18
MAR 2021
THURSDAY
1 GBP =104.63 INR
1 USD =83.54 INR
1 EUR =90.03 INR
breaking news : ഒടുവില്‍ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമം, ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വിടുന്നതായി പ്രഖ്യാപിച്ചു >>> എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാം, പുതിയ പ്രഖ്യാപനവുമായി ഇലേണ്‍ മസ്‌ക് >>> ഉറക്കക്കുറവ് ആണോ പ്രശ്‌നം, ഈ പാനീയങ്ങള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും >>> ലെയ്‌സ് ചിപ്‌സിന്റെ രുചി ഇനി മാറും, സണ്‍ഫ്‌ളവര്‍ ഓയിലും പാമോലിനും ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ പെപ്‌സികോ >>> 'സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല' 'ആവേശ'ത്തില്‍ അമ്പാന്റെ ആ ഒരു ഡയലോഗില്‍ പിടിച്ച് മോശം കമന്റുകള്‍ >>>
Home >> TECHNOLOGY
ഇനി വാട്‌സ്ആപ്പില്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും ഫയലുകളും അയക്കാം, പുതിയ സേവനം ഇങ്ങനെ

സ്വന്തം ലേഖകൻ

Story Dated: 2024-04-24

ഇന്റര്‍നെറ്റ് കണക്ഷനില്ലെങ്കിലും വാട്‌സ്ആപ്പില്‍ ചിത്രങ്ങളയക്കാം. ഇത്തരത്തില്‍ പുതിയ ഫിച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും ഫയലുകളും അയക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇത്തരത്തില്‍ പങ്കുവെയ്ക്കുന്ന ഫയലുകള്‍ എന്‍ക്രിപ്റ്റഡ് ആയിരിക്കും. ഇതുവഴി തട്ടിപ്പില്‍ നിന്ന് സംരക്ഷണവും ഉറപ്പുനല്‍കും. ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിച്ചേക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ കാര്യങ്ങള്‍ക്ക് അനുവാദം നല്‍കിയാല്‍ മാത്രമേ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ഓഫ്‌ലൈന്‍ ഘട്ടത്തിലുള്ള ഫയല്‍ പങ്കിടലിന് സമീപത്തുള്ള ഫോണുകള്‍ കണ്ടെത്തുക എന്നതാണ് പ്രധാനം. ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്ന ഫോണുകളിലേക്ക് മാത്രമേ ഫയലുകള്‍ അയക്കാന്‍ സാധിക്കൂ.

തൊട്ടടുത്ത് നിന്ന് ഫയല്‍ പങ്കിടുന്നതിനായി ആദ്യം ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകള്‍ സ്‌കാന്‍ ചെയ്ത് കണ്ടെത്തേണ്ടതുണ്ട്. ഇതിന് ആപ്പിന് അനുവാദം നല്‍കണം. ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ ഈ ആക്സസ് ഓഫാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.

 

More Latest News

ഒടുവില്‍ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമം, ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വിടുന്നതായി പ്രഖ്യാപിച്ചു

ഫെബ്രുവരിയില്‍ പുറത്തുവന്ന ആ റിപ്പോര്‍ട്ടുകള്‍ സത്യമാകുന്നു. ഒടുവില്‍ ഫഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വിടുന്നതായി പ്രഖ്യാപിച്ചു. താരംതന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയായാണ് ഈ കാര്യം അറിയിച്ചത്. 2023-24 സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടുന്ന താരം സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് സൂചന. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:'പാരീസ് സെന്റ് ജെര്‍മെയ്നിലെ കരാര്‍ നീട്ടുന്നില്ല. ക്ലബ്ബിനൊപ്പമുള്ള യാത്ര ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ഞായറാഴ്ചയായിരിക്കും ക്ലബ്ബിന് വേണ്ടിയുള്ള അവസാന മാച്ച്. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നായ പിഎസ്ജിയില്‍ കളിക്കാന്‍ സാധിച്ചു. ഒരു ക്ലബിന് വേണ്ടിയുള്ള എന്റെ ആദ്യ അനുഭവം സമ്മര്‍ദങ്ങള്‍ നിറഞ്ഞതായിരുന്നു. ആ യാത്രയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ചില ചാമ്പ്യന്മാരെയും ഒരുപാട് ആളുകളെയും കണ്ടുമുട്ടി. പ്രതാപവും ഒപ്പം പിഴവുകളും കൂടി, ഒരു കളിക്കാരനായും മനുഷ്യനായും വളരാന്‍ കഴിഞ്ഞു' സമൂഹമാധ്യമത്തില്‍ പങ്കുവച്ച എംബാപ്പെ വിഡിയോയില്‍ പറഞ്ഞു.എംബാപ്പെ റയല്‍ മാഡ്രിഡിലേക്കോ? അല്‍ ഹിലാലിന്റെ ഓഫര്‍ തള്ളിയതായി റിപ്പോര്‍ട്ട് തന്റെ കരിയറിലെ അടുത്ത ഘട്ടത്തിനായി രാജ്യം വിടാന്‍ ആലോചിക്കുന്നതായി ഫ്രഞ്ച് താരം വീഡിയോയില്‍ സൂചന നല്‍കുന്നുണ്ട്. സ്വന്തം രാജ്യം വിടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ആവശ്യമാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി സ്പാനിഷ് വമ്ബന്മാരുടെ റഡാറിലുള്ള താരമാണ് എംബാപ്പെ. എന്നാല്‍ വന്‍ തുക മുടക്കി ടീമിലെത്തിച്ച താരത്തെ ഫ്രീ ട്രാന്‍സ്ഫറിലൂടെ വിട്ടുനല്‍കാന്‍ പി എസ് ജി തയാറാക്കാന്‍ സാധ്യതയില്ല.  

എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാം, പുതിയ പ്രഖ്യാപനവുമായി ഇലേണ്‍ മസ്‌ക്

എക്‌സ് ഉപയോക്താക്കള്‍ക്ക് പുതിയ പ്രഖ്യാപനവുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാമെന്നാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. എക്‌സില്‍ മോണിറ്റൈസേഷന് തുടക്കമിടുകയാണെന്നു മസ്‌ക് അറിയിച്ചു സഹോദരി ടോസ മസ്‌ക് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് വന്‍ അപ്‌ഡേറ്റ് അറിയിച്ചിരിക്കുന്നത്. പോഡ്കാസ്റ്റുകള്‍ വഴിയും ചെയ്തും പണം നേടാമെന്നാണ് മസ്‌ക് പറയുന്നത്.സിനിമകള്‍ പൂര്‍ണമായും എക്‌സില്‍ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ ഓഡിയന്‍സ് സംവിധാനം എക്‌സില്‍ കൊണ്ടുവരുമെന്നും മസ്‌ക് വ്യക്തമാക്കി . പരസ്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് എ ഐ യുടെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയന്‍സ്. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്‌സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.

ഉറക്കക്കുറവ് ആണോ പ്രശ്‌നം, ഈ പാനീയങ്ങള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും

നല്ല ഭക്ഷണം നല്ല വ്യായാമം പോലെ തന്നെ പ്രധാനമാണ് നല്ല ഉറക്കവും. എന്നാല്‍ രാത്രികാല ഉറക്കം ചിലര്‍ക്ക് നല്ല രീതിയില്‍ ലഭിക്കണമെന്നില്ല. ചില അനാവശ്യ ഡയറ്റോ, ടെന്‍ഷനോ എല്ലാം ഉറക്കക്കുറവിന് കാരണമായേക്കാം. എന്നാല്‍ നല്ല ഉറക്കം കിട്ടാന്‍ ചില പാനീയങ്ങള്‍ സഹായിക്കും.  മനസ്സിലും ശരീരത്തിനും നല്ല ആരോഗ്യം ലഭിക്കാന്‍ നല്ല ഉറക്കത്തിനായി ഉപകരിക്കുന്നതാണ് ഈ പാനീയങ്ങള്‍. രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിച്ചേക്കാവുന്ന ചില പാനീയങ്ങള്‍ ഇവയെല്ലാമാണ്.  പാല്‍:ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന 'ട്രിപ്‌റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പാലിലുള്ള കാത്സ്യം നിര്‍വഹിക്കുന്നു. അതിനാല്‍ രാത്രി ഒരു ഗ്ലാസ് ചൂടുപാല്‍ കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. ബദാം മില്‍ക്ക്:ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാല്‍ ബദാം പാല്‍ കുടിക്കുന്നത് ഉറക്കക്കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. മഞ്ഞള്‍ പാല്‍:രാത്രി പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. ചെറി ജ്യൂസ്:ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിന്‍ ചെറുപ്പഴത്തില്‍ ധാരാളം ഉണ്ട്. അതിനാല്‍ ചെറി ജ്യൂസ് രാത്രി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. കിവി ജ്യൂസ്:ഉയര്‍ന്ന ആന്റി ഓക്സിഡന്റ് അളവുകളുള്ള കിവി ജ്യൂസ് കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. പെപ്പര്‍മിന്റ് ടീ:പെപ്പര്‍മിന്റ് ഇലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ പെപ്പര്‍മിന്റ് ടീ രാത്രി കുടിക്കാം. ഇഞ്ചി ചായ:ആന്റി- ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും അടങ്ങിയ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ശ്രദ്ധിക്കുക: ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ലെയ്‌സ് ചിപ്‌സിന്റെ രുചി ഇനി മാറും, സണ്‍ഫ്‌ളവര്‍ ഓയിലും പാമോലിനും ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ പെപ്‌സികോ

ലെയ്‌സ് ചിപ്‌സ് നിര്‍മ്മിക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്താനൊരുങ്ങി പെപ്‌സികോ ഇന്ത്യ. ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുന്ന എണ്ണയില്‍ ആണ് പെപ്‌സിക്കോ മാറ്റം വരുത്തുന്നത്. നിലവില്‍ പാം ഓയിലും പാമോലിനുമാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം സണ്‍ഫ്‌ളവര്‍ ഓയിലും പാമോലിനും ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് പെപ്‌സികോ ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ പാക്കേജ്ഡ് ഫുഡ്ഡുകളില്‍ അനാരോഗ്യകരവും വില കുറഞ്ഞതുമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. എണ്ണപ്പനയില്‍ നിന്നാണ് പാമോയിലും പാമോലിനും ഉണ്ടാക്കുന്നത്. പാമോയില്‍ അര്‍ദ്ധഖരാവസ്ഥയിലാണ് കാണപ്പെടുക. എന്നാല്‍ പാം ഓയില്‍ ശുദ്ധീകരിച്ചാണ് പാമോലിന്‍ നിര്‍മ്മിക്കുന്നത്. അമേരിക്കയില്‍ ഹൃദയാരോഗ്യകരമായ ഓയിലുകളായ സണ്‍ഫ്‌ലവര്‍ ഓയില്‍, കോണ്‍, കനോല ഓയില്‍ എന്നിവയാണ് ലെയ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ചിപ്സ് ഹൃദയത്തിന് ആരോഗ്യകരമെന്ന് കരുതാവുന്ന എണ്ണകളിലാണ് പാകം ചെയ്യുന്നത്- എന്നാണ് അമേരിക്കന്‍ വെബ്‌സൈറ്റില്‍ ഇവര്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലൊരു നീക്കം നടത്തുന്ന വളരെ ചുരുക്കം ഇന്‍ഡസ്ട്രികളിലൊന്നാണ് തങ്ങളെന്നാണ് പെപ്‌സിക്കോയുടെ അവകാശവാദം. 2025 ഓടെ സ്‌നാക്‌സിലെ ഉപ്പിന്റെ അളവ് കുറക്കാനും നീക്കം നടക്കുന്നുണ്ട്.

'സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല' 'ആവേശ'ത്തില്‍ അമ്പാന്റെ ആ ഒരു ഡയലോഗില്‍ പിടിച്ച് മോശം കമന്റുകള്‍

തീയറ്റര്‍ പൂരപ്പറമ്പാക്കിയ ചിത്രമാണ് ഫഹദിന്റെ ആവേശം. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയെങ്കിലും ആരാധകരുടെ ആവേശം കെട്ടടങ്ങിയിട്ടില്ല. പക്ഷെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് അമ്പാന്റെ ഒരു ഡയലോഗാണ്. ചിലര്‍ ഈ ഡയലോഗിനെ പലതരത്തില്‍ ആണ് വ്യാഖ്യാനിക്കുന്നത്. മലയാളത്തിലും കന്നഡയിലും ഇന്റെര്‍വല്‍ സമയത്ത് ഒരു വാണിങ് ഡയലോഗ് ഫഹദിന്റെ കഥാപാത്രം പറയുന്നുണ്ട്. എന്നാല്‍ രംഗന്‍ ഹിന്ദിയില്‍ അതേ ഡയലോഗ് പറയാന്‍ പോകുന്ന സമയത്ത് രംഗന്റെ വലംകൈയായ അമ്പാന്‍ 'ഹിന്ദി വേണ്ടണ്ണാ' എന്ന് പറഞ്ഞ് രംഗനെ പിന്തിരിപ്പിക്കുന്നുണ്ട്. ഈ ഡയലോഗാണ് ഇപ്പോള്‍ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. 'രാഷ്ട്രഭാഷയെ ബഹുമാനിച്ചുകൂടെ' എന്ന തരത്തിലുള്ള കമന്റുകളാണ് ഈ ഒരൊറ്റ ഡയലോഗിലൂടെ വരുന്നത്. 'സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല. പിന്നെ എങ്ങനെ രാഷ്ട്രഭാഷയോട് ബഹുമാനമുണ്ടാകും?', 'ഇന്ത്യയുടെ 23 ഔദ്യോഗിക ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി. അതുകൊണ്ട് കൂടുതല്‍ ബഹുമാനം കൊടുക്കേണ്ട ആവശ്യമില്ല,' ' ഈ പോസ്റ്റ് ഇംഗ്ലീഷില്‍ ഇടുന്നതിന് പകരം ഹിന്ദിയിലിട്ട് രാഷ്ട്രഭാഷയെ ബഹുമാനിച്ചുകൂടെ' എന്നിങ്ങനെ നിരവധി കമന്റുകളാണ് ഈ സീനിനെതിരെ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

Other News in this category

  • എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാം, പുതിയ പ്രഖ്യാപനവുമായി ഇലേണ്‍ മസ്‌ക്
  • ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍, രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്
  • ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം
  • ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രം, നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം
  • ഇനി യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണോ? പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകള്‍' ഇനി അതും പറഞ്ഞ് തരും
  • വാട്‌സ്ആപ്പില്‍ ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാം, പുതിയ ഫീച്ചര്‍ ഇങ്ങനെ
  • എക്സില്‍ പുതുപുത്തന്‍ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അടങ്ങിയ ഫീച്ചര്‍, എക്സിലെ പ്രീമിയം വരിക്കാര്‍ക്ക് പുതിയ സൗകര്യം
  • ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ല, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ആപ്പിള്‍ കമ്പനി
  • വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും
  • ഇനി വാട്‌സ്ആപ്പ് ചാറ്റില്‍ മൂന്ന് സന്ദേശങ്ങള്‍ വരെ പിന്‍ ചെയ്തുവെക്കാം, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ
  • Most Read

    British Pathram Recommends