18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : യുകെയടക്കം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിവാഗ്‌ദാനം, ലക്ഷങ്ങൾ വാങ്ങിയുള്ള തട്ടിപ്പുകൾ വ്യാപകം; കൊച്ചിയിൽ രണ്ടാഴ്‌ചയ്‌ക്കിടെ പിടിയിലായത് 5 തട്ടിപ്പുകാർ! 6 മാസത്തിനിടെ നൂറുകണക്കിനുപേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയം! 16 ലക്ഷത്തിലേറെ നഷ്ടപ്പെട്ട നഴ്‌സുമാരും >>> ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍, നിയമാവലി പ്രകാശനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ >>> സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍  >>> ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം സ്ഥിരീകരിച്ചു, ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി >>> 'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു >>>
Home >> NURSES DESK
ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്

ജിജോ വാളിപ്ലാക്കിയില്‍

Story Dated: 2023-05-12

ഭൂമിയിലെ മാലാഖമാർ എന്നൂ വിശേഷണമുള്ള നമ്മുടെ നേഴ്‌സുമാരുടെ ദിവസമാണ് ഇന്ന്. ലോകം മുഴുവനൂമുള്ള നേഴ്‌സുമാർ ഇന്ന് മെയ് 12 ാം തീയതി നേഴ്‌സസ് ഡേ ദിനമായി ആഘോഷിക്കുന്നൂ. ക്രിസ്റ്റീൻ ബെൽ എന്ന മനുഷ്യാവകാശ പ്രവർത്തക പറഞ്ഞതുപോലെ ഒരു കുഞ്ഞ് ആദ്യ ശ്വാസമെടുക്കുമ്പോഴും മരണസമയത്ത് ഒരാൾ അന്ത്യശ്വാസമെടുക്കുമ്പോഴും ഒരു നേഴ്‌സുണ്ടാകൂം കൂടെ. ജനനം ആഘോഷിക്കും പൊലെ തന്നെ പ്രധാനമാണ് ഓരാൾ അന്ത്യശ്വാസം വലിക്കുമ്പോഴും ഉണ്ടാകുന്ന നേഴ്‌സിന്റെ ആശ്വാസമേകൽ. സമീപകാലത്ത് യുകെയിൽ എത്തിച്ചേർന്ന മലയാളി നേഴ്‌സുമാർക്ക് മാതൃക ആകേണ്ട നിരവധി നേഴ്‌സുമാർ നമുക്കിടയിലുണ്ട്. അവരിൽ ഒരാളായ ലണ്ടനിലെ കിങ്ങ്‌സ് കോളേജ് ഹോസ്പിറ്റൽ തിയറ്റർ ലീഡ് നേഴ്‌സായ മിനിജ ജോസഫുമായിട്ടാണ് ഈ നേഴ്‌സ് ദിനത്തിൽ ബ്രിട്ടീഷ് പത്രം അഭിമുഖം നടത്തുന്നത്.

യുകെ മലയാളികൾക്കിടയിൽ മുഖവരയുടെ ആവശ്യമില്ലാത്ത നേഴ്‌സാണ് മിനിജ. ഇരുപതിലധികം
 ഓപ്പറേഷൻ തിയയറ്ററുകളുള്ള കിങ്ങ്‌സ് ഹോസ്പറ്റലിൽ മിനിജയുടെ കീഴിൽ നൂറിലേറെ തിയറ്റർ നേഴ്‌സുമാർ ജോലി ചെയ്യുന്നൂ. യുകെ സർക്കാരിന്റെയും നിരവധി മലയാളി സംഘടനകളുടെയും അവാർഡുകൾ മിനിജയ്ക്ക് ലഭിച്ചിട്ടുണ്ട്. മിനിജയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ വായിക്കാം...

മിനിജയുടെ നേഴ്‌സിങ്ങ് കരിയറിന്റെ തുടക്കം ഒന്ന് വിശദീകരിക്കാമോ?

എന്റെ നേഴ്‌സിങ്ങ് കരിയർ ആരംഭിക്കുന്നത് 1989 ലാണ്. നേഴ്‌സിങ്ങ് പഠനത്തിന് ശേഷം ഇൻഡ്യയിലും ബംഗ്ലാദേശിലുമായി ജോലി ചെയ്തു. അതിന് ശേഷം 2000 ത്തിലാണ് ഞാൻ യുകെയിൽ എത്തുന്നത്. യുകെയിലേക്ക് ഇൻഡ്യയിൽ നിന്നൂള്ള മലയാളി നേഴ്‌സുമാരുടെ കുടിയേറ്റത്തിന്റെ പ്രാരഭ ഘട്ടമായിരുന്നൂ. അന്ന് കിങ്ങ്‌സിൽ ഞാനൂൾപ്പെടുന്ന ഏഴ് വിദേശ നേഴ്‌സുമാരായിരുന്നൂ ആദ്യം ഉണ്ടായിരുന്നത് അതിൽ മലയാളി ഞാൻ മാത്രം. എല്ലാം കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നെനിക്ക്. പുതിയ ആളുകൾ, പുതിയ ജോലി സംസ്‌കാരംവും ഇംഗ്ലീഷ് ജീവിത രീതിയും അതിനേക്കാളുപരി ഫ്രൊഫഷണൽ ലൈഫിൽ അവരുടെ നിലപാടുകളും കൃത്യനിഷ്ടതയും എന്നെ അത്ഭുതപ്പെടുത്തിയിരുന്നൂ. 

ലണ്ടനിലെ കിംങ്ങ്‌സ് ആശുപത്രിയിലെ ആദ്യത്തെ ഇൻഡ്യൻ നേഴ്‌സ് എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നൂ. നേഴ്‌സിങ്ങിന്റെ ഓരോ പടവുകൾ നടന്നൂ കയറുമ്പോഴും ഞാൻ കാത്തുസൂക്ഷിക്കുന്ന എന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും ഞാൻ ഇന്നൂം മുറകെ പിടിക്കുകയും ചെയ്യുന്നൂ. കിങ്ങ്‌സ് ഹോസ്പറ്റലിൽ ജോലി തുടങ്ങിയ സമയത്ത് ജോലി സംബന്ധമായ നിരവധി പ്രതിസന്ധിയിലൂടെ ഞാൻ കടന്നൂപോയിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം തരണം ചെയ്ത് പ്രതിസന്ധികളെയെല്ലാം അവസരങ്ങളായി കാണാൽ ശ്രമിച്ച് മുന്നോട്ട് നീങ്ങാൻ സാധിച്ചത് ഇനിക്ക്  പ്രഫഷണൽ ലൈഫിൽ വലിയ അനൂഗ്രഹമായി. ഈ അടുത്ത കാലയളവിൽ യുകെയിൽ എത്തിച്ചേർന്ന നേഴ്‌സുമാരോട് എനിക്ക് പറയുവാനൂള്ളത് നിങ്ങൾക്ക് കിട്ടുന്ന അവസരങ്ങളെല്ലാം നന്നായി ഉപയോഗിച്ചാൽ എൻ എച്ച് എസിൽ നിങ്ങൾക്ക് നിരവധി അവസരങ്ങളുണ്ട്. ജോലിയോടൊപ്പമുള്ള പഠനവും നിങ്ങളൂടെ സ്‌പെഷ്യലിറ്റിയിൽ നേടാവുന്ന എല്ലാ പുതിയ അറിവുകളും സ്വന്തം അപ്‌ഡേറ്റ് ചെയ്യുക. അങ്ങനെയെങ്കിൽ അവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുമെന്നാണ് എന്റെ അനൂഭവം.


കരിയറിലെ ആദ്യ ചുവടുവെപ്പ് എങ്ങനെയായിരുന്നൂ?

നാടുമായി താരതമ്മ്യപ്പെടുത്തുമ്പോൾ നേഴ്‌സിങ്ങ് പ്രാക്ടീസിലെ വ്യത്യസ്ഥത എന്നെ കുറച്ചൊന്നുമല്ല ആദ്യകാലങ്ങളിൽ നിരാശപ്പെടുത്തിയത് എന്നാൽ അധിക സമയം കണ്ടെത്തി എൻ എച്ച് എസ് പോളിസികളും രോഗികളെ പരിചരിക്കേണ്ട ഗൈഡ് ലൈൻസുമെല്ലാം റഫർ ചെയ്തു മനസ്സിലാക്കി. ഇതിലൂടെ എന്റെ ആത്മവിശ്വാസം വാനോളം വർദ്ധിച്ചു. രണ്ടായിരത്തിന്റെ ആദ്യ നാളുകളിൽ വിദേശത്ത് പ്രാക്ടീസ് ചെയ്ത നേഴ്മാർ ഉയർന്ന ഗ്രേഡുകളിൽ അപേക്ഷിക്കുവാൻ വിമുഖത പ്രകടിച്ച് നിന്നപ്പോൾ ഞാൻ രണ്ടും കല്പിച്ച് സീനിയർ നേഴ്‌സിങ്ങ് ഗ്രേഡിനായുള്ള അഭിമുഖത്തിൽ സധൈര്യം അപേക്ഷിച്ചു. ആദ്യ അവസരത്തിൽ തന്നെ ആദ്യ കടമ്പ കടന്ന് സീനിയർ നേഴ്‌സായി. ഈ സമയങ്ങളിലെല്ലാം ജോലി സമയത്തിന് പുറമേ കിട്ടാവുന്ന അവസരങ്ങളിലെല്ലാം സ്റ്റഡി ദിനങ്ങളിൽ പങ്കെടുത്ത് സ്വന്തമായി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നൂ. എല്ലാ നേഴ്‌സിങ്ങ് സംബന്ധമായ മാഗസിനൂകളും വായിച്ച് യുകെ നേഴ്‌സിങ്ങ് പ്രാക്ടീസിനെകുറിച്ച് പ്രത്യേകിച്ച് എൻ എച്ച് എസ് മാനേജ്‌മെന്റിൽ വൈദഗ്ധ്യം നേടി.

കിങ്ങ്‌സിൽ സീനിയർ നേഴ്‌സായി ജോലി ചെയ്തപ്പോൾ ലഭിച്ച ആത്മ വിശ്വാസം എന്നെ എഫ് ഗ്രേഡ് റോളിലേയ്ക്ക് അപേക്ഷിക്കുവാൻ നിർബന്ധിതയാക്കി. തുടർന്ന് തൊഴിൽ അവസരത്തിനായി എല്ലാ എൻ എച്ച് എസ് ആശുപത്രികളിലും അപേക്ഷിച്ചു അങ്ങനെ ന്യൂകാസിൽ ഫ്രീമാൻ ആശുപത്രിയിൽ കാർഡിയാക് തിയറ്ററിലെ എഫ് ഗ്രേഡ് നേഴ്‌സായി ജോലി ലഭിച്ചു. ഇവിടെ നിന്ന് കാർഡിയാക് ലങ്ങ്‌സ് സർജറിയിൽ പ്രത്യേക പരിശീലനം നേടി ഏകദേശം മൂന്നൂ വർഷത്തോളം അവിടെ ജോലി ചെയ്തു. 

ഫ്രീമാൻ ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച അനുഭവ പരിഞ്ജാനം ഏതു റോളുകൾ ഏറ്റെടുക്കുന്നതിനും എന്നെ പ്രാപ്തയാക്കി. ഞാൻ ആദ്യം ജോലി ചെയ്തിരുന്ന കിങ്ങ്‌സ് കോളേജിൽ കാർഡിയാക് തിയറ്റർ കോർഡിനേറ്ററെന്ന ഒഴിവ് (ഇപ്പോഴത്തെ ബാൻഡ് 7) കാണൂവാൻ ഇടയായി. തുടർന്ന് ഈ ജോലിക്കായി അപേക്ഷിക്കുകയും അതിശയമെന്ന് പറയട്ടെ ജോലി ലഭിക്കുകയും ചെയ്തു. അങ്ങനെ 2007 ൽ ബാൻഡ് 7 റോളിൽ കിങ്ങ്‌സ് ഹോസ്പിറ്റലിൽ ഞാൻ തിരിച്ചെത്തി. കിങ്ങ്‌സിൽ എത്തിയ ശേഷം കാർഡിയാക് തിയറ്ററിൽ നിരവധി പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. പേഷ്യന്റ് സേഫ്റ്റിക്ക് മുൻഗണന നല്കി പോളിസികൾ അപ്‌ഡേറ്റ് ചെയ്തു. ഓപ്പറേഷൻ തിയറ്റർ നേഴ്‌സുമാക്ക് വേണ്ടി പ്രത്യേക പരിശീലന പദ്ധതികൾ തയ്യാറാക്കി. ഞാൻ അപ്‌ഡേറ്റ് ആകുന്നതൊടൊപ്പം എന്റെ ടീമിനെയും അപ്‌ഡേറ്റ് ചെയ്ത് ഒരു പുതിയ വർക്കിങ്ങ് കൾച്ചർ ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചത് നിരവധി അംഗീകാരങ്ങൾക്ക് എന്നെ അർഹയാക്കി.

എന്തെല്ലാം അവാർഡുകൾ ലഭിച്ചിട്ടുണ്ട് ?

പെരി ഓപ്പറേറ്റീവ് പ്രാക്ടീഷണർ ഓഫ് ദി ഇയർ രണ്ടു പ്രാവശ്യം

നേഴ്‌സസ് ഓഫ് ദ ഡെക്കേഡ് 

മോസ്റ്റ് ഇൻഫ്ൽളുവൻഷ്യൽ യുകെ മലയാളിഅംഗീകാരം

നേഴ്‌സിങ്ങ് റെക്കങ്ങ്‌നീഷ്യൻ അവാർഡ്

ഏഞ്ചൽ യുക്മ അവാർഡ്

ന്യുസ് പേർസൺ ഓഫ് ദി ഇയർ

ബെസ്റ്റ് ഫിമെയിൽ നേഴ്‌സ് ഓഫ് ദി ഇയർ യുക്മ അവാർഡ്

കൂടാതെ കിംഗ് ചാൾസ് നടത്തിയ ഗാർഡൻ പാർട്ടിയിൽ പ്രത്യേക ക്ഷണിതാവാകാനൂള്ള അവസരവും ലഭിച്ചു.

ഇപ്പോൾ കിങ്ങ്‌സ് ഹോസ്പിറ്റലിനെ തിയറ്റർ ലീഡ്‌ നേഴ്‌സായി ജോലി ചെയ്യുന്നൂ, ഈ പോസ്റ്റിലേയ്ക്ക് എങ്ങനെയാണ് എത്തിച്ചേർന്നത്?

2012 ൽ കിങ്ങ്‌സ് കേളേജ് ഹോസ്പിറ്റലിൽ ആക്ട്ങ്ങ് മേറ്ററൻ ആയി നിയമിതയായി തുടർന്ന് കിങ്ങ്‌സിന്റെ തന്നെ ഹോസ്പിറ്റലായ പ്രിൻസസ് റോയൽ ഹോസ്പിറ്റലിൽ തിയറ്റർ മേറ്ററൻ ആയി പ്രമോഷൻ ലഭിച്ചു. ഈ ജോലിയിൽ കിങ്ങ്‌സിലെ ഉയർന്ന തസ്ഥികയിലുള്ള മാനേജ്‌മെന്റ് റോളിലുള്ളവരുമായി ജോലി ചെയ്യുവാൻ സാധിച്ചത് എന്റെ ആത്മവിശ്വസം വീണ്ടും വർദ്ധിപ്പിച്ചു. തുടർന്ന് 2019 ൽ അമേരിക്കൻ മെഡിക്കൽ രംഗത്തെ ഭീമനായ ക്ലെവിലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ ലണ്ടൻ ശാഖയുടെ കാർഡിയാക് തിയറ്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ക്ഷണിച്ചു. ഈ ക്ഷണം സ്വീകരിച്ച് 2019 ഞാൻ കിങ്ങ്‌സ് വിടുകയും രണ്ടു വർഷത്തോളം ക്ലെവിലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ കാർഡിയാക് തിയറ്റർ മാനേജരായി ജോലി നോക്കുകയും ചെയ്തു. 2022 ൽ ക്ലെവിലാൻഡ് കാർഡിയാക് ഒപ്പാറേഷൻ തിയറ്റർ തുറക്കുവാനൂള്ള നടപടികൾ ആരംഭിച്ച ശേഷം എന്റെ സ്വന്തം തട്ടകമായ കിങ്ങ്‌സ് ആശുപത്രിയിലേയ്ക്ക് തിരിച്ചെത്തുകയുമായിരുന്നൂ. കിങ്ങ്‌സിൽ തിരിച്ചെത്തിയ എന്നെ കിങ്ങ്‌സ് ആശുപത്രിയുടെ എല്ലാ തിയറ്ററുകളും ഉൾപ്പെടുന്ന വിഭാഗത്തിന്റെ നേഴ്‌സ് ലീഡായി നിയമിച്ചു.

ഈ നേഴ്‌സസ് ദിനത്തിൽ എല്ലാ നേഴ്‌സുമാരോടൂം പറയുവാനൂള്ള നേഴ്‌സസ് സന്ദേശമെന്താണ് ?

പാലായ്ക്കടുത്തുള്ള ഉരളികുന്നത്തെ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പടിച്ച് എനിക്ക് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ആശുപത്രിയിലെ തിയറ്റർ ലീഡാകാൻ സാധിച്ചെങ്കിൽ അത് എന്റെ മാത്രം കഴിവല്ല. ദൈവ കൃപയും ഞാൻ വിശ്വസിക്കുന്ന നേഴ്‌സ് എന്ന എന്റെ പ്രഫഷനോടുള്ള എന്റെ കലർപ്പില്ലാത്ത ആരാധനയും കഠിനദ്ധ്യ്വാനവുമാണെന്ന് ഞാൻ വിശ്വസിക്കുന്നൂ. ഈ നേഴ്‌സ് ദിനത്തിൽ എല്ലാ നേഴ്‌സുമാരോടും എനിക്ക് പറയുവാനൂള്ളത് നിങ്ങളുടെ ജോലിക്കൊരു മഹത്വമുണ്ട് അത് നിരാലംബരായ രോഗികൾക്ക് കലർപ്പില്ലാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും സ്പർശനം നൽകുവാൻ സാധിക്കുക എന്നൂള്ളതാണ്. ഒരു നേഴ്‌സിന് ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേയും ആത്മാവിന്റേയും ഹൃദയത്തിന്റേയും മുറിവുണക്കുവാൻ സാധിക്കൂം അതുകൊണ്ടു തന്നെയാണ് ഭൂമിയിലെ മാലാഖമാരെന്ന് മനുഷ്യ സമൂഹം നമ്മെ വിശേഷിപ്പിക്കുന്നത്. ആ വിശ്വാസം കാത്തു സൂക്ഷിച്ച് അനൂകമ്പയുടെയും സ്‌നേഹത്തിന്റെയും നിങ്ങളൂടെ കരങ്ങൾ ഓരോ രോഗിക്കൂം ആശ്വാസം പകരട്ടെ.... യുകെയിലും നാട്ടിലുമുള്ള എന്റെ എല്ലാ നേഴ്‌സസ് സുഹൃത്തുക്കൾക്കൂം നേഴ്‌സസ് ദിനാശംസകൾ...

Minija Joseph

Clinical Lead, Inpatient Theatres

Kings College Hospital NHS Foundation Trust

London

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍, നിയമാവലി പ്രകാശനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍ നടത്തപ്പെടുന്നു. ബൈബിള്‍ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ് മീറ്റിംഗില്‍ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ വര്‍ഷം കലോത്സവം നടന്ന ലീഡ്സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷന്‍, സ്‌കെന്തോര്‍പ്പില്‍ വച്ചാണ് ഈ വര്‍ഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത്. റീജിയണല്‍ മത്സരങ്ങള്‍ 27/10/2024 മുമ്പായി നടത്തി 28/10/2024 തിയതിക്ക് മുമ്പായി രൂപത മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. രൂപത മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവരുന്നു. രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തപെടുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ പ്രാര്‍ത്ഥനാശംസകളും വിജയങ്ങളും നേരുന്നു. രൂപത ബൈബിള്‍ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിള്‍ ക്വിസിനെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നു ബൈബിള്‍ അപ്പൊസ്തലേറ്റിനു വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ 

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ് എന്ന മ്യൂസിക്കല്‍ ലൈവ് ഷോ ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. സിനിമ രംഗത്തെ പ്രമുഖരായ പിന്നണി ഗായകരും ക്രിസ്ത്യന്‍ ഡിവോഷണല്‍ സംഗീത രചയിതാവും കംപോസറുമായ പീറ്റര്‍ ചേരാനല്ലൂര്‍ പരിപാടി നയിക്കും. ഫ്ലവര്‍സ് സംഗീത മത്സരത്തില്‍ കൂടി പ്രശസ്ത ആയ മേഘ്നാകുട്ടി, പിന്നണി ഗായകരായ നിവിന്‍ സ്‌കറിയ, ക്രിസ്റ്റകല, ചാര്‍ളി ബഹറിന്‍ പോലെ മലയാള സിനിമയില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള കലാകാരമാരുടെ പരിപാടികള്‍ കോര്‍ത്തുഎന്നാക്കി കൊണ്ട് ഒരു മനോഹരമായ മ്യൂസിക്കല്‍ നൈറ്റാണ് സൈമാ പ്രെസ്റ്റണ്‍ നടത്തുന്നത്. സൈമാ സ്നേഹ സംഗീത രാവിലേക്ക് എല്ലാവരെയും സൗഗതം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യന്‍ മലയാളികള്‍ക്ക് വേണ്ടി രൂപീകരിച്ച ഈ അസോസിയേഷന്‍ സാംസ്‌കാരിക സാമൂഹിക സ്പോര്‍ട്സ് മേഖലകളില്‍ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് നന്മ, വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ സൈമ പ്രൈസ്റ്റണ്‍ ലക്ഷ്യമിടുന്നു. സൈമാ പ്രെസ്റ്റണ്‍ സ്നേഹ സംഗീത രാവ് പരിപാടിയിലേക്ക് എല്ലാവരെയും ഒരിക്കല്‍ കൂടി  സ്വാഗതം ചെയ്യുന്നു.

'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു

കൊമേഡിയനും നടനുമായ കൊല്ലം സുധിയുടെ വിയോഗം മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. കൊല്ലം സുധിയുടെ വിയോഗ ശേഷം ആ കുടുംബത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. രേണുവും രണ്ടു മക്കളും മലയാളി പ്രേക്ഷകരുടെ കുടുംബമായി മാറി.  കാരമം മലയാളികള്‍ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാര്‍ത്ത കേട്ടത്. അടുത്ത മാസം താരം മരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇപ്പോള്‍ സുധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് എത്തുകയാണ് രേണു. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവെച്ച കുറിപ്പ് ആണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 'രാത്രി. മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ ബന്ധമായിരുന്നു. വന്നു എന്ന് മനസ്സിലായി. ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ. നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്. ഒരുപാട് സ്‌നേഹിക്കുന്നു'' - ഇതായിരുന്നു രേണു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കൊല്ലം സുധിയുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആയിരുന്നു രേണു ഈ കുറിപ്പ് എഴുതിയത്.

പാല്‍ ചായ അധിക നേരം തിളപ്പിക്കുന്ന പതിവുണ്ടോ? ഇനി അത് നിറുത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍

ഒരു ദിവസം തുടങ്ങുന്നത് മുതല്‍ മലയാളികള്‍ക്ക് ചായ ഉന്മേഷത്തിന്റെ കൂട്ടാണ്. ഒന്നില്‍ കൂടുതല്‍ ചായ കുടിക്കുന്ന പതിവാണ് പലര്‍ക്കും. എന്നാല്‍ കഫീന്‍ അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തുമെന്ന് അടുത്തിടെ ഐസിഎംആര്‍ പുറത്തിറക്കിയ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള പുതുക്കിയ ഡയറ്ററി മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.  എന്നാല്‍ ഇപ്പോഴിതാ പാല്‍ ചായ കൂടുതല്‍ തിളപ്പിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമാണെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. കടുപ്പം വേണമെന്ന കരുതി ഒരുപാട് നേരം ചായ തിളപ്പിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസം ഉണ്ടാവുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ചായയുടെ പോഷകഗുണങ്ങള്‍ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പുറന്തള്ളും. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ഗുണങ്ങള്‍ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും. ഇതില്‍ കൂടുതല്‍ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്‌സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലില്‍ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് ഗുണവും മണവും രുചിയും നല്‍കുന്നത്. കൂടുതല്‍ നേരം വെക്കുന്നത് തെയിലയുടെ കടപ്പു കൂട്ടാന്‍ കാരണമാകും. ഇത് ചായക്ക് ചവര്‍പ്പ് രുചി നല്‍കും.

കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന അനുഷ്‌ക ശര്‍മ്മ, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടി താരങ്ങളുടെ സന്തോഷ പ്രകടനം

ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരം ആവേശമുണര്‍ത്തുന്നതായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും പ്ലെ ഓഫ് യോഗ്യത നിര്‍ണയിക്കുന്ന മത്സരമായികുന്നു ഇത്. ഫൈനലിനോട് സമാന പ്രതീതി സൃഷ്ടിച്ച മത്സരത്തില്‍ 27 റണ്‍സിനാണ് കോഹ്ലിയും സംഘവും വിജയിച്ചത്. ഇപ്പോഴിതാ വിജയത്തില്‍ കോഹ്ലിയുടെയും അനുഷ്‌കയുടെയും സന്തോഷ പ്രകടനം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.യോഗ്യതാ മത്സരത്തില്‍ ടീം വിജയിച്ചപ്പോള്‍ വിരാട് കോഹ്ലിയും വികാരാധീനനായി. കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ ദൃശ്യങ്ങള്‍ അതിവേഗമാണ് പരന്നത്. വിജയത്തില്‍ ആഹ്ലാദിക്കുന്നതും, നിറ കണ്ണുകളോടെ കോഹ്ലിയെ അനുഷ്‌ക നോക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ തോല്‍വികളിലൂടെ പൊയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്ന ബെംഗളൂരു, തുടര്‍ച്ചയായ ആറു വിജയങ്ങളിലൂടെയാണ് പ്ലേ ഓഫില്‍ കടന്നത്. തുടര്‍ പരാജയങ്ങളില്‍ നിന്നുള്ള വിജയക്കുതിപ്പില്‍, ടീമിന്റെ നെടുംതൂണായി കരുത്തേകിയത് വിരാട് കോഹ്ലി തന്നെയാണ്.  പ്ലേ ഓഫില്‍ കടന്ന ബെംഗളൂരുവിനെ സംബന്ധിച്ച്, കന്നി ഐപിഎല്‍ കിരീടം എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളും പ്ലേ ഓഫ് യോഗ്യത നേടി.

Other News in this category

  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം മികച്ച ശമ്പളവും സൗജന്യ റിക്രൂട്ട്‌മെന്റും, തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സുമാര്‍ക്കായി സൗജന്യ ഒ ഇ റ്റി ട്രെയിനിങ്ങുമായി ഒ എന്‍ ടി യുകെ
  • മലയാളി നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം യുകെയിലെ എന്‍ എച്ച് എസ് ആശുപത്രിയുടെ സൗജന്യ റിക്രൂട്ട്‌മെന്റ് കൊച്ചിയിലും ബാഗ്ലൂരിലും ഒ ഇ റ്റി പാസായവര്‍ക്ക് നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം
  • Most Read

    British Pathram Recommends