കുട്ടികള്‍ക്ക് മൃഗങ്ങളോട് ഒരു പ്രത്യേക സ്നേഹം ഉണ്ടാകും. മൃഗങ്ങള്‍ തിരിച്ചും കുട്ടികളോട് ആ സ്നേഹം കാണിക്കാറുണ്ട്. അത്തരത്തില്‍ വളരെ കൗതുകം നിറഞ്ഞ സ്നേഹവും സൗഹൃദമാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ഒരു ചെറിയ ആണ്‍കുട്ടിയും കാക്കയും തമ്മിലാണ് വളരെ രസകരമായ സൗഹൃദം ഉള്ളത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഓട്ടോ എന്ന് പേരുള്ള ഈ കുഞ്ഞ് എല്ലാ ദിവസവും ഡേ കെയറില്‍ നിന്ന് മടങ്ങിവരുന്നത് വളരെ ആകാംക്ഷയോടെയാണ്. കാരണം അവന് കാക്കയ്ക്കൊപ്പം കളിക്കണം. കാക്ക ആകട്ടെ അവനെ എല്ലായിടത്തും പിന്തുടരും. കുട്ടി വീട്ടിനുള്ളിലിരിക്കുന്ന സമയത്ത് ജനലിന് ഇപ്പുറം കാക്ക കാത്തിരിക്കും. കുട്ടി കാക്കയുടെ സൗഹൃദം വളരെയേറെ ആസ്വദിക്കുന്നുണ്ട്.
വീഡിയോയില്‍ കാക്കയ്ക്ക് ഒപ്പം കുട്ടി നടക്കുന്നതും അതിന് ഭക്ഷണം കൊടുക്കുന്നതുമെല്ലാം കാണാന്‍ സാധിക്കുന്നുണ്ട്. കാക്കയുടെ തലയില്‍ തലോടുന്നതും വീഡിയോയില്‍ കാണാം. റസ്സല്‍ എന്ന് പേരുള്ള ഈ കാക്ക എപ്പോഴും മകന്റെ അരികിലാണെന്നും ഡേകെയറില്‍ പോയാല്‍ മടങ്ങിവരുന്നതുവരെ അത് വീടിന്റെ മേല്‍ക്കൂരയില്‍ കാത്തിരിക്കുമെന്നും കുട്ടിയുടെ അമ്മ പറയുന്നു.