18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ് >>> ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് കനത്ത മഴയും വെള്ളപ്പൊക്കവും, യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; വാരാന്ത്യം വീണ്ടും വെയിലും ചൂടുമാകും >>> ഇംഗ്ലീഷ് ടെസ്റ്റ് കടുപ്പിക്കും, സെറ്റില്മെന്റിനുള്ള സമയം 10 വർഷമാക്കും കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ കർശന നിയന്ത്രണങ്ങളുമായി കെയർ സ്റ്റാർമർ, പാർലമെന്റിൽ ധവളപത്രം അവതരിപ്പിക്കുന്നു >>> കാണാതായ ചെസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ കണ്ടെത്തി, കൂട്ടായ അന്വേഷണത്തിനിടെ ഈസ്റ്റ്ഹാമിലെ സ്റ്റാഫോർഡിൽ നിന്ന് ലഭിച്ച സന്ദേശം വഴിത്തിരിവായി, ആശ്വാസത്തോടെ വീട്ടുകാർ >>> നഴ്‌സുമാർക്ക് എങ്ങനെ സേവനവും ആരോഗ്യവും സൗഖ്യജീവിതവും സാധ്യമാക്കാം.. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ, യുകെയിലെ പ്രമുഖ നഴ്‌സിങ് ട്യൂട്ടറും പലതവണ ബെസ്റ്റ് നഴ്‌സ് അവാർഡിന് അർഹയാകുകയും ചെയ്‌ത മിനിജ ജോസഫ് നൽകുന്ന നേഴ്‌സസ് ദിന സന്ദേശം >>>
Home >> NURSES DESK
കേരള നേഴ്സ് യു കെ അണിയിച്ചൊരുക്കുന്ന രണ്ടാമത് കോൺഫറൻസും നേഴ്സസ് ഡേ ആഘോഷങ്ങളും ശനിയാഴ്ച ലെസ്റററിൽ, കോൺഫറൻസിന്റെ വിജയത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

ജോബി ഐത്തില്‍

Story Dated: 2025-05-12

ഇന്ന് ലോക നഴ്‌സ് ദിനം കാവലാളായി കണ്‍ചിമ്മാതെ ഭൂമിയിലെ മാലാഖമാര്‍ യുകെയിലെ ഓരോ നേഴ്സുമാരുടെയും ദിനം. യുകെയിലെ എല്ലാ നേഴ്സുമാർക്കും കേരള നേഴ്സസ് യുകെയുടെ  ഹൃദയം നിറഞ്ഞ നേഴ്സസ് ഡേ ആശംസകൾ . നേഴ്സയുടെ ഡേയുടെ ഭാഗമായി കേരള നേഴ്സസ് യു കെ അണിയിച്ച് ഒരുക്കുന്ന രണ്ടാമത്  നഴ്സസ് ഡേ  ആഘോഷങ്ങളും , കോൺഫറൻസും അടുത്ത ശനിയാഴ്ച (മെയ് 17ന്) അതിവിശാലമായ ലെസ്റ്ററിലെ  പ്രജാപതി ഹാളിൽ വച്ച് നടക്കും. ആയിരം നഴ്സുമാർക്കാണ് ഇത്തവണത്തെ കോൺഫറൻസിൽ  സംബന്ധിക്കുന്നത്. ഒരു ദിവസം കൊണ്ടുതന്നെ ആയിരം ടിക്കറ്റുകളും വിറ്റ് തീർന്നു ചരിത്രത്തിൻ്റെ  ഭാഗമായ ഇരിക്കുകയാണ് കേരള നേഴ്സസ് യു കെയുടെ രണ്ടാമത് നഴ്സസ് ഡേ ആഘോഷങ്ങളും കോൺഫറൻസു നഴ്സസ് ഡേ  ആഘോഷങ്ങളും. കോൺഫറൻസിന്റെ വിജയത്തിനുവേണ്ടി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. രാവിലെ കൃത്യം എട്ടുമണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതും കൃത്യം 9 മണിക്ക് തന്നെ കോൺഫ്രൻസ് ആരംഭിക്കുന്നതാണ്.

പ്രഥമ കോൺഫെറൻസിനെപോലെ തന്നെ ഒട്ടേറെ പുതുമകൾ  നിറച്ചതാണ് ശനിയാഴ്ച നടക്കുന്ന രണ്ടാമത്  കോൺഫറൻസും  കോൺഫെറൻസിന്റെ ഭാഗമായി നടത്തുന്ന abstract  കോമ്പറ്റീഷന്റെ  ഫൈനൽ മത്സരങ്ങൾ കോൺഫ്രൻസ് വേദിയിൽ വച്ച് നടക്കും.

രണ്ടാമത് നേഴ്സിങ് കോൺഫ്രൻസിലും  നേഴ്സ് ഡേ ആഘോഷങ്ങളിലും മുഖ്യാതിഥിയായി  NMC Interim Chief Executive and Registrar Paul Rees MBE പങ്കെടുത്തു സംസാരിക്കും.പോൾ റീസിനൊപ്പം  യുകെയിലെ മലയാളി നേഴ്സ്മാരുടെ അഭിമാനമാ പാത്രങ്ങളായ RCN പ്രസിഡൻറ് ബിജോയ് സെബാസ്റ്റ്യൻ, kent & Ashford എം പി സോജൻ ജോസഫ് എന്നിവർ പങ്കെടുക്കും  ഇവരെ കൂടാതെ പ്രത്യേക ക്ഷിണിതാക്കളായി  University Hospitals of Leicester(General ,Royal and Glenfield Hospitals ) Chief Executive യായ Richard Mitchellയും chief nursing officer യായ  Julie Hogg പങ്കെടുത്തു സംസാരിക്കും .

ഈ വർഷത്തെ കോൺഫറൻസിൽ വിവിധ സബ്‌ജെക്ടുകളെ മുൻ നിറുത്തി സെക്ഷനുകൾ നൽകാൻ സ്പീക്കേഴ്സ് ആയി  എത്തുന്നത് തങ്ങളുടെ കരിയറിൽ വളരെയധികം വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടർ മഞ്ജു സി പള്ളം, ഡോക്ടർ ഡില്ലാ ഡേവിസ്, റോസ് മേരി മാത്യു തോമസ്, ഷീബ ഫിലിപ്പ് എന്നിവരാണ്.നഴ്സിംഗ് മേഖലയില്‍ ഇവരുടെ പ്രവര്‍ത്തി പരിചയവും വിജ്ഞാനവും  എല്ലാം ശനിയാഴ്ച കോൺഫെറെൻസിൽ പങ്കെടുക്കുന്ന എല്ലാവർക്കും തങ്ങളുടെ മുന്നോട്ടുള്ള നഴ്സിംഗ് കരിയറില്‍ മുതല്‍ കൂട്ടാകുമെന്ന് ഉറപ്പാണ്.

നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ഈ വർഷത്തെ പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് സബ്ജക്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത. അതോടൊപ്പം പങ്കെടുക്കുന്നവർക്ക് പ്ലീനറി സെഷന്‍ ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും, രണ്ടാമത് കോൺഫറൻസിന്റെ  പ്ളീനറി  സെഷനുകൾ നടത്താൻ മുന്നോട്ടു വരുന്നത്  നേഴ്സിങ് രംഗത്ത് തങ്ങളുടേതായ വ്യക്തിത്വത്തിൽ പതിപ്പിച്ച ലോമി പൗലോസ്, ലീമ ഫിലിപ്പ്, പാൻസി ജോസ്, ധന്യ രാധാമണി ധരൻ , അവരോടൊപ്പം പാനൽ മോഡറേറ്ററായി സോണിയ മാണിയും പ്രവർത്തിക്കും.

കോൺഫറൻസിന്റെ വിജയത്തിനുവേണ്ടി നിരവധി നേഴ്സുമാർ അടങ്ങിയ വിപുലമായ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞത് . ഈ വർഷത്തെ  കോൺഫറൻസിന്റെ എല്ലാ കമ്മിറ്റികളെയും കോർത്തിണക്കുന്ന പ്രോഗ്രാം ലീഡായി മിനിജ
ജോസഫ് ആണ് പ്രവർത്തിക്കുന്നത്.

ഈ വർഷത്തെ കോൺഫറൻസിന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ   നിർവഹിച്ചിരിക്കുന്നത് അലക്സ് ചാലയിലിന്റെ  നേതൃത്വത്തിലുള്ള രജിസ്ട്രേഷൻ ടീമാണ്. ജിനി അരുൺ(Mentor), ലൈബീ സുനിൽ, അന്ന ഫിലിപ്പോസ്, സിനോ റോബി, ശ്രീജ മുരളി, വിൻസി ജേക്കബ് എന്നിവരാണ്. അവരുടെ പരിശ്രമത്തിൻ്റെ ഫലമായി ഒരു ദിവസത്തിനുള്ളിൽ കോൺഫറൻസിന്റെ മുഴുവൻ രജിസ്ട്രേഷനും പൂർത്തിയാക്കുവാൻ ഈ കമ്മിറ്റിക്ക് സാധിച്ചു.

കോൺഫറൻസിലേക്ക്  എത്തി അതിഥികളെ കണ്ടെത്തിയത് ഉദ്ഘാടനം ചടങ്ങുകൾ നടത്തുന്നതും സ്റ്റെഫി ഹർഷൽ ലീഡായ Inaguration  &  lnvitation കമ്മിറ്റിയാണ്  . ഡോക്ടർ അജിമോൾ പ്രദീപ്, സിജി സലിംകുട്ടി , ധന്യ രാധാമണി ധരൻ എന്നിവരും ഈ കമ്മിറ്റിയിൽ ചേർന്ന്  പ്രവർത്തിക്കുന്നു.

നഴ്സിംഗ് ഡേആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മനോഹരമായ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ ഈ വർഷം കോഡിനേറ്റ് ചെയ്യുന്നത് ആനി പാലിയത്ത് ലീഡായ cultural കമ്മിറ്റിയാണ്  , സീമ സൈമൺ , ലെയ സൂസൻ പണിക്കർ ,ദിവ്യശ്രീ വിജയകുമാർ ,റിഞ്ചു റാഫേൽ , ബെന്‍സി സാജു എന്നിവര്‍ കൾച്ചറൽ കമ്മിറ്റിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.ഈ വർഷം നഴ്‌സ്മാർ അവതരിപ്പിക്കുന്ന വെൽക്കം ഡാൻസ് ഏവരും ഏറ്റവും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

യു .കെയുടെ നാനാഭാഗത്ത് നിന്നും കോൺഫറൻസിൽ എത്തുന്ന നഴ്സുമാരെ സ്വീകരിക്കാനായി ബ്ലെസ്സി ഷാജിയുടെ നേതൃത്വത്തിൽ വെൽക്കം കമ്മിറ്റി  ഒരുക്കങ്ങൾ പൂർത്തിയാക്കി കാത്തിരിക്കുകയാണ് . അജീഷ് ദേവ്, ആനി പോൾ, അനു അനീഷ്, ചിത്ര എബ്രഹാം, എൽസി കുമാർ, ജോജോ തോമസ്, ജോമോൻ മാത്യു, മനു മാർട്ടിൻ, മിനി ആന്റോ, മോൾബി ജയിംസ്, പ്രീതി നായർ, സിമ്മി തോമസ്, സോഫി ചാക്കോ, സ്റ്റെഫി ഡെൻസൺ എന്നിവരാണ് വെൽക്കം കമ്മിയിലെ മറ്റ് കമ്മിറ്റി മെമ്പേഴ്സ്. കോൺഫറൻസിലെ നഴ്സുമാർക്ക് വേണ്ടി എജുക്കേഷൻ സെഷൻ പ്ളീനറി  സെഷൻ കോർഡിനേറ്റ് ചെയ്തിരിക്കുന്നത് സന്ധ്യാ പോൾ ലീഡ് ചെയ്യുന്ന എഡ്യൂക്കേഷൻ കമ്മിറ്റിയാണ്. സോണിയ മാണി, സീമ സൈമൺ, മിനിജ ജോസഫ് (Mentor)എന്നിവരും എഡ്യൂക്കേഷൻ  കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.

ഈ വർഷത്തെ കോൺഫറൻസിന്റെ ഫുഡ് സംബന്ധമായ എല്ലാ കാര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുന്നത് പ്രീജ പ്രസാദിന്റെ  നേതൃത്വത്തിലുള്ള ഫുഡ് കമ്മറ്റിയാണ്. ഷാജി വെള്ളൻചേരി, ഉഷ അനിൽകുമാർ, സുദിൻ ചന്ദ്രൻ, ബിൻസി മാത്യു, നിജി മൂർത്താട്ടിൽ, മേഴ്സി അബി , ജിജി തോമസ്, ഷിബു ഭാസ്കരൻ, സേതുലക്ഷ്മി,ജെസ്സിൻ ആന്റണി (Mentor)എന്നിവരും ഈ കമ്മറ്റിയിൽ ചേർന്ന് പ്രവർത്തിക്കുന്നു.

മെയ് 17ന് LED വാളിൽ അത്ഭുതങ്ങൾ തീർക്കുവാൻ ടെക്നിക്കൽ വിഭാഗം  കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത് ചാൾസ് എടാട്ട് ലീഡായി പ്രവർത്തിക്കുന്ന ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റിയാണ്. വിജി അരുൺ , ജിജോ വാളിപ്ലാക്കിൽ , ദീപ ജോസഫ്, ഷിനി ജിജയി എന്നിവരും ഈ കമ്മിറ്റിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു .കോൺഫറൻസിന്റെ ഫൈനാൻഷ്യൽ കാര്യങ്ങൾ നല്ല രീതിയിൽ കൊണ്ട് പോകുന്നതിനു വേണ്ടി  മിനി രാജുവിന്റെ നേതൃത്വത്തിലുള്ള ഫൈനാൻസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ് , മാത്തുക്കുട്ടി ആനുകുത്തിക്കൽ(Mentor)സ്മിതാ സൈമൺ, സെൽമ ഫ്രാൻസിസ് , ബോബി ഡൊമിനിക് എന്നിവരാണ് ഫിനാൻസ്  കമ്മിറ്റിയിലെ മറ്റ് മെമ്പേഴ്സ്.

കോൺഫറൻസിൽ  എത്തുന്ന നേഴ്സുമാർക്ക് തങ്ങളുടെ കരിയറിൽ വേണ്ട ഉയർച്ചയ്ക്കു വേണ്ടി തയ്യാറാക്കുന്ന കരിയർ സ്റ്റേഷനുകൾ തയ്യാറാക്കുന്ന കരിയർ അഡ്വൈസ് & സപ്പോർട്ട് ബൂത്ത് കമ്മറ്റിയുടെ ലീഡുകളായി അനീറ്റ ഫിലിപ്പും, ജോയ്സി ജോർജ് ചേർന്ന് പ്രവർത്തിക്കും. നീതു ഷാജി, മനീഷ അനീഷ്, സൗമ്യ ജോൺ , ട്രീസാ തോമസ്, ചിത്ര സൂസൻ എബ്രഹാം , ബബിത ജോസഫ്, ജിജോ മോൾ ഫിനിൽ, സുനിത സുനിൽ രാജൻ, ലൈബി സിബു , സ്മിത ടോണി എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമാണ് .കോൺഫറൻസിൽ  എത്തുന്ന നഴ്സുമാർക്ക്  Revalidation  വേണ്ട CPD hours  നൽകുന്ന സർട്ടിഫിക്കുകളും അതോടൊപ്പം ഫീഡ്ബാക്കും കളക്ട് ചെയ്യുന്നത് ബിനോയ് ചാക്കപ്പന്റെ നേതൃത്വത്തിലുള്ള ഫീഡ്ബാക്ക് കമ്മറ്റി ആയിരിക്കും. ഷോബി അന്നമ്മ, അനു ഡോണി, എൽദോ എബ്രഹാം, ബിസ്മി തോമസ്, ലാലി വർഗീസ് എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.

കോൺഫ്രൻസിന്റെ  ഭാഗമായി നടത്തിയ Abstraction competition നിയന്ത്രിചത് ജോയ്സി ജോർജ് ലീഡായAbstract Review കമ്മറ്റിയാണ്. ജോയ്സിയെ കൂടാതെ ഡോക്ടർ അജിമോൾ പ്രദീപ്, സിജി സലിം കുട്ടി, ചാൾസ്  എടാട്ടുകാരൻ, റിൻസി സജിത്ത്, ഡോക്ടർ ഡില്ല ഡേവിസ്, റീജ ബോബി എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമാണ്. വിജയികൾക്ക് കോൺഫ്രൻസ് വേദിയിൽ വച്ച് സമ്മാനങ്ങൾ നൽകുന്നതാണ്

ഇത്രയും വിപുലമായ കമ്മിറ്റിയെ കൂടാതെ  യു കെയുടെ നാനാ ഭാഗത്തു നിന്നും കോർഡിനേറ്റർസ്  ആയി തിരഞ്ഞെടുക്കപ്പെട്ട, സ്റ്റാഫോർഡിൽ ഇൽ നിന്നുള്ള ജെസ്സിൻ ആന്റണി ലീഡ് ചെയ്യുന്ന county cordinators ടീമിൽ ജിജി സജി (Wiltshire), പ്രീതി നൈനാൻ ( Manchester ), ഷീജ ബ്രൂസിലി (Midlands ), സിവി  ബിജു (Worcestershire), ഷാന്റി ഷാജി ( Oldham), രാജി രാജൻ ജോസഫ് (Kettering ), ബിന്ദു പീറ്റർ ( Northern Ireland),സ്റ്റെഫി ഡെൻസൺ  (Leicester), പാൻസി ജോസ് ( Derbyshire), ഷോബി അന്നമ്മ (Northampton), ഷിനി ബേസിൽ ( Essex ),ആൻ ജെയിംസ് (Manchester-Bolton), ടോം സെബാസ്റ്റ്യൻ (Basildon-Essex), അനു അനീഷ് ( Leciester),സിന്ധു ആൻ (Bedfordshire), ഷിജു ചാക്കോ ( North Wales), ബീന ബോസ്കോ ( West Yorkshire), ജിൽസി പോൾ (Isle of Man), ബിന്ദു തോമസ് (Newcastle upon Tyne), ദീപാ സുരേഷ് (Staffordshire) ജിസാ ജോസഫ് (Nottinghamshire), അഞ്ചു രവീന്ദ്രൻ ( Worcestershire), നിഷാ നായർ ( Hampshire), അനില പ്രസാന്ത് ( Hertfordshire), ജിനിമോൾ സ്കറിയ ( Mid Wales), സുജേഷ് കെ അപ്പു (Cheshire), സുനിൽ തോമസ് (Dorset), ഷൈനി പൗലോസ് (Warwickshire), ജയ്ബി അനിൽ (Scotland), മഞ്ചുള സിജൻ (Somerset), ജിസാ   സന്തോഷ് ( South Wales) ,ദീപ സർദാർ (Manchester-Stokport),ദീപ്തി ജോസഫ് (North London ) എന്നിവരും ചേർന്ന് കോൺഫെറൻസിന്റെ വിജയത്തിനായി ചേർന്ന് അവസാന ഒരുക്കങ്ങളുടെ പണിപ്പുരയിലാണ്.

യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം  പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും രണ്ടാമത്തെ കോൺഫെറൻസും നഴ്സസ് ഡേ ആഘോഷങ്ങളും എന്നതിൽ  സംശയമില്ല.യു കെയിൽ അങ്ങോളം ഇങ്ങോളമുള്ള എല്ലാ നേഴ്സ്മാരെയും ലെസ്റ്ററിൽ വച്ച് നടക്കുന്ന രണ്ടാമത് കോൺഫെറൻസിലേക്ക് വിനയപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു .

കോൺഫറൻസിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് :

മിനിജ ജോസഫ് (+44 7728 497640), ജോബി ഐത്തില്‍ ( 07956616508),സിജി സലിംകുട്ടി(  +44 7723 078671), മാത്തുക്കുട്ടി  ആനകുത്തിക്കല്‍ (07944668903) എന്നീ നമ്പറുകളില്‍ ദയവായി കോണ്‍ടാക്ട് ചെയ്യുക.

More Latest News

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡന്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍, സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍), ജിമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി),  നീതു ജിമിന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്‌പോര്‍ട്ട്‌സ് കോ- ഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോ ഓഡിനേറ്റര്‍), സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഡിനേറ്റര്‍), തോമസ് രാജന്‍ (യുക്മ കോഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ കോഡിനേറ്റര്‍). കൂടാതെ യുക്മ കോര്‍ഡിനേറ്റര്‍ ലോക്കല്‍ സപ്പോര്‍ട്ടര്‍ ആയി റീജാ രാജനേയും തിരഞ്ഞെടുത്തു.  

വിരാട് കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

                    മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മക്ക് പിന്നാലെ ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന വാർത്ത പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ കളിക്കാരൻ വിരാട് കോഹ്ലി.തന്റെ സാമൂഹ്യമാധ്യമങ്ങളിൽ,ഒരു ഹൃദ്യമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് കോഹ്ലി ഈ തീരുമാനം ലോകത്തെ അറിയിച്ചത്. ഇതത്ര എളുപ്പമല്ല, എന്നാൽ ശെരിയായ തീരുമാനമാണെന്നും, ടെസ്റ്റ്‌ ക്രിക്കറ്റിനായി തന്നെക്കൊണ്ട് കഴിയുന്നതെല്ലാം നൽകിയെന്നും, പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരികെ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിരാട് കോഹ്ലിയുടെ വിരമിക്കൽ സംബന്ധിച്ച വാർത്തകൾ മുൻപ് പല ദിവസങ്ങളായി പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒരു പുനരാലോചനക്കായുള്ള നിർദേശം നൽകിയെങ്കിലും താരത്തിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പകരക്കാരില്ലാത്ത കളിക്കാരനാണ് വിരാട് കോഹ്ലി. ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ, ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലെ മായാത്ത ചിത്രമായി കോഹ്ലിയുടെ പല വിജയനിമിഷങ്ങളും പതിഞ്ഞു കഴിഞ്ഞു.ടെസ്റ്റിലെ ഇന്ത്യയുടെ നായകസ്ഥാനത്തെത്തി റെക്കോർഡുകൾ സ്വന്തമാക്കുകയും ഇന്ത്യയെ ഏറ്റവും കൂടുതൽ തവണ വിജയകിരീടം ചൂടിക്കുകയും ചെയ്ത കോഹ്ലിക്ക് ഗ്രൗണ്ടിന് അകത്തും പുറത്തും ആരാധകവൃന്ദങ്ങളേയാണ്. 2011 ൽ വെസ്റ്റ്‌ ഇൻഡീസിനെതിരായി ഇന്ത്യൻ ജേഴ്സിയണിഞ്ഞ് അരങ്ങേറ്റം നടത്തിയ കോഹ്ലി അവസാനമായി ഈ വർഷം നടന്ന ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കളിച്ചപ്പോൾ കടന്ന് പോയത് അദ്ദേഹത്തിന്റെ ടെസ്റ്റ്‌ ക്രിക്കറ്റ് ജീവിതത്തിലെ 14 വർഷങ്ങളാണ്. 14 സീസണുകളിലായി 123 ടെസ്റ്റുകളിൽ കളിച്ച് 9230 റൺസ് നേടാൻ കോഹ്ലിക്ക് സാധിച്ചു.ക്യാപ്റ്റൻ വേഷമണിഞ്ഞ 68 ടെസ്റ്റുകളിൽ 40 ലും വിജകിരീടം നേടി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിജയപാത തീർത്ത ക്യാപ്റ്റൻ എന്ന അപൂർവ്വനേട്ടവും സ്വന്തമാക്കി. ടി20 ലോകകപ്പ് വിജയമുന്നേറ്റത്തിന് ശേഷം ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ച വിരാട് കോഹ്ലിയെ ഇനി ഏകദിനത്തിൽ മാത്രമാണ് കാണാൻ സാധിക്കുക.

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജെയ്ഷെ മുഹമ്മദ്‌, ലഷ്കറെ തൊയ്ബ നേതാക്കളടക്കം പല ഭീകരരും കൊല്ലപ്പെട്ടിരുന്നു.ഇപ്പോൾ ബഹാവൽപൂരിലെ മുരിഡ്കെയിൽ കൊല്ലപ്പെട്ട ഭീകരരുടെ മരണാനന്തര സംസ്കാരചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം.ഇവരിൽ പല പാക് പോലീസ് സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.   പാക് പഞ്ചാബിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസിനെ കൂടാതെ, ലഫ്റ്റനന്റ് ജനറൽ ഫയാസ് ഹുസൈൻ,  മേജർ ജനറൽ റാവു ഇമ്രാൻ,അഡ്മിനിസ്ട്രേഷനിൽ നിന്നും  ബ്രിഗേഡിയർ മുഹമ്മദ്‌ ഫുർഖാൻ, പാകിസ്ഥാൻ പഞ്ചാബ് നിയമസഭയയുടെ ഭാഗമായ ഉസ്മാൻ അൻവർ, മാലിക് സുഹൈബ് അഹമ്മദ് എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തതായി എഎൻഐ റിപ്പോർട്ട്‌ ചെയ്തു.ഭീകരവാദത്തിനെതിരെയാണ് തങ്ങളെന്ന് തുറന്നടിക്കുന്ന പാകിസ്താനിലെ തീവ്രവാദികളുടെ സംസ്‍കാര ചടങ്ങിലുള്ള സൈന്യത്തിന്റെയും പോലീസിന്റെയും സാന്നിധ്യം അത്ഭുതപ്പെടുത്തുന്നതാണ്. 

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് അറിയപ്പെടുന്നതും, റോം, ജെറുശലേം, സന്ത്യാഗോ (സെൻറ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങൾക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവുമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. ഈ തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തീർത്ഥാടക സംഘാടകർ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, നോര്‍വിച്ച്, ഗ്രേറ്റ് യാര്‍മൗത് ഇടവകകളുടെ വികാരിയായ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും ഒരുക്കങ്ങളും ചെയ്യുന്നത്. ജൂലൈ പത്തൊന്‍പതിനു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുന്നാൾ സമാപിക്കും. ഇംഗ്ലണ്ടിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒമ്പതാം തവണയാണ് തീര്‍ത്ഥാടനം നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടി യാണ് ഈ തീര്‍ത്ഥാടനം.

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം

ഏറെ ആളുകളിലും കണ്ടുവരുന്ന ടൈപ്പ് രണ്ട് പ്രമേഹത്തിന്റെ ഏറ്റവും ഫലപ്രദമായ മരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്ന സാഹചര്യത്തിൽ വിലകുറഞ്ഞ ജനറിക് പതിപ്പുകൾ വിപണിയിലെത്തുകയാണ്.എംപാഗ്ലിഫോസിൻ എന്ന രാസമൂലകത്തിന്റെ പേറ്റന്റ് കാലപരിധി അവസാനിച്ചപ്പോഴാണ്, മൂന്ന് മാസക്കാലം കൊണ്ട് 140 ൽ കൂടുതൽ പുതിയ ബ്രാന്റുകൾ നിലവിൽ വന്നത്. ഇനിയും മറ്റുപല കമ്പനികളും ഇതിന്റെ ഉത്പാദനം തുടങ്ങുമെന്ന സൂചനകളുമുണ്ട്. ജെർമനി ആസ്ഥാനമായുള്ള ബറിംഗഇൻഗലൈം എന്ന കമ്പനിയുടെ പേറ്റന്റ് അവകാശത്തിൽ ഉണ്ടായിരുന്ന ഈ മരുന്നിന് മുൻപ്, ഒരു ഗുളികക്ക് 60 മുതൽ 70 രൂപ വരെ വിലയുണ്ടായിരുന്നെങ്കിൽ ഇനി മുതൽ 10 -15 ആയി കുറയും.കൂടുതൽ ബ്രാന്റുകൾ വിപണിയിലെത്തുമ്പോൾ മരുന്നിന്റെ വിറ്റുവരവിലും വലിയ കുത്തിപ്പാണ് ഉണ്ടാകുന്നത്.എംപാഗ്ലിഫോസിൻ ചേർന്ന മറ്റനേകം പുതിയ മരുന്നിനങ്ങളെ ദേശീയ ഔഷധവിലനിയന്ത്രണ സമിതി അവിശ്യമരുന്ന് പട്ടികയിൽ ചേർത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ബ്രാന്റുകളും സർക്കാർ അനുവാദമില്ലാത്ത വിലക്കയറ്റവും നിയന്ത്രണത്തിലാവും.

Other News in this category

  • അറിവിന്റെ നിറവായ് ആസ്‌കെൻ കോൺഫറൻസ്… സീനിയർ മലയാളി നഴ്‌സുമാരുടെ യുകെയിലെ ആദ്യസമ്മേളനത്തിൽ നൂറുകണക്കിന് നഴ്‌സുമാർ പങ്കെടുത്തു; സാം ഫോസ്‌റ്ററും സൂ ട്രാങ്കയും ഒരേ വേദിയില്‍; സംവദിക്കാൻ ആദ്യ മലയാളി എംപി സോജൻ ജോസഫും
  • യുകെയില്‍ കെയര്‍ വര്‍ക്കര്‍ വിസയില്‍ എത്തിയ നേഴ്‌സുമാര്‍ക്ക് ഓസ്‌കി പാസാകൂവാന്‍ എളുപ്പ വഴിയുമായി ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമി, ഒരാഴ്ചത്തെ സൗജന്യ പരിശീലനവും നേടാം
  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • Most Read

    British Pathram Recommends