18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : യുകെയിൽ ഭവനരഹിതരായ അസുഖബാധിതരുടെ എണ്ണം 60000 ത്തിനും മുകളിൽ! സോഷ്യൽ ഹൌസിങ് വഴി വാടക വീടുകൾ നൽകുന്നതും കുത്തനെ കുറഞ്ഞു >>> അസിസ്റ്റഡ് ഡൈയിംഗ്: ഡോക്ടറുടെ സഹായത്തോടെയുള്ള മരണ ബിൽ മാറ്റങ്ങളോടെ പാസ്സാക്കാൻ പാർലമെന്റ് ചർച്ച ചെയ്യുന്നു; ബിൽ വോട്ടിനിടുന്നത് ജൂണിൽ >>> യു കെ യിലെ നഴ്സുമാർ നാളെ ലെസ്റററിൽ കേരള നേഴ്സസ് യു കെ അണിയിച്ച് ഒരുക്കുന്ന യുകെയിലെ നഴ്സുമാരുടെ മഹാ സമ്മേളനമായ രണ്ടാമത് കോൺഫറൻസിനും നേഴ്സസ് ഡേ ആഘോഷങ്ങൾക്കും നാളെ തിരി തെളിയും >>> പുതിയ നിയമമാറ്റങ്ങൾ മൂലം ആയിരക്കണക്കിന് നഴ്‌സുമാർ യുകെ വിടുമെന്ന മുന്നറിയിപ്പുമായി റോയൽ കോളേജ്, കർശന നിയന്ത്രണം നിലവിലുള്ള മലയാളി നഴ്‌സുമാരേയും ബാധിക്കുമോ? ഇന്ത്യൻ വിദ്യാർത്ഥികളേയും എങ്ങനെയൊക്കെ ബാധിക്കും? അറിയുക >>> ജയിലുകളിൽ നിന്ന് ആയിരത്തോളം തടവുകാരെ പുറത്തുവിടുന്നു, നാലുവർഷം വരെ തടവുശിക്ഷ കിട്ടിയവർ പുറത്തിറങ്ങും; കുറ്റവാളികളായ കുടിയേറ്റക്കാരും സ്വതന്ത്രരാകും; നടപടി സ്ഥല പരിമിതി മൂലമെന്നും അധികൃതർ >>>
Home >> NURSES DESK
യു കെ യിലെ നഴ്സുമാർ നാളെ ലെസ്റററിൽ കേരള നേഴ്സസ് യു കെ അണിയിച്ച് ഒരുക്കുന്ന യുകെയിലെ നഴ്സുമാരുടെ മഹാ സമ്മേളനമായ രണ്ടാമത് കോൺഫറൻസിനും നേഴ്സസ് ഡേ ആഘോഷങ്ങൾക്കും നാളെ തിരി തെളിയും

ജോബി ഐത്തില്‍

Story Dated: 2025-05-16

മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം കേരള നേഴ്സസ് യു കെ അണിയിച്ച് ഒരുക്കുന്ന രണ്ടാമത് കോൺഫറൻസിനും  നഴ്സസ് ഡേ ആഘോഷങ്ങൾക്കും അതിവിശാലമായ ലെസ്റ്ററിലെ  പ്രജാപതി ഹാളിൽ വച്ച് തിരി തെളിയും. യുകെയുടെ നാനാഭാഗത്തുനിന്നും ആയിരം നേഴ്സുമാരാണ് നാളത്തെ കോൺഫറൻസിൽ പങ്കെടുക്കുവാൻ  നാളെ ലെസ്റ്ററിലേക്ക് എത്തുന്നത് . ഇന്നു വൈകുന്നേരം മുതൽ യുകെയിലെ നിരവധി സ്ഥലങ്ങളിൽ നിന്നും നേഴ്സുമാർ ലെസ്സറിലേക്ക് എത്താൻ   തുടങ്ങും. ലെസ്ററിലെ ഹോട്ടലുകളും നിരവധി വീടുകളിലും ഒക്കെ ഇന്ന് വൈകുന്നേരം മുതൽ നേഴ്സുമാരെ കൊണ്ട് നിറയും. സുഹൃത്തുക്കളെയും കൂടെ പഠിച്ചവരെയും , നഴ്സിംഗ് രംഗത്ത് തങ്ങളെ സഹായിച്ചവരെയും ഒക്കെ നേരിൽ കാണുന്ന അവസരം കൂടിയാണ് നാളത്തെ കോൺഫറൻസും നഴ്സസ് ഡേ ആഘോഷങ്ങളും.

നാളെ രാവിലെ  കൃത്യം എട്ടുമണിക്ക് തന്നെ രജിസ്ട്രേഷൻ  ആരംഭിക്കുന്നതും കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ കൃത്യം 9 മണിക്ക് തന്നെ കോൺഫ്രൻസ് ആരംഭിക്കുന്നതാണ്. പ്രഥമ കോൺഫെറൻസിനെപോലെ തന്നെ ഒട്ടേറെ പുതുമകൾ  നിറച്ചതാണ് നാളെ  നടക്കുന്ന രണ്ടാമത്  കോൺഫറൻസും  കോൺഫെറൻസിന്റെ ഭാഗമായി നടത്തുന്ന abstract  കോമ്പറ്റീഷന്റെ  ഫൈനൽ മത്സരങ്ങൾ നാളെ  കോൺഫ്രൻസ് വേദിയിൽ വച്ച് നടക്കും.

നാളെ 11 മണിക്ക് നടക്കുന്ന ഔപചാരിക ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി  NMC Interim Chief Executive and Registrar Paul Rees MBE പങ്കെടുത്തു സംസാരിക്കും.പോൾ റീസിനൊപ്പം  യുകെയിലെ മലയാളി നേഴ്സ്മാരുടെ അഭിമാനമാ പാത്രങ്ങളായ RCN പ്രസിഡൻറ് ബിജോയ് സെബാസ്റ്റ്യൻ, kent & Ashford എം പി സോജൻ ജോസഫ് MP എന്നിവർ പങ്കെടുക്കും  ഇവരെ കൂടാതെ പ്രത്യേക ക്ഷിണിതാക്കളായി  University Hospitals of Leicester(General ,Royal and Glenfield Hospitals ) Chief Executive യായ Richard Mitchellയും chief nursing officer യായ  Julie Hogg എന്നിവർ പങ്കെടുത്തു സംസാരിക്കും.

രാവിലെ 9 മുതൽ   കോൺഫറൻസിൽ വിവിധ സബ്‌ജെക്ടുകളെ ആരംഭിക്കും. ഈ വർഷത്തെ സെക്ഷനുകൾ നൽകാൻ സ്പീക്കേഴ്സ് ആയി  എത്തുന്നത് തങ്ങളുടെ കരിയറിൽ വളരെയധികം വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടർ മഞ്ജു സി പള്ളം, ഡോക്ടർ ഡില്ലാ ഡേവിസ്, റോസ് മേരി മാത്യു തോമസ്, ഷീബ ഫിലിപ്പ് എന്നിവരാണ്.നഴ്സിംഗ് മേഖലയില്‍ ഇവരുടെ പ്രവര്‍ത്തി പരിചയവും വിജ്ഞാനവും  എല്ലാം നാളത്തെ കോൺഫെറെൻസിൽ പങ്കെടുക്കുന്ന എല്ലാവർക്കും തങ്ങളുടെ മുന്നോട്ടുള്ള നഴ്സിംഗ് കരിയറില്‍ മുതല്‍ കൂട്ടാകുമെന്ന് ഉറപ്പാണ്.

ഉച്ചകഴിഞ്ഞ് നടക്കുന്ന പ്ലിനറി സെക്ഷനിൽ നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ഈ വർഷത്തെ പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് സബ്ജക്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത. അതോടൊപ്പം പങ്കെടുക്കുന്നവർക്ക് പ്ലീനറി സെഷന്‍ ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും, നാളത്തെ കോൺഫറൻസിന്റെ  പ്ളീനറി  സെഷനുകൾ നടത്താൻ മുന്നോട്ടു വരുന്നത്  നേഴ്സിങ് രംഗത്ത് തങ്ങളുടേതായ വ്യക്തിത്വത്തിൽ പതിപ്പിച്ച ലോമി പൗലോസ്, ലീമ ഫിലിപ്പ്, പാൻസി ജോസ്, ധന്യ രാധാമണി ധരൻ, അവരോടൊപ്പം പാനൽ മോഡറേറ്ററായി സോണിയ  മാണി എന്നിവരാണ്.

നാളത്തെ കോൺഫ്രൻസ് ഏറ്റവും മികവുറ്റ രീതിയിൽ മനോഹരമാക്കാൻ വേണ്ടി നൂറുകണക്കിന് നഴ്സുമാരാണ് വിവിധ കമ്മറ്റികളിൽ ഉള്ളത്. നാളെ നടക്കുന്ന കോൺഫറൻസിൽ  എല്ലാ കമ്മിറ്റികളെയും കോർത്തിണക്കുന്ന പ്രോഗ്രാം ലീഡായി മിനിജ ജോസഫ് ആണ് പ്രവർത്തിക്കുന്നത്.

കേവലം ഒറ്റ ദിവസം കൊണ്ട് തന്നെ ആയിരം നേഴ്സുമാർ എന്ന സ്വപ്ന ലക്ഷ്യത്തിലെത്തിച്ച രജിസ്ട്രേഷൻ ടീം നാളെ രാവിലെ മുതൽ കോൺഫറൻസ് വേദിയിൽ രജിസ്ട്രേഷന്റെ ബാക്കി നടപടി ക്രമങ്ങളുമായി ഉണ്ടാവും. ഐഡി ബാഡ്ജ് ഇല്ലാത്ത ഒരാളെപ്പോലും കോൺഫ്രൻസ് വേദിയിലേക്ക് കടത്തിവിടുന്നത് അല്ല.
നാളെ  കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഭാഗമായിട്ടുള്ള ബാക്കിയുള്ള  കാര്യങ്ങൾ ചെയ്യുന്നത് അലക്സ് ചാലയിലിന്റെ  നേതൃത്വത്തിലുള്ള രജിസ്ട്രേഷൻ ടീമാണ്. ജിനി അരുൺ (Mentor), ലൈബീ സുനിൽ, അന്ന ഫിലിപ്പോസ്, സിനോ റോബി, ശ്രീജ മുരളി, വിൻസി ജേക്കബ് എന്നിവരാണ് അലക്സിനൊപ്പം നാളത്തെ രജിസ്ട്രേഷൻ കമ്മിറ്റിയിൽ ഉണ്ടാവുന്നത്.

നാളെ 11:00 മണി മുതൽ നടക്കുന്ന  ഉദ്ഘാടനം ചടങ്ങുകൾ നിയന്ത്രിക്കുന്നത്  സ്റ്റെഫി ഹർഷൽ ലീഡായ Inaguration  &  lnvitation കമ്മിറ്റിയാണ്. ഡോക്ടർ അജിമോൾ പ്രദീപ്, സിജി സലിംകുട്ടി, ധന്യ രാധാമണി ധരൻ എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗങ്ങളാണ്.

രാവിലെ നടക്കുന്ന വെൽക്കം ഡാൻസും ഉച്ചകഴിഞ്ഞ് നടക്കുന്ന മനോഹരമായ കലാപരിപാടികളും കോർത്തിണക്കിരിക്കുന്നത് ആനി പാലിയത്ത് ലീഡായ cultural കമ്മിറ്റിയാണ്, സീമ സൈമൺ, ലെയ സൂസൻ പണിക്കർ, ദിവ്യശ്രീ വിജയകുമാർ, റിഞ്ചു റാഫേൽ, ബെന്‍സി സാജു എന്നിവര്‍ നാളത്തെ  കലാപരിപാടികളുടെ മേൽനോട്ടം വഹിക്കും.

യു .കെയുടെ നാനാഭാഗത്ത് നിന്നും നലെ  കോൺഫറൻസിലേക്ക്  എത്തുന്ന നഴ്സുമാരെ സ്വീകരിക്കാനായി ഒരേ രീതിയിലുള്ള മനോഹര വസ്ത്രങ്ങളും അണിഞ്ഞ് വെൽക്കം കമ്മിറ്റിയുടെ ലീഡായ ബ്ലെസ്സി ഷാജിയുടെ നേതൃത്വത്തിൽ വെൽക്കം കമ്മിറ്റി  നിങ്ങളെ നാളെ കാത്തിരിക്കുന്നു. അജീഷ് ദേവ്, ആനി പോൾ, അനു അനീഷ്, ചിത്ര എബ്രഹാം, എൽസി കുമാർ, ജോജോ തോമസ്, ജോമോൻ മാത്യു, മനു മാർട്ടിൻ, മിനി ആന്റോ, മോൾബി ജയിംസ്, പ്രീതി നായർ, സിമ്മി തോമസ്, സോഫി ചാക്കോ, സ്റ്റെഫി ഡെൻസൺ എന്നിവരാണ് വെൽക്കം കമ്മിയിലെ മറ്റ് കമ്മിറ്റി മെമ്പേഴ്സ്.

നാളത്തെ  കോൺഫറൻസിലെ നഴ്സുമാർക്ക് വേണ്ടി എജുക്കേഷൻ സെഷൻ പ്ളീനറി  സെഷൻ കോർഡിനേറ്റ് ചെയ്തിരിക്കുന്നത് സന്ധ്യാ പോൾ ലീഡ് ചെയ്യുന്ന എഡ്യൂക്കേഷൻ കമ്മിറ്റിയാണ്. സോണിയ മാണി , സീമ സൈമൺ ,മിനിജ ജോസഫ് (Mentor)എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമാണ്.

നാളെ കോൺഫ്രണ്ട്സിൽ എത്തുന്നവർക്ക് രുചികരമായ ഭക്ഷണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൃത്യസമയത്ത് തന്നെ എല്ലാവർക്കും ഭക്ഷണം എത്തിക്കുവാനും പ്രീജ പ്രസാദിന്റെ  നേതൃത്വത്തിലുള്ള ഫുഡ് കമ്മറ്റി തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഷാജി വെള്ളൻചേരി, ഉഷ അനിൽകുമാർ, സുദിൻ ചന്ദ്രൻ, ബിൻസി മാത്യു, നിജി മൂർത്താട്ടിൽ, മേഴ്സി അബി , ജിജി തോമസ്, ഷിബു ഭാസ്കരൻ, സേതുലക്ഷ്മി, ജെസ്സിൻ ആന്റണി (Mentor)എന്നിവരും ഈ കമ്മറ്റിയിൽ ചേർന്ന് നാളെ പ്രവർത്തിക്കും

നാളത്തെ എൽഇഡി ബോൾ LED വാളിൽ അത്ഭുതങ്ങൾ തീർക്കുവാനം  ടെക്നിക്കൽ വിഭാഗം  കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത് ചാൾസ് എടാട്ട് ലീഡായി പ്രവർത്തിക്കുന്ന ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റിയായിരിക്കും . വിജി അരുൺ, ജിജോ വാളിപ്ലാക്കിൽ, ദീപ ജോസഫ്, ഷിനി ജിജയി എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമായി നാളെ അവിടെ ഉണ്ടാവും.

നാളത്തെ കോൺഫറൻസിന്റെ കൃത്യമായ രീതിയിലുള്ള  ഫൈനാൻഷ്യൽ പ്ലാനിങ്ങും  നടത്തിയിരിക്കുന്നത്  മിനി രാജുവിന്റെ നേതൃത്വത്തിലുള്ള ഫൈനാൻസ് കമ്മിറ്റിയാണ്  മാത്തുക്കുട്ടി ആനുകുത്തിക്കൽ (Mentor) സ്മിതാ സൈമൺ, സെൽമ ഫ്രാൻസിസ്, ബോബി ഡൊമിനിക് എന്നിവരാണ് ഫൈനാൻസ് കമ്മറ്റിയോട് ചേർന്ന് പ്രവർത്തിക്കുന്നു.

നാളത്തെ കോൺഫറൻസിൽ  എത്തുന്ന നേഴ്സുമാർക്ക് തങ്ങളുടെ കരിയറിൽ വേണ്ട ഉയർച്ചയ്ക്കു  വിവിധ സ്പെഷ്യാലിറ്റികളുടെ  കരിയർ സ്റ്റേഷനുകൾ ഉണ്ടായിരിക്കും. ഈ കരിയർ സ്റ്റേഷനുകൾ നിയന്ത്രിക്കുന്നത് അനീറ്റ ഫിലിപ്പും, ജോയ്സി ജോർജ് ചേർന്നായിരിക്കും. ഇവർക്കൊപ്പം നീതു ഷാജി, മനീഷ അനീഷ്, സൗമ്യ ജോൺ , ട്രീസാ തോമസ്, ചിത്ര സൂസൻ എബ്രഹാം , ബബിത ജോസഫ്, ജിജോ മോൾ ഫിനിൽ, സുനിത സുനിൽ രാജൻ, ലൈബി സിബു , സ്മിത ടോണി എന്നിവരുംനാളത്തേക്ക് കരിയർ സ്റ്റേഷനുകളിൽ ഉണ്ടാവും.

നാളത്തെ കോൺഫറൻസിൽ  എത്തുന്ന നഴ്സുമാർക്ക്  Revalidation  വേണ്ട CPD hours  നൽകുന്ന സർട്ടിഫിക്കുകളും നൽകുന്നതാണ് ബിനോയ് ചാക്കപ്പന്റെ നേതൃത്വത്തിലുള്ള ഫീഡ്ബാക്ക് കമ്മറ്റി ആയിരിക്കും കോൺഫറൻസിന് ശേഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ഷോബി അന്നമ്മ, അനു ഡോണി, എൽദോ എബ്രഹാം, ബിസ്മി തോമസ്, ലാലി വർഗീസ് എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമായി നാളെ പ്രവർത്തിക്കും.

കോൺഫ്രൻസിന്റെ  ഭാഗമായി നടത്തിയ Abstraction competition നിയന്ത്രിചത് ജോയ്സി ജോർജ് ലീഡായ Abstract Review കമ്മറ്റിയാണ്. ജോയ്സിയെ കൂടാതെ ഡോക്ടർ അജിമോൾ പ്രദീപ്, സിജി സലിം കുട്ടി, ചാൾസ്  എടാട്ടുകാരൻ, റിൻസി സജിത്ത്, ഡോക്ടർ ഡില്ല ഡേവിസ്, റീജ ബോബി എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമാണ്. വിജയികൾക്ക് നാളെ കോൺഫ്രൻസ് വേദിയിൽ വച്ച് സമ്മാനങ്ങൾ നൽകുന്നതാണ്.

ഇത്രയും വിപുലമായ കമ്മിറ്റിയെ കൂടാതെ  യു കെയുടെ നാനാ ഭാഗത്തു നിന്നും കോർഡിനേറ്റർസ്  ആയി തിരഞ്ഞെടുക്കപ്പെട്ട, സ്റ്റാഫോർഡിൽ ഇൽ നിന്നുള്ള ജെസ്സിൻ ആന്റണി ലീഡ് ചെയ്യുന്ന county cordinators ടീമിൽ ജിജി സജി (Wiltshire), പ്രീതി നൈനാൻ ( Manchester ), ഷീജ ബ്രൂസിലി (Midlands ), സിവി  ബിജു (Worcestershire), ഷാന്റി ഷാജി ( Oldham), രാജി രാജൻ ജോസഫ് (Kettering ), ബിന്ദു പീറ്റർ ( Northern Ireland),സ്റ്റെഫി ഡെൻസൺ  (Leicester), പാൻസി ജോസ് ( Derbyshire), ഷോബി അന്നമ്മ (Northampton), ഷിനി ബേസിൽ ( Essex ), ആൻ ജെയിംസ് (Manchester-Bolton), ടോം സെബാസ്റ്റ്യൻ (Basildon-Essex), അനു അനീഷ് ( Leciester),സിന്ധു ആൻ (Bedfordshire), ഷിജു ചാക്കോ ( North Wales), ബീന ബോസ്കോ ( West Yorkshire), ജിൽസി പോൾ (Isle of Man), ബിന്ദു തോമസ് (Newcastle upon Tyne), ദീപാ സുരേഷ് (Staffordshire)ജിസാ ജോസഫ് (Nottinghamshire), അഞ്ചു രവീന്ദ്രൻ ( Worcestershire), നിഷാ നായർ ( Hampshire), അനില പ്രസാന്ത് ( Hertfordshire), ജിനിമോൾ സ്കറിയ ( Mid Wales), സുജേഷ് കെ അപ്പു (Cheshire), സുനിൽ തോമസ് (Dorset), ഷൈനി പൗലോസ് (Warwickshire), ജയ്ബി അനിൽ (Scotland), മഞ്ചുള സിജൻ (Somerset), ജിസാ   സന്തോഷ് ( South Wales), ദീപ സർദാർ (Manchester-Stokport),ദീപ്തി ജോസഫ് (North London ) എന്നിവരും എല്ലാ സഹായങ്ങളുമായി നാളത്തെ കോൺഫറൻസ് വേദിയിൽ ഉണ്ടാവും.

യു കെയിൽ അങ്ങോളം ഇങ്ങോളമുള്ള എല്ലാ നേഴ്സ്മാരെയും നാളെ ലെസ്റ്ററിൽ വച്ച് നടക്കുന്ന രണ്ടാമത് കോൺഫെറൻസിലേക്കും നേഴ്സസ് ഡേ ആഘോഷങ്ങളിലേക്കും  വിനയപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. നാളത്തെ കോൺഫറൻസിന്റെ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾക്ക് :

മിനിജ ജോസഫ് (+44 7728 497640),

ജോബി ഐത്തില്‍ (07956616508),

സിജി സലിംകുട്ടി (+44 7723 078671)
മാത്തുക്കുട്ടി  ആനകുത്തിക്കല്‍ (07944668903) എന്നീ നമ്പറുകളില്‍ ദയവായി കോണ്‍ടാക്ട് ചെയ്യുക

More Latest News

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും

യുക്മ നേഴ്സസ് ഫോറമും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും സംയുക്തമായി നടത്തുന്ന 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ വച്ച് നടത്തപ്പെടുന്നു. യുക്മ നാഷണൽ വൈസ് പ്രസിഡണ്ട് സ്മിതാ തോട്ടം മുഖ്യാതിഥിയായി പങ്കെടുക്കും. യു കെ യിലെ തൊഴിലിടങ്ങളിൽ മലയാളികളുടെ ശക്തമായ സാന്നിദ്ധ്യമരുളുന്ന നേഴ്സിങ് പ്രൊഫഷണൽസിനെ അണിനിരത്തിയും, അനുമോദിച്ചും, ഏറ്റവും പ്രൗഢവും, അർഹമായ പ്രാധാന്യത്തോടെയും സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷത്തിന് ഹാർലോ, ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ച്‌ ഹാൾ വേദിയാകും. യു കെ യിൽ നഴ്സുമാരായി ജോലിചെയ്യുന്നവർക്കും, എൻ.എം.സി രജിസ്ട്രേഷനായി കാത്തിരിക്കുന്നവർക്കും, നേഴ്സിങ് പ്രൊഫഷൻ ഉണ്ടായിരിക്കെ ഇതര മേഖലകളിൽ ജോലിചെയ്യുന്നവർക്കും, ഇന്റർവ്യൂ, ജോലി കയറ്റം എന്നീ വിഷയങ്ങളിലും ഏറെ പ്രയോജനപ്പെടുന്ന വിദഗ്ധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യുക്മയുടെ ബാനറിൽ ഏറ്റവും വലിയ നെറ്റ്‌വർക്കിംഗ് പ്രയോജനം നേടുന്നതിനും യുക്മ നേഴ്സസ് ഫോറം അഭികാമ്യമാണ്‌. അർഹരായവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്. മെയ് 17 ന് രാവിലെ 8 :45 ന് രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്ന പരിപാടിയിൽ 9:15 ന് പരസ്പരം പരിചയപ്പെടലിന് ശേഷം ഒൻപതരയോടെ നേഴ്സസ് ദിനാഘോഷ ഉദ്ഘാടന കർമ്മവും, തുടർന്ന് പ്രോഗ്രാമുകളും ആരംഭിക്കും. പ്രൊഫഷണൽ ഡെവലപ്പ്മെന്റ്, അറിവ് മെച്ചപ്പെടുത്തൽ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, കരിയർ മുന്നേറ്റം, കലാപരിപാടികൾ, ഡി ജെ, കമ്മ്യൂണിറ്റി ബിൽഡിങ് ഒപ്പം വിജ്ഞാനപ്രദവും, വിദ്യാഭ്യാസപരവും, വിനോദപരവും പ്രൗഢവുമായ നേഴ്സസ് ദിനാഘോഷമാണ് യു.എൻ.എഫ് ഇത്തവണ ഒരുക്കുന്നത്‌.

അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസ് പിടിയിൽ : നഗരത്തിൽ തന്നെ താമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് കാറിൽ സഞ്ചരിക്കുമ്പോൾ

അഭിഭാഷകയെ ക്രൂരമായി മർദിച്ച് മുഖത്ത് പരിക്കേല്പിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസിനെ പോലീസ് പിടികൂടി. തിരുവനന്തപുരം വഞ്ചിയൂരിൽ, തന്റെ ഓഫീസിൽ വച്ച് അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത ജെ. വി ശ്യാമിലി എന്ന ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ പോലീസ് ഇയാളെ തിരയുകയായിരുന്നു.എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബെയ്‌ലിൻ ദാസ് നഗരത്തിൽ തന്നെയാണ് ഒളിവിൽ കഴിഞ്ഞതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. പൂന്തുറയിലുള്ള പ്രതിയുടെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തുമ്പോൾ ഇയാൾ പള്ളിത്തുറയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്.ബെയ്ലിന്റെ സഹോദരനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ കാർ കാണാനില്ല എന്ന് മനസ്സിലാക്കിയ പോലിസ് അതിൽ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ ബെയ്ലിൻ കാറുമായി പോയി എന്ന വിവരം ലഭിക്കുകയായിരുന്നു.പിന്നീട് കഴക്കൂട്ടം ഭാഗത്തും കാറിന്റെ സാന്നിധ്യമറിഞ്ഞ തുമ്പ പോലീസും ഡാൻസാഫ് സംഘവും നടത്തിയ അന്വേഷണത്തിന്റെയും പരിശോധനയുടെയും ഇടയിൽ സ്റ്റേഷൻ കടവിൽ വച്ച് ബെയ്ലിനെ പിടികൂടുകയായിരുന്നു. മുടി പറ്റെ വെട്ടി, ക്ഷീണിതനായി കാണപ്പെട്ട ബെയ്‌ലിൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി 'ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം' എന്ന് പറയുകയുണ്ടായി.അറസ്റ്റിന് ശേഷം പ്രതിയെ ആദ്യം തുമ്പ പോലീസ് സ്റ്റേഷനിലേക്കും പിന്നീട് വഞ്ചിയൂർ സ്റ്റേഷനിലേക്കും കൊണ്ടുവരികയാണുണ്ടായത്.

കോവിഡ് കേസുകൾ പിന്നെയും ഉയരുന്നു:ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർ ദേശങ്ങൾ ഉയരുന്നതായി റിപ്പോർട്ടുകൾ ലഭിച്ചു. ഹോങ്കോങ്ങിൽ കോവിഡ് വൈറസിന്റെ സജീവത ഇപ്പോൾ വളരെ ഉയർന്ന തോതിൽ ആണെന്ന് നഗരത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ സെന്ററിന്റെ കമ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ച് തലവൻ ആൽബർട്ട് ഔവ് ഈ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞു.ഗുരുതരവും, മരണത്തിന് കാരണമാകാവുന്നതുമായ കേസുകളും കൂടിവരുന്ന അവസ്ഥയിൽ ഇത് മറ്റൊരു കോവിഡ് തരംഗത്തിന് വഴിമാറുമോ എന്നതും സംശയമാണ്. ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത് ഈ വർഷത്തിൽ ഇതാദ്യമാണ്. ബ്ലൂബെർഗിന്റെ റിപ്പോർട്ടിൽ ചൈനയിൽ പുതിയ കോവിഡ് താരംഗമുണ്ടെന്നും പറയപ്പെടുന്നു. ചൈനയിലെ ജനങ്ങൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് മെയ്‌ നാലു വരെയുള്ള അഞ്ച് ആഴ്ചകളിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ഇരട്ടിയിലേറെ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. സിങ്കപ്പൂരിലും സമാന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.മേയ് 3-ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് അതിന് മുൻപുള്ള ആഴ്ചയേക്കാൾ രോഗബാധിതരുടെ ആകെ എണ്ണം 28 ശതമാനം ഉയർന്ന് 14,200 ൽ എത്തിയതായി രാജ്യത്തിന്റെ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ഒരുവർഷത്തിനുശേഷം ഈ മാസം പുറത്തിറക്കിയ ആദ്യ അപ്‌ഡേറ്റിൽ വെളിപ്പെടുത്തി. ഏഷ്യയിലെ പല രാജ്യങ്ങളിലായി കോവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വാക്സിനും, അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകളും എടുക്കേണ്ടിവരുമെന്ന് ആരോഗ്യവിദഗ് ധർ വ്യക്തമാക്കി.

അപ്രതീക്ഷിതമായി വന്ന പാട്ടിന്റെ മധുരം :കാണിക്കൾക്കിടയിൽ നിന്നും വന്ന് സിതാരയെ ഞെട്ടിച്ച ആ പാട്ടുകാരൻ ആര്

പാട്ടുകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന വേദികളിലേക്ക് കണ്ണുംനട്ടിരിക്കുന്ന കാണികൾക്കും ചിലപ്പോളൊരു കഥ പറയാനുണ്ടാകും. അവരുടെ ഉള്ളിലൊളിപ്പിച്ചു വച്ച സംഗീതമധുരത്തിന്റെയും വേറിട്ട താളത്തിന്റെയും കഥ. അങ്ങനെ അപ്രതീക്ഷിതമായി വീണ് കിട്ടിയ ഒരവസരത്തിൽ,തന്റെ ഉള്ളിലെ പാട്ടിലൂടെ ഒരു സായാഹ്നം മനോഹരമാക്കിയ ഹെഗിൻ എന്ന അതുല്യ കലാകാരനാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ താരം. കോഴിക്കോട് നടന്ന 'എന്റെ കേരളം' പരിപാടിയിൽ പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറിന്റെ ഗാനവിരുന്നിനിടെയാണ് സംഭവം അരങ്ങേറിയത്.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകളിൽ എന്നും സ്ഥാനം പിടിച്ചിട്ടുള്ള 'എന്തേ ഇന്നും വന്നില്ലാ' എന്ന ഗാനം ആലപിച്ചുകൊണ്ട് കാണിക്കൾക്കിടയിൽ നടന്ന സിതാരയുടെ കണ്ണുകളിൽ അയാൾ പതിഞ്ഞു. സിതാരയെ നോക്കിക്കൊണ്ട് ആ പാട്ടിന്റെ ലോകത്തിൽത്തന്നെ അലഞ്ഞ് ആ വരികൾ കൂടെപ്പാടുന്ന ഒരു ചെറുപ്പക്കാരൻ.അയാൾക് മൈക്ക് നീട്ടെണ്ട താമസം, അതിമധുരമായ ശബ്ദത്തിൽ അടുത്ത വരികൾ പടിക്കൊണ്ട് കണ്ടു നിന്ന എല്ലാവരുടെയും, പ്രിയപ്പെട്ട ഗായികയുടെയും പ്രശംസാപാത്രമായി അയാൾ മാറുകയായിരുന്നു.ആ നിമിഷം വീഡിയോയായി സമൂഹമാധ്യമങ്ങളിലെത്തിയപ്പോൾ അയാളെ അറിയാത്തവരായ പലരും ആ പാട്ടിനോടും പാട്ടുകാരനോടുമുള്ള ഇഷ്ടം പങ്കുവച്ചുകൊണ്ട് രംഗത്ത് വന്നു. കുറ്റിച്ചിറയിൽ, അരിക്കോട് സ്വദേശിയായ ഹെഗിൻ ഹാൻ ആയിരുന്നു ആ പാട്ടുകാരൻ.വക്കീലായ ഹെഗിൻ സംഗീതം പഠിച്ചിട്ടില്ലെങ്കിലും പണ്ടുതൊട്ടെ നാടകങ്ങളിലും മറ്റു കലാവേദികളിലും പാട്ടിനെ കൂട്ടുപിടിച്ചിരുന്നു. ഇപ്പോൾ ഒരുപാട് പേർ തനിക്ക് ആശംസകൾ അറിയിച്ച് മെസ്സേജ് അയക്കുന്നുണ്ടെന്നും അപ്രതീക്ഷിതമായി ലഭിച്ച ഈ അവസരമോർക്കെ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ഹെഗിൻ പറഞ്ഞു.ഇതിനോടകം മൂന്ന് മില്ല്യൻ ആളുകൾ ഹെഗിന്റെ പാട്ട് സമൂഹമാധ്യമത്തിലൂടെ കേട്ട് കഴിഞ്ഞു.

ഒരു ലക്ഷം കെയർഗിവർമാരെ പരിശീലിപ്പിക്കാൻ എൻ‌എസ്‌ഡി‌സി ഇന്‍റർനാഷണൽ:വിവിധരാജ്യങ്ങളിലേക്ക് വിദഗ്ധരായ കെയർഗിവർമാരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു

നൈപുണ്യ വികസനത്തിനായുള്ള രാജ്യത്തെ ഉന്നത സ്ഥാപനമായ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ (എൻഎസ്‌ഡിസി) അനുബന്ധ സ്ഥാപനമായ എൻഎസ്‌ഡിസി ഇന്‍റർനാഷണൽ ആഗോള ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുവാനായി ഒരു ലക്ഷം കെയർഗീവർമാർക്കുള്ള പരിശീലനം ഉറപ്പ് വരുത്തിയിരിക്കുകയാണ്. പ്രൊഫഷണൽ കെയർഗിവർമാർക്കു വേണ്ടിയുള്ള ആവശ്യം ലോകമെമ്പാടും ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ പരിശീലനത്തിന്റെ പ്രാധാന്യം കൂടുകയാണ്. ജർമ്മനി, ജപ്പാൻ, യുകെ, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് വിദഗ്‌ദ്ധരായ കെയർഗിവർമാരെ ഇതിനോടകം എൻഎസ്‌ഡിസി ഇന്‍റർനാഷണൽ നിയമിച്ചിട്ടുണ്ട്. തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രത്യേക സോഫ്റ്റ് സ്‌കിൽ പരിശീലനവും ഇംഗ്ലീഷ്, ജർമ്മൻ, ജാപ്പനീസ് ഉൾപ്പെടെയുള്ള ഭാഷാ വൈദഗ്ധ്യവും ഇവർക്ക് ലഭ്യമാക്കുന്നു. ആരോഗ്യസംരക്ഷണ വിഭാഗത്തിലെ പ്രൊഫഷണലുകളുടെ ആവശ്യം നിറവേറ്റാൻ പല രാജ്യങ്ങളുംഇന്ന് ബുദ്ധിമുട്ടുമ്പോൾ, കാനഡ, യുഎസ്എ, യുകെ, ഓസ്ട്രേലിയ, ജർമ്മനി, സിംഗപ്പൂർ, ജപ്പാൻ, ഗൾഫ് രാജ്യങ്ങള്‍ എന്നിവയുമായി സഹകരിച്ച് അവരുടെ ഈ മേഖലയിലെ ആവശ്യം നിറവേറ്റാൻ എൻഎസ്‌ഡിസി ഇന്‍റർനാഷണലിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. കേംബ്രിഡ്‌ജ് സർവകലാശാല, കേംബ്രിഡ്‌ജ് ബോക്‌സ്ഹിൽ ലാംഗ്വേജ് അസസ്മെന്‍റ് ട്രസ്റ്റ്, ജാപ്പനീസ്, ജർമ്മൻ ഭാഷാ ദാതാക്കൾ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായും എൻഎസ്‌ഡിസി ഇന്‍റർനാഷണൽ പങ്കാളിത്തം വളർത്തുന്നു. ഇസ്രായേലിനായി 5,000-ത്തോളം കെയർഗിവർമാർക്ക് ആരോഗ്യ പരിപാലന വൈദഗ്ധ്യം നർകുന്നതിന് തുടക്കം കുറിച്ചിട്ടുമുണ്ട്. സുസ്ഥിര ആരോഗ്യവും സൗഖ്യവും എന്ന സുസ്ഥിര വികസന ദൗത്യം പൂർത്തീകരിക്കാൻ ലോകം ഇന്ന് പരിശ്രമിക്കുമ്പോൾ, സാർവത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനായുള്ള ആഗോള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് എൻഎസ്‌ഡിസി ഇന്‍റർനാഷണൽ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് എൻഎസ്‌ഡിസി ഇന്‍റർനാഷണൽ സിഇഒ അലോക് കുമാർ പറഞ്ഞു. ആരോഗ്യപരിപാലന വെല്ലുവിളികൾ ലഘൂകരിക്കാൻ കഴിവുള്ളവരെ പരിശീലിപ്പിക്കുന്നതിന് ദേശീയ, ആഗോള സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത അവസരങ്ങൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലോകത്തെമ്പാടുമായി വിദഗ്‌ദ്ധ പരിചരണം നൽകാൻ കഴിവുള്ള ആയിരക്കണക്കിന് ആളുകളെ വിന്യസിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടുചേർത്തു.

Other News in this category

  • ബക്കിഗ്ഹാം പാലസ് ഗാർഡൻ പാർട്ടിയിൽ അതിഥിയായി സ്റ്റീവനേജുകാരി; പ്രബിൻ ബേബിക്കിത് സേവന മികവിനുള്ള ആദരം
  • കേരള നേഴ്സ് യു കെ അണിയിച്ചൊരുക്കുന്ന രണ്ടാമത് കോൺഫറൻസും നേഴ്സസ് ഡേ ആഘോഷങ്ങളും ശനിയാഴ്ച ലെസ്റററിൽ, കോൺഫറൻസിന്റെ വിജയത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി
  • അറിവിന്റെ നിറവായ് ആസ്‌കെൻ കോൺഫറൻസ്… സീനിയർ മലയാളി നഴ്‌സുമാരുടെ യുകെയിലെ ആദ്യസമ്മേളനത്തിൽ നൂറുകണക്കിന് നഴ്‌സുമാർ പങ്കെടുത്തു; സാം ഫോസ്‌റ്ററും സൂ ട്രാങ്കയും ഒരേ വേദിയില്‍; സംവദിക്കാൻ ആദ്യ മലയാളി എംപി സോജൻ ജോസഫും
  • യുകെയില്‍ കെയര്‍ വര്‍ക്കര്‍ വിസയില്‍ എത്തിയ നേഴ്‌സുമാര്‍ക്ക് ഓസ്‌കി പാസാകൂവാന്‍ എളുപ്പ വഴിയുമായി ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമി, ഒരാഴ്ചത്തെ സൗജന്യ പരിശീലനവും നേടാം
  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • Most Read

    British Pathram Recommends