
അന്തരാഷ്ട്ര നേഴ്സിങ് ദിനത്തിൽ ഇരട്ടി മധുരവുമായി സ്റ്റീവനേജിൽ നിന്നുള്ള മലയാളി നേഴ്‌സ് പ്രബിൻ ബേബി. സ്റ്റീവനേജിലെ ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഡ്ഷയർ എൻ എച്ച് എസ് ട്രസ്റ്റിന്റെ കീഴിലുള്ള ലിസ്റ്റർ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായ പ്രബിൻ ബേബിക്കാണ് ബക്കിഗ്ഹാം പാലസ് ഗാർഡൻ പാർട്ടിയിൽ അതിഥിയായി പ്രവേശനം കിട്ടിയത്. 'സർഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ' മെംബറും, മുൻ ഭാരവാഹികൂടിയാണ് പ്രബിൻ. ആതുര സേവന രംഗത്തെ പ്രവർത്തന മികവിനും, അർപ്പണ മനോഭാവത്തിനും ഉള്ള അംഗീകാരമായിട്ടാണ് ഗാർഡൻ പാർട്ടിയിലേക്ക് പ്രബിന്റെ പേര് ട്രസ്റ്റ് നിർദ്ദേശിച്ചതും, പ്രത്യേകമായി ക്ഷണിക്കപ്പെട്ടതും.
ബാക്കിഗ്ഹാം പാലസിന്റെ ഗാർഡൻ പാർട്ടിയിൽ ആതിഥേയ സംഘത്തിൽ ചാൾസ് രാജാവ്, രാജ്ഞി കാമിലാ, രാജകുമാരി ആനി, പ്രിൻസ് എഡ്‌വേർഡ്, എഡിൻബർഗ് ആൻഡ് ഗ്ലോസ്റ്റർ ഡച്ചസ് സോഫി തുടങ്ങിയ രാജ കുടുംബത്തിന്റെ ഉന്നത വ്യക്തികൾ നേതൃത്വം വഹിച്ചു. ബഹുമുഖ പ്രതിഭകളും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുമായ നിരവധി പ്രമുഖർ പാർട്ടിയിൽ പങ്കുചേർന്നിരുന്നു. കമ്മ്യൂണിറ്റി അംഗങ്ങളുടെ മികച്ച സംഭാവനകൾക്ക് നന്ദി പറയുന്നതിനും, അവരുടെ പൊതുസേവനത്തിന് ആദരവ് അർപ്പിക്കുന്നതിക്കുന്നതിനുമായി, 1860 മുതൽ രാജകുടുംബം ഈ പാർട്ടി വർഷം തോറും നടത്തിവരുന്നുണ്ട്.
ഗാർഡൻ പാർട്ടി ദിനങ്ങളിൽ ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ കൊട്ടാര കവാടങ്ങൾ തുറക്കുകയും, അതിഥികളുടെ പ്രവേശനം ആരംഭിക്കുകയും ചെയ്യും. അതിഥികളുടെ പ്രവേശനം തുടങ്ങി ഒരു മണിക്കൂറിനു ശേഷം രാജകുടുംബത്തിലെ അംഗങ്ങൾ എത്തുകയും, സൈനിക ബാൻഡ് ദേശീയഗാനം ആലപിക്കുകയും ചെയ്തുകൊണ്ടാണ് പരിപാടി ഔദ്യോഗികമായി ആരംഭിക്കുക. തുടർന്ന് രാജ കുടുംബം അതിഥികളെ നേരിൽക്കാണുവാൻ സമയം കണ്ടെത്തും.
ഈസ്റ്റ് ആൻഡ് നോർത്ത് എൻ എച്ച് എസ് ട്രസ്റ്റിന്റെ കീഴിലുള്ള സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ നേഴ്‌സായ പ്രബിൻ ബേബി തിരുവല്ലാക്കാരിയാണ്. യു കെ യിൽ എത്തി അഞ്ചു വർഷക്കാലത്തിനിടെ തന്നെ, തന്റെ മിടുക്കും, സംഘാടക പാഠവവും , നേഴ്സിങ് മേഖലകളിലും, സഹപ്രവർത്തകർക്കിടയിലും, ട്രസ്റ്റിലും ശ്രദ്ധേയമാക്കുവാൻ പ്രബിനു കഴിഞ്ഞിരുന്നു. നവാഗതരായ ജോലിക്കാരുടെ ഉന്നമനത്തിനും, സഹായത്തിനും പ്രശംസനീയമായ തലത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളും, ആകർഷകമായ നേതൃത്വ പാഠവവും മനസ്സിലാക്കി ട്രസ്റ്റ് പ്രസ്തുത മേഖലയിൽ കോർഡിനേറ്ററാക്കി ഉയർത്തിയ പ്രബിൻ, പേഷ്യന്റ് എക്സ്പീരിയൻസ് നഴ്സായി ജോലി ചെയ്യുകയാണ്.
More Latest News
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും

അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസ് പിടിയിൽ : നഗരത്തിൽ തന്നെ താമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് കാറിൽ സഞ്ചരിക്കുമ്പോൾ

കോവിഡ് കേസുകൾ പിന്നെയും ഉയരുന്നു:ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു

അപ്രതീക്ഷിതമായി വന്ന പാട്ടിന്റെ മധുരം :കാണിക്കൾക്കിടയിൽ നിന്നും വന്ന് സിതാരയെ ഞെട്ടിച്ച ആ പാട്ടുകാരൻ ആര്

ഒരു ലക്ഷം കെയർഗിവർമാരെ പരിശീലിപ്പിക്കാൻ എൻഎസ്‌ഡിസി ഇന്‍റർനാഷണൽ:വിവിധരാജ്യങ്ങളിലേക്ക് വിദഗ്ധരായ കെയർഗിവർമാരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു
