18
MAR 2021
THURSDAY
1 GBP =105.91 INR
1 USD =83.33 INR
1 EUR =90.50 INR
breaking news : ബസ് സര്‍വീസുമായി ഓണ്‍ലൈന്‍ ടാക്സി സേവന ആപ്പായ ഊബര്‍, ആദ്യമായി ബസ് സര്‍വീസ് ഊബര്‍ ഷട്ടില്‍ എന്ന പേരില്‍ ഡല്‍ഹിയില്‍  >>> കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ച സമയത്തുള്ള ജോലിക്ക് വിലക്ക്: രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം നാല് മണി വരെ നിരോധനം >>> വാട്‌സ്ആപ്പില്‍ വരുന്നു ഈ പുതിയ അപ്‌ഡേഷനുകള്‍, മികച്ച അപ്‌ഡേഷനുകള്‍ തിരഞ്ഞെടുക്കാം >>> ധോണിക്ക് കാലില്‍ പരിക്ക്: കാലിലെ പേശികള്‍ക്കേറ്റ പരിക്കിന് താരത്തിന് ലണ്ടനില്‍ ശസ്ത്രക്രിയ >>> സ്നോബിമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മികനായി സ്രാമ്പിക്കല്‍ പിതാവ്; അന്ത്യ വിശ്രമം പീറ്റര്‍ബറോയിലെ സ്വപ്ന മണ്ണില്‍ >>>
Home >> EDITOR'S CHOICE
പ്രായം 102 വയസ്സ്, പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ തകരാറ് മൂലം രണ്ട് വയസ്സ്!!! പ്രായമായവര്‍ക്ക് വേണ്ട സൗകര്യം നല്‍കേണ്ടിടത്ത് കൊച്ചു കുഞ്ഞിന്റെ സൗകര്യം ഒരുക്കി എയര്‍ലൈന്‍സ്

സ്വന്തം ലേഖകൻ

Story Dated: 2024-04-30

ജനന തീയതി എന്റര്‍ ചെയ്തിരിക്കുന്നതിന്റെ പിഴവ് മൂലം 102 വസ്സുകാരി എയര്‍ലൈന്‍സില്‍ കരുതപ്പെടുന്നത് കൊച്ചുകുഞ്ഞായി. കേള്‍ക്കുന്നവര്‍ക്ക് വളരെ രസകരമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരിക്കുകയാണ് 102 വയസ്സുകാരിയായ പട്രീഷ്യയ്ക്ക്.

1922ല്‍ ആണ് ഇവര്‍ ജനിച്ചത്. പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ ഒരു തകരാര്‍ കാരണമാണ് ഒന്നിലധികം തവണ കൊച്ചുകുട്ടിയായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്. എയര്‍ലൈന്‍സിലെ ബുക്കിംഗ് സംവിധാനത്തില്‍ ഇവരുടെ ജനന തീയതി 2022 ആണ്. അപ്പോള്‍ സ്വാഭാവികമായും ബുക്കിംങ് സമയത്ത് എയര്‍ലൈന്‍സുകാര്‍ പ്രതീക്ഷിക്കുന്നത് ഒരു കൊച്ചു കുട്ടിയെയാണ്.

പട്രീഷ്യ എന്ന സ്ത്രീ ജനിച്ചത് 2022-ല്‍ അല്ല, 1922-ല്‍ ആണെന്ന് സിസ്റ്റത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് തകരാറ്. പട്രീഷ്യയുടെ ജനനത്തീയതി സിസ്റ്റത്തിന് പ്രോസസ്സ് ചെയ്യാന്‍ കഴിയാത്തവിധം വളരെ പഴക്കമേറിയതാണ്, അതിനാല്‍ അത് 100 വര്‍ഷത്തിന് ശേഷം ഡിഫോള്‍ട്ട് ആയി 2022 എന്ന വര്‍ഷമാണ് തിരഞ്ഞെടുക്കുന്നത്.

ഒരിക്കല്‍ വീല്‍ ചെയറിലെത്തിയ പട്രീഷ്യയെ കുട്ടിയാണെന്ന് കരുതി ടെര്‍മിനലില്‍ സഹായം ലഭിക്കാന്‍ വൈകുന്ന സാഹചര്യമടക്കമുണ്ടായതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെക്ക് ഇന്‍ ജീവനക്കാരും ക്യാബിന്‍ ക്രൂ അംഗങ്ങളും മുന്നിലെത്തുന്ന കുട്ടിയെ കണ്ട് അമ്പരന്ന അനുഭവങ്ങളും പട്രീഷ്യയ്ക്കുണ്ട്. തുടക്കത്തില്‍ തമാശയായി തോന്നിയെങ്കിലും സാങ്കേതിക തകരാറ് സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ കാല താമസം വരുത്തുന്നുവെന്നാണ് പട്രീഷ്യ പ്രതികരിക്കുന്നത്. നഴ്സായി ജോലി ചെയ്തിരുന്നു പട്രീഷ്യ വിരമിച്ച ശേഷം മകള്‍ക്കൊപ്പമാണ് താമസം. ബന്ധുക്കളെ കാണാനായുള്ള വാര്‍ഷിക യാത്രയിലാണ് പട്രീഷ്യയെ എന്നും കംപ്യൂട്ടറിന് മാറിപ്പോകുന്നത്. 

97വയസ് വരെ തനിച്ച് യാത്ര ചെയ്തിരുന്ന പട്രീഷ്യ കാഴ്ച സംബന്ധിയായ തകരാറുകള്‍ നേരിട്ട ശേഷമാണ് ഒരാളുടെ സഹായത്തോടെ യാത്രകള്‍ ചെയ്യാന്‍ ആരംഭിച്ചത്. തന്റെ ശരിയായ പ്രായം കംപ്യൂട്ടറിന് തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ യാത്രയെന്നുമാണ് പട്രീഷ്യ വിശദമാക്കുന്നത്. അടുത്തിടെ നടത്തിയ യാത്രയില്‍ വീല്‍ ചെയര്‍ ലഭിക്കാനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നതാണ് സാങ്കേതിക തകരാറ് പുലിവാലായി തോന്നിത്തുടങ്ങാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.

 

More Latest News

ബസ് സര്‍വീസുമായി ഓണ്‍ലൈന്‍ ടാക്സി സേവന ആപ്പായ ഊബര്‍, ആദ്യമായി ബസ് സര്‍വീസ് ഊബര്‍ ഷട്ടില്‍ എന്ന പേരില്‍ ഡല്‍ഹിയില്‍ 

ഇനി ഊബറിന്റെ പുതിയ സേവനം. ഓണ്‍ലൈന്‍ ടാക്സി സേവന ആപ്പായ ഊബര്‍ തങ്ങളുടെ സേവനത്തില്‍ വൈവിധ്യം കൊണ്ടുവരിക എന്ന ലക്ഷ്യമിട്ട് ബസ് സര്‍വീസുമായി എത്തുകയാണ്. ഊബര്‍ ഷട്ടില്‍ എന്ന പേരില്‍ ഡല്‍ഹിയിലാണ് ആദ്യമായി ബസ് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹി പ്രീമിയം ബസ് സ്‌കീമിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ബസുകള്‍ ഓടിക്കുന്നതിന് ഊബറിന് ആഗ്രിഗേറ്റര്‍ ലൈസന്‍സ് ലഭിച്ചു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ആണ് ലൈസന്‍സ് അനുവദിച്ചത്. ഇത്തരത്തില്‍ ബസ് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്ന ആദ്യ സ്ഥലമായി ഡല്‍ഹി മാറി. ഊബര്‍ ആപ്പില്‍ കയറി ഊബര്‍ ഷട്ടില്‍ തെരഞ്ഞെടുത്ത് വേണം യാത്രക്കാര്‍ ബസ് ബുക്ക് ചെയ്യേണ്ടത്. യാത്ര പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്ക് ബസില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സേവനം നല്‍കുക. പ്രീ ബുക്കിങ്, ലൈവ് ബസ് ട്രാക്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ഇതില്‍ ലഭ്യമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേവനം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ഊബര്‍ ഷട്ടില്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി ഒരാഴ്ച വരെ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നവിധത്തിലാണ് ആപ്പില്‍ ക്രമീകരണം. ബസിന്റെ ലൈവ് ലൊക്കേഷനും റൂട്ടും ട്രാക്ക് ചെയ്യാന്‍ സാധിക്കും.

കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ച സമയത്തുള്ള ജോലിക്ക് വിലക്ക്: രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം നാല് മണി വരെ നിരോധനം

കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ച സമയമുളള ജോലിക്ക് വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാന്‍ മാന്‍പവര്‍ അതോറിറ്റി.  തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം നാല് മണി വരെ നിരോധനം ഏര്‍പ്പെടുത്തുന്നത്.  ജൂണ്‍ ആദ്യം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഉച്ചജോലി വിലക്ക് കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. നാഷണല്‍ സെന്റര്‍ ഫോര്‍ ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ ടീമുകള്‍ മൂന്ന് മാസവും ഇവിടങ്ങളില്‍ കര്‍ശന പരിശോധന നടത്തും.

വാട്‌സ്ആപ്പില്‍ വരുന്നു ഈ പുതിയ അപ്‌ഡേഷനുകള്‍, മികച്ച അപ്‌ഡേഷനുകള്‍ തിരഞ്ഞെടുക്കാം

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍ പരീക്ഷണ ഘട്ടത്തില്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലിങ്ക് ചെയ്യുന്ന ഡിവൈസുകളില്‍ ചാക്ക് ലോക്ക് ചെയ്യുക, പുതിയ ചാനലുകള്‍ കണ്ടെത്താനുള്ള ഓപ്ഷന്‍, ഒരു മിനിറ്റോളം നീളുന്ന സ്റ്റാറ്റസുകള്‍, ഹിഡന്‍ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റുകള്‍, ഓട്ടോ പ്ലേ അനിമേറ്റഡ് ഇമേജസ് എന്നിവയാണ് അടുത്തതായി വാട്‌സ്ആപ്പില്‍ വരുന്ന പുതിയ അപ്‌ഡേഷനുകള്‍. ചില ബീറ്റ ടെസ്റ്ററുകളില്‍ ഇവ ലഭ്യമാണ് ഇപ്പോള്‍. ലിങ്ക്ഡ് ഡിവൈസില്‍ നിന്നും സ്വകാര്യ ചാറ്റുകളെ സംരക്ഷിച്ച് നിര്‍ത്താനാണ് ലോക്ക്ഡ് ചാറ്റ് ഓപ്ഷന്‍. ഇവ ഓപ്പണ്‍ ചെയ്യാന്‍ ഒരു രഹസ്യ കോഡ് സൃഷ്ടിക്കുകയും വേണം. മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വാട്ട്സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇനി ഒരു മിനിറ്റായി നീട്ടുന്നതാണ് അടുത്ത ഫീച്ചര്‍. വരുന്ന ആഴ്ചകളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭ്യമാക്കും. പുതിയ ചാനലുകള്‍ പെട്ടെന്ന് കണ്ടെത്താനും മറ്റുമായാണ് മറ്റൊരു ഫീച്ചര്‍ കൊണ്ടുവരുന്നത്. കൂടാതെ, ആപ്പ് ക്രമീകരണങ്ങള്‍ക്കുള്ളില്‍ തന്നെ 'ആനിമേറ്റുചെയ്ത ചിത്രങ്ങളുടെ ഓട്ടോപ്ലേ' ഫീച്ചറും കൊണ്ടുവരുന്നുണ്ട്. ആപ്പ് സെറ്റിംഗ്സില്‍ ഇത് ലഭിക്കും. ഈ ഫീച്ചര്‍ ഇമോജികള്‍, സ്റ്റിക്കറുകള്‍, അവതാറുകള്‍ എന്നിവയ്ക്കായുള്ള എല്ലാ ആനിമേഷനുകളും പ്രവര്‍ത്തനരഹിതമാക്കും.

ധോണിക്ക് കാലില്‍ പരിക്ക്: കാലിലെ പേശികള്‍ക്കേറ്റ പരിക്കിന് താരത്തിന് ലണ്ടനില്‍ ശസ്ത്രക്രിയ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവസാന മത്സരത്തില്‍ ആര്‍സിബിയോട് തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ റാഞ്ചിയിലേക്ക് മടങ്ങിയ എം എസ് ധോണി കാലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേനാകുമെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലായിരിക്കും കാലിലെ പേശികള്‍ക്കേറ്റ പരിക്കിന് ധോണി ശസ്ത്രക്രിയക്ക് വിധേയനാകുകയെന്ന് ധോണിയോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് കരുതിയ ധോണി ഇക്കാര്യത്തില്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷമെ വിരമിക്കുന്നതിനെക്കുറിച്ച് ധോണി നിലപാട് വ്യക്തമാക്കു എന്നാണ് കരുതുന്നത്.കാലിലെ പേശികള്‍ക്കേറ്റ പരിക്ക് ഐപിഎല്ലില്‍ ധോണിയെ അലട്ടിയിരുന്നു. ഇതുമൂലം ഓടാന്‍ പോലും ബുദ്ധിമുട്ടിയ ധോണി മിക്കവാറും മത്സരങ്ങളില്‍ പതിനെട്ടാം ഓവറിനുശേഷമോ എട്ടാമനായോ ആണ് ക്രീസിലിറങ്ങിയിരുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. എന്നാല്‍ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഡെവോണ്‍ കോണ്‍വെ പരിക്കേറ്റ് പുറത്തായതിനാല്‍ ധോണി എല്ലാ മത്സരങ്ങളിലും കളിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷമെ അടുത്ത സീസണില്‍ കളിക്കണോ വിരമിക്കണോ എന്ന കാര്യത്തില്‍ ധോണി അന്തിമ തീരുമാനമെടുക്കൂ എന്നാണ് റിപ്പോര്‍ട്ട്.

സ്നോബിമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മികനായി സ്രാമ്പിക്കല്‍ പിതാവ്; അന്ത്യ വിശ്രമം പീറ്റര്‍ബറോയിലെ സ്വപ്ന മണ്ണില്‍

പീറ്റര്‍ബറോ : അര്‍ബുദ രോഗ ചികിത്സയിലിരിക്കെ പീറ്റര്‍ബറോയില്‍ അന്തരിച്ച സ്നോബിമോള്‍ക്ക് യുകെയുടെ മണ്ണില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വന്‍ജനാവലിയാണ് അന്ത്യയാത്രക്ക് സാക്ഷികളായി ദേവാലയത്തിലും സിമിത്തേരിയിലുമായി അന്ത്യപോപചാര ശുശ്രുഷകളിലും ശവസംസ്‌കാര ചടങ്ങുകളിലും പങ്കുചേര്‍ന്നത്. ദേവാലയവും, പാരീഷ് ഹാളും പരിസരവും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം എത്തിയിരുന്നു. പീറ്റേര്‍ബറോ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് സീറോമലബാര്‍ മിഷന്‍ വികാരി ഫാ. ഡാനി മോലോപറമ്പില്‍ സ്വാഗതം അരുളിയ ശേഷം തുടങ്ങിയ അന്ത്യോപചാര ശുശ്രുഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുര്‍ബ്ബാന മദ്ധ്യേ പിതാവ് നല്‍കിയ സന്ദേശത്തില്‍ 'സ്നോബി നിത്യ പ്രകാശത്തിലേക്കും, നിത്യ വിശ്രമത്തിലേക്കും ആല്മീയമായും മനസ്സികമായും ഏറെ ഒരുങ്ങിയാണ് യാത്രയായതെന്നും, പ്രാര്‍ത്ഥനയെ കൂട്ട് പിടിച്ചും, സഹനങ്ങളെ സമര്‍പ്പിച്ചുമുള്ള അവരുടെ ജീവിതം നിത്യസമ്മാനത്തിന് അവരെ അര്‍ഹയാക്കും'എന്നും പറഞ്ഞു. അകാലത്തിലുള്ള മരണങ്ങളെ സ്വന്തം കുടുംബത്തില്‍ കാണേണ്ടിവന്ന വിഷമങ്ങള്‍ പങ്കുവെച്ച സ്രാമ്പിക്കല്‍ പിതാവ് സനിലിനും ആന്റോക്കും സാന്ത്വനവും ശക്തിയും പകരുന്ന തിരുവചനഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് സന്ദേശം നല്‍കിയത്. ഫാ.ടോം ഓലിക്കരോട്ട്, ഫാ ഡാനി, ഫാ. ജിനു, ഫാ. ആദം എന്നിവര്‍ സഹകാര്‍മ്മികരായി.   നിരവധി സ്വപ്നങ്ങളുമായി യുകെയുടെ മണ്ണില്‍ എത്തുകയും, ജോലി തുടങ്ങി രണ്ടുമാസം ആകുമ്പോളേക്കും ബോണ്‍ ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച വിദഗ്ധ ചികിത്സക്കിടയിലാണ് സ്നോബിമോള്‍ക്കു പെട്ടെന്ന് രോഗം മൂര്‍ച്ചിക്കുന്നത്. സ്വപ്നങ്ങള്‍ക്ക് മൊട്ടിടുന്നതിനു മുമ്പായി അകാലത്തില്‍ യാത്രാകേണ്ടി വന്ന സ്നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യു കെ) ലിസമ്മ ജോയി എന്നിവര്‍ സഹോദരിമാരാണ്.   നിശ്ചലമായി ഉറങ്ങുന്ന സ്നോബിയുടെ സമീപം നിന്നുകൊണ്ട് സനിലിന്റെയും ഏകമകന്‍ ആന്റോയുടെയും, സഹോദരി മോളിയുടെയും ബന്ധുക്കളുടെയും അണപൊട്ടുന്ന ദുംഖം ദേവാലയത്തില്‍ എത്തിയ എല്ലാവരുടെയും ഹൃദയങ്ങളെ വേദനിപ്പിച്ചു. അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും ഏറെ ദുംഖം തളം കെട്ടിയ അന്തരീക്ഷത്തിലാണ് നടന്നത്. നൂറുകണക്കിന് ജനങ്ങള്‍ ശുശ്രുഷകളിലും ശവ സംസ്‌കാരത്തിലും പങ്കുചേരുകയും അനുശോചനവും അന്ത്യാഞ്ജലിയും  അര്‍പ്പിക്കുകയും ചെയ്തു.   ഭര്‍ത്താവ് സനില്‍ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനാണ്. സനില്‍ പീറ്റര്‍ബറോയില്‍ തന്നെ ഒരു നേഴ്‌സിങ് ഹോമില്‍ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകന്‍ ആന്റോ വിദ്യാര്‍ത്ഥിയാണ്. സ്നോബിയുടെ സഹോദരി മോളി സൈമണ്‍ പീറ്റര്‍ബറോയില്‍ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭര്‍ത്താവ് സൈമണ്‍ ജോസപ്പും കുടുംബാംഗങ്ങളും, പീറ്റര്‍ബറോ മലയാളി സമൂഹവും വളരെ ഭംഗിയായായും ചിട്ടയായുമാണ് അന്ത്യോപചാരവേള ക്രമീകരിച്ചത്.  ഫ്ളെട്ടന്‍ സിമിത്തേരിയില്‍ നടത്തിയ ശവസംസ്‌ക്കാര ശുശ്രുഷകള്‍ക്ക് ശേഷം, സെന്റ് ഓസ്വാള്‍ഡ്‌സ് ചര്‍ച്ച് ഹാളില്‍ ചായയും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.   ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് സീറോമലബാര്‍ ഇടവക അംഗങ്ങള്‍, ശുശ്രുഷകള്‍ക്കു സെന്റ് ഓസ്വാള്‍ഡ് ദേവാലയം അനുഭവദിച്ചു നല്‍കിയ വികാരി ഫാ. സീലന്‍, സെന്റ് ഓസ്വാള്‍ഡ് പാരീഷണേഴ്സ്, ഫാ. ആന്റണി, ഫാ ആന്‍ഡ്രൂ, ഫാ. തോമസ്, ഫാ. ബിനോയി, ഫാ. സിജു, ഹോസ്പിറ്റല്‍ ചാപ്ലിന്‍ ഫാ. വാള്‍ഡി ക്‌നാനായ കാത്തലിക്ക് ചാപ്ലെയിന്‍ ഫാ. ജോമോന്‍ എന്നിവരും അന്ത്യോപചാര ശുശ്രുഷാ വേളയില്‍ സന്നിഹിതരായിരുന്നു. ഓള്‍  സെയിന്റ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി ഫാ. തോമസ് ജോര്‍ജ്ജ് , ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് വികാരി ഫാ. മാത്യു കുര്യാക്കോസ്, യുകെ-യൂറോപ്പ് ആഫ്രിക്ക രൂപതയുടെ  മെട്രോപൊളിറ്റന്‍ മാര്‍ സ്റ്റെഫനോസ് തിരുമേനി, മോര്‍ ഗ്രിഗോറിയോസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കോര്‍ എപ്പിസ്‌കോപ്പ ഫാ. രാജു ചെറുവിള്ളില്‍, വികാരി ഫാ. നിതിന്‍, ഡീക്കന്‍ ജേക്കബ്  തുടങ്ങിയവരുടെ   നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനകളും, ആശ്വാസ വാക്കുകളും സഹായങ്ങളും ഏറെ നന്ദിപുരസ്സരം ഓര്‍മ്മിക്കുന്നുവെന്നു കുടുംബത്തിന് വേണ്ടി സൈമണ്‍ ജോസഫ് പറഞ്ഞു. കൂടാതെ ശുശ്രുഷകളിലടക്കം എല്ലാ മേഖലകളിലും സഹായങ്ങളും നേതൃത്വവും എടുത്തവരോടുള്ള അകൈതവമായ നന്ദിയും കടപ്പാടും സൈമണ്‍ പ്രകാശിപ്പിച്ചു. കേംബ്രിഡ്ജ് ബഥേല്‍ പെന്തക്കോസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ എബ്രഹാം, പാസ്റ്റര്‍ സാമുവേല്‍ എന്നിവരും പിന്തുണയും അനുശോചനം അറിയിക്കുകയും ചെയ്തു. പീറ്റര്‍ബറോ മലയാളീസ്, കിങ്സ്ലിന്‍ മലയാളി കൂട്ടായ്മ്മ, സ്പാല്ഡിങ് കൂട്ടായ്മ്മ, പീറ്റര്‍ബറോയിലെ നാനാജാതി സമുദായങ്ങള്‍, വിവിധ സഭകളും വ്യക്തികളും റീത്തുകള്‍ സമര്‍പ്പിച്ചു അനുശോചനം രേഖപ്പെടുത്തി. സ്നോബിയുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച്  ജോജി മാത്യു കരികുളം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

Other News in this category

  • യുകെയില്‍ ഡെലിവറി സേവന കമ്പനിയിലെ പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് കഴിച്ച് ജീവനക്കാര്‍, സ്റ്റാഫ് അംഗം തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ക്കെല്ലാം പാനിക് അറ്റാക്ക്, കഴിച്ചത് കഞ്ചാവ്
  • അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ
  • 55 കോടി രൂപ മുടക്കി ഇവിടം വാങ്ങുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി മുതല്‍ ഈ പട്ടണത്തിന്റെ തന്നെ ഉടമയായിരിക്കും!!! സംഭവം ഇങ്ങനെ
  • അവസാനമായി ഭക്ഷണവും വെള്ളവും കുടിച്ചത് പത്താമത്തെ വയസ്സില്‍!!! ഭക്ഷണവും വെള്ളവും കഴിക്കാതെ ജീവിക്കാന്‍ തുടങ്ങിയിട്ട് 16 വര്‍ഷമായെന്ന് യുവതി
  • പത്തൊമ്പതാം വയസ്സില്‍ അയല്‍വാസി തട്ടിക്കൊണ്ടു പോയി തടവിലാക്കി, തൊട്ടടുത്ത വീട്ടില്‍ നിന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുമ്പോള്‍ പുറത്ത് വന്നത് ക്രൂരതയുടെ ഞെട്ടിക്കുന്ന കഥ
  • ഒന്ന് വാ തുറന്നതാണ് പിന്നെ വായ അടക്കാന്‍ പറ്റിയിട്ടില്ല, താടിയെല്ലു കുടുങ്ങിയ അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!!
  • ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!!
  • വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ട് രണ്ട് മാസം, ലോകത്ത് തന്നെ ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച അറുപത്തിരണ്ടുകാരന്‍ മരിച്ചു
  • 'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താം, പ്രകൃതിയെ സംരക്ഷിക്കാന്‍ പുതിയ ക്യാമ്പയിന്‍
  • Most Read

    British Pathram Recommends