ഒരുകാലത്ത് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയായിരുന്നു രേഖ. മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളില്‍ താരം തിളങ്ങിയിട്ടുണ്ട്. പുന്നഗൈ മന്നന്‍ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. പക്ഷെ രേഖ മലയാളത്തില്‍ ആദ്യം ചുവടു വയ്ക്കുന്നത് 1989ല്‍ പുറത്തിറങ്ങിയ സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന റാംജി റാവ് സ്പീക്കിംഗിലൂടെയായിരുന്നു.
മോഹന്‍ലാല്‍ നായകനായ ഏയ് ഓട്ടോയിലെ മീനുക്കുട്ടിയെ മലയാളികള്‍ ആരും മറക്കില്ല. മലയാളകിള്‍ ഏറെ സ്വീകരിച്ച വേഷമായിരുന്നു അത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ സ്വന്തമായി മാറി.
ഇപ്പോഴിതാ പുറത്ത് വരുന്ന രേഖയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയെ അടക്കം ഞെട്ടിക്കുകയാണ്. ചിത്രത്തില്‍ രേഖ ഗര്‍ഭിണിയായിട്ടാണ് കാണപ്പെടുന്നത്. 53 കാരിയായ രേഖ ഗര്‍ഭിണിയായോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ചോദിക്കുന്നത്. ചിലര്‍ ഗര്‍ഭ വാര്‍ത്ത് സ്ഥിരീകരിച്ച് എത്തി. പക്ഷെ പിന്നീട് ഈ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്.
രേഖ ഗര്‍ഭിണിയല്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഒരു സിനിമയില്‍ നിന്നുമുള്ളതാണെന്നുമാണ് വാര്‍ത്തകളില്‍ നിന്നും സ്ഥിരീകരിക്കുന്നത്. 'മിരിയം മാ' എന്ന ചിത്രത്തില്‍ രേഖ ഗര്‍ഭിണിയായി അഭിനയിക്കുന്നുണ്ട്. ഏഗില്‍ ദുരൈ, സ്നേഹ കുമാര്‍, അനിത സംപത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ സിനിമ ബോക്സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഈ സിനിമയില്‍ നിന്നുള്ള ചിത്രാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.