18
MAR 2021
THURSDAY
1 GBP =104.63 INR
1 USD =83.54 INR
1 EUR =90.03 INR
breaking news : മാന്ദ്യത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ പറുന്നുയര്‍ന്ന് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ; രണ്ട് വര്‍ഷത്തിനിടെ ഏറ്റവും വലിയ മുന്നേറ്റം; കണ്‍സര്‍വേറ്റീവുകള്‍ക്ക്പുത്തന്‍ പ്രതീക്ഷ >>> കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും >>> ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരുടെ പട്ടികയില്‍ ഇടം നേടി യുകെയിലെ മലയാളി ബാലന്‍; 11 കാരനായ ധ്രുവ് മെന്‍സയില്‍ അംഗത്വം നേടിയത് 162 സ്‌കോറുമായി >>> ഇന്ന് പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍, പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും >>> അറ്റകുറ്റപ്പണികള്‍ക്കായി  എം25 ന്റെ ഒരു ഭാഗം വാരാന്ത്യത്തില്‍ അടക്കും; യാത്രകള്‍ക്ക് കാലതാമസം നേരിടുമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്, ട്രാഫിക് പുന:ക്രമീകരണങ്ങള്‍ ഇങ്ങനെ.... >>>
Home >> TECHNOLOGY

TECHNOLOGY

എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാം, പുതിയ പ്രഖ്യാപനവുമായി ഇലേണ്‍ മസ്‌ക്

എക്‌സ് ഉപയോക്താക്കള്‍ക്ക് പുതിയ പ്രഖ്യാപനവുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാമെന്നാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. എക്‌സില്‍ മോണിറ്റൈസേഷന് തുടക്കമിടുകയാണെന്നു മസ്‌ക് അറിയിച്ചു സഹോദരി ടോസ മസ്‌ക് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് വന്‍ അപ്‌ഡേറ്റ് അറിയിച്ചിരിക്കുന്നത്. പോഡ്കാസ്റ്റുകള്‍ വഴിയും ചെയ്തും പണം നേടാമെന്നാണ് മസ്‌ക് പറയുന്നത്.സിനിമകള്‍ പൂര്‍ണമായും എക്‌സില്‍ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ ഓഡിയന്‍സ് സംവിധാനം എക്‌സില്‍ കൊണ്ടുവരുമെന്നും മസ്‌ക് വ്യക്തമാക്കി . പരസ്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് എ ഐ യുടെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയന്‍സ്. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്‌സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.

ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍, രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്

ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. 2022 ല്‍ യുഎസില്‍ ആദ്യമായി അവതരിപ്പിച്ച ഗൂഗിള്‍ വാലറ്റ് രണ്ട് വര്‍ഷത്തിനുശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഡിജിറ്റല്‍ പെയ്‌മെന്റ്കള്‍ അടക്കം ചെയ്യാനാണ് യുഎസില്‍ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നത് എങ്കിലും ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ ചെയ്യാനല്ല ഉപയോഗിക്കുക. ഉപഭോക്താക്കളുടെ രേഖകള്‍ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാന്‍ അനുവദിക്കുന്ന ഡിജിറ്റല്‍ പേഴ്‌സ് ആണ് ഗൂഗിള്‍ വാലറ്റ്. ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ബോര്‍ഡിങ് പാസ്സുകള്‍, ട്രെയിന്‍ /ബസ് ടിക്കറ്റുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഓണ്‍ലൈനായിഎടുക്കുന്ന സിനിമാ ടിക്കറ്റുകള്‍,റിവാര്‍ഡ് കാര്‍ഡുകള്‍ തുടങ്ങിയവയൊക്കെ സൂക്ഷിച്ചുവെക്കാന്‍ ഗൂഗിള്‍ വാലറ്റില്‍ സാധിക്കും. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കോണ്‍ടാക്ട് ലെസ്സ് പെയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുന്ന ഗൂഗിള്‍ വാലറ്റില്‍ ഗൂഗിള്‍ പേ പോലെ യുപിഐ സേവനം ലഭ്യമല്ല. ഗൂഗിളുമായി പി വി ആര്‍ ഇനോക്‌സ്, മേക്ക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ,ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിഎംഡബ്ലിയു, ഫ്‌ലിപ്കാര്‍ട്ട്, പൈന്‍ ലാബ്‌സ്, കൊച്ചി മെട്രോ, അബിബസ് തുടങ്ങി ഇരുപതോളം സ്ഥാപനങ്ങള്‍ വാലറ്റിനു വേണ്ടി സഹകരിക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഗൂഗിള്‍ വാലറ്റുമായി സഹകരിക്കുകയും ചെയ്യും.

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം

ഇനി മുതല്‍ ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറില്‍. ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രം, നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം

നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമിന്റെ ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ അവതരണം. കട്ടൗട്ട്‌സ്, ഫ്രെയിംസ്, റിവീല്‍, ആഡ് യുവേഴ്‌സ് മ്യൂസിക് തുടങ്ങിയ സ്റ്റിക്കറുകളാണ് ഉപയോക്താക്കള്‍ക്കായി ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സ്റ്റോറി ക്രിയേറ്റ് ചെയ്യുമ്പോള്‍ സ്റ്റിക്കര്‍ ടാബില്‍ നിന്നും റിവീല്‍ സ്റ്റിക്കര്‍ എടുക്കാം. സ്റ്റോറിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചന നല്‍കിയിട്ട് വേണം സ്റ്റോറി പോസ്റ്റ് ചെയ്യാന്‍. ബ്ലര്‍ ആയാണ് സ്റ്റോറി പോസ്റ്റാവുന്നത്. ഡിഎം ചെയ്തവര്‍ക്ക് മാത്രമേ സ്റ്റോറി കാണാന്‍ കഴിയൂ. ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന് തുടക്കമിടാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ഫ്രെയിംസാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍. ചിത്രങ്ങളെ വെര്‍ച്വല്‍ പോളറോയ്ഡ് ചിത്രമാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. യഥാര്‍ത്ഥ പോളറോയ്ഡ് ചിത്രങ്ങള്‍ കുറച്ചു നേരം ഇളക്കിയാല്‍ മാത്രമേ ഇവ ക്ലീയറാകൂ. ഫോണ്‍ ഇളക്കുകയോ ഷേക്ക് ടു റീവില്‍ ബട്ടന്‍ ടാപ്പ് ചെയ്യുകയോ ചെയ്താലേ ഈ ചിത്രം കാണാനുമാവൂ. സ്റ്റിക്കറിലേക്ക് മാറ്റുമ്‌ബോള്‍ തന്നെ ഓട്ടോമാറ്റിക്കായി ചിത്രം പകര്‍ത്തിയ തീയതിയും സമയവും അതില്‍ ചേര്‍ക്കപ്പെടും. ഇതിനൊക്കെ അടിക്കുറിപ്പ് നല്‍കാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഇനി യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണോ? പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകള്‍' ഇനി അതും പറഞ്ഞ് തരും

ടെക്‌നോളജി അങ്ങ് ടോയ്‌ലെറ്റ് വരെ എത്തിയിരിക്കുകയാണ്. ചൈനയില്‍ ബീജിങ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളില്‍ പുരുഷന്മാര്‍ക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ടോയ്‌ലെറ്റ് ആരോഗ്യ കാര്യങ്ങള്‍ക്ക് കൂടി ശ്രദ്ധ കൊടുക്കുന്ന ടെക്‌നോളജിയാണ് ഒരുക്കിയിരിക്കുന്നത്. യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണമെങ്കില്‍ പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകളെ' ആശ്രയിച്ചാല്‍ മതിയാകും. മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ആണ് ചൈനയില്‍ ആരംഭിച്ചിരിക്കുന്നത്. ഈ പബ്ലിക് ശുചിമുറിയിലെ സ്മാര്‍ട്ട് യൂറിനലുകള്‍ പല തരത്തിലുള്ള പരിശോധനകള്‍ നടത്തി തരും. സ്വകാര്യ കമ്പനി വഴിയാണ് ഇത് നടപ്പാക്കുന്നത്. അതിനാല്‍ ഇതിന് ചെറിയൊരു തുക ഉപഭോക്താവ് നല്‍കണം. ഏതാണ്ട് 20 യുവാന്‍ അതായത് 230 ഇന്ത്യന്‍ രൂപയാണ് ഇതിന് നല്‍കേണ്ടി വരുന്ന ചാര്‍ജ്. വീചാറ്റിലൂടെ പണം അടച്ച് ഇവിടെ കയറി മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പരിശോധന ഫലം ഫോണിലേക്ക് എത്തുന്ന വിധമാണ് ഇതിന്റെ സംവിധാനം. ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതിലേക്ക് ഇത്തരം സ്മാര്‍ട്ട് ടോയ്ലറ്റുകള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ശുചിമുറികള്‍ ചൈനയില്‍ ആകമാനം സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി. എന്നാല്‍ ഇവ ഡോക്ടര്‍മാര്‍ക്ക് പകരമല്ലെന്നും ഡോക്ടറുടെ അടുത്തേക്ക് നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനെത്താന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ഇവയുടെ ഉദ്ദേശ്യമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

വാട്‌സ്ആപ്പില്‍ ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാം, പുതിയ ഫീച്ചര്‍ ഇങ്ങനെ

വളരെ എളുപ്പം ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ഒന്നാണ് വാട്‌സ്ആപ്പ്. അതിനാല്‍ തന്നെ പ്രായഭേദമന്യേ എല്ലാവരും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ആളുകള്‍ക്ക് വളരെ വേഗം കൈകാര്യം ചെയ്യാവുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നതും. പുതിയ ഫീച്ചറും ഇതുപോലെ ഉള്ളതാണ്.  മികച്ച സേവനം ഉറക്കൃപ്പാക്കാന്‍ ശ്രമിക്കുന്ന വാട്‌സ്ആപ്പ് ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാന്‍ കഴിയുന്ന ഫീച്ചറാണ് ഇക്കുറി അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചറിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ കമ്പനി. നിലവില്‍ മറ്റൊരാള്‍ അയക്കുന്നൊരു ചിത്രത്തിനോ വീഡിയോക്കോ പ്രതികരിക്കാനുള്ള ഏക മാര്‍ഗം, അതില്‍ ദീര്‍ഘനേരം അമര്‍ത്തുകയും തുടര്‍ന്ന് ദൃശ്യമാകുന്ന ബാറില്‍ നിന്ന് പ്രതികരണം തെരഞ്ഞെടുക്കുന്നതുമാണ്. ഇതിലാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവരുന്നത്. മീഡിയ വ്യൂവര്‍ ഇന്റര്‍ഫെയ്സില്‍ തന്നെ റിയാക്ഷന്‍ ബാറിനെ ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍ വരുന്നത്. ഇത് ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കും. ആഗ്രഹിക്കുന്ന റിയാക്ഷന്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ '+' ബട്ടണ്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ടാകും. ലോംഗ് പ്രസോ വലതുവശത്തേയ്ക്ക് സൈ്വപ്പും ചെയ്യുന്നതോ ഒഴിവാക്കി എളുപ്പത്തില്‍ മീഡിയോ കണ്ടന്റിനോട് റിയാക്ട് ചെയ്യാന്‍ കഴിയുന്ന വിധമാണ് പുതിയ സംവിധാനം.

എക്സില്‍ പുതുപുത്തന്‍ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അടങ്ങിയ ഫീച്ചര്‍, എക്സിലെ പ്രീമിയം വരിക്കാര്‍ക്ക് പുതിയ സൗകര്യം

എക്‌സില്‍ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അടങ്ങിയ പുതു പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.   പുതിയ സ്റ്റോറീസ് ഫീച്ചറാണ് എക്സ് ഇത്തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. എക്സിലെ എക്സ്പ്ലോര്‍ സെക്ഷനിലുള്ള ട്രെന്‍ഡിങ് ആയ വിഷയങ്ങളുടെ സംഗ്രഹം എഐയുടെ സഹായത്തോടെ തയ്യാറാക്കി നല്‍കുന്ന ഫീച്ചറാണ് എക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. എക്സിന്റെ ഗ്രോക്ക് എഐയുടെ സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. എക്സ്പ്ലോര്‍ സെക്ഷനിലെ ഫോര്‍ യു ടാബിലുള്ള ട്രെന്‍ഡിങ് സ്റ്റോറികളുടെ സംഗ്രഹമാണ് ഗ്രോക്ക് എഐ തയ്യാറാക്കി നല്‍കുന്നത്. എക്സിലെ പ്രീമിയം വരിക്കാര്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. നിങ്ങള്‍ ഫോളോ ചെയ്യുന്നതും കാണുന്നതും ഇടപെടുന്നതുമായ പോസ്റ്റുകളുടെയും അക്കൗണ്ടുകളുടെയും അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെടുന്ന നെറ്റ് വര്‍ക്കില്‍ ജനപ്രിയമായ സ്റ്റോറികളും വാര്‍ത്തകളുമാണ് ഫോര്‍ യു ടാബില്‍ കാണാന്‍ സാധിക്കുക. ഒരുപാട് നേരം എക്സില്‍ സ്‌ക്രോള്‍ ചെയ്യാതെ നിങ്ങള്‍ക്ക് ആവശ്യമായതും നിങ്ങള്‍ പ്രാധാന്യം നല്‍കുന്നതുമായ വിഷയങ്ങള്‍ ഈ ടാബില്‍ കാണാം.

ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ല, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ആപ്പിള്‍ കമ്പനി

ഉപയോക്താക്കളുടെ സ്ഥിരമായുള്ള പരാതിക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമങ്ങളുമായി ആപ്പിള്‍ കമ്പനി. ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ലെന്ന പരാതിക്കാണ് പരിഹാരം കണ്ടെത്താന്‍ കമ്പനി ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആപ്പിള്‍ കമ്പനിക്കും ഐഫോണിനുമെതിരെ നിറഞ്ഞ പരാതികള്‍ക്ക് പിന്നാലെയാണ് ആപ്പിള്‍ ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന് കാരണം ഒരു ബഗ്ഗാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോക്താക്കളുടെയും സാങ്കേതികസമൂഹത്തെയും വലിയതോതില്‍ ആശങ്കയിലാഴ്ത്തുന്നു. ആപ്പിളും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടന്നും പ്രശ്നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. പ്രശ്നം എത്ര പേരെ ബാധിച്ചുവെന്നോ ഏതൊക്കെ ഉപകരണങ്ങള്‍ക്ക് ഈ പ്രശ്നമുണ്ടെന്നും ഉള്ള കാര്യം വ്യക്തമല്ലെങ്കിലും, പ്രശ്നം വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതായി ആപ്പിള്‍ പറഞ്ഞു. പലപ്പോഴും അലാറം ശബ്ദിക്കുന്നത് കേള്‍ക്കാത്തതിനാല്‍ സമയനിഷ്ട പാലിക്കാന്‍ സാധിക്കുന്നില്ലെന്ന് വിവിധ ഉപഭോക്താക്കള്‍ വീഡിയോയിലൂടെ പറഞ്ഞു. ചിലസമയങ്ങളില്‍ അലാറം ഓഫ് ചെയ്താലും പിന്നെയും ശബ്ദിക്കുന്നതായും ഉപഭോക്താക്കള്‍ പരാതി ഉന്നയിക്കുന്നുണ്ട്. ടെക് ബ്ലോഗുകളിലും സാമൂഹ്യമാധ്യമങ്ങളിലും പലരും ഇക്കാര്യം പരാതിപ്പെടുന്നുണ്ട്. ഇത് മൂലം തങ്ങളുടെ നിത്യേനയുള്ള ഷെഡ്യൂളില്‍ കാലതാമസം ഉണ്ടാകുന്നതായും ഇവര്‍ പരിഭവിക്കുന്നു.

വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും

ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ സ്വാധീനം വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തികളില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലാണ് വാട്‌സ്ആപ്പിന് ഇത്രയും ആരാധകര്‍ ഉള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും. ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.

ഇനി വാട്‌സ്ആപ്പ് ചാറ്റില്‍ മൂന്ന് സന്ദേശങ്ങള്‍ വരെ പിന്‍ ചെയ്തുവെക്കാം, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ

ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വളരെ സുഗമമായുള്ള ഉപയോഗത്തിനു വേണ്ടിയും വാട്‌സ്ആപ്പ് പുതിയ അപ്‌ഡേഷനുകള്‍ പുറത്തിറക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തില്‍ ചാറ്റുകള്‍ എളുപ്പമാക്കാന്‍ പുതിയ അപ്‌ഡേഷനാണ് വന്നിരിക്കുന്നത്. ഇപ്പോള്‍ മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന്‍ ചെയ്തുവെക്കാവുന്ന പുതിയ രീതിയാണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ഒരു സന്ദേശം മാത്രമാണ് പിന്‍ ചെയ്തുവെക്കാന്‍ സാധിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇനി പിന്‍ ചെയ്തുവെക്കാം. ഇങ്ങനെ പിന്‍ ചെയ്തുവെക്കുന്ന സന്ദേശങ്ങള്‍ ചാറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത് സാധ്യമാണ്. പിന്‍ ചെയ്തുവെച്ച സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം. ഒരു സന്ദേശം വളരെ എളുപ്പം പിന്‍ ചെയ്തുവെക്കാനാവും. ഇതിനായി പിന്‍ ചെയ്തുവെക്കേണ്ട സന്ദേശത്തിന് മേല്‍ അല്‍പനേരം വിരല്‍ അമര്‍ത്തിവെക്കുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ പിന്‍ തിരഞ്ഞെടുക്കുക. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന്‍ ചെയ്യാം. മൂന്ന് സന്ദേശങ്ങള്‍ മാത്രമേ പിന്‍ ചെയ്യാനാവൂ. കൂടുതല്‍ സന്ദേശങ്ങള്‍ പ്രത്യേകം എടുത്തുവെക്കണം എങ്കില്‍ അവ സ്റ്റാര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. സ്റ്റാര്‍ ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണത്തിന് പരിധിയില്ല.

More Articles

ചിത്രങ്ങളും വീഡിയോകളും മാത്രമല്ല വോയ്‌സ് നോട്ടുകളും ഇനി വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കാം, ഉപയോക്താക്കള്‍ക്കായി വട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഇങ്ങനെ...
വാട്‌സ്ആപ്പില്‍ നോട്ടിഫിക്കേഷന്‍ ബാര്‍ നിറയുന്നത് ഒരു പ്രശ്‌നമാണോ? ഇതാ വാട്‌സ്ആപ്പ് അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്... ഇനി ആവശ്യമുള്ളതിന് മാത്രം പ്രാധാന്യം നല്‍കാം...
ട്വിറ്ററിന് പിന്നാലെ ഷെയര്‍ ചാറ്റിലും കൂട്ട പിരിച്ചുവിടല്‍!!! പിരിച്ചുവിടല്‍ ഏകദേശം 500 പേരെ ബാധിക്കുമെന്നാണ് കമ്പനി നല്‍കുന്ന വിവരം...
മൈക്രോസോഫ്റ്റും മെറ്റയും യുഎസിലെ സിയാറ്റിലിലും, വാഷിംഗ്ടണിലെ ബെല്ലെവിലുമുള്ള ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയുന്നു...
കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 268 വെബ്സൈറ്റുകള്‍ വിലക്ക് ഏര്‍പ്പെടുത്തി, 30 വെബ്സൈറ്റുകള്‍ പിന്‍വലിച്ചു... കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയുടെ നടപടി...
ഇനി ഗൂഗിള്‍ മീറ്റിന്റെ വീഡിയോ കോളിങ്ങില്‍ ഇമോജികള്‍ ഉപയോഗിക്കാം, ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മീറ്റ്‌സ്...
ഗൂഗിള്‍ ഡോക്‌സ് പുതിയ ഫീച്ചറുമായി എത്തുന്നു, സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലല്ലാതെ എല്ലാ ഗൂഗിള്‍ ഡോക്‌സ് ഉപയോക്താക്കള്‍ക്കും ഉപയോഗിക്കാവുന്ന ഫീച്ചര്‍...
ഇനി മുതല്‍ ഡിസപ്പിയറിങ് മെസേജുകള്‍ സേവ് ചെയ്യാന്‍ കഴിയും, കെപ്റ്റ് മെസേജ് ഫീച്ചര്‍ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്...

Most Read

British Pathram Recommends