18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.51 INR
1 EUR =89.98 INR
breaking news : വോള്‍വര്‍ ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ 46 കാരന്‍ കൂടി അറസ്റ്റില്‍; പൊള്ളലേറ്റ നാലുപേര്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം >>> സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് വിദേശ വിദ്യാര്‍ഥികളുടെ വരവില്‍ വന്‍ കുറവുണ്ടാക്കുമെന്ന് സര്‍വ്വകലാശാലകള്‍; ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ടില്‍ ആശങ്കയോടെ യൂണിവേഴ്‌സിറ്റികള്‍ >>> അടുത്തവര്‍ഷം സ്വകാര്യ, പൊതു മേഖലകളില്‍ 4, 3 ശതമാനം വീതം ശമ്പള വര്‍ദ്ധനവ് നടപ്പാക്കുമെന്ന് സൂചന; പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍ തീരെ അപര്യാപ്തമെന്ന് വിലയിരുത്തല്‍ >>> നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു >>> കൊടും ചൂടിന് ശേഷം കൊടുങ്കാറ്റും കനത്ത മഴയും എത്തുന്നു; യുകെയിലുടനീളം മഴ, ഇടിമിന്നല്‍ മുന്നറിയിപ്പുകളുമായി മെറ്റ് ഓഫീസ്, വ്യാപകമായ യാത്രാ തടസ്സങ്ങള്‍ക്കും സാധ്യത >>>
Home >> ASSOCIATION
'സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തില്‍ പെയ്തിറങ്ങിയത് മതൈക്യ സ്‌നേഹമാരി; വര്‍ണ്ണ വിസ്മയം തീര്‍ത്ത് 'ഹോളി ഫെസ്റ്റ്‌സും', ഗാനമേളയും, കലാവിരുന്നും, ഡീജെയും

സ്വന്തം ലേഖകൻ

Story Dated: 2024-04-16

സ്റ്റീവനേജ് : ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം മതസൗഹാര്‍ദ്ധതയും, സാഹോദര്യവും വിളിച്ചോതുന്നതായി. ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്‌സ് ' സംഗീത നൃത്ത നടന അവതരണങ്ങള്‍ കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ ആകര്‍ഷകമായി.

വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികള്‍, സംഗീത സാന്ദ്രത പകര്‍ന്ന 'ഗാന വിരുന്ന്' ആകര്‍ഷകങ്ങളായ നിരവധി പരിപാടികള്‍ എന്നിവ സദസ്സ് വലിയ കരഘോഷങ്ങളോടെയാണ് വരവേറ്റത്. പഞ്ചാബി മറാഠി ഗുജറാത്തി ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ ഗായകന്‍ ശ്രീജിത്ത് ശ്രീധരന്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റായി സര്‍ഗ്ഗം വേദിയെ ആനന്ദ സാഗരത്തില്‍ ആറാടിച്ചപ്പോള്‍, മലയാള ഭാഷയുടെ മാധുര്യവും നറുമണവും ഒട്ടും ചോരാതെ പാടിത്തകര്‍ത്ത കൊച്ചുകുട്ടികള്‍ മുതല്‍  ഉള്ള ഗായകര്‍ ഒരുക്കിയ 'ഗാനാമൃതം' സദസ്സിനെ സംഗീതസാന്ദ്രതയില്‍ ലയിപ്പിച്ചു. ക്ലാസ്സിക്കല്‍, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കല്‍ വിഭാഗങ്ങളിലായി അവതരിപ്പിച്ച മാസ്മരികത വിരിയിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങള്‍ വേദിയെ കോരിത്തരിപ്പിച്ചു.

മോര്‍ട്‌ഗേജ്‌സ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ 'വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫുട്ട് ഗ്രേഡിയന്‍സ് ഹോള്‍സെയില്‍ ഡീലര്‍  'സെവന്‍സ് ട്രേഡേഴ്‌സ്' സ്റ്റിവനേജ് റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് 'കറി വില്ലേജ്', മലബാര്‍ ഫുഡ്ഡ്‌സ് എന്നീ സ്ഥാപനങ്ങള്‍ സര്‍ഗം ആഘോഷത്തില്‍ പ്രായോജകരായി. ഈസ്റ്റര്‍ വിഷു ആഘോഷത്തിലെ സ്‌പോണ്‍സറും, വിഭവ സമൃദ്ധമായ ഗ്രാന്‍ഡ് ഡിന്നര്‍ ആഘോഷത്തിലേക്ക്   എത്തിക്കുകയും ചെയ്ത 'ബെന്നീസ് കിച്ചന്‍' സദസ്സിനെ കയ്യിലെടുത്തു.

സര്‍ഗ്ഗം പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷത്തിന് ഉദ്ഘാടനകര്‍മ്മവും നിര്‍വ്വഹിച്ചു. സെക്രട്ടറി സജീവ് ദിവാകരന്‍ നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ജിന്റ്റു ജിമ്മി എന്നിവര്‍ അവതാരകാരായി തിളങ്ങി. സര്‍ഗ്ഗം കമ്മിറ്റി അംഗങ്ങളായ പ്രവീണ്‍ സി തോട്ടത്തില്‍, ജെയിംസ് മുണ്ടാട്ട്, മനോജ് ജോണ്‍, ഹരിദാസ് തങ്കപ്പന്‍, വില്‍സി പ്രിന്‍സണ്‍, സഹാന ചിന്തു, അലക്‌സാണ്ടര്‍ തോമസ്, ചിന്തു ആനന്ദന്‍, നന്ദു കൃഷ്ണന്‍, സജീവ് ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

'വിഷു തീം' പ്രോഗ്രാമിനായി ടെസ്സി, ആതിര, അനഘ, ശാരിക, ഡോണ്‍ എന്നിവര്‍ വേഷമിട്ടപ്പോള്‍, ബോബന്‍ സെബാസ്റ്റിയന്‍ സുരേഷ്-ലേഖ കുടുംബത്തിന് വിഷുക്കണി കാണികാണിക്കുകയും, വിഷുക്കൈനീട്ടം നല്‍കുകയും ചെയ്തു.

'ഈസ്റ്റര്‍ തീം' അവതരണത്തില്‍ പ്രാര്‍ത്ഥന മരിയ, നോഹ, നിന, നിയ, പ്രിന്‍സണ്‍, മനോജ്, വില്‍സി, ഡിക്സണ്‍, സഹാന, അലീന, ഗില്‍സാ, ബെനീഷ്യ എന്നിവര്‍ വേഷമിട്ടു. കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നെല്കുന്ന ഉദ്ധിതനായ യേശുവിന്റെ ദര്‍ശനവും, പശ്ചാത്തല കല്ലറയും, മാലാഖവൃന്തത്തിന്റെ സംഗീതവും, ഭയചകിതരായ കാവല്‍ക്കാരും ഏറെ താദാല്മകവും ആകര്‍ഷകവുമായി. ഈദുല്‍ ഫിത്തറിന്റെ തീം സോങ്ങില്‍ ബെല്ല ജോര്‍ജ്ജ്, ആന്‍ഡ്രിയ ജെയിംസ് എന്നിവരുടെ അവതരണം അവിസ്മരണീയമായി.

നിയ ലൈജോണ്‍, അല്‍ക്ക ടാനിയ, ആന്റണി പി ടോം, ഇവാ അന്ന ടോം, ലക്‌സ്മിതാ പ്രശാന്ത്, അഞ്ജു ടോം, ജെസ്ലിന്‍ വിജോ, ക്രിസ് ബോസ്, നിസ്സി ജിബി, നിനാ ലൈജോണ്‍, ബോബന്‍ സെബാസ്റ്റ്യന്‍ എന്നിവരാലപിച്ച ഗാനങ്ങള്‍ വേദിയെ സംഗീത സാന്ദ്രമാക്കി. നൃത്തലഹരിയില്‍ സദസ്സിനെ ആറാടിച്ച എഡ്‌നാ ഗ്രേസ് അലിയാസ്, ടെസ്സ അനി, ഇവാ ടോം, ആന്റണി ടോം, ഡേവിഡ് വിജോ, ജെന്നിഫര്‍ വിജോ, ആന്റോ അനൂബ്, അന്നാ അനൂബ്, അമയ അമിത്, ഹെബിന്‍ ജിബി, ദ്രുസില്ല അലിയാസ്, ഹൃദ്യാ, മരിറ്റ, അലീന്‍ എന്നിവര്‍ ഏറെ കയ്യടി നേടികൊണ്ടാണ് വേദി വിട്ടത്.

മഴവില്‍ വസന്തം വിരിയിച്ച നൃത്ത വിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, സംഗീത സാന്ദ്രത പകര്‍ന്ന ഗാനമേളയും, വേദിയെ ഒന്നടക്കം നൃത്തലയത്തില്‍ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കിയ 'ആഘോഷ  രാവ്' രാത്രി പത്തുമണിവരെ നീണ്ടു നിന്നു. സംഘാടക മികവും, വര്‍ണ്ണാഭമായ കലാപരിപാടികളും, ഗ്രാന്‍ഡ് ഡിന്നറും ആഘോഷത്തില്‍ ശ്രദ്ധേയമായി. 

 

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 21ന് ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും

ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം ' THAIBOOSA ' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന  പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

വാറിംഗ്ടണില്‍ ഓള്‍ യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം, രജിസ്ട്രേഷന്‍ ആരംഭിച്ചു

യുകെയിലെ മലയാളികള്‍ക്ക് മാത്രമായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒരു സെവന്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫുട്ബോളിനെ എക്കാലവും നെഞ്ചേറ്റുന്ന മലയാളികള്‍ ഒത്തിരിയേറെ പേര്‍ ഈ കാലഘട്ടത്തില്‍ യുകെയിലേക്ക് നഴ്സുമാരായും വിദ്യാര്‍ത്ഥികളായും കടന്നു വന്നവരുടെ ഇടയില്‍ നിന്നുള്ള ആഗ്രഹപ്രകാരവും ആവശ്യ പ്രകാരവുമാണ്, ഈ ഫുട്ബോള്‍ മാമാങ്കത്തിന് വാറിംഗ്ടടണ്‍ അസോസിയേഷന്‍ മുന്നോട്ട് വന്നത്. വാറിംഗ്ടണിലെ ഓഫോര്‍ഡ് ജൂബിലി ആസ്ട്രോ ടര്‍ഫ് പിച്ചുകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 20 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു മണി വരെയാണ് മത്സരങ്ങള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്കാണ് അവസരം. നാലു ടീമുകളുടെ നാലു ഗ്രൂപ്പുകളായി ആദ്യ റൗണ്ട് ലീഗ് മത്സരങ്ങളും തുടര്‍ന്ന് നോക്കൗട്ട് മത്സരങ്ങളുമാണ് നടക്കുക. രജിസ്ട്രേഷന്‍ ഫീസ് 150 പൗണ്ടും വിജയികള്‍ക്ക് 1000, 500, 250 എന്നിങ്ങനെ കൃഷ് പ്രൈസും കൂടാതെ ടൂര്‍ണമെന്റിലെ താരം, ടൂര്‍ണമെന്റിലെ ബെസ്റ്റ് കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. ടീം റെജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുകഅഭിറാം 07879900603, എല്‍ദോ 07776609481, സിറിയക്ക് 07747095354 മത്സരവേദിയുടെ വിലാസംOrford Jublee Astro Turf, WA2 8HE

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്‌ന്നെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടമുണ്ടായത്. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ഗഫൂര്‍ എന്നിവരെയാണ് കാണാതായത്. അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറു പേരില്‍ നാലു പേരെ മറ്റ് കപ്പലുകാര്‍ രക്ഷപ്പെടുത്തി. കാണാതായ രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.    തീരത്തോട് ചേര്‍ന്നാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: എയര്‍ ഇന്ത്യാ വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിയെ ആണ് മംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിമാനയാത്രക്കിടയില്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു.  വിമാനത്തില്‍ വെച്ച് ജീവനക്കാരോട് മോശമായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്‌തെന്ന് ഇയാളെ കുറിച്ചുള്ള പരാതിയില്‍ പറയുന്നു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബിസി എന്നയാളെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  വിമാനം പറന്നുകൊണ്ടിരിക്കേ വിമാനത്തില്‍നിന്ന് പുറത്തേക്ക് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സുരക്ഷാ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധാര്‍ത്ഥ ദാസ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മേയ് 8നാണ് സംഭവം. ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു.

ഇത് സ്റ്റാര്‍മാജിക്കിന്റെ പ്രിയപ്പെട്ട താരം തന്നെയാണോ? കുട്ടി നിക്കറും ടീ ഷര്‍ട്ടും വേഷത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് ആരാധകര്‍!!!

ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിന്റെ പള്‍സ് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു- ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ അവതരണം ആണ് പ്രേക്ഷകര്‍ക്ക് സ്റ്റാര്‍ മാജിക്ക് കാണാന്‍ കൂടുതല്‍ താല്‍പര്യമായതെന്ന് പൊതുവേ ആരാധകരുടെ അഭിപ്രായം. വ്യത്യസ്തമായ അവതരണത്തിലൂടെ എല്ലാ മലയാളികളെയും താരം കൈയ്യിലെടുത്തിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മലയാളികളുടെ സ്വീകരണമുറികളില്‍ വളരെ പരിചിതയായ താരം നൃത്തം, അഭിനയം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ അവതാരകയായിട്ടാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.  ഇപ്പോഴിതാ പട്ടായ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുയാണ് താരം. ''ഹലോ പട്ടായ...'' എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. കുട്ടി നിക്കറും ടീ ഷര്‍ട്ടും ക്യാപ്പും സണ്‍?ഗ്ലാസും ധരിച്ച് പട്ടായ എന്നെഴുതിയിരിക്കുന്നതിന്റെ മുന്നില്‍ നില്‍ക്കുകയാണ് താരം.  ലക്ഷ്മിയുടെ പുതിയ ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്. ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയുള്ള കമന്റുകളുണ്ടെങ്കിലും 'ചേരേനെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുകഷ്ണം തിന്നണം എന്നാണല്ലോ..., ആരാ മനസ്സിലായില്ല...' എന്നതടക്കമുള്ള കമന്റുകളും പലരും കുറിക്കുന്നുണ്ട്.

Other News in this category

  • വാറിംഗ്ടണില്‍ ഓള്‍ യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം, രജിസ്ട്രേഷന്‍ ആരംഭിച്ചു
  • സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിംക മുന്‍കൈ എടുത്ത് തുടങ്ങിയ 'മേഴ്‌സി മ്യൂസ്' രണ്ടാം എഡിഷന്‍ ഇന്ന്
  • ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ആഘോഷങ്ങള്‍ നടത്തപ്പെടും
  • ബ്രിട്ടണ്‍സ് ഗോട്ട് ടാലെന്‍സ് മാതൃകയില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്‍സ് (യുകെ) സ്റ്റേജ് ഷോയുമായി കലാഭവന്‍ ലണ്ടന്‍, ഒപ്പം സൗന്ദര്യ മത്സരവും കലാഭവന്‍ ലണ്ടന്‍ മ്യൂസിക് ബാന്‍ഡിന്റെ രൂപീകരണവും
  • ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയാം', യുകെയില്‍ പുതുതായി എത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കുന്നു
  • ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍
  • യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം
  • പതിനഞ്ചാമത് മുട്ടുചിറ സംഗമത്തിനൊരുങ്ങി ബോള്‍ട്ടണില്‍ മുട്ടുചിറക്കാര്‍, വിപുലമായ തയ്യാറെടുപ്പുകളോടെ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ മുട്ടുചിറ സംഗമം
  • ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന 'അക്ഷരവേദി'ക്ക് ഇന്ന് ഉദ്ഘാടനം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും
  • സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍
  • Most Read

    British Pathram Recommends