യുകെ കേരള നേഴ്സസ് ഫോറം സ്ഥാപകനൂം യുകെ ക്നാനായ പത്രം മാനേജിങ്ങ് ഡയറക്ടറുമായ ജോബി ഐത്തലിന്റെ മാതാവ് ഏലിയാമ്മ കുര്യന് (87) നിര്യാതയായി. കോട്ടയം ചാമക്കാല ഐത്ത്യല് പരേതനായ കുര്യന്റെ ഭാര്യയാണ് ഏലിയാമ്മ കുര്യന്. കോട്ടയം കുറുമുള്ളൂര്‍ കുഴിയമ്പറമ്പില്‍ കുടുംബാംഗമാണ് പരേത. സംസ്ക്കാര ശുശ്രൂഷകള്‍ 13 ാം തീയതി ചൊവ്വാഴ്ച 4 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കൂം. സംസ്ക്കാര ശുശ്രൂഷകള്‍ ക്നാനായ പത്രം തത്സമയം യൂട്യുബിലൂടെ സംപ്രേഷണം ചെയ്യുന്നൂണ്ട്.
മക്കള്‍: ജോയി കുര്യന്, മിനിമോള്‍ (ഓസ്ട്രേലിയ), ജെസ്സി ടോമി (ഡല്‍ഹി), അനിത ജയിന് (അമേരിക്ക), ജോബി ഐത്തില്‍ (യുകെ), മരുമക്കള്‍ സാലി ജോയി, സാബു അലക്സ്, ടോമി, ജയില്‍ മാത്യൂ, ലിസ്ബി അലേഷ്യസ്. കൊച്ചു മക്കള്‍: സിമി ജോയി, സിനി ജോയി, ഡോക്ടര്‍ ആഷ്ലി സാബു, ആല്ഫിന് സാബു, അലീന ടോമി, അനൈന ടോമി, സ്റ്റീവ് ടോമി, ബോസ്കോ ജയിന്, ഓസ്റ്റിന്‍ ജയിന്, ലിയോണ്‍ ജോബി, ദിയ മരിയ ജോബി, ജൊഹൈന് ജോബി.
ജോബിയുടെ മാതാവിന്റെ നിര്യാണത്തില്‍ യുകെ കേരള നേഴ്സസ് ഫോറം അംഗങ്ങള്‍, ക്നാനായ പത്രം എഡിറ്റോറിയല്‍ ടിം അനൂശോചനം അറിയിച്ചു.