മാഞ്ചെസ്റ്റെര്‍ : യുകെ ക്‌നാനായ കാത്തലിക് അസോസിയേയേഷന്‍ മുന്‍ ട്രഷററും, യുകെയിലെ മലയാളികളുടെ മത സാമൂഹ്യ സാംസകാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ ഷാജി വരാക്കുടിയുടെ മാതാവുമായ മേരി തോമസ് (94) നിര്യാതയായി. നീണ്ടൂര്‍ വരാക്കുടിലില്‍ പരേതനായ ലൂക്കാ തോമസിന്റെ ഭാര്യയാണ്. സംസ്‌ക്കാരം പിന്നീട് മാഞ്ചസ്റ്ററില്‍ നടക്കും. പരേത അറുന്നൂറ്റിമംഗലം ഇലക്കാട്ട് കുടുംബാംഗമാണ്.
മക്കള്‍ ഷാജി തോമസ് യുകെ, ആലീസ് ലൂക്കോസ്, ലൈബി സന്തോഷ് (യുസ്എ), മരുമക്കള്‍: ജീമോള്‍ കണ്ണികുളത്തേല്‍, ലൂക്കോസ് തത്തംകുളം, സന്തോഷ് അരി ശേരിയില്‍. സംസ്‌കാരം പിന്നീട് യുകെയില്‍ നടക്കും.
യുകെയിലെ സാമുദായിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി നില്‍ക്കുന്ന ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ ജോസ് കെ മാണി, തോമസ് ചാഴികാടന്‍ എംപി, മുന്‍ എം എല്‍ എ സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ അനുശോചിച്ച. പരേതയുടെ ആത്മ ശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍ പുരയുടെ കാര്‍മികത്വത്തില്‍ വസതിയില്‍ പ്രത്യേക പ്രാര്‍ത്ഥനകളൂം നടന്നു.