18
MAR 2021
THURSDAY
1 GBP =104.63 INR
1 USD =83.54 INR
1 EUR =90.03 INR
breaking news : രണ്‍വീര്‍ ദീപിക വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍, പക്ഷെ രണ്‍വീറിന്റെ ആ വാക്കുകള്‍ കേട്ട് ആരാധകര്‍ തന്നെ ഉറപ്പിച്ചു ആ വാര്‍ത്തകളെല്ലാം തെറ്റാണെന്ന് >>> 'അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു' പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ഏറ്റവും സ്‌നേഹം നിറഞ്ഞ അഭിനന്ദനം അറിയിച്ച് രാം ചരണ്‍ >>> ലൈംഗികതയില്‍ താല്‍പര്യം ഇല്ല പക്ഷെ സ്ത്രീയും പുരുഷനും വിവാഹിതരാകും, ജപ്പാനില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'!!! >>> വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!! >>> സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിംക മുന്‍കൈ എടുത്ത് തുടങ്ങിയ 'മേഴ്‌സി മ്യൂസ്' രണ്ടാം എഡിഷന്‍ ഇന്ന് >>>
Home >> EDITOR'S CHOICE
ബ്രിട്ടനില്‍ പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ പൂവിടുന്ന 'അന്യഗ്രഹ ചെടി', ചിലെയിലെ ആന്‍ഡിസ് പര്‍വതമേഖലയില്‍ കാണപ്പെടുന്ന പുയ ആല്‍പെട്രിസ് ചെടി പൂത്തുലഞ്ഞത് കാണാന്‍ തിരക്ക്

സ്വന്തം ലേഖകൻ

Story Dated: 2024-04-21

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ നമ്മള്‍ കാത്തിരിക്കുന്നത് പോലെയാണ് ചിലെയിലെ ആന്‍ഡിസ് പര്‍വതമേഖലയിലെ പുയ ആല്‍പെട്രിസ് എന്ന ചെടിയും. പത്ത് വര്‍ഷത്തില്‍ ഒരിക്കലാണ് ഇതും പൂക്കുന്നത്. പൂത്ത് കഴിഞ്ഞാല്‍ പിന്നെ ഇവിടം സന്ദര്‍ശകരുടെ തിരക്കാണ്.

ഇതാ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പുയ ആല്‍പെട്രിസ് എന്ന ചെടി വീണ്ടും പൂത്തിരിക്കുകയാണ്. രൂപത്തിലുള്ള വ്യത്യസ്തത കൊണ്ട് തന്നെ 'അന്യഗ്രഹ ചെടി' എന്ന് അറിയപ്പെടുന്ന ഈ ചെടി പൂത്ത് നില്‍ക്കുന്നത് കാണാന്‍ വന്‍ ജനത്തിരക്കാണ്. ബ്രിട്ടനിലെ ബര്‍മിങ്ങാം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍നിലാണ് പുയ ആന്‍ഡിസ് ചെടി പൂത്തിരിക്കുന്നത്.

പത്ത് വര്‍ഷത്തിലൊരിക്കലാണ് പൂക്കുന്നതെങ്കിലും പൂത്ത് കഴിഞ്ഞാലും വളരെ കുറച്ച് ദിവസം മാത്രമേ ഇത് ആ കാഴ്ച ആളുകള്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവ കൊഴിഞ്ഞു പോകും എന്നത് പ്രത്യേകതയാണ്. അതുകൊണ്ട് തന്നെയാണ് ഈ അപൂര്‍വ്വത കാണാന്‍ ആളുകളുടെ തിരക്കും.

പുഷ്പവസന്തം തീരുന്നതിനു മുന്‍പ് കൃത്രിമമായി പൂവില്‍ പരാഗണം നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉദ്യാന അധികൃതര്‍. സാധാരണയായി ചിലെയില്‍ ഹമ്മിങ്ബേഡ് പക്ഷികളാണ് ഈ ചെടിയില്‍ പരാഗണം നടത്തുന്നത്. എന്നാല്‍ ഉദ്യാനത്തില്‍ അതിനുള്ള സാധ്യത കുറവായതിനാലാണ് അധികൃതര്‍ കൃത്രിമമായി പരാഗണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സഫയര്‍ ടവര്‍ ചെടി എന്നും ഈ ചെടി അറിയപ്പെടാറുണ്ട്.

More Latest News

രണ്‍വീര്‍ ദീപിക വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍, പക്ഷെ രണ്‍വീറിന്റെ ആ വാക്കുകള്‍ കേട്ട് ആരാധകര്‍ തന്നെ ഉറപ്പിച്ചു ആ വാര്‍ത്തകളെല്ലാം തെറ്റാണെന്ന്

ബോളീവുഡില്‍ നിരവധി ആരാധകരുള്ള താരദമ്പതികളാണ് രണ്‍വീറും ദീപികയും. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് തങ്ങള്‍ അച്ഛനും അമ്മയും ആകുന്ന വിവരം താരങ്ങള്‍ പുറത്ത് വിട്ടത്. അതിനായുള്ള കാത്തിരിപ്പില്‍ ആണ് രണ്ടു പേരും. കുഞ്ഞിന്റെ വരവിന് വേണ്ടി ദീപികയ്‌ക്കൊപ്പം രണ്‍വീറും അവധിയെടുത്തിരിക്കുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരിന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രണ്‍വീറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും അവരുടെ വിവാഹ ചിത്രങ്ങളടക്കം ഡിലീറ്റ് ചെയ്തത് വലിയ സംശയങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇരുവരും വിവാഹമോചിതരാകുകയാണോ എന്നായിരുന്നു ആരാധകര്‍ സംശയിച്ചത്. കാരണം ദീപികയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെല്ലാം തെറ്റെന്ന് തെളിയിക്കുന്ന ഒരു സംഭവം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിവാഹ മോചന ചര്‍ച്ചകളെല്ലാം അവസാനിപ്പിക്കുന്ന തരത്തിലുള്ള രണ്‍വീറിന്റെ പ്രതികരണം ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വോഗ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആഭരണം ഏതാണെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ആരാധകരുടെ എല്ലാ സംശയത്തിനും അവസാനം കണ്ടെത്തിയിരിക്കുന്നത്.  'തന്റെ വിവാഹ മോതിരം ആണ് തന്റെ പ്രിയപ്പെട്ട ആഭരണം എന്നായിരുന്നു രണ്‍വീറിന്റെ മറുപടി. അത് തന്റെ ഭാര്യ സമ്മാനിച്ചതിനാലാണ് പ്രിയപ്പെട്ടതായതെന്നും ഏറെ വ്യക്തിപരവും വൈകാരികവുമായ മൂല്യങ്ങളുള്ള ആഭരണമാണ് ആ മോതിരമെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.' വിവാഹമോതിരം കഴിഞ്ഞാല്‍ വിവാഹനിശ്ചയത്തിന് അണിഞ്ഞ പ്ലാറ്റിനം മോതിരവും അമ്മയുടെ ഡയമണ്ട് കമ്മലും മുത്തശ്ശിയുടെ മുത്തുകള്‍കൊണ്ടുള്ള ആഭരണങ്ങളും പ്രിയപ്പെട്ടതാണെന്നും രണ്‍വീര്‍ പറയുന്നു. കഴിഞ്ഞ ദിവസം രണ്‍വീറും ദീപികയും മുംബൈ വിമാനത്താവളത്തില്‍ ഒരുമിച്ചെത്തിയിരുന്നു. ഇരുവരും വിദേശത്ത് നടന്ന ബേബിമൂണ്‍ ആഘോഷത്തിന് ശേഷം തിരിച്ചെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വിവാഹ മോചനം എന്ന തെറ്റായ വാര്‍ത്തയ്ക്ക് അവസാനം വന്നിരിക്കുകയാണ്.

'അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു' പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ഏറ്റവും സ്‌നേഹം നിറഞ്ഞ അഭിനന്ദനം അറിയിച്ച് രാം ചരണ്‍

കഴിഞ്ഞ ദിവസമാണ് തലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു താരം പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. സിനിമാ ലോകത്ത് പലയിടത്ത് നിനായി അഭിനന്ദന പ്രവാഹമാണ് എത്തിയത്. ഏറ്റവും ഹൃദ്യവും സ്‌നേഹവും നിറഞ്ഞ അഭിനന്ദനമാണ് രാം ചരണ്‍ അറിയിച്ചിരിക്കുന്നത്.   വളരെ പെട്ടന്നാണ് രാം ചരണിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. കുടുംബസമേതമാണ് താരം ചടങ്ങില്‍ പങ്കെടുത്തത്.  ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ രാം ചരണ്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പിതാവിന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന്റെ ചിത്രവും താരം പങ്കുവച്ചു. 'അഭിനന്ദനങ്ങള്‍, അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു.' എന്ന കുറിപ്പോടെയായിരുന്നു രാം ചരണ്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. രാഷ്ട്രപതിയില്‍ നിന്ന് ചിരഞ്ജീവി പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ വീഡിയോയും രാം ചരണ്‍ പങ്കുവച്ചിട്ടുണ്ട്. പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ചിരഞ്ജീവി പ്രിയപ്പെട്ടവരോട് നന്ദി അറിയിച്ച് രംഗത്തെത്തി. സിനിമാ ജീവിതത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്കും പ്രിയപ്പെട്ട ആരാധകര്‍ക്കും നന്ദി. അഭിമാനകരമായ ഈ ബഹുമതി നല്‍കിയതിന് കേന്ദ്ര സര്‍ക്കാരിനും നന്ദി.' ചിരഞ്ജീവി എക്സില്‍ കുറിച്ചു.

ലൈംഗികതയില്‍ താല്‍പര്യം ഇല്ല പക്ഷെ സ്ത്രീയും പുരുഷനും വിവാഹിതരാകും, ജപ്പാനില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'!!!

വിവാഹത്തിന്റെ സാധാരണ രീതികളില്‍ നിന്നും മാറി വ്യത്യസ്തമായി ജീവിതം മുന്നോട്ട് നയിക്കുന്ന രീതിയാണ് 'ഫ്രണ്ട്ഷിപ്പ് മാരേജ്' അഥവാ 'സൗഹൃദ കല്യാണം'. ജപ്പാനില്‍ പുതിയ ട്രെന്റായാണ് ഈ സൗഹൃദ കല്യാണം മാറിക്കൊണ്ടിരിക്കുന്നത്. പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലായിരിക്കും വിവാഹിതരാവുക. പക്ഷെ ഇവര്‍ തമ്മില്‍ ശാരീരികമായി ബന്ധം പുലര്‍ത്താന്‍ താലര്‍പര്യമില്ലാത്തവരായിരിക്കും. വിവാഹത്തിന്റെ ചിന്താഗതി തന്നെ മാറ്റുന്ന തരത്തിലാണ് ഈ വിവാഹം.  ജപ്പാനിലെ 124 ദശലക്ഷമാളുകളില്‍ ഒരു ശതമാനത്തോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് തിരഞ്ഞെടുക്കുന്നതെന്നാണ് കണക്കുകള്‍. ക്വീര്‍ വിഭാഗത്തില്‍പ്പെടുന്നയാളുകള്‍, അസെക്ഷ്വല്‍ വ്യക്തികള്‍ (ലൈംഗിക താത്പര്യങ്ങളില്ലാത്തവര്‍), സ്വവര്‍ഗാനുരാഗികള്‍, പരമ്പരാഗത വിവാഹരീതികളോട് താത്പര്യമില്ലാത്തവര്‍ തുടങ്ങിയവരാണ് ഫ്രണ്ട്ഷിപ്പ് മാരേജിനോട് കൂടുതലായും താത്പര്യം പ്രകടിപ്പിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള തങ്ങളുടെ സൗഹൃദം മനുന്‍നിറുത്തിയാണ് ഇവര്‍ വിവാഹിതരാകുന്നത്. ഒരുമിച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവും ദൈനംദിന ജീവിതം പങ്കിടാന്‍ താത്പര്യമുള്ളവരുമായിരിക്കും ഇക്കൂട്ടര്‍. പക്ഷെ സാധാരണ വിവാഹിതരില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയില്‍ ആയിരിക്കും ഇവരുടെ വിവാഹം. ജപ്പാനില്‍ 2015 മുതല്‍ ഇതിനോടകം അഞ്ഞൂറോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് സ്വീകരിച്ചതെന്നാണ് കണക്ക്. ഇത്തരത്തില്‍ വിവാഹിതരാവുന്നവര്‍ നിയമപരമായി ദമ്പതികളാണെങ്കിലും അവര്‍ക്കിടയില്‍ മറ്റ് ദമ്പതികളെ പോലെ ലൈംഗിക താത്പര്യങ്ങളുണ്ടായിരിക്കുകയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇത്തരത്തില്‍ വിവാഹം കഴിച്ച ചില ദമ്പതികള്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ മാതാപിതാക്കളാവുകയും ചെയ്യുന്നുണ്ട്.  

വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!!

ഫ്‌ലൈറ്റ് യാത്രാ സൗകര്യം അത്രയ്ക്ക് അങ്ങ് പോരെങ്കില്‍ അത് അധികൃതരെ നേരിട്ട് അറിയിക്കുക പതിവാണ്. എന്നാല്‍ അത്തരത്തില്‍ തന്റെ പരാതി അറിയിച്ചപ്പോള്‍ വിമാന കമ്പനി നല്‍കിയ മറുപടി യാത്രക്കാരനെ ഞെട്ടിച്ചിരിക്കുകയാണ്. ബഡ്ജറ്റ് ഫ്രണ്ടലിയായിട്ടുള്ള വിമാന യാത്രകള്‍ക്ക് പേരുകേട്ട വിമാനക്കമ്പനിയാണ് റയാനെയര്‍. ചാര്‍ജ് കുറവായതുകൊണ്ട് രന്നെ സുഖസൗകര്യങ്ങളും അല്‍പം കുറവാണ്. അതില്‍ തനിക്ക് തോന്നിയ പ്രധാന അസൗകര്യം ആണ് ഒരു യാത്രക്കാരന്‍ കമ്പനിയെ അറിയിച്ചത്. വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്നായിരുന്നു യാത്രക്കാരന്റെ പരാതി. ഒന്നിന് പുറകെ ഒന്നെന്ന തരത്തില്‍ സീറ്റുകള്‍ പിടിപ്പിച്ചതിനാല്‍ ഇരിക്കുമ്പോള്‍ കാല് നീട്ടി ഇരിക്കാന്‍ കഴിയുന്നില്ല. ഈ അസൗകര്യം ചൂണ്ടിക്കാണിച്ച യാത്രക്കാരനോട് വിമാനക്കമ്പനി പറഞ്ഞത്' നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്നായിരുന്നു. ദി ലാസ്റ്റ് കിംഗ് എന്ന എക്സ് ഉപയോക്താവ് സീറ്റുകള്‍ തമ്മിലുള്ള വളരെ ചെറിയ അകലത്തില്‍ കാല്‍ നീട്ടിവയ്ക്കാനാകാതെ മടക്കി വച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി.'റയാനെയര്‍, അടുത്ത തവണ ഞാന്‍ എന്റെ  സ്വന്തം ലെഗ് റൂമുമായി വരാം.' കുറിപ്പ് വളരെ വേഗം വൈറലായി.  ഇതിന് മറുപടിയുമായി റെയാനെയറും രംഗത്തെത്തി. വളരെ സരസമായി ദി ലാസ്റ്റ് കിംഗിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് റയാനെയര്‍ ഇങ്ങനെ എഴുതി,'അടുത്ത തവണ സ്വന്തം വിമാനവുമായി വരൂ.' ലെഗ്റൂമുമായി വരാമെന്ന് പറഞ്ഞയാളോട് അത് വേണ്ട സ്വന്തം വിമാനത്തില്‍ വരൂവെന്നായിരുന്നു വിമാനക്കമ്പനിയുടെ ഉപദേശം. റയാനെയിന്റെ  മറുപടി സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇതിനകം എഴുപത് ലക്ഷം പേരാണ് ഈ മറുപടി കണ്ടത്.

സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിംക മുന്‍കൈ എടുത്ത് തുടങ്ങിയ 'മേഴ്‌സി മ്യൂസ്' രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം 'മേഴ്‌സി മ്യൂസ്' രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ മാധ്യമത്തിന്റെ സമ്മര്‍ എഡിഷനില്‍ നഴ്‌സസ് ഡേ ഉള്‍പ്പെടെ നിരവധി വാര്‍ത്താ പ്രാധാന്യമുള്ള രചനകളുമായിട്ടാണ് ഇത്തവണ മേഴ്‌സി മ്യൂസ് പുറത്തിറങ്ങുന്നത്.  ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രചാരം നേടിയ മേഴ്‌സി മ്യൂസ് ലിവര്‍പൂള്‍ മലയാളികളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസ്താവിച്ചു.  

Other News in this category

  • ലൈംഗികതയില്‍ താല്‍പര്യം ഇല്ല പക്ഷെ സ്ത്രീയും പുരുഷനും വിവാഹിതരാകും, ജപ്പാനില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'!!!
  • ഒരു മണിക്കൂര്‍ കൊണ്ട് 1100ലധികം മരങ്ങളെ കെട്ടിപ്പിടിച്ചു, നിബന്ധനകളെല്ലാം പാലിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചതോടെ സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
  • പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകം, ജര്‍മ്മന്‍ ലൈബ്രറി ആ പുസ്തകം സ്വന്തമാക്കിയത് 24 കോടി 44 ലക്ഷം രൂപയ്ക്ക്!!!
  • കഴിഞ്ഞ ആറ് വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ പിസ കഴിക്കുന്നു, മുന്നോട്ടുള്ള ജീവിതം മുഴുവനും പിസ കഴിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹവുമായി യുവാവ്!!!
  • അച്ഛന്‍ മരിച്ചിട്ട് 18 വര്‍ഷം, പക്ഷെ മരിച്ചു പോയ അച്ഛനെ ഫേസ്ബുക്കില്‍ കണ്ട് ഞെട്ടി മകന്‍, അച്ഛന്റെ 'മരണ നാടകം' എന്തിനായിരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അതിലും വലിയ 'ഷോക്ക്'
  • 115 വര്‍ഷം മുന്‍പ് മുങ്ങിയ 'ശപിക്കപ്പെട്ട കപ്പല്‍' ഒടുവില്‍ കണ്ടെത്തി, കാണാതാവുമ്പോള്‍ കപ്പലില്‍ പതിനാല് ജീവനക്കാര്‍, ഇവരെ കുറിച്ച് പിന്നീട് ഒരു അറിവും ഇല്ല
  • കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ
  • വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി
  • മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി
  • ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റു പോയി, വാച്ച് വിറ്റു പോയത് 9.41 കോടി രൂപയ്ക്ക്!!!
  • Most Read

    British Pathram Recommends