് മുകള്‍ വശത്ത് വലിയൊരു ദ്വാരം കണ്ടത്. തുടര്‍ന്ന് കൂട് തുറന്ന് നോക്കിയപ്പോള്‍ ഐസ് കഷ്ണങ്ങള്‍ ചിതറിക്കിടക്കുന്നതായും കൂട്ടത്തില്‍ ഒരാട് വീണ് കിടക്കുന്നതായും കണ്ടെത്തി. ആകാശത്ത് നിന്നും ഐസ് കഷ്ണവീണ് ആടിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ധാരാളം രക്തവും നഷ്ടപ്പെട്ട് ആട് ചത്ത് പോയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആട്ടിന്‍ കൂട്ടിലെ ദ്വാരത്തിന്റെ വലിപ്പം വച്ച് വലിയൊരു ഐസ് കഷ്ണമാണ് വിമാനത്തില്‍ നിന്നും വീണതെന്ന് കാസിഡി ലൂയിസ് പറഞ്ഞു. ''അതിന് കുറഞ്ഞത് ഒരു ബാസ്‌ക്കറ്റ് ബോളിന്റെ വലിപ്പമുണ്ടെന്ന് കരുതുന്നു.' എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സ്‌ഫോടന ശബ്ദം കേട്ടപ്പോള്‍ ബോംബാക്രമണമാണെന്ന് തെറ്റിദ്ധരിച്ചെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് സംഭവത്തെ കുറിച്ച് പോലീസില്‍ വിവരമറിയിച്ചു. വിമാനത്തില്‍ നിന്നും ഐസ് കഷ്ണം വീണതാകാമെന്ന് പോലീസ് അറിയിച്ചു. കേസ് അന്വേഷണം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് കൈമാറി. 'വിമാനം ഓരോ തവണ വീടിന് മുകളിലൂടെ പറന്ന് പോകുമ്പോഴും ഇപ്പോള്‍ ഭയമാണ്.' കാസിഡി ലൂയിസ് പറഞ്ഞതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.  

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ട് രണ്ട് മാസം, ലോകത്ത് തന്നെ ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച അറുപത്തിരണ്ടുകാരന്‍ മരിച്ചു

ലോക ചരിത്രത്തിന്റെ ഭാഗമായ സംഭവമായിരുന്നു ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യന്‍ സ്വീകരിച്ച വാര്‍ത്ത. എന്നാല്‍ വൃക്ക സ്വീകരിച്ച് രണ്ട് മാസം പിന്നിടവേ ആ അറുപത്തിരണ്ടുകാരന്‍ മരിച്ച വാര്‍ത്തയാണ് പുറത്ത് വന്നത്. അമേരിക്കന്‍ പൗരനായ റിച്ചാര്‍ഡ് സ്ലേമാനാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി രണ്ട് മാസത്തിന് ശേഷം മരണത്തിന് കീഴടങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മസാച്യുസെറ്റ് ജനറല്‍ ആശുപത്രിയില്‍ നാല് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കൊടുവിലാണ് സ്ലേമാനില്‍ പന്നിയുടെ വൃക്ക പ്രവര്‍ത്തിച്ചു തുടങ്ങിയത്. മെഡിക്കല്‍ ലോകത്തെ ചരിത്രപരമായ നേട്ടം തന്നെയായിരുന്നു ഇത്. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. ഇതിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രി അധികൃതരുടെ നിരീക്ഷണത്തില്‍ ആയി.  അതേസമയം മരണ കാരണം അവ്യക്തമാണെന്നും ഇതിന് ട്രാന്‍സ്പ്ലാന്റുമായി ബന്ധമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുച്ചേരുന്നുവെന്നും മരണ കാരണം പരിശോധിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് മാര്‍ച്ച് 21നായിരുന്നു റിച്ചാര്‍ഡ് സ്ലേമാനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന അപൂര്‍വ്വ നേട്ടവും സ്ലേമാന്‍ ഇതോടെ സ്വന്തമാക്കിയിരുന്നു. പന്നിയുടെ വൃക്ക 2 വര്‍ഷത്തോളമെങ്കിലും മനുഷ്യനില്‍ പ്രവര്‍ത്തിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. എന്നാല്‍ ടൈപ്പ് 2 പ്രമേഹവും രക്തസമ്മര്‍ദ്ദവും റിച്ചാര്‍ഡിനുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഈ രോഗങ്ങളിലുണ്ടായ വ്യതിയാനങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച് റിച്ചാര്‍ഡിന്റെ കുടുംബം രംഗത്ത് വന്നു. രോഗിയായിരുന്ന അദ്ദേഹത്തിന് ഏഴാഴ്ചകള്‍ കൂടി ജീവിക്കാന്‍ സാധിച്ചു. അത്രയും ദിവസം റിച്ചാര്‍ഡിനൊപ്പം ജീവിക്കാന്‍ സാധിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കുടുംബം പ്രതികരിച്ചു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ഇത് പ്രചോദനവും പ്രതീക്ഷയുമേകുന്നതാണെന്നും കുടുംബം പ്രതികരിച്ചു. വൃക്ക മാറ്റിവയ്ക്കുന്നതിന് പുറമെ പന്നികളില്‍ നിന്ന് ഹൃദയം മാറ്റിവച്ചും പരീക്ഷണം നടത്തിയിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തികളിലാണ് ഈ പരീക്ഷണം നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടിരുന്നു

'ഗുണാകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ദേഹത്ത് ഉണ്ടായത് ഓറിയോ ബിസ്‌ക്കറ്റ്, ഉറുമ്പ് കടി സഹിച്ചാണ് ഭാസി ആ രംഗങ്ങള്‍ ചെയ്തത്' തുറന്ന് പറഞ്ഞ് ചിദംബരം

ഗുണകേവില്‍ വീണ സുഹൃത്തിനെ രക്ഷിച്ച കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്‌സില്‍ മികച്ച അഭിനയമാണ് ശ്രീനാഥ് ഭാസി കാഴ്ചവെച്ചത്. ചിത്രം ഇപ്പോള്‍ ഒടിടിയിലും ഹിറ്റാവുകയാണ്. ഇപ്പോഴിതാ സിനിമയില്‍ എല്ലാവരപം ശ്രദ്ധിച്ച ഒരു കാര്യത്തിന്റെ സത്യാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ചിദംബരം. ഗുണകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ശരീരത്തില്‍ കണ്ട ചെളി എന്തായിരുന്നു എന്നാണ് ചിദംബരം വെളിപ്പെടുത്തിയിരിക്കുന്നത്. ബിസ്‌ക്കറ്റ് പൊടിച്ചു ചേര്‍ത്തു പിടിപ്പിച്ചതായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്‌ക്കറ്റ് തന്നെയാണെന്നും ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി സിനിമയുടെ ക്ലൈമാക്‌സ് അഭിനയിച്ചതെന്നും ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:'മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത് എന്നുള്ളതുകൊണ്ട് പ്രോസ്‌തെറ്റിക് മേക്കപ്പ് അല്ല, പകരം ഓറിയോ ബിസ്‌ക്കറ്റ് ആണ് ഉപയോഗിച്ചത്. അതൊരു മേക്കപ്പ് ടെക്‌നിക്കാണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകളാണത്. റോണെക്‌സ് സേവ്യര്‍ ആണ് മേക്കപ്പ് ചെയ്തത്. നന്ദി പറയേണ്ടത് അദ്ദേഹത്തിനോടാണ്. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിന്‍ പോലും ഞെട്ടിയിരുന്നു, ചിദംബരം കൂട്ടിച്ചേര്‍ത്തു.'  

മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ദീപികയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു, ക്യാമറ തട്ടിത്തെറിപ്പിച്ച് താരം, 'സ്വകാര്യത മാനിക്കാന്‍ പഠിക്കണം' എന്ന് സോഷ്യല്‍ മീഡിയ

ദീപിക- രണ്‍വീര്‍ ദമ്പതികള്‍ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ദീപികയ്‌ക്കൊപ്പം രണ്‍വീറും അവധിയെടുത്തിരിക്കുകയാണ്. താരങ്ങളുടെ പിന്നാലെ എപ്പോഴും മാധ്യമങ്ങളുടെയും ആരാധകരുടെയും കണ്ണ് ഉണ്ട്. ഇപ്പോഴിതാ ദീപികയെ എയര്‍പോര്‍ട്ടില്‍ കണ്ട ആരാധകന്‍ ചെയ്തത് കണ്ട് സോഷ്യല്‍ മീഡിയ തന്നെ എതിര്‍ത്തിരിക്കുകയാണ്. അമ്മയാകുന്ന കാത്തിരിപ്പില്‍ ലൈംലൈറ്റില്‍ നിന്നു തന്നെ താരം മാറി നില്‍ക്കുകയാണ്. അതിനിടയില്‍ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് താരത്തെ കണ്ട പാപ്പരാസികള്‍ ചെയ്തത് കണ്ടാണ് സോഷ്യല്‍ മീഡിയ തന്നെ ഞെട്ടിയിരിക്കുന്നത്. അവധി ആഘോഷത്തിനു ശേഷം താരദമ്പതികള്‍ തിരിച്ച് മുംബൈയില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കാറുകള്‍ക്കിടയിലൂടെ വരുന്ന ദീപികയേയും രണ്‍വീറിനെയുമാണ് വിഡിയോയില്‍ കാണുന്നത്. അടുത്തെത്തിയതോടെ താരം കാമറ തട്ടിമാറ്റുകയായിരുന്നു. വിഡിയോ വലിയ രീതിയില്‍ വൈറലായി.പിന്നാലെ വിഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ എത്തി. അവര്‍ ഗര്‍ഭിണിയാണെന്നും അവരുടെ സ്വകാര്യത മാനിക്കാന്‍ പഠിക്കണമെന്നുമായിരുന്നു വിമര്‍ശനം. വീഡിയോയ്ക്ക് മുന്നില്‍ വരാന്‍ അവര്‍ക്ക് ആഗ്രഹമില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടും എന്തിനാണ് ഇത് പോസ്റ്റ് ചെയ്തതെന്നും ചോദിച്ചു. വിമര്‍ശനം രൂക്ഷമായതിനു പിന്നാലെ പാപ്പരാസി വിഡിയോ നീക്കം ചെയ്യുകയായിരുന്നു.    

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അല്ലു അര്‍ജ്ജുന്‍, ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും കാണിച്ച് താരത്തിനെതിരെ കേസ്

തെലുങ്ക് ആരാധകര്‍ക്ക് ആവേശമാണ് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍. താരം പ്രത്യക്ഷപ്പെടുന്ന പൊതു ഇടങ്ങളില്‍ ആരാധകരുടെ തിക്കും തിരക്കും പതിവാണ്. ഇപ്പോഴിതാ താരത്തിന് നേരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്‌ കേസെടുത്തിരിക്കുകയാണ് പൊലീസ്. ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് താരത്തിന് നേരെ കേസ്.  സംഭവം വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടിയതിനാണ് നന്ദ്യാല്‍ പൊലീസ് കേസെടുത്തത്. ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും എഫ്‌ഐആറിലുണ്ട്.സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി. അല്ലു അര്‍ജുന്റെ സുഹൃത്തായ വെഎസ്ആര്‍സിപി സ്ഥാനാര്‍ഥി ശില്പ രവി ചന്ദ്ര റെഡ്ഢിക്കെതിരെയും കേസെടുത്തു. അല്ലു അര്‍ജുനെ കാണാന്‍ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.

Other News in this category

  • വിമാനത്തില്‍ നിന്നും വലിയൊരു കഷ്ണം ഐസ് താഴേക്ക് പതിച്ചു, ആട്ടിന്‍ കൂട്ടത്തിലേക്ക് ഐസ് വീണ് ആടിന്റെ ജീവന്‍ നഷ്ടമായതായി യുവതിയുടെ പരാതി!!!
  • സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം, ഒടുവില്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു പേരും ഞെട്ടി!!!
  • വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!!
  • വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ മധുരം വിളമ്പിയില്ല, പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കും
  • 'പുക വലിക്കാത്തവര്‍ പരാജിതര്‍' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുകവലിക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് യുവതി, എന്നാല്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമായ മറുപടി നല്‍കി ഡോക്ടര്‍ 
  • മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ
  • മനുഷ്യരുടെ സങ്കടങ്ങള്‍ മാത്രമല്ല മൃഗങ്ങള്‍ക്ക് വേണ്ടിയും ഒരു ക്ഷേത്രം, ക്ഷേത്രത്തിലെ പ്രതിഷ്ഠ  കള്ളന്മാരില്‍ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിച്ച കര്‍ഷകന്‍!!!
  • മകളുടെ കൂടെ കളിക്കാനും സ്‌ക്രീന്‍ സ്‌പേസില്‍ നിന്നും മാറ്റിയെടുക്കാനും ഒരു നായയെ കൂട്ടിന് കൊടുത്തു, പക്ഷെ മകള്‍ക്കൊപ്പ ചേര്‍ന്ന് നായയുടെ സ്വഭാവത്തിലും മാറ്റം!!!
  • ഭാര്യയുടെ 73ാം പിറന്നാള്‍ ദിനത്തില്‍ 78കാരനായ ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ്, വാര്‍ദ്ധക്യത്തിലും ഇങ്ങനെ ഒരു പ്രണയം അനുഭവിക്കുക എന്നത് വലിയൊരു ഭാഗ്യം ആണെന്ന് സോഷ്യല്‍ മീഡിയ
  • 'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം
  • Most Read

    British Pathram Recommends